തെരുവ് നായ എത്ര നാൾ കഴിഞ്ഞാലും അതിന്റെ ഗുണം കാണിക്കുമെന്നു അമ്മ പറഞ്ഞു പക്ഷെ ഞാൻ അത് കേട്ടില്ല പൊറോട്ടയും ഇറച്ചിയും വരെ കൊടുത്തു പക്ഷെ ഒടുവിൽ സംഭവിച്ചത്

EDITOR

വർഷങ്ങൾക്കു മുൻപ് ഞങ്ങളൊരു യാത്ര കഴിഞ്ഞു വന്നപ്പോൾ കാറ് ഷെഡിലൊരു ഒരു വെളുത്ത പട്ടി കുട്ടി. അകത്തു കയറിയ അതിനെ പുറത്താക്കി എങ്കിലും ഗേറ്റിനു പുറത്ത് തന്നെ നിൽപ്പായി. അത് കണ്ട് കഷ്ടം തോന്നിയ ചേട്ടൻ പറഞ്ഞു വിശന്നിട്ടായിരിക്കും എന്തേലും കൊടുക്കാൻ.ഞാൻ ചോറ് കൊടുത്തു. അടുത്ത ദിവസങ്ങളിലും ഗേറ്റിനു വെളിയിൽ തന്നെ ചുറ്റിപറ്റി നിൽക്കുന്നു. തരം കിട്ടിയാൽഅകത്തും കയറും. ഓടിച്ചിട്ടും പോകുന്നില്ല. കഷ്ടം തന്നെ ഇനിയി
പ്പൊ ഇവടയങ്ങു കൂട്ടാം എന്ന് ചേട്ടൻ പറഞ്ഞു. തെരുവ് നായ എത്ര നാൾ കഴിഞ്ഞാലും അത് അതിന്റെ ഗുണം കാണിക്കും എന്ന് അമ്മ പറഞ്ഞു. അമ്മ വേണ്ടാന്ന് പറഞ്ഞിട്ടും ഞങ്ങൾ സഹാതാപം തോന്നി ഓടിച്ചു കളഞ്ഞില്ല. അങ്ങനെ ടിപ്പു ഞങ്ങളുടെ വീട്ടിലെ അംഗമായി.കുട്ടികൾക്കും സന്തോഷം.ആദ്യമൊക്കെ പച്ച
ചോറ് വരെ തിന്നുമായിരുന്ന ടിപ്പു പക്കാ നോൺവെജായത് എനിക്കു ചില ദിവസങ്ങളിൽശരിക്കും ബുദ്ധിമുട്ടായിരുന്നു. വെജിറ്റേറിയൻ ഫുഡ് ആണങ്കിൽ ഒന്നും തിന്നാതെ ഇരുന്നു കളയും.

അതുകൊണ്ട്, യാത്ര പോകുമ്പോൾ പൊറോട്ടയും ഇറച്ചിയും എത്തിച്ചു
കൊടുക്കാൻ ചേട്ടൻ ആളെയുംഏർപ്പാടാക്കിയിട്ടായിരുന്നു പോകാറ്. ആദ്യമൊക്കെ ഗേറ്റിനു വെളിയിൽ പോകാറില്ലാത്തതു കൊണ്ട് പൂട്ടിയിടാറില്ല. ടിപ്പു വലുതായപ്പോഴേക്കും ആളാകെ മാറി. മതിലുചാടി ആയാലുംപുറത്തു പോകാൻ തുടങ്ങി. അങ്ങോട്ട് ചാടുന്ന വഴിതിരിച്ചു കയറാൻ പറ്റാത്തതു കൊണ്ട് ഗേറ്റിനവിടെ കാവലാണ് അകത്തു കയറാൻ. എപ്പോഴും പൂട്ടി ഇടാൻ പറ്റില്ല ല്ലൊ. തരം കിട്ടിയാൽ പുറത്തു ചാടും. ടൗണായതു കാരണം ഇഷ്ടം പോലെ പുതിയ കൂട്ടുകാർ. തെരുവിൽ ജനിച്ചവനായിരുന്നു, ഏതല്ലാം രീതിയിൽ അവനെ തടഞ്ഞിട്ടും അങ്ങോട്ടു തന്നെ പോകാനായിരുന്നു അവന് താത്പര്യം. അതാണ് ജന്മഗുണമെന്ന് പണ്ടുള്ളവർ പറയുന്നത് അതെവിടെ ചെന്നാലും കാണിക്കും. അമ്മ പറഞ്ഞത്
ശരിയായിരുന്നു.അവന്റെകൂട്ടുകാരെ കൊണ്ട് അയൽ വക്കത്തുള്ളവർക്കു കൂടി ശല്യം, ആർക്കും ഗേറ്റു തുറന്നിടാൻ പറ്റാത്ത അവസ്ഥ. പുറത്ത് ചെരുപ്പിടാൻ വയ്യ. അയയിൽ ഉണങ്ങാനിടുന്ന തുണിവരെനശിപ്പിക്കുന്നു.പല ഉപദ്രവങ്ങൾ. കാറ് ഷെഡും, വരാന്തയുമൊക്കെ പലവട്ടം കഴുകുന്ന കാഴ്ചകൾ. കൊണ്ടു കളയുന്നതിനെ പറ്റി ആലോചിച്ചങ്കലും ഒരു വിഷമം.

പുറത്തു പോകാനുള്ള പഴുതുകളൊക്കെ അടച്ചങ്കിലുംതാമസിയാതെ അസുഖം വന്ന് കിടപ്പായി.പുറത്തെ സർക്കീട്ടിൽ നിന്നു കിട്ടിയ അസുഖം. ഡോക്ടറെ വീട്ടിൽ കൊണ്ടുവന്നു ചികിത്സ ഒക്കെ കൊടുത്തങ്കിലും ടിപ്പു പോയി. അവനെ ഞങ്ങളിപ്പോഴും സ്നേഹത്തോടെയാണ് ഓർമ്മിക്കുന്നത്. ജന്മഗുണം കാട്ടുന്നത് കാട്ടുന്നവരുടെ തെറ്റല്ല. പക്ഷെ അർഹതയുള്ള പാത്രത്തിലെ ദാനമായിട്ടാണങ്കിലും വിളമ്പാവൂ.കല്യാണം കഴിഞ്ഞു വന്നപ്പോൾ അമ്മ എന്നോട് പറഞ്ഞു വലിയ ഗേറ്റ് അകത്തു നിന്നും കുറ്റി ഇട്ടേക്കണം, ഓടാമ്പൽ മാത്രം ഇട്ടാൽ പോര. തെരുവ് നായ്ക്കൾ ഗേറ്റ് തള്ളി ചെറിയഗ്യാപ്പുണ്ടാക്കി കയറുമെന്ന്. വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ പതിവ് ഞാൻ പലപ്പോഴും മറന്നു.കൂടെ കൂടെ ഗേറ്റ് തുറക്കാനും അടയ്ക്കാനും ഒരാൾ മിനക്കെടുന്ന ബുദ്ധിമുട്ട് .ആ ഗാപ്പിലാണ് ടിപ്പു വീട്ടിലെഅംഗമായത്. അവൻ കാരണം എന്തെല്ലാം നഷ്ടങ്ങൾ ഞങ്ങൾക്കും അയൽവക്കകാർക്കുമെല്ലാം. മോളും ഹസ്ബൻഡും ഇൻജക്ഷൻ വരെ എടുത്തു.

ഗേറ്റടച്ചാലും തെരുവു നായ്ക്കൾ കയറും, മതിലു ചാടിയായാലും. സഹതാപം തോന്നി കയറ്റി സ്ഥാനം കൊടുത്താലൊ ,തരം കിട്ടിയാൽ അങ്ങോട്ട് തന്നെ പോകും. ഏത് നേരവും കാവലിരിക്കാൻ പറ്റില്ലല്ലൊ.കിട്ടുന്ന ഗാപ്പിൽ തെരുവ് നായ്ക്കൾ മുന്നിൽ
കൂടിയൊ പിന്നിൽ കൂടിയൊ മതില് ചാടിയൊമുഖം മൂടി ഇട്ടൊ ഇടാതെയൊ കയറട്ടെ. ഡെറ്റോളൊ മറ്റൊ ഒഴിച്ച് വൃത്തിയാക്കുക. രോഗങ്ങൾ പകരരുതല്ലൊ. കയറുമ്പോഴെല്ലാം രോഗാണുവിമുക്കമാക്കുന്നത് ഹേമപെട്ട പണിയാണ്.
എന്നാലും സാരമില്ല. പക്ഷെ എനിക്കു തോന്നുന്നത് കുറേ കഴിയുമ്പോൾ തങ്ങൾക്കു താത്പര്യമുള്ളതൊന്നും [ ചീഞ്ഞതും, അഴുകിയതും] ഇല്ലന്നു കാണുമ്പോൾ അവർ തനിയെ ആ വഴി മറക്കും. പക്ഷെ നഷ്ടങ്ങളെല്ലാം ഒരിടം കൊടുത്തവർക്കായിരിക്കും.
ടിപ്പു പോയതിനു ശേഷം ആ വഴിക്കൊന്നും പിന്നെ തെരുവുനായ്ക്കളെ കണ്ടതേയില്ല. വരാനുള്ളത് വഴിയിൽ തടയില്ലല്ലൊ.

എഴുതിയത് : രാജശ്രീ സുരേഷ്