ചേച്ചി ഇന്നു മുതൽ 5 രൂപ കുറച്ചു തന്നാൽ മതി ബസിലെ കണ്ടക്ടർ പയ്യൻ എന്നോട് പറഞ്ഞതാണ് ഇങ്ങനെ ഉള്ള മനസ്സ് ഉള്ളവർ ഇപ്പോഴും ഉണ്ടോ എന്ന് തോന്നിപ്പോയി

EDITOR

ചേച്ചി ഇന്നു മുതൽ 5 രൂപ കുറച്ചു തന്നാൽ മതി ആണോടാ മ്മ് നിങ്ങളെ പോലെയുള്ള സ്ഥിരം യാത്രകാരുടെ കയ്യിന്നു ഞങ്ങൾ അങ്ങനെ വാങ്ങു എന്നും രാവിലേ കടയിലേക്ക് ജോലിയ്ക്ക് പോകുന്ന പ്രൈവറ്റ് ബസിലെ കണ്ടക്ടർ പയ്യൻ ഇത് പറഞ്ഞപ്പോൾ സന്ധ്യയ്ക് കുറച്ചു ആശ്വാസം ആയി.വീട്ടിൽ നിന്ന് കടയിലേക്ക് വരാൻ 15 രൂപയാണ് എന്നും ബസ് കൂലി.ദിവസവും 30 രൂപ അതാകും. ചിലപ്പോൾ ഒറ്റ ബസ് കിട്ടിയില്ലേൽ ഇതിൽ കൂടുതൽ ആകും കുറേ ദിവസങ്ങൾ കൊണ്ട് രാവിലെ ഇതേ ബസിലാണ് യാത്ര ഇന്നു ടിക്കറ്റ് എടുക്കാൻ കാശ് കൊടുത്തപ്പോൾ പയ്യൻ ഇങ്ങോട്ട് ചോദിച്ചു ചേച്ചി എവിടെയാ ജോലി ഇവിടെ ഒരു സൂപ്പർ മാർക്കറ്റിലാ അത് കേട്ടപ്പോൾ തന്നെ അവൻ പറഞ്ഞു അയ്യോ.. എങ്കിൽ നേരത്തെ പറയണ്ടേ ഞാൻ 5രൂപ കുറച്ചു വാങ്ങിയേനെ.ഇന്നു മുതൽ 10 രൂപ തന്നാൽ മതി സത്യമാണ് മിക്കവാറും എല്ലാ സ്വകാര്യ ബസുകാരും ഇങ്ങനെയാണ്.തുണി കടകളിലും സൂപ്പർ മാർക്കറ്റിലും കശുവണ്ടി ഫാക്ടറിയിലും ജോലിക് പോകുന്ന സാധാരണക്കാരായ സ്ത്രീകളിൽ നിന്ന് മിനിമം ചാർജ് മാത്രേ വാങ്ങൂ.

ഇത് സന്ധ്യ യെയും എന്നെയും പോലെ യുള്ളവർക് ഒരുപാട് ആശ്വാസം ആണ്.മറ്റൊന്നും കൊണ്ടല്ല,ദിവസം ഇരു നൂറോ മുന്നൂറോ അല്ലെങ്കിൽ മാസത്തിൽ ആറായിരമോ ഏഴായിരമോ ശമ്പളം വാങ്ങുന്ന ഒരുപാട് സ്ത്രീകൾ കടകളിൽ ജോലിക് പോകുന്നുണ്ട്. ദിവസവും 10 രൂപ ബസിൽ കുറഞ്ഞു കിട്ടിയാൽ അത്രെയും ആയല്ലോ.. ഈ ഒരു കാര്യത്തിൽ പ്രൈവറ്റ് ബസ് ജീവനക്കാർ വളരെ സഹായ മനസ്കർ ആണ്. സ്ഥിരം യാത്രക്കാരെ അവർ പരിഗണിക്കാറുണ്ട് അവർക്കായി ഒരു നന്ദി വാക്ക് ഇവിടെ പറയുന്നു.ഇനി മറ്റൊന്ന് കൂടിയുണ്ട് സ്വകാര്യ ബസ് ജീവനക്കാരെ കുറിച് പറയാൻ.. സ്ഥിരം യാത്രക്കാരെ ഇവർ മറക്കാതെ കൊണ്ട് പോകാറുണ്ട്.ഞാനൊക്കെ സമയം പോയി ബസ് സ്റ്റോപ്പിലേക് രാവിലെ ഓടുമ്പോൾ വഴിയിൽ വെച്ച് കണ്ടാൽ പോലും നിർത്താറുണ്ട്. നമ്മൾ കണ്ടില്ലേൽ പോലും ഹോൺ അടിക്കും. കാരണം ഈ ബസ് കിട്ടിയില്ലേൽ സമയത്ത് ജോലിക് എത്താൻ പറ്റില്ലെന്ന് അവർക്കും അറിയാം .രാവിലത്തെ ബസ് കിട്ടിയില്ലേൽ അന്നത്തെ ദിവസം പോക്കാ മൊത്തം നെഗറ്റീവ് മൈൻഡ് ആകും. നമ്മുടെ ഒരു ദിവസം തുടങ്ങുന്നത് തന്നെ ബസിലാണ്.
ഇത്രെയും പറയുമ്പോ മറ്റൊരു കാര്യം കൂടി പറയാതെ വയ്യ നമ്മുടെ സ്വന്തം കെ എസ് ആർ ടി സി യെ കുറിച്. സ്റ്റോപ്പിൽ നിന്ന് ബസ് എടുത്താൽ പിന്നെ അടുത്ത സ്റ്റോപ്പിലെ നിർത്തൂ ഇടയ്ക്ക് എങ്ങാനും നിന്ന് കൈ കാണിച്ചാൽ എവിടെ നിർത്താൻ? ഇന്നലെ ഒരു ഫാസ്റ്റ് പാസഞ്ചർ സ്റ്റോപ്പിൽ നിന്ന് എടുത്തു.

ഞാൻ ദൂരെ നിന്ന് ഓടി അടുത്ത് എത്തിയിട്ടുപോലും നിർത്താതെ പോയി കളഞ്ഞു.സ്റ്റോപ്പിൽ നിന്ന് എടുത്താൽ പിന്നേ നിർത്താൻ അവര്ക് പാടല്ലേ..അടുത്ത ബസിനു വേണ്ടി കുറേ നേരം കാത്തു നിൽക്കേണ്ടി വന്നു.എഫ് പി ബസുകൾ ചിലപ്പോ അങ്ങനെ ആകാം നിയമം എന്നാലും ഓടി അടുത്ത് വരുന്നവരെ ഒന്ന് കേറ്റി കൊണ്ട് പോകാനുള്ള മനസ് കാണിക്കാമായിരുന്നു വേറെ ഒന്നും കൊണ്ടല്ല രാവിലെ 9 മണിക്കൊക്കെ വീട്ടീന്ന് ഇറങ്ങുന്ന സ്ത്രീകൾക് എത്രെയും പെട്ടെന്ന് 7 മണിക്ക് മുൻപെങ്കിലും തിരിച്ചു വീട്ടിൽ എത്താനുള്ള ഒരു തത്രപ്പാട്.അവർക്ക് നിർത്താതെ പോകുന്ന ഓരോ ബസും അവിടെ കാത്തു നിൽക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ് .വീട്ടിൽ ഞങ്ങൾ ചെല്ലുന്നതും കാത്ത് മക്കൾ വീട്ടുമുറ്റത്തോ അടുത്ത വീട്ടിലോ ഇരിപ്പുണ്ട്.ഈ പുതുവർഷത്തിൽ എനിക്ക് ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് പ്രൈവറ്റ് ബസ് ജീവനക്കാരോടാണ്. സന്ധ്യയെയും എന്നെയും പോലെയുള്ള സ്ത്രീകളെ സമയത്ത് ജോലി സ്ഥലത്ത് എത്തിക്കുന്നതിനു ബസ് ചാർജിൽ ഒരു രൂപ എങ്കിലും കുറച്ചു തരുന്നതിനു പിന്നെ നല്ല മനോഹരമായ പാട്ടുകൾ കേട്ടു യാത്ര ചെയ്യാൻ അവസരം ഒരുക്കി തരുന്നതിനു.രാവിലെ വീട്ടുജോലി ഒക്കെ കഴിഞ്ഞ് ഓടി പിടിച്ചു ബസിൽ കേറി ആ സൈഡ് സീറ്റിൽ ഇരിക്കുമ്പോൾ ബസിൽ കേൾക്കുന്ന നല്ല മെലഡി പാട്ട്അത് തരുന്ന ഫീൽ ഒന്ന് വേറെ തന്നെ.എല്ലാത്തിനും ഒരുപാട് നന്ദി
എഴുതിയത് : ആഷ പി ആചാരി
എന്റെ എഴുത്തുകൾ എന്റെ കൂടിയുള്ളവരുടെ അനുഭവങ്ങൾ ആണ് .. എന്റേതായ രീതിയിൽ എഴുതുകയാണ്.. Support ചെയ്യണേ