ലോകത്തു ഏറ്റവും മഹാനായ വ്യക്തി ആര് അധ്യാപകന്റെ ചോദ്യം എല്ലാ കുട്ടികളും ഉത്തരം തെറ്റിച്ചു പക്ഷെ ഒരു കുട്ടി പറഞ്ഞ ഉത്തരം എല്ലാവരെയും ഞെട്ടിച്ചു

EDITOR

ഒരിക്കൽ ഒരു അധ്യാപകൻ തന്റെ ക്ലാസിലെ കുട്ടികളോട് പറഞ്ഞു: “ഈ ലോകത്തിലെ ഏറ്റവും മഹാനായ വ്യക്തി ആര് എന്ന് പറയുന്ന കുട്ടിക്ക് ഈ അഞ്ചു ഡോളർ നൽകുന്നതാണ്”. പല കുട്ടികളും, ജോർജ് വാഷിംഗ്ടൺ, എബ്രഹാം ലിങ്കൺ, ജോൺ ഓഫ് കന്നടി, മഹാത്മാഗാന്ധി തുടങ്ങി അനേകം മഹാന്മാരുടെ പേരുകൾ പറഞ്ഞു. എന്നാൽ അധ്യാപകന് അതൊന്നും സ്വീകാര്യമായില്ല. ഒരു യഹൂദ ഫാമിലിയിൽപ്പെട്ട കുട്ടി പറഞ്ഞു: “ജീസസ് ക്രൈസ്റ്റ്”. അധ്യാപകന് ഉത്തരം ശരിവെച്ചു അഞ്ചു ഡോളർ കൊടുക്കുകയും ചെയ്തു. എന്നാൽ തുടർന്ന് അധ്യാപകൻ ചോദിച്ചു: “നീ ഒരു യഹൂദനായിരിക്കെ എങ്ങനെയാണ് യേശുവിനെ ഏറ്റവും വലിയ മഹാനായി കണ്ടത്”. കുട്ടി പറഞ്ഞു: “എന്റെ അഭിപ്രായത്തിൽ ഏറ്റവും വലിയ മഹാൻ ‘മോശ’യാണ്, എന്നാൽ ബിസിനസ് എപ്പോഴും ബിസിനസ് ആണല്ലോ അതുകൊണ്ടാണ് ഞാൻ ‘യേശു ക്രിസ്തു’ എന്ന് പറഞ്ഞത്”.

വിശ്വാസവും ബിസിനസും, ഇവ തമ്മിൽ ബന്ധിപ്പിക്കേണ്ട ആവശ്യമില്ല എന്നാണ് ആ കുട്ടിയ്‌ക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടുള്ളത്. ആ ബോധ്യം ഭവനത്തിൽ നിന്നും സമൂഹത്തിൽ നിന്നും ലഭിച്ചതാവാം. വിശ്വാസവും ബിസിനസും വ്യത്യസ്തങ്ങളായ രണ്ട് മേഖലകൾ ആയിട്ടാണ് ആ കുട്ടിയെ പോലെ അനേകരും കരുതിയിരിക്കുന്നത്. നമ്മുടെ വിശ്വാസം നമ്മുടെ ഹൃദയത്തിൽ തന്നെ ഇരിക്കട്ടെ. ബിസിനസ് പണം ഉണ്ടാക്കുന്നതിനു വേണ്ടിയാണ്, അതിനാൽ പണം ഉണ്ടാക്കുവാനുള്ള മാർഗങ്ങൾ എന്തോ അത് അനുസരിച്ച് ബിസിനസ് നടത്തുക. ഇതാണ് അനേകരും സ്വീകരിക്കുന്ന പോളിസി. എന്നാൽ വിശ്വാസത്തിനനുസരണം ആയി ബിസിനസ് കൊണ്ടുപോകുവാൻ കഴിയുമോ? ഭക്തിപൂർവ്വമായ ജീവിതത്തിന് ബിസിനസ് യോജിച്ചതല്ല എന്ന് കണ്ട് ചില ആളുകളൊക്കെ ബിസിനസ് ഉപേക്ഷിച്ചിട്ടുണ്ട്. അങ്ങനെയാവുമ്പോൾ ഈ ലോകത്തിൽ ബിസിനസ് നടത്തേണ്ടതെല്ലാം അഭക്തരുടെ ചുമതലയായി വരുന്നു. എന്നാൽ ബിസിനസ് എത്ര അനുഗ്രഹീതമായ ഒരു ശുശ്രൂഷയാണ്.

ഒരു ഫാമിലോ ഫാക്ടറിയിലോ മറ്റെവിടെയെങ്കിലുമോ ഉത്പാദിപ്പിക്കുന്ന വിഭവങ്ങൾ അവയില്ലാത്ത ആളുകൾക്ക് എത്തിച്ചു കൊടുക്കുന്ന വലിയ ശുശ്രൂഷയാണല്ലോ ബിസിനസിലൂടെ ചെയ്യുന്നത്. ഈ ശുശ്രൂഷയുടെ വിലയും മഹത്വവും മനസ്സിലാക്കി അനേകർക്ക് അനുഗ്രഹകരമായ വിധത്തിൽ അത് നിർവഹിക്കുവാനുള്ള ചുമതലയാണ് ബിസിനസ് നടത്തുന്നവരുടെ മേൽ ഉള്ളത്. ആകയാൽ സമൂഹത്തിന്റെ അനുഗ്രഹത്തിനു വേണ്ടി പ്രവർത്തിക്കാൻ ദൈവം ഏൽപ്പിച്ചിരിക്കുന്ന ചുമതല എന്ന ബോധത്തോടുകൂടി ബിസിനസ് നടത്തുവാൻ സാധിക്കുന്നത് വലിയ ഭാഗ്യമാണ്. ഇത് അഭക്തരുടെ ജോലി അല്ല, ഭക്തിയുള്ളവർ ദൈവകൃപയിൽ ആശ്രയിച്ച് ഈ ശുശ്രൂഷ നിവർത്തിപ്പാൻ സജ്ജമാകണം. നമ്മുടെ ഭക്തിയും വിശ്വാസവും ബിസിനസും ശുശ്രൂഷകളും എല്ലാം ക്രമീകൃതമായി സമ്മേളിച്ചിരിക്കുന്ന ഒരു ജീവിതം നയിക്കുവാൻ കഴിയുന്നത് എത്ര ഭാഗ്യം. അതിന് നമുക്ക് സജ്ജമാകാം ദൈവത്തിൽ ആശ്രയിക്കാം.ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും