മറ്റൊരു കുട്ടിയെ തള്ളിയിട്ട കാരണം ആ പെൺകുട്ടിയോട് ചോദിച്ചപ്പോൾ പറഞ്ഞ കാരണം അവൾ കാക്കയെപ്പോലെയാ കാക്കയെ പോലെയോ ? ടീച്ചർ നെറ്റിചുളിച്ചു

    0
    313

    നീത തിരക്കിട്ട് ഹോം വർക്ക് ബുക്കുകൾ ചെക്ക് ചെയ്യുകയായിരുന്നു. ലഞ്ച് ബ്രേക്ക് കഴിഞ്ഞുള്ള ഒരു മണിക്കൂർ കെ.ജി സ്റ്റുഡന്റ് സിന് റെസ്‌റ്റ്‌ ടൈം ആണ്. ചില കുട്ടികളൊക്കെ ആ സമയത്ത് ഉറങ്ങും മറ്റു ചിലർ ഉറങ്ങും പോലെ കിടന്ന് കൂട്ടുകാരുമായി കളിക്കും, ചില വികൃതികൾ ഇതിനൊന്നിനും വഴങ്ങാതെ ബഹളമുണ്ടാക്കും.എല്ലാവരേയും ഒരു വിധം ഒതുക്കിയിട്ടാണ് ബുക്കുകൾ പരിശോധിക്കാൻ തുടങ്ങിയത്. പെട്ടെന്നാണ് സെക്കന്റ് റോയിൽ നിന്നും ഒരു കുട്ടി താഴേക്ക് വീണത് നീത പിടഞ്ഞെണീക്കും മുൻപേ തന്നെ ആയ ചന്ദ്രിക ചേച്ചി കുട്ടിയെ പിടിച്ച് എഴുനേൽപ്പിച്ചിരുന്നു.എന്തു പറ്റി സീതു മോളെങ്ങനെയാ വീണത് ?നീത സ്നേഹത്തോടെ കുട്ടിയെ ചേർത്തു നിറുത്തി. സീതു ഏങ്ങലടിച്ചു കൊണ്ടിരുന്നു.മറ്റേക്കൊച്ച് തള്ളിയിട്ടതാ ടീച്ചറേ അത് ഇന്നലെ ഉച്ചയ്ക്കു ലഞ്ച് ബ്രേക്കിനും ഇതിനെ തള്ളി വീഴ്ത്തി.ചന്ദ്രിക ചേച്ചി പറഞ്ഞു. അത് ശ്രേയ അല്ലേ? ഇവർ കസിൻസ് ആണല്ലോ ? എന്താ നിങ്ങൾ തമ്മിൽ പിണങ്ങിയോ? ഉറക്കം നടിച്ചു കിടന്ന ശ്രേയയെ നീത വിളിച്ചു ഇവിടെ വരു ശ്രേയാ.

    ടീച്ചർ ചോദിക്കട്ടെ ശ്രേയ അൽപ്പം കൂർപ്പിച്ച് പിടിച്ച ചുണ്ടുമായി പതുക്കെ വന്നു  എന്തിനാ ശ്രേയാ സീതുവിനെ തള്ളിയത് ?അവൾ വീണ് വല്ല മുറിവും പറ്റിയിരുന്നെങ്കിലോ ?എനിക്കിഷ്ടമല്ല അവൾ അടുത്തിരിക്കുന്നത് എപ്പോഴും അവൾ എന്റെ അടുത്ത് വരും നിങ്ങൾ കസിൻസ് അല്ലേ ? പിന്നെ കൂട്ടുകാരും സീതു കുട്ടിയുടെ അടുത്തിരുന്നാൽ എന്താ പ്രശ്നം?എനിക്കിഷ്ടല്ല, അവൾ കാക്കയെപ്പോലെയാ കാക്കയെ പോലെയോ ? നീത നെറ്റിചുളിച്ചു .അതെ മാം അവൾ ബ്ലാക്കാ, അഗ്ലി ലുക്കാ അവൾക്ക് നാലു വയസ്സുകാരിയുടെ വാക്കുകൾ നീതയെ ഞെട്ടിച്ചു.ഇതിനൊക്കെ നല്ല രണ്ട് പെട കൊടുക്കാഞ്ഞിട്ടാ മാഡം, അതെങ്ങനാ ഇപ്പോഴത്തെ പിള്ളാരെ ശാസിക്കാൻ പാടില്ലല്ലോ നല്ലതൊന്നു കിട്ടിയാൽ ഒറ്റ പ്രാവശ്യമേ ഇത്തരം വർത്താനം പറയു ചന്ദ്രിക ചേച്ചി മുറുമുറുത്തു .സീതുവിന്റെ കുഞ്ഞിക്കണ്ണുകൾ നിറഞ്ഞൊഴുകി തലതാഴ്ത്തി നിൽക്കുന്ന ആ കുഞ്ഞിനെ നീത തന്നോട് ചേർത്തുപിടിച്ചു.

    എനിക്ക് ഭംഗില്ലാത്ത കൊണ്ടാണോ ശ്രേയ കൂടാത്തത്? സീതുവിന്റെ സ്വരം വല്ലാതെ നേർത്തിരുന്നു.മോൾക്ക് ഭംഗീല്ലെന്ന് ആരു പറഞ്ഞു. ടീച്ചർക്ക് തോന്നീട്ടില്ലല്ലോ അങ്ങനെ ? സീതുവിന്റെ കുഞ്ഞിക്കണ്ണുകൾ എന്നെ പ്രതീക്ഷയോടെ നോക്കി ? “നിനക്ക് ഭംഗീല്ല എന്റെ അമ്മ പറയാറുണ്ടല്ലോ സീതു കാക്കയെപ്പോലെയെന്ന് ” ശ്രേയ വീറോടെ പറഞ്ഞു.കളർ ഡിസ്ക്രിമിനേഷനേ ക്കുറിച്ചും ബോഡി ഷെയിമിംഗിനെക്കുറിച്ചും ഈ കൊച്ചു കുട്ടികളോട് എങ്ങനെ പറഞ്ഞ് മനസ്സിലാക്കാനാണ് എന്ന് നീത നിസ്സഹായതയോടെ ഓർത്തു. “ശ്രേയ ഇനി ഇതുപോലെ സീതുവിനെ കരയിച്ചാൽ നീ ഹെഡ് റൂമിൽ പോകും ഓർത്തോളൂ അത് മാത്രമല്ല ക്ലാസ്സിൽ മറ്റാരും നിന്നോട് കൂട്ട് കൂടുകയും ഇല്ല. ഇന്ന് രാത്രി നിന്റെ അമ്മയെ ഞാൻ വിളിക്കുന്നുണ്ട്. ഇത്ര കുഞ്ഞിലേ നിന്റെ മനസ്സിൽ ഇത്ര മോശം ചിന്തകൾ നിറയ്ക്കാൻ അവർക്കായല്ലോ? ശ്രേയ സീറ്റിൽ പോകൂ അൽപ്പം പരുഷമായ സ്വരത്തിൽ നീത പറഞ്ഞു.

    സീതുവിന്റെ കണ്ണുകൾ അപ്പോഴും തോർന്നിരുന്നില്ല. ഇനി എന്തിനാ കരയുന്നത് ?ദേ നോക്ക് ടീച്ചറും മോളും ഒരേ നിറമല്ലേ ?അതെയോ ? അതേന്നെ ടീച്ചർ സുന്ദരിയാണോ? ഉം സീതു ചിരിയോടെ തലയാട്ടി അപ്പോൾ മോളും സുന്ദരിയാ.എനിക്കിഷ്ടാ മാമിനെ ഫ്രണ്ട് ബഞ്ചിൽ നിന്ന് രോഹൻ ഉറക്കച്ചടവോടെ വിളിച്ചു കൂവി, എനിക്കുംഎനിക്കും കോറസായി കുട്ടികളുടെ ശബ്ദം സീതുവിനെയോ? എനിക്കിഷ്ടാ ഈ പ്രാവശ്യം ഹാരിഷ് ആണ് തുടക്കമിട്ടത് . മറ്റെല്ലാവരും ഒപ്പം കൂടി.സീതുവിന്റെ കണ്ണുകൾ തിളങ്ങി. മാമിനെ പോലെ അമ്മയും പറയും ഞാൻ സുന്ദരിയാണെന്ന്  അമ്മമാർ നുണ പറയില്ല നീത അവളുടെ കവിളിൽ മെല്ലെ തലോടി.
    എഴുതിയത് :ഭദ്ര വേണുഗോപാൽ