വെളുത്തിട്ട് പാറു എന്ന് പറഞ്ഞു ഒരു വീഡിയോ ഇറങ്ങിട്ടുണ്ട് വെളുക്കാൻ മുട്ടി ഇതെടുത്തു മുഖത്തു തേച്ചാൽ സംഭവിക്കുന്നത്

EDITOR

ബേങ്ങിക്കോ തേച്ചോ ബെൾത്തോ പാറിക്കൊ.കുറച്ചു നാളായി സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒരു പരസ്യമാണിത്.ഒരാഴ്ചകൊണ്ടും രണ്ടാഴ്ച്ച കൊണ്ടും വെളുത്ത് പാറിപ്പിക്കുന്ന ഐറ്റം.ഇത്തരം ക്രീമുകൾക്കു എല്ലാ ഏഷ്യൻ രാജ്യങ്ങളിലും വലിയ മാർക്കറ്റ് ഉണ്ട്‌ എന്നതാണ് വലിയ വസ്തുത. ദുബായ് ഇൽ വർക്ക് ചെയ്യുന്ന ഡെര്മറ്റോളജിസ്റ്റ് എന്ന നിലയിൽ ദൈനം ദിനം ഇത്തരം ക്രീമുകളുടെ പാർശ്വഫലങ്ങൾ ചികിതസിക്കേണ്ടി വരുന്ന ആളാണ് ഞാൻ. പാകിസ്താനി വൈറ്റനിംഗ് ക്യാപ്സ്യൂള്സ്, കേരളത്തിന്റെ സ്വർണ ക്രീം, കാസർകോട് ക്രീം, ഫിലിപ്പീൻസ് ഇലെ 88 അണ്ടർ ആം ക്രീം എല്ലാം ചില ഉദാഹരണങ്ങൾ മാത്രം.വളരെ പൊട്ടന്റന്റ് ആയിട്ടുള്ള കോർട്ടി കോസ്റ്റിറോയ്‌ഡ്‌സ് എന്ന ഗണത്തിലുള്ള ഒരു molecule ആണ് മിക്കവയിലെയും പ്രധാന ചേരുവ. വളരെ മാരകമായ  മേജർ സ്കിൻ അലൻമെൻറ് ചികിത്സിക്കാൻ ഉപയോഗിക്കേണ്ട ക്രീമുകളിൽ ആണ് ഇത് സാധാരണ അടങ്ങിയിരിക്കുന്നത്. മുഖത്ത് ഉപയോഗിക്കാൻ ഉള്ളവയല്ല ഈ പൊട്ടന്റന്റ് കോർട്ടി കോസ്റ്റിറോയ്‌ഡ്‌സ് കൾ.

ഇവ ഉപയോഗിക്കുമ്പോൾ സ്കിൻ ഉടനടി ലൈറ്റ് ആവുന്നു. ഇത് യഥാർത്ഥത്തിൽ സ്റ്റിറോയ്ഡ് ന്റെ ഒരു സൈഡ് എഫ്ഫക്റ്റ് ആണ് എന്നതാണ് വസ്തുത. എന്നാൽ ഇതിന്റെ കൂടെ ഒരിക്കലും resolve ചെയ്യാൻ സാധ്യതയില്ലാത്ത മറ്റു സൈഡ് എഫക്ടുകളും കൂടെ സംഭവിക്കുന്നു എന്നതാണ് പ്രശ്നം. ചർമത്തിന്റെ തിക്‌നെസ്സ് നഷ്ടപ്പെടുന്നു എന്നതാണ് ആദ്യത്തെ മാറ്റം. ഇതോടെ ചെറിയ രക്തക്കുഴലുകൾ കൂടുതൽ എവിഡന്റ്റ് ആയി കാണപ്പെടാൻ തുടങ്ങുന്നു. ചെറിയ വെയിലത്ത് പോലും ഇറങ്ങാൻ പിന്നെ സാധിക്കാതെ വരുന്നു.അപ്പോഴേക്കും മുഖം ചുവന്നു തുടുക്കുകയും ശക്തിയായ എരിച്ചിൽ അനുഭവപ്പെടുകയും ചെയ്യും .കുറച്ചു കാലം ഉപയോഗിക്കുമ്പോൾ തന്നെ ഇറിവേഴ്സൽ സ്‌ട്രെച് മാർക്ക് ചർമത്തിൽ പ്രത്യക്ഷപ്പെടുന്നു.ഇവയുടെ ഉപയോഗം നിർത്തുമ്പോൾ ചർമം പെട്ടന്ന് തന്നെ പഴയതിലും കറുത്തതായി തീരുകയും ചെയ്യും.അങ്ങനെ ഇതിന്റെ ഉപയോഗം നിർത്താൻ പറ്റാത്ത ഒരു അവസ്ഥയിലേക്കു ഇത് ഉപയോഗിച്ച് തുടങ്ങുന്ന വ്യക്തി എത്തുകയാണ്. ഇതിനെ ടോപ്പിക്കൽ സ്റ്റിറോയ്ഡ് ഡിപെൻഡന്റ് ഫേസ് എന്നാണ് പൊതുവെ വിളിക്കുന്നത്. ചികിതസിച്ചു ഭേദമാകാൻ വളരെ ബുദ്ധിമുട്ടാണ് ഈ അവസ്ഥ.ഇത്തരം ക്രീമുകൾ മാർക്കറ്റ് ചെയ്യുന്നതിനെതിരെ ശക്തമായ ബോധവത്കരണം ഉയർന്നു വരേണ്ടതുണ്ട്.യാതൊരു അംഗീകാരവും ഇല്ലാതെ അതിഭീകരമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്തുന്ന ഇത്തരം പ്രൊഡക്ടുകൾ മനുഷ്യന്റെ വെളുപ്പിനോടുള്ള ആവേശത്തെ മുതലെടുത്തും റേസിസം കലർന്ന വിഡിയോകൾ പ്രചരിപ്പിച്ചും കാശാക്കുന്നവരെ കരുതിയിരിക്കുക.
© Dr. Aneesh Koduvally