പ്രവാസത്തിൽ കഷ്ടപ്പെട്ട് എല്ലാം ഉണ്ടാക്കി ഭാര്യയുടെ നല്ല മനസ്സ് അതെല്ലാം എഴുതി മക്കൾക്ക് കൊടുത്തു ഇപ്പോ വീട്ടിൽ കിടക്കാൻ ഒരു റൂം പോലുമില്ല മരുമോൾ അത് പൂട്ടി

EDITOR

ഷീജ തേൻമഠം എഴുതുന്നു കുറേനാൾ മുന്നേ ഈ ടോപ്പിക്കിനെ കുറിച്ച് പാർട്ട്‌ 1 ആയി ഇവിടെ എഴുതിയപ്പോൾ ഇതിനെ അനുകൂലിച്ചും എതിർത്തും കുറെ കമന്റ് വന്നിരുന്നു പോസ്റ്റിൽ.ഇന്നലെ വെറുതെ സ്പാം മെസ്സേജ് ഓക്കെ നോക്കിയപ്പോ ആണ് ഒരുമാസം മുന്നേ ഈ ടോപികിനെ കുറിച്ചുള്ള ഒരു വല്യ മെസ്സേജ് വന്നു കിടക്കുന്നതു കണ്ടത് സത്യത്തിൽ ആ മെസ്സേജ് മൊത്തം വായിച്ചു കണ്ണ് നിറഞ്ഞു അദ്ദേഹത്തിന്റെ വരികളിലൂടെഎന്റെ പേര് പൊന്നച്ചൻ ഒരു മലയോര കർഷക കുടുംബത്തിൽ നിന്നുള്ള പ്രവാസി ആണ്. എനിക്ക് 62 വയസായി.ചാച്ചന് റബ്ബർ വെട്ടു ആരുന്നു.അമ്മ ഒരു സാധു വീട്ടമ്മ.എനിക്ക് മൂത്തത് ഒരു ഇച്ചേച്ചി പിന്നെ ഞാൻ. ഇളയത് രണ്ടു അനിയത്തിമാർ.പ്രീഡിഗ്രി പാസ്സായി എങ്കിലും ചാച്ചന്റെ സാമ്പത്തികം മുന്നോട്ടുള്ള പഠനം നടന്നില്ല. അതിനാൽ പ്ലബിങ് വയറിംഗ് ഓക്കെ പഠിച്ചു ഞാൻ 22 മത്തെ വയസിൽ സൗദിയിലേക്ക് ചേക്കേറി.40 വർഷം മുന്നേയുള്ള സൗദി എങ്ങനെ എന്ന് ഊഹിക്കാമല്ലോ ലേബർ ക്യാമ്പിലെ ഇടുങ്ങിയ മുറിയിലെ ജീവിതം എന്നിട്ടും രണ്ടര വർഷം കൊണ്ടു ഇത്തിരി പൈസ സ്വരൂപിച്ചു കൂട്ടി ഇച്ചേച്ചിയുടെ വിവാഹം നടത്തി ചാച്ചന് ശാരീരിക ബുദ്ധിമുട്ട് തുടങ്ങിയതുമൂലം പയ്യെ പയ്യെ കുടുംബ ഭാരം മൊത്തം എന്നിൽ ആയി. വീട്ടിലെ ചെലവ്.അനിയത്തിമാരുടെ പഠിപ്പു ഇചേച്ചിടെ പ്രസവം എന്നാലും ഒരു സഹോദരൻ എന്നാ രീതിയിൽ അഭിമാനത്തോടെ എല്ലാർക്കും എല്ലാം ചെയ്തു കൊടുത്തു.

22 ആം വയസിൽ ഇവുടെ എത്തിയ ഞാൻ എട്ടുവർഷം കൊണ്ടു അനിയത്തിമാരെയും പഠിപ്പിച്ചു അവരുടെ വിവാഹം നടത്തി എന്റെ പ്രായം 30 എത്തി എങ്കിലും എന്റെ വിവാഹം എന്നത് വീട്ടുകാർക്ക് ഓർമ ഇല്ലാത്തതു പോലെ. ഒടുവിൽ 32ആം വയസിൽ ഇച്ചേച്ചിയുടെ ഭർത്താവിന്റെ ബന്ധത്തിൽ ഉള്ളൊരു പെണ്ണും ആയി എന്റെ വിവാഹം നടന്നു.ഒരുവർഷം ആയപ്പോഴേക്കും ഇരട്ട കുഞ്ഞുങ്ങൾ ഉണ്ടായി മോനും മോളും സന്തോഷം നിറഞ്ഞ ജീവിതം.എന്റെ ഭാര്യ പള്ളിവക ഒരു നഴ്സറി സ്കൂളിലെ ടീച്ചർ ആരുന്നു. ഭാര്യയെയും മക്കളെയും എന്നാൽ കഴിയും രീതിയിൽ നന്നായി നോക്കി ഓലപുരയിൽ ജീവിച്ച എന്റെ കുടുംബത്തിന് വേണ്ടി എന്നാൽ കഴിയുന്ന രീതിയിൽ നല്ലൊരു വീട് വെച്ചു മോനെ പഠിപ്പിച്ചു എഞ്ചിനീയർ ആക്കി, മോളെ നഴ്സ് ആക്കി, വിവാഹം നടത്തി കൊടുത്തു. മോനു കൂടെ ജോലി ചെയുന്ന പെൺകുട്ടിയെ വിവാഹം കഴിക്കണം എന്ന് പറഞ്ഞു ബഹളം ആയപ്പോ അതും നടത്തി കൊടുത്തു മോൾ UK യിലേക്കും മോൻ ഓസ്ട്രേലിയ ക്കും പോയി. മൂന്ന് വർഷം മുന്നേ എന്റെ ഭാര്യ മരിച്ചതിനാൽ പ്രവാസം മതിയാക്കി നാട്ടിൽ ചെന്നപ്പോൾ ആണ് ഇത്രേ നാളും ഞാൻ ഉണ്ടാക്കിയത് ഒന്നും എന്റെ അല്ല എന്ന് അറിയുന്നത്

ഞാൻ അഞ്ചു വർഷം കൊണ്ടു പണിതെടുത്ത വീട് മകന്റെയും മരുമോളുടെയും പേരിൽ വാങ്ങിയിട്ട ഇത്തിരി റബ്ബർ തോട്ടം മകളുടെയും മരുമോന്റെയും പേരിൽ ഇതെല്ലാം ഞാൻ എന്റെ ഭാര്യയുടെ പേരിൽ വാങ്ങിയതാണ് അവളായി അതൊക്കെ അവർക്കു കൊടുത്തു സന്തോഷം മക്കൾക്കു അല്ലിയോ പക്ഷെ തിരികെ നാട്ടിൽ എത്തിയ എനിക്ക് ഞാൻ ഉണ്ടാക്കിയ വീട്ടിൽ കിടക്കാൻ ഒരു മുറി പോലും ഇല്ല.. ഉള്ള നാല് മുറിയിൽ രണ്ട് മുറിയും മരുമോൾ പൂട്ടി താക്കോൽ കൊണ്ടു പോയിബാക്കി ഉള്ള രണ്ട് മുറി ഉൾപ്പടെ വീട് മൊത്തം വാടകയ്ക്ക് കൊടുത്തു മരുമോൾഒടുവിൽ എന്റെ വീടിന്റെ സൈഡിൽ ഉള്ള ചായപ്പിൽ ഒന്നര മാസത്തോളം ആ വാടകവീട്ടുകാർ തന്ന ഭക്ഷണം കൊണ്ടു ഞാൻ ജീവിച്ച സ്വന്തം ആയി ബാങ്ക് അകൗണ്ട് പോലും ഇല്ലാത്ത പ്രവാസി ആരുന്നു ഞാൻ സൗദിയിൽ കൂടെ റൂമിൽ ഉണ്ടാരുന്ന രണ്ടുപേർ നാട്ടിൽ വന്നപ്പോ എന്നെ കാണാൻ വന്നു..കൊട്ടാരം പോലെ വീടുള്ള എന്റെ അവസ്ഥ ഒരു നേരത്തെ ഭക്ഷണത്തിനുള്ള ബുദ്ധിമുട്ട് ഓക്കെ കണ്ടറിഞ്ഞ അവർ എനിക്ക് വേണ്ടി വീണ്ടും വിസ എടുത്തു.നാട്ടിൽ ജോലി ചെയ്തു ജീവിക്കാൻ കഴിയില്ല കാരണം മകന്റെയും മരുമോളുടെയും സ്റ്റാറ്റസ് ന് മോശം ആണെന്ന് ഇപ്പൊ രണ്ടുവർഷം ആയി വീണ്ടും പ്രവാസി.നാട്ടിൽ ഇനിയൊരു അകൗണ്ട് പോലും വേണ്ട എന്ന് കൂടെയുള്ളവരുടെ വാശിയിൽ ഇവുടെ കിട്ടുന്ന ശമ്പളം കൊണ്ടു വയർ നിറയെ ഭക്ഷണം കഴിച്ചു ജീവിക്കുന്നു.

മരിച്ചാൽ പോലും നാട്ടിലേക്കു അയക്കരുത് എന്ന് ഞാൻ എഴുതി വെച്ചിട്ടുണ്ട്. വീട് ആയാലും ബാങ്ക് അകൗണ്ട് ആയാലും ഭാര്യയുടെയും ഭർത്താവിന്റെയും പേരിൽ ഒന്നിച്വു ആകുക അല്ലെങ്കിൽ പ്രവാസി യുടെ പേരിൽ മാത്രം ആകുക എങ്കിൽ എന്നെപോലെ നാട്ടിൽ ചെല്ലുമ്പോൾ കറിവേപ്പില ആകില്ല പെങ്ങളെ.ഈ മെസ്സേജ് വായിച്ചു കുറെ നേരം കരഞ്ഞു. ആ വീടിന്റെ ചായിപ്പിൽ വാടക വീട്ടുകാരുടെ ഔദാര്യത്തിൽ ഇത്തിരി ഭക്ഷണം കിട്ടി ജീവിച്ച ആ ചേട്ടന്റെ മാനസിക അവസ്ഥ ഒരു പ്രവാസിക്കും,അത് ആണായാലും പെണ്ണായാലും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതെ ഇരിക്കട്ടെ. അല്ലിയോ.പ്രവാസിയോട് വീണ്ടും ഒരു അപേക്ഷ..ആണായാലും പെണ്ണായാലും സ്വന്തം ആയി ഒരു അകൗണ്ട് തുടങ്ങുക എല്ലാ മാസവും ഒരു അയ്യായിരം ഇന്ത്യൻ രൂപ വെച്ചു ആ അകൗണ്ടിൽ ഇടുക ഒരുവർഷം കൊണ്ടു അറുപതിനായിരം രൂപ അങ്ങനെ പത്തു വർഷം ആകുമ്പോ ആറു ലക്ഷം രൂപ എന്നേലും പ്രവാസം മതിയാക്കി നാട്ടിൽ പോയാലും ഒരു നേരത്തെ ആഹാരത്തിനോ ഒരു ഗ്ലാസ് ചായക്കോ ആരുടേയും മുന്നിൽ കൈ നീട്ടേണ്ടി വരില്ല നിങ്ങൾക്കു സത്യം.