എന്തു സ്ലിം ആയിരുന്ന പെണ്ണാ ഇപ്പൊ പ്രസവം കഴിഞ്ഞതോടെ ആകെ തടിച്ചു അമ്മച്ചിയായി ഇതു നമ്മുടെ സമൂഹത്തിൽ പൊതുവെ കേൾക്കുന്ന ഒരു പബ്ലിക്ക് ടോക്ക് ആണ്

EDITOR

കല്യാണ സമയത്തു എന്തു സ്ലിം ആയിരുന്ന പെണ്ണാ ഇപ്പൊ പ്രസവം കഴിഞ്ഞതോടെ ആകെ തടിച്ചു അമ്മച്ചിയായി ഇതു നമ്മുടെ സമൂഹത്തിൽ പൊതുവെ ഉയർന്നു കേൾക്കുന്ന ഒരു പബ്ലിക്ക് ടോക്ക് ആണ്. സ്ത്രീകളെ പൊതുവെ ആലോസരപ്പെടുത്തുന്നതും മാനസികമായി തളർത്തുന്നതുമായ ഒരു സ്ഥിതിവിശേഷം തന്നെയാണ് ഈ ശാരീരികമാറ്റം.ആലില പോലെ ഉണ്ടായിരുന്ന വയറായിരുന്നു. ഇപ്പൊ വയറു ചാടി നിറയെ സ്ട്രെച് മാർക്കുകളും വന്നു ആകെ ഒരുമാതിരി ആയി തടികൂടി തടികൂടി എന്നുപറഞ്ഞ് കുറ്റം പറയുകയും കളിയാക്കുകയും ചെയ്യുന്നവർ തന്നെയാണ് തടി കുറച്ചാൽ അതിന്റെ പേരിൽ സങ്കടം പറഞ്ഞുവരുന്നതും.ഇന്ന് ഭക്ഷണം തികയാണാവോ ഒരു ചെമ്പ് കൂടുതൽ വെക്കാൻ പറയണം എന്നൊക്കെ ഉള്ള ഊളകമന്റുകൾ പൊട്ടിച്ച് ആർത്ത്ചിരിക്കുന്നവർക്കിടയിൽ സങ്കടം മറച്ച് അവരോടൊപ്പം ചിരിയിൽ പങ്കുചേരേണ്ട നിസ്സഹായാവസ്ഥ ആരെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ..
ഇഷ്ടമായൊരു വസ്ത്രം പോലും അണിയാനാവാതേ വിഷമിക്കുന്നവരോട്
എങ്ങനെയെങ്കിലും തടികുറക്കണമെന്ന് വെച്ച് പട്ടിണി കിടന്നും ഡയറ്റെടുത്തും നരകിക്കുന്നവരോട് കുറച്ചെങ്കിലും മനസ്സാക്ഷി കാണിക്കണം ചെങ്ങായിമാരേ
ഒരടി കിട്ടിയാൽ പോലും സഹിക്കാം

പക്ഷെ മനസ്സിനേ കീറിമുറിക്കുന്ന ഇത്തരം തമാശകളാലാരേയും നോവിക്കല്ലേ
ചില കുടുംബക്കാരിൽ നിന്നുളള വേർത്തിരിവിനെ ഒഴിവാക്കാൻ പല ഫാമിലി functions ഉം മനപൂർവ്വം പോവാതെ ഓടിയൊളിക്കാൻ ശ്രമിച്ചു. പരിഹാസപ്രതിഭാസങ്ങൾ ചെയ്യുന്നവർക്ക് എത്ര നിസ്സാരവും,എന്റർടൈന്മെന്റുമാണ് അനുഭവിക്കുന്ന ആളുകൾക്ക് വേദനയും സ്വയം നഷ്ടപെടലുമാണ്….
ഇഷ്ടപ്പെട്ട വസ്ത്രം സെലക്ട് ചെയ്താൽ അപ്പോൾ പറയും അയ്യോ മോനു അല്ലെങ്കിൽ മോൾക്ക് പറ്റിയ സൈസ് ഇല്ല ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഒരു ഫുള്ള് സീറ്റ് നമ്മൾക്ക് വേണം അടുത്തു വന്നിരിക്കുന്നു അവരുടെ പരിഹാസം വേറെ വണ്ണ കൂടുതൽ കൊണ്ട് കരഞ്ഞു വളർന്ന ആർക്കു തിരുത്താൻ കഴിയാതെ പോയ നല്ല ജീവിതത്തെ പറ്റി . സ്കൂളിലും കോളേജിലും വീട്ടിലും വഴികളിൽ പോലും ഒറ്റപ്പെട്ടിട്ടുള്ള എത്ര എത്ര പേർ.നമ്മുടെ മുടിയും നിറവും തടിയും മറ്റുള്ളവരുടെ തമാശയായി കരഞ്ഞു ജീവിക്കേണ്ടിവരുന്നവർ.ആണുങ്ങൾക്ക് നിലത്തു വീണുപോയ സാധനങ്ങൾ കുനിഞ്ഞ് എടുക്കുവാൻ ബുദ്ധിമുട്ട് സ്ത്രീകൾക്ക് ബ്രായുടെ ഹുക്ക് പുറകിൽ ഇടാൻ ബുദ്ധിമുട്ട്

പ്രായം ചെല്ലും തോറും നമുക്ക് ഗ്ലാമറ് കൂടുകയാണ്ചെയ്യുന്നത് നമ്മുടെ പഴയ കാല ഫോട്ടോകൾ ഒന്ന് നോക്കിയാൽ ബോധ്യമാകുംപെണ്ണുങ്ങൾ പറയും ന്തോരം മുടീണ്ടാർന്നതാ!ഒക്കെ ഊരി പോയ്ആണുങ്ങൾ പറയുംവയറ് ഫ്ലാറ്റായിരുന്നതാണ് .. ചാടി തുടങ്ങികഷണ്ടിയും കേറി തുടങ്ങിഎന്നാലും പക്ഷെ പഴയ കാല ഫോട്ടോകൾ കാണുമ്പോൾ സങ്കടം വരും അയ്യോ ദാരിദ്ര്യം ദാരിദ്ര്യം! എന്ന് പറഞ്ഞ് സ്വയം കളിയാക്കുംഫേയ്സ് ബുക്കിലാണേൽ “ഏത് ദ്രോഹിയാടാ എൻ്റെ പഴയ കാല പടങ്ങൾ കുത്തിപ്പൊക്കിയത്?എന്ന് ചോദ്യമിടും.ഫോട്ടോ എടുക്കുമ്പോൾ പരമാവധി വയർ അകത്തേക്ക് പിടിച്ച് ശ്വാസം മുറുകെ പിടിച്ച് ഒരു അവസ്ഥ എനിക്കും ഇപ്പോൾ ഉണ്ട്…
നമുക്ക് പ്രായം ചെല്ലുന്തോറും ഗ്ലാമറ് കൂടുകയാണ് മമ്മൂട്ടിക്ക് മാത്രമല്ല ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!തടിയൻമാരെ ഇഷ്ടപ്പെടുന്നവർക്ക് സമർപ്പിക്കുന്നു

എഴുതിയത് : സായി കൃഷ്ണ