പൈൽസ് ഉള്ള മനുഷ്യൻ വൈദ്യന്റെ അടുത്ത് ചികിത്സിച്ചു ശേഷം മറ്റൊരാളോട് ഇ ചികിത്സയെ പറ്റി പറഞ്ഞു അവസാന 2 തുള്ളിയിൽ ആണ് ഇ ചികിത്സയുടെ വിജയം എന്ന് ശേഷം

EDITOR

പല അന്ധവിശ്വാസങ്ങളുടെയും തുടക്കം ഇത് പോലെ കാര്യങ്ങളിൽ നിന്നാണ് രസകരമായ ഒരു സംഭവം വായിക്കാം എത്ര മനോഹരമായ ആചാരങ്ങൾ ഒരു നാട്ടിൽ ഒരു വൈദ്യൻ ഉണ്ടായിരുന്നു.പേരുകേട്ട ആ വൈദ്യൻ ചികിൽസിക്കാത്ത ഒരു അസുഖവും ഉണ്ടായിരുന്നില്ല.എന്നാലും അദ്ദേഹത്തിന് നല്ല പേര് നൽകിയ ചികിത്സ പൈൽസിനു വേണ്ടിയുള്ളതായിരുന്നു. അങ്ങനെ ആ പേര് നാടുകളിൽ നിന്നും നാടുകളിലേക്ക് പരന്നു.ഒരിക്കൽ അദ്ദേഹത്തിന്റെ ചികിത്സയാൽ അസുഖം ഭേദമായ കൃഷ്ണൻ എന്നയാളെ കാണാൻ മറ്റൊരു അസുഖക്കാരനായ അദ്ദേഹത്തിന്റെ സുഹൃത്ത്‌ കണ്ണൻ വന്നു.എങ്ങനെയാണ് ചികിത്സ കേൾക്കുന്ന പോലെ ഭേദമാകാൻ സാധ്യതയുണ്ടോ? എന്നൊക്കെയാണ് അയാൾക്ക്‌ അറിയേണ്ടത്.കൃഷ്ണേട്ടൻ വൈദ്യനെ ഒരുപാട് പുകഴ്ത്തുകയും എത്രയും പെട്ടന്ന് കണ്ണേട്ടനോട് വൈദ്യന്റെ അടുക്കലേക്കു പോകാൻ നിർദ്ദേശിക്കുകയും ചെയ്തു.പക്ഷെ കണ്ണേട്ടന് ഒരു സംശയം.വലിയ വേദനയുള്ള കാര്യമാണോ ഇത്? ആകെ പേടിയാകുന്നല്ലോ കൃഷ്ണ.ഒന്നും പേടിക്കാനില്ല, വല്ല്യ ബുദ്ധിമുട്ടില്ലാത്ത ഒരു ചികിത്സയാണ്.കുറച്ച് തുള്ളി മരുന്നുകൾ ഒഴിക്കും. പേടിക്കാനൊന്നുമില്ല. പക്ഷെ അവസാനത്തെ രണ്ട് തുള്ളി മാത്രമാണ് കുറച്ച് വേദന അത് നീ മുക്കിപ്പിടിച്ചിരുന്നാൽ മതി.

അതെന്താ ഈ അവസാനത്തെ രണ്ട് തുള്ളി അങ്ങനെ കണ്ണേട്ടന് സംശയമായി.അതാണ് പ്രധാനപ്പെട്ട മരുന്ന്. പിന്നെ ജീവിതത്തിൽ മൂലക്കുരു വരില്ല കൃഷേട്ടന്റെ ഉപദേശം സ്വീകരിച്ച് കണ്ണേട്ടൻ വൈദ്യനെ കാണാൻ പോകാൻ തീരുമാനിച്ചു. തലേന്ന് ഒന്നും കഴിക്കാതെ കാലിയായ വയറുമായി (ഒരു സേഫ്റ്റിക്ക്‌ കണ്ണേട്ടൻ അങ്ങോട്ടേക്ക് തിരിച്ചു. വൈദ്യൻ മരുന്ന് പ്രയോഗം ആരംഭിച്ചു. അഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ എഴുന്നേറ്റോളാൻ പറഞ്ഞു. കണ്ണേട്ടന് ഒരു തൃപ്തി ആയില്ല. മുക്കിപ്പിടിച്ചു ഇരുന്നതല്ലാതെ അവസാനത്തെ രണ്ട് തുള്ളി വന്നില്ല.അവസാനം സമാധാനമില്ലാതെ കണ്ണേട്ടൻ വൈദ്യനോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു.അങ്ങ് അവസാനത്തെ രണ്ട് തുള്ളി ഇറ്റിച്ചില്ല. അതെന്താ? അവസാനത്തെ രണ്ട് തുള്ളിയോ? അതേതാ?അതെ കഴിഞ്ഞഴ്ച ഇവിടെ വന്ന കൃഷ്ണൻ പറഞ്ഞിരുന്നല്ലോ അവസാനത്തെ രണ്ട് തുള്ളിയാണ് ശരിയായ മരുന്നെന്ന്.വൈദ്യന് ആകെ വേവലാതി ആയി.അദ്ദേഹം ഓർത്തെടുക്കാൻ ശ്രമിച്ചു.ഓ കഴിഞാഴ്ച വന്ന കൃഷ്ണൻ. ഇപ്പൊ മനസ്സിലായി. എന്തായാലും നിങ്ങൾ കിടക്കു, അത് ഞാൻ വിട്ടുപോയി.

വൈദ്യൻ 2തുള്ളിക്ക് പകരം 4തുള്ളി ഇറ്റിച്ചു കൊടുത്തപ്പോൾ കണ്ണേട്ടന്റെ കണ്ണിലൂടെ കണ്ണുനീർ ഒഴുകിയെങ്കിലും അദ്ദേഹം ഒരുപാട് സന്തോഷവാനായി.വൈദ്യൻ ചോദിച്ചതിലും കൂടുതൽ പണം നൽകി കണ്ണേട്ടൻ പോയി.ചന്തി പൊള്ളിയാലെന്താ അസുഖം മാറുമല്ലോയെന്ന ആത്മഗതത്തോടെആ രണ്ട് തുള്ളി അതാണ് കഥ.വൈദ്യൻ ഓർത്തെടുത്തു.അന്ന് കൃഷ്ണന് മരുന്ന് ചെയ്തു കഴിയാറായ സമയത്താണ് കറന്റ്‌ പോയത്. വൈദ്യൻ ഒരു മെഴുകുതിരി കത്തിച്ച് വൈദ്യം തുടർന്നു. അപ്പോൾ മെഴുകു തിരിയിൽ നിന്നും ഇറ്റ് വീണ മെഴുകു തുള്ളികളെയാണ് അവസാനത്തെ ആ മഹത്തായ രണ്ട് തുള്ളിയായി കൃഷ്ണേട്ടൻ കണ്ണേട്ടനോട് പറഞ്ഞത്. ഇതോർത്ത് വൈദ്യൻ ഒരുപാട് പൊട്ടിച്ചിരിച്ചെങ്കിലും പിന്നീട് രണ്ട് മെഴുകു തുള്ളികളും തന്റെ വൈദ്യത്തിൽ എന്നും ഉൾപ്പെടുത്തി. ഇദ്ദേഹത്തിന് മറന്നാലും വരുന്ന രോഗികൾ ഇത് പ്രത്യേകം ഓർമിപ്പിച്ചു കൊണ്ടേയിരുന്നു.എത്ര മനോഹരമായ ആചാരങ്ങൾ.
എഴുതിയത് : ജയൻ മടിക്കൈ