പതിനെട്ടു വയസിൽ വിവാഹ ശേഷം ഭർത്താവിന്റെ മുഖത്തു ഒരു വഷളൻ ചിരി കണ്ടു അയാളുടെ മകനും ആ രീതിയിൽ ആകും എന്ന് സ്വപ്നത്തിൽ കരുതിയില്ല

EDITOR

ബാഗിൽ വസ്ത്രങ്ങൾ എടുത്ത് വെക്കുമ്പോൾ ടേബിളിൽ കണ്ട വുഡൻ ഫ്രെയിം ഫോട്ടോയിലേക്ക് അവൾ നോക്കി.അവളുടെ വിവാഹ ഫോട്ടോകേവലമൊരു പതിനെട്ടുകാരിയുടെ ഭയവും പരിഭ്രമവും അതിൽ തെളിഞ്ഞു കാണാം ഭർത്താവിന്റെ മുഖത്തൊരു ചിരിയുണ്ട്.എന്തോ നേടിയവന്റെ ചിരി. എന്തിനായിരുന്നു തിടുക്കപ്പെട്ട് എന്റെ വിവാഹം നടത്തിയത്?അമ്മക്ക് പറ്റിയ കൈപിഴയിൽ ജനിച്ചു പോയി അതും അമ്മയേക്കാൾ സുന്ദരിയായി ആ കുറ്റമാണോ?അമ്മയുടെ അല്ലെ മോള്.വേഗം കെട്ടിച്ചു വിട്ടില്ലേൽ വീട്ടിലെ ചെക്കന്മാരെ വഴിയിൽ തെറ്റിക്കുമെന്ന അമ്മായിമാരുടെ വാക്ക് കേട്ട് ആദ്യം വന്ന ആലോചന തന്നെ അങ്ങുറപ്പിച്ചു അമ്മാവന്മാരോട് എതിർക്കുന്നത് പോയിട്ടു സംസാരിച്ചു തന്നെ ശീലമില്ല.അമ്മയുടെ മടിയിൽ കിടന്നു കരഞ്ഞു തീർത്തു പഠിക്കാനുള്ള മോഹമെല്ലാം. പെണ്ണ് കാണലും തീരുമാനങ്ങളുമെല്ലാം പെട്ടെന്നായിരുന്നു.
നല്ല തറവാട്ടുകാർ.

ഈ പിഴച്ചവൾക്ക് അതിലേറെ എന്തുവേണം.അയാളുടെ പീഡനം കഴിഞ്ഞു എന്നെ വലിച്ചു താഴെയിട്ടു.അന്നുമുതൽ എന്നും എന്നെ ഉപദ്രവിക്കുന്നത് അയാളുടെ വിനോദമായിരുന്നു.ഒരു മകൻ ജനിച്ചപ്പോൾ അയാൾ മാറുമെന്ന് കരുതി അതുണ്ടായില്ല വർഷങ്ങൾ ഏറെ കടന്നുപോയി.പുറം ലോകവുമായി ആകെയുള്ള ബന്ധം റേഡിയോ മാത്രമായി ചുരുങ്ങി.ആയിടെയാണ് വീടിനടുത്തു പുതിയ താമസക്കാർ വന്നത്.കുറച്ചു ചെറുപ്പക്കാർ.എന്നും വീട്ടിൽ നിന്നുള്ള എന്റെ കരച്ചിലുകൾ അവരും കേട്ടിരിക്കാം ഒരു ദിവസം എന്നെ മർദിച്ചു വസ്ത്രങ്ങൾ വലിച്ചു കീറി മഴയിൽ നിർത്തിയ സമയം ഒരു ചെറുപ്പക്കാരൻ വീട്ടിലേക്ക് കയറി വന്നു.ഭർത്താവിനെ പിടിച്ചു മാറ്റി മുഖത്ത് ആഞ്ഞടിച്ചു.ഇങ്ങനെയാണോടോ ഭാര്യയോട് പെരുമാറുന്നത് ഈ ക്രൂരത കണ്ടു നിൽക്കാൻ ഇനിയും എനിക്കാവില്ല..
ആ കടുത്ത തണുപ്പിലും കീറിയ നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി ആ ചെറുപ്പക്കാരന്റെ മുന്നിൽ നിൽക്കവേ എന്റെ നേരെ തെറ്റായി ഒരു നോട്ടം അറിയാതെ പോലും അയക്കാതെയുമിരുന്ന ആ ചെറുപ്പക്കാരനോട് എനിക്ക് തോന്നിയത്.ആദ്യമായി ഒരു പുരുഷനെ കണ്ട ബഹുമാനം ആയിരുന്നു.

അപ്പോഴും മകന്റെ കണ്ണുകൾ അനുസരണ ഇല്ലാതെ എന്റെ കീറിയ വസ്ത്രങ്ങൾക്കിടയിലൂടെ പരതുന്നത് ഞാൻ മാത്രമല്ല, ആ ചെറുപ്പക്കാരനും കണ്ടിട്ടുണ്ടാവണം.ധരിച്ചിരുന്ന ഷർട്ട്‌ അഴിച്ചു എനിക്ക് നേരെ നീട്ടി അയാൾ പറഞ്ഞു ഇനിയും നിങ്ങൾ ഇവിടെ താമസിക്കുന്നത് ശരിയല്ല.അച്ഛനും മകനും ഒന്നിച്ചു നിങ്ങളെ ഉപദ്രവിക്കും നിങ്ങൾ സുരക്ഷിത ആയിരിക്കുന്ന മറ്റെവിടേക്കെങ്കിലും കൊണ്ടു ചെന്നാക്കാം നിങ്ങളുടെ മാനത്തെ ആരും ചോദ്യം ചെയ്യാത്തിടത്തേക്ക്. വിശ്വാസമുണ്ടെങ്കിൽ എന്റെ കൂടെ വരാം.എനിക്ക് ഒരു ചെറിയ ജോലിയും ശരിയാക്കി തന്നു.രണ്ടു വർഷമെത്ര പെട്ടെന്നാണ് കടന്നു പോയത്ഇന്ന് ഞാൻ സ്വതന്ത്രയാണ്.സ്വന്തമായി അധ്വാനിക്കുന്നു പഠിക്കുന്നു. അഭിമാനത്തോടെ ജീവിക്കുന്നു.ആ യുവാവ് മനു മനു ഇടക്ക് വരാറുണ്ട്.മനു എന്നേക്കാൾ എത്രയോ ഇളയതാണ്.എങ്കിലും അവൻ എപ്പോഴും പേരാണ് വിളിച്ചിരുന്നത്.ഞാൻ പ്രായം ഓര്മിപ്പിക്കുബോൾ അവൻ ഒരു പുഞ്ചിരിയോടെ തിരികെ നടക്കും.

ഇപ്പോൾ ഇടയ്ക്കിടെ അവൻ ഫോൺ ചെയ്യാറുമുണ്ട് എങ്കിലും സൗഹൃദത്തേക്കാൾ കൂടുതലായി മറ്റൊന്നുമില്ല.എങ്കിലും ബഹുമാനമുണ്ട് എന്നെ സ്വാതന്ത്രയാക്കിയതിനു. ഇക്കാലമത്രയും അവൻ അവനെ കുറിച്ചൊന്നും എന്നോട് പറഞ്ഞിട്ടില്ല എന്തെങ്കിലും ചോദിച്ചാൽ ചിരിച്ചു കടന്നു കളയും.അവന്റെ കണ്ണിലും എന്നോട് ഇന്നേവരെ മോശമായൊരു വികാരവും ഞാൻ കണ്ടിട്ടില്ല.ജോലിക്കിടയിൽ വന്ന ഫോൺ എടുത്തപ്പോൾ മനുവിന് ഒരു അപകടം നടന്നതായറിഞ്ഞു.ഓടുകയായിരുന്നു ഞാൻ. എനിക്കറിയില്ല.എന്റെ ഹൃദയം ഇത്രമേൽ മിടിക്കുന്നതെന്തിനാണ്?ഹോസ്പിറ്റലിൽ ചെന്നപ്പോൾ മനു icu ഇൽ ആണെന്നറിഞ്ഞു.ഒന്നും ചോദിക്കാനും പറയാനുമില്ലാതെ ഞാൻ ഒരു വെരുകിനെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.ഏറെ നേരം കഴിഞ്ഞു ഒരു നേഴ്സ് വന്നു എന്നെ അകത്തേക്ക് വിളിച്ചു.ശരീരമാകെ ബാൻഡേജ് ഇട്ടു കിടക്കുന്ന മനുവിന്റെ രൂപം കണ്ടു കെട്ടിനിർത്തിയ വിഷമം കണ്ണിലൂടെ പുറത്തേക്കൊഴുകി. അടക്കിപ്പിടിച്ച എന്റെ കരച്ചിൽ കേട്ട് അവൻ കണ്ണ് തുറന്നു.എനിക്കായി പുഞ്ചിരിക്കാറുള്ള കണ്ണുകൾക്കു മങ്ങലേറ്റിരിക്കുന്നു.ഞാൻ ഓടിച്ചെന്നു കയ്യിൽ പതുക്കെ പിടിച്ചു കരഞ്ഞു.

അവന്റെ മുഖത്ത് പുഞ്ചിരി വിടർന്നു എന്നാൽ വേദനയിൽ അവൻ മുഖം ചുളിച്ചുഞാൻ ഒന്നും മിണ്ടാത്തെ തിരിഞ്ഞു നടന്നു.എന്നാൽ അവൻ എന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു.ഞാൻ തിരിഞ്ഞു നോക്കി.അവൻ ഒന്നും മിണ്ടിയില്ല.വീട്ടിലെ നമ്പർ താ ഞാൻ അറിയിക്കാം.എന്റെ ചോദ്യം കേട്ടു അവൻ ഒന്നു ചിരിച്ചു.ടാ ചെക്കാ നിന്നോടാ ചോദിച്ചേ.നിന്റെ ഫോണെവിടെ? അവൻ സൈഡിലെ ടേബിളിലേക്ക് നോക്കി.അവന്റെ ഫോൺ കണ്ട ഞാൻ അതുമെടുത്തു പുറത്തേക്ക് നടന്നു.എന്നാൽ ഫോൺ തുറന്ന് നോക്കിയ ഞാൻ അതിൽ രണ്ടു നമ്പർ മാത്രമാണ് കണ്ടത്.എന്റെ സീത ” എന്ന പേരിൽ സേവ് ചെയ്ത എന്റെ നമ്പറും ഒരു ഓർഫനേജ് ന്റെ നമ്പറും നഴ്സ് നോട്‌ ചോദിച്ചു അകത്തേക്ക് കയറി ഫോണിൽ എന്റെ ഫോട്ടോ കാണിച്ചു ഞാൻ അവനോടു ചോദിച്ചു… ഇതെന്താണ്??ഇതെന്റെ മനസ്സാണ് ” അവന്റെ മറുപടിയിൽ ഞാൻ വീണ്ടും തളർന്നു പോയി.സീതെ നിനക്കെന്നെ സ്നേഹിചൂടെ.ഒരു അമ്മയെപ്പോലെ, കൂട്ടുകാരിയെ പോലെ, ഭാര്യയെ പോലെ.എനിക്കാരുമില്ല സീതേ.നീ കൂടി എന്നെ ഉപേക്ഷിക്കരുതേ.അവന്റെ കണ്ണുനീർ എന്റെ നെഞ്ചിൽ വീണു പൊള്ളി.എനിക്കും ആവുമായിരുന്നില്ല അവനെ തനിച്ചാക്കി പോകുവാൻ.ഇന്ന് ഞാൻ തിരിച്ചറിയുകയാണ്.അതേ എനിക്കവനോട് പ്രണയമാണ്.അവനെന്ന സ്നേഹത്തോടു, സംരക്ഷണത്തോടു, അവനെന്ന പൗരുഷത്തോട്, എന്നിലെ സ്ത്രീയെ മനസിലാക്കിയ അവന്റെ മനസ്സിനോട് സമൂഹം കുറ്റപ്പെടുത്തുമായിരിക്കാം ഈ സമൂഹം എന്നെ സംരക്ഷിച്ചില്ലല്ലോ എന്നെ അപമാനിക്കുമ്പോൾ ഉപദ്രവിക്കുമ്പോൾ നോക്കി നിന്നില്ലേ.എന്നെ കുറ്റപ്പെടുത്താൻ നിങ്ങൾക്ക് ഒരു അവകാശവുമില്ല

എഴുതിയതു : Musthak Poyili