ചോദിച്ചാൽ തരില്ല എന്ന് അറിയാം ശേഷം അച്ഛന്റെ പഴ്സിൽ നിന്ന് പണം മോഷ്ടിച്ചു കുളി കഴിഞ്ഞു ഇറങ്ങിയ അച്ഛൻ എന്റെ മുതുകിൽ തലോടി ഒരു കാര്യം പറഞ്ഞു

EDITOR

അച്ഛന്റെ പേഴ്സ് കുളിമുറിയിലെ ഷവർ ശബ്ധിച്ചു തുടങ്ങി അച്ഛൻ കുളിക്കുകയാണ്.മൂപ്പർ അറിയാതെ ആദ്യമായി ആണ് പേഴ്സ് തുറക്കുന്നത്. അമ്മ അടുക്കളയിൽ ആണ്.പക്ഷെ അച്ഛനോട് അമ്മ മുഖാന്തരം അല്ലാതെ പണം ചോദിക്കാൻ നിവർത്തിയില്ല.അമ്മയോട് രാത്രി ചോദിച്ചപ്പോൾ അടികിട്ടിയില്ല എന്നെ ഒള്ളൂ.പക്ഷെ എന്നു വച്ചു അച്ഛനോട് നേരിട്ട് ചോദിക്കാനും വയ്യ.രണ്ടും കല്പിച്ചു തീരുമാനിച്ചു അച്ഛന്റെ പേഴ്സിൽ നിന്നും എടുക്കാം.വലിയ ശബ്ദം ഉണ്ടാക്കാതെ പേഴ്സിൽ നിന്നും രണ്ട് 3 നൂറുരൂപ നോട്ട് ഞാൻ എടുത്തു എന്റ യൂണിഫോം പാന്റിനകത്ത് വച്ചു.. പിടിക്കപ്പെടുന്നതിനെ പറ്റി ഭയം ഉണ്ടെങ്കിലും ചില ആഗ്രഹങ്ങൾ മാറ്റി വയ്ക്കാൻ മനസ്സ് സമ്മതിക്കുന്നില്ല.ബൂട്ട് വാങ്ങിക്കണം സ്കൂൾ ഫുട്ബോൾ ടീം ക്യാമ്പ് തുടങ്ങുന്നു ഇന്ന്. അച്ഛന്റെ പേഴ്സിൽ കണ്ണ് ഉടക്കാൻ അതായിരുന്നു കാരണം.പണം ഭദ്രമാക്കി പോക്കറ്റിൽ വച്ച ശേഷം റൂമിൽ നിന്നും ഇറങ്ങിഓടി.ബാഗ് എടുത്ത് പുറത്തേക് ഓടുന്നതിനിടെ അമ്മയുടെ വിളി ചെവിയിൽ ഉടക്കി.

ഡാ ആ ദോശ കഴിച്ചിട്ട് പോടാ അമ്മ ദോശ പ്ലേറ്റിൽ വച്ചിരിക്കുന്നു അച്ഛൻ വരുന്നതിനു മുൻപ് രക്ഷപ്പെടണം എന്ന് മനസ്സിൽ ഉറപ്പിച്ചു ഞാൻ ദോശ കഴിച്ചു തുടങ്ങി.പെട്ടന്നു ചന്ദ്രിക സോപ്പിന്റെ മണം അടുത്തേക്ക് വന്നു തുടങ്ങി ഈശ്വര അച്ഛൻ അച്ഛൻ എന്റ അരികിൽ തന്നെ ഇരിപ്പുറപ്പിച്ചു സുമേ ചായ എടുക്കുഅമ്മ ദോശയും ചായയും കൊണ്ട് വന്നു അച്ചന്റെ മുഖത്തു നോക്കാതെ ദോശ തീർക്കണം എന്ന വാശിയിലായിരുന്നു ഞാൻ.അച്ഛന്റെ വലിയ കൈ എന്റ മുതുകിൽ തലോടി. അച്ഛന്റെ മുഖതേക്ക് ഞാൻ നോക്കിഎന്താടാ ഒരു ധൃതി നിനക്ക്?ഒന്നുമില്ല ചോദ്യത്തെക്കാൾ വേഗത്തിൽ ഉത്തരം വന്നു എന്റ അടുത്ത് നിന്നും.പത്രം കഴുകി വീണ്ടും ബാഗ് എടുത്തപ്പോൾ അച്ഛൻ വീണ്ടും ശബ്ദമുയർത്തി ഡാ പോയി പേഴ്‌സിൽ നിന്നും ആവശ്യം ഉള്ള പൈസ എടുത്തോ, ഈ ബൂട്ടും ഫുട്ബോളും ഒക്കെ കള്ളിക്കാർക്ക് ഉള്ളത് തന്നാ.എന്നും പറഞ്ഞു അച്ഛൻ കൈകഴുകാൻ നടന്നു.വല്ലാത്ത കുറ്റബോധത്തോടെ അച്ഛന്റെ പേഴ്‌സിനരികിലേക് ഞാൻ വീണ്ടും ചെന്നു.

പണം മോഷ്ടിച്ചപ്പോൾ കണ്ണിലുടക്കാത്ത മറ്റൊന്ന് പേഴ്സിൽ നിന്നും അവൻ കണ്ടു.കഴിഞ്ഞ വർഷം ടൗണിലെ സ്റ്റുഡിയോയിൽ നിന്നും എടുത്ത എന്റ പാസ്പോർട്ട്‌ സൈസ് ഫോട്ടോ.എന്റ ഇഷ്ടങ്ങൾക് കൂടെ നിൽക്കണം എന്നു പറയാൻ എനിക്ക് ഭയമായിരുന്നു.പക്ഷെ ആ മനുഷ്യന് കൂടെ നിൽക്കാതിരിക്കാൻ ആവില്ലല്ലോ.പേഴ്സിനിടയിൽ മറഞ്ഞിരുന്ന ആ ഫോട്ടോ പോലെ പുറത്ത് പ്രകടമായിലെങ്കിലും ഒരു സ്നേഹ കടലാണ് എന്റ അച്ഛൻ എന്ന് ഞാൻ മനസിലാക്കി.പേഴ്‌സ് അവിടെ വച്ചു ഞാൻ റൂമിൽ നിന്നും നടന്നു..എതിരെ വന്നിരുന്ന അച്ഛന്റെ വലിയ കൈവിരലിൽ ഞാൻ പിടിച്ചു അച്ചനെ നോക്കി.ചെറിയ ചിരിയോടെ അച്ഛൻ എന്റ മുഖത്തേക് നോക്കി, വീണ്ടും ആ വലിയ കൈകൾ എന്റ മുതുകിൽ തലോടി.
എഴുതിയത് :അപ്പു