കഴിഞ്ഞ ദിവസം ബസ്സ് യാത്രയിൽ ഒരു സ്ത്രീ പെട്ടെന്ന് കുഴഞ്ഞു വീണു അനക്കം ഇല്ല കണ്ട ഇടവഴിയിലൂടെ KSRTC ഹോസ്പിറ്റലിൽ എത്തിച്ചു ഒടുവിൽ

EDITOR

പറയാതെ വയ്യ ഒരു സ്ഥിരം കെഎസ് ആർ ടിസി യാത്രക്കാരൻ എന്ന നിലയിൽ നല്ലതും ചീത്തയുമായ ഒട്ടനവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ..വർഷങ്ങളായി ട്രെയിനിലുള്ള ജോലി അതിലെ യാത്രകളെ യാന്ത്രിക മാക്കിയതിനാൽ ആനവണ്ടി യിലെ യാത്ര ഇഷ്ട്ടമാണ് താനും ..ഇന്നലെ 24/11/22 പതിവ് പോലെ കാഞ്ഞങ്ങാട് ടു പത്തനം തിട്ട RPK 486 ബസ്സിൽ ടിക്കെറ്റ് ബുക്ക് ചയ്തു ..സ്ഥിരമായി കണ്ണൂർ ചാല ബൈപ്പാസിൽ നിന്നാണ് ബസ്സിൽ കയറുക ..ബുക്കിങ് സ്റ്റേഷൻ കണ്ണൂർ കെ എസ് ആർ ടി സി ഡിപ്പോ ആയതിനാൽ ക്രൂ വിനെ വിളിച്ച് ഇൻഫോം ചെയ്യാറാണ് പതിവ്. എന്നാൽ ഇന്നലെ ബുക്ക് ചെയ്തപ്പോ ക്രൂ വിന്റെ നമ്പർ മെസേജ് വരാഞ്ഞതിനാൽ കാഞ്ഞങ്ങാട് ഡിപ്പോയിൽ വിളിച്ചാണ് നമ്പർ കളക്റ്റ് ചയ്തത്, എന്നാൽ അവർക്ക് പേരിലെ സാമ്യം നിമിത്തമാകാം മറ്റൊരു സുരേഷ് കുമാറിന്റെ നമ്പർ ആണ് തന്നത് . പിന്നീട് അദ്ദേഹമാണ് ബസ്സിലെ കണ്ടക്ടറുടെ നമ്പർ തന്നത് .വിളിച്ചപ്പോൾ തന്നെ എന്തോ ഒരു പ്രതേകത തോന്നി സൗമ്യമായ പെരുമാറ്റം സുരേഷ് എന്നാണ് അദ്ദേഹത്തിന്റെ പേര് .

പതിവ് പോലെ ചാലയിൽ നിന്ന് ബസ്സ് കയറി പോർച്ചുഗലിന്റെ കളിയുടെ ലഹരിയിൽ മൊബൈൽ നോക്കിയിരുന്ന് സമയം പോയത് അറിഞ്ഞില്ല അപ്പോഴാണ് മുൻ നിരയിലെ സീറ്റിൽ നിന്ന് ഒരു നിലവിളി കേട്ടത് സ്ഥലം മാഹി എത്തിയിട്ടുണ്ട് ..യാത്രക്കാരിൽ ഒരു സ്ത്രീ പെട്ടെന്ന് കുഴഞ്ഞു വീണു അനക്കമില്ല കൂടെ മകളും ഭർത്താവും ഉണ്ട് മകളുടെ അഡ്മിഷനു വേണ്ടി പത്തനം തിട്ടയിലേക്കുള്ള യാത്രയിലാണ് മൂവരും പിന്നീട് ഒരു പരക്കം പാച്ചിൽ ആയിരുന്നു മാഹിയിലെ ഇടുങ്ങിയ റോഡിൽ കൂടി ഡ്രൈവർ ‘ഷിനൊജ് ‘ വണ്ടി എടുക്കുന്നു യാത്രക്കാരായ ആളുകൾ ട്രാഫിക് നിയന്ത്രിക്കുന്നു ബസിലുണ്ടായിരുന്ന കുറച്ച് കന്യാ സ്ത്രീകൾ രോഗിയുടെ നെഞ്ചിനിടിച്ചും മറ്റും ശ്യാസം വീണ്ടെടുക്കാൻ ശ്രമിക്കുന്നു .. ബസ്സ് എങ്ങിനെയാണ് ആ ഇടുങ്ങിയ വഴിയിലൂടെ സുരേഷ് ചേട്ടനും ഷനോജും മാഹി ഗവണ്മെന്റ് ഹോസ്പിറ്റലിൽ എത്തിച്ചത് എന്ന് അത്ഭുതത്തോടെ മാത്രമേ ഓർക്കാൻ കഴിയൂ ..അപ്പോഴാണ് ആ കെ എസ് ആർ ടി സി ജീവനക്കാരുടെ സഹജീവി സ്നേഹവും കരുണയും കാണാൻ കഴിഞ്ഞത് ഏതാണ്ട് ഒരു മണിക്കൂർ നേരം ബസ്സ് അവിടെ നിർത്തിയിടുകയും ആ സമയം മുഴുവൻ അവർ ആ കുടുംബത്തെ ആശ്യസിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു

പിന്നീടാണ് അവരുടെ മനുഷ്യ സ്നേഹം പുറത്തു വന്ന യഥാർത്ഥ മുഹൂർത്തം ആരംഭിക്കുന്നത്..ആ കുടുംബത്തിലെ പെൺ കുട്ടിക്ക് പിറ്റേന്ന് വൈകിട്ട് നാല് മണിക്ക് മുൻപ് അഡ്മിഷൻ നേടേണ്ടത് ആയതിനാൽ അവരെ ഉപേക്ഷിച്ചു വരാൻ അവർക്ക് മനസ്സില്ലാത്തത് പോലെ പക്ഷെ യാത്ര പൂർത്തിയാകേണ്ടതുമുണ്ട് അവർ ഡിപ്പോകളിലേക്ക് വിളിക്കുന്നു കുടുംബത്തിന് ചികിത്സയ്ക്ക് ശേഷം തുടർ യാത്രയ്ക്കുള്ള ഏർപ്പാട് ചയ്തതാണ് അവർ മടങ്ങിയത് കൂടാതെ പാവപെട്ട ആ കുടുംബത്തിന് അവർ ഏകദേശം 1400രൂപയോളം ടികെറ്റിന്റെ പൈസ തൃശൂർ എത്തിയപ്പോൾ ഗൂഗിൾ പൈ ചയ്തു കൊടുക്കുകയും പുലർച്ചെ മൂന്ന് മണിക്ക് വിളിച്ചു അവർക്ക് തുടർ യാത്ര ചെയ്യേണ്ട ട്രെയിൻ വിവരങ്ങളും മറ്റും അറിയിക്കുകയും ചയ്തു മനുഷ്യത്വം മരവിച്ചു പോവുന്ന ഈ വർത്തമാന കാലത്ത് ഈ കെഎസ് ആർ ടി സി ജീവനക്കാർ ദൈവത്തിന്റെ സ്വന്തം മാലാഖ മാർ തന്നെ ..പ്രിയ ഷനോജ് , സുരേഷ് ചേട്ടൻ ..ഒരു ബിഗ് സലൂട്ട്