ഇന്നലെ കണ്ട ഒരു സംഭവം അതിലെ വാചകം വല്ലാതെ സങ്കടപ്പെടുത്തി മകൻ അമ്മയുടെ മൊബൈൽഫോൺ തെളിവ് സഹിതം പിടിച്ചു അത്രേ

EDITOR

കഴിഞ്ഞ ദിവസം ഒരു കഥ കേട്ടു.ഇപ്പൊ നടന്ന് കൊണ്ടിരിക്കുന്ന ഒരു സംഭവം . അതിലെ ഒരു വാചകം വല്ലാതെ സങ്കടപ്പെടുത്തി.”മകൻ അമ്മയുടെ മൊബൈൽഫോൺ തെളിവ് സഹിതം പിടിച്ചു “എത്ര അശ്ലീലം ആയ പ്രയോഗം ആണ്.മക്കളുടെ ചെറിയ പ്രായത്തിലെ അച്ഛൻ മരിച്ചു. ശേഷം ജോലിയും മക്കളുടെ വളർച്ചയും അവരുടെ വിദ്യാഭ്യാവും പ്രാരാബ്ദവും ഒക്കെ ആയി കുറേ വർഷങ്ങൾ. അമ്മയും മക്കളും മാത്രം.ആയി സന്തോഷ ജീവിതം.അങ്ങനെ മക്കൾ വലുതായി രണ്ടാൾക്കും ജോലി ആയി അമ്മയും മധ്യ വയസ്സിൽ എത്തിയിരിക്കുന്നു.ഇനിയാണ് ട്വിസ്റ്റ്‌.പഴയ പത്താം ക്ലാസ്സ്‌ കാരുടെ ഗ്രൂപ്പിൽ നിന്നും ഒരു സഹപാഠിയുമായി അമ്മ സൗഹൃദത്തിൽ ആകുന്നു. ആൾ വിഭാര്യൻ ആണ്.കൂട്ടുകാർക്കു തോന്നുന്നു.. ഇവരെ ഒരുമിപ്പിച്ചാലോ എന്ന്.അമ്മയ്ക്കും ചെറിയ താല്പര്യം തോന്നുന്നു.സംഭവം വീട്ടിൽ അവതരിപ്പിക്കുന്നു.അതോടെ സ്വർഗം പോലുള്ള വീട് താളം തെറ്റുന്നു.മകൾക്കു വലിയ എതിർപ്പ് ഇല്ലപക്ഷെ മകൻ ഭയങ്കര പ്രശ്നംഅവൻ അമ്മ ജോലിക്ക് പോകുന്ന വഴികളിൽ ചാരന്മാരെ നിർത്തുന്നു.അമ്മ അറിയാതെ മൊബൈൽ ചെക് ചെയ്യുന്നു  അതുവരെ ഇല്ലാതിരുന്ന ബന്ധുക്കളെ വിളിച്ചറിയിക്കുന്നു.

ആകെ ജഗപൊക ഒടുവിൽ അമ്മയ്ക്ക് വയസ്സാം കാലത്ത് “പ്രണയരോഗം ആണ് എന്ന് സ്ഥിതീകരിക്കുന്നു!മനസാക്ഷി ഉണ്ടോ എന്ന് ചോദിക്കുന്നില്ല  ഉളുപ്പ് ഉണ്ടോ അൽപ്പം എങ്കിലും??എന്താണ് പിള്ളേരെ നിങ്ങളുടെ വിചാരം?അച്ഛൻ അല്ലെങ്കിൽ അമ്മ ആയാൽ ജന്മ ഉദ്ദേശം പൂർത്തിയായി എന്നാണോ?അവർക്കും ആത്മാഭിമാനവും സ്വകാര്യതയും ഉണ്ട്സെക്സ് ന് വേണ്ടി മാത്രം ആണ് പ്രണയം എന്നാണോ നിങ്ങൾ ധരിച്ചു വശായി വച്ചിരിക്കുന്നത് എന്നാൽ അങ്ങനെ അല്ല കേട്ടോ.ഒരു തമാശ പങ്കു വച്ചു ചിരിക്കാൻ, ഒരുമിച്ചൊന്നു നടക്കാൻ, ഒരു സിനിമ കാണാൻ, ഒരു പാട്ട് കേൾക്കാൻ, ഒരു ചായ രണ്ടു ഗ്ലാസ്സിലായി പകർത്തി ഒരുമിച്ചൊരു മഴ കണ്ട് അത് കുടിക്കാൻ,ഒരുമിച്ചിരുന്നു നിലാവ് കാണാൻ.ഒരുമിച്ചു ഒരു യാത്ര പോകാൻ ഒക്കെ, ഒക്കെ,ജീവിത സായാഹ്നത്തിൽ ഒരു കൂട്ട് വലിയ ഭാഗ്യമാണ് 50 കളിലും 60 കളിലും 70 കളിലും മനോഹരമായി പ്രണയിച്ചു ജീവിക്കുന്നവരെ നമ്മൾ കണ്ടിട്ടില്ലേ  അങ്ങനെ ആഗ്രഹിക്കുന്നവരെ തടയാൻ ഒരാൾക്കും ഒരു അവകാശവും ഇല്ല

അമ്മയ്ക്ക് ഞങ്ങളില്ലേ? നല്ല ഡ്രസ്സ്‌, നല്ല ഭക്ഷണം, ഒക്കെ ഇല്ലേ? പള്ളിയിലോ അമ്പലത്തിലോ ബന്ധു വീടുകളിലോ ഒക്കെ പോകാമല്ലോ ഇതൊക്കെ പോരെ????.. പോരാ എന്ന് തന്നെയാണ് ഉത്തരം!നിങ്ങള്ക്ക് ഇഷ്ടം ഉള്ള ഭക്ഷണം ഉണ്ടാക്കി തന്ന് നിങ്ങൾ ഊരിയെറിയുന്ന ഉടുപ്പുകൾ അലക്കി തേച്ച്, നിങ്ങളുടെ മുറികൾ വൃത്തിയാക്കി വച്ചു.ഇനി നിങ്ങൾ ക്ക് പങ്കാളി ഉണ്ടെങ്കിൽ അവരുടെ ദാസ്യ വേല ചെയ്തു, മക്കൾ ഉണ്ടെങ്കിൽ അവരുടെ കാര്യങ്ങൾ നോക്കി അങ്ങനെ അങ്ങനെ നിങ്ങളുടെ ജീവിതത്തിന്റെ സുഗമമായ ഒഴുക്കിന് വേണ്ടി മാത്രം ഉള്ള ജന്മങ്ങൾ അല്ല അവർ നിങ്ങൾക്കീ കിട്ടുന്ന ജീവിത സൗഭാഗ്യങ്ങൾ ഒന്നും അവർക്കു അവരുടെ നല്ല പ്രായത്തിൽ കിട്ടിയിട്ടും ഉണ്ടാകില്ല.. അവർക്കും ജീവിതം ഒന്നേ ഒള്ളൂ.ഇനിയെങ്കിലും അവർ അവരുടെ സന്തോഷത്തിനു ജീവിച്ചു മരിച്ചോട്ടെ മക്കളെ, ദയവുണ്ടാകണം. മനുഷ്യത്വം കാണിക്കണം ഒരു fb അക്കൗണ്ട് ഉണ്ടാക്കാൻ, ഇനി ഉണ്ടാക്കിയാൽ തന്നെ ഒരു ഫോട്ടോ ഇടാൻ ഒക്കെ മക്കളെ പേടിക്കുന്ന അമ്മയെ എനിക്കറിയാം.

കല്യാണം വരെ അച്ഛനെ, ശേഷം ഭർത്താവിനെ, പിന്നെ മക്കളെ.ഇങ്ങനെ പേടിച്ചും അടിമപ്പെട്ടും തീരുമോ നമ്മുടെ ജീവിതം പെണ്ണുങ്ങളെ ഇവരൊക്കെ നമ്മളോട് ഈ ചെയ്യുന്നത് അനീതി ആണെന്ന് എങ്കിലും ഒന്ന് മനസിലാകൂ ഒരു അമ്മ, അല്ലെങ്കിൽ ഒരു അച്ഛൻ വീട്ടിൽ ഒറ്റയ്ക്ക് ആണെങ്കിൽ നിങ്ങൾ ചോദിക്കണം എത്ര നാൾ ഇങ്ങനെ ഒറ്റയ്ക്ക്?? ഒരു കൂട്ട് നോക്കിയാലോ  എന്ന്താല്പര്യം ഉള്ളവരെ മാത്രം.ആണ് കേട്ടോ.ഒറ്റയ്ക്ക് ജീവിക്കാൻ ഇഷ്ടപ്പെടുന്നവരെ അതിന് അനുവദിക്കുക
ഒറ്റയ്ക്കുള്ള ജീവിതവും വളരെ സന്തോഷകരമായി ജീവിക്കാൻ കഴിയും

എഴുതിയത് : ഹേമ അമ്പാട്ട്