വീട്ടിലെ പണികൾ എല്ലാം ചെയ്തിട്ടാണ് കിടക്കുന്നതെങ്കിലും എല്ലാ ദിവസവും മുടങ്ങാതെ കേൾക്കുന്ന ചോദ്യം നിനക്ക് ഏതുനേരവും ഫോൺ നോക്കലും ഈ കിടപ്പും തന്നെ ആണോ പണി

EDITOR

നിനക്ക് ഏതുനേരവും ഈ കിടപ്പും ഫോൺ നോക്കലും തന്നെ ആണോ പണി എല്ലാ ദിവസവും മുടങ്ങാതെ കേൾക്കുന്ന ചോദ്യം വീട്ടിലെ പണികൾ എല്ലാം ചെയ്തിട്ടാണ് കിടക്കുന്നതെങ്കിൽ പോലും ഈ ചോദ്യം നിർബന്ധം എന്നാൽ മറിച്ചു നമ്മൾ പണി ചെയ്യുകയാണെങ്കിൽ നിനക്ക് ഏതു നേരവും പണി ആണോ നീ ഇവിടെ വന്ന് ഒന്നിരിക്ക് എന്ന് പറയാൻ ഇവര് വരില്ല അങ്ങനെ പതിവുപോലെ കിടക്കുന്ന അവളുടെ അടുത്തേക്ക് പതിവ് ചോദ്യം വന്നെത്തിസാധാരണ ഈ ചോദ്യം കേട്ടാൽ മിക്കവാറും കിടക്കുന്നോ അല്ലെങ്കിൽ മൊബൈൽ നോക്കുന്നോ ആ കറക്റ്റ് സമയത്ത് വന്നോളും ഇവിടെ കിടന്നു പണി എടുക്കുന്ന ടൈമിൽ ഒരാളു ഈ ഭാഗത്തു കാണില്ല ഇങ്ങനെ പിറുപിറുക്കുകയും എഴുന്നേറ്റു പോവുകയും പതിവുള്ള അവൾ അന്ന് ഒന്നും മിണ്ടിയില്ല.താൻ വന്നിട്ടും എഴുന്നേൽക്കാത്ത അവളെ ദേഷ്യത്തോടെ നോക്കി അയാൾ സ്വയം ഭക്ഷണം വിളമ്പി കഴിച്ചു.കുറച്ചു നേരം കഴിഞ്ഞിട്ടും എഴുനേൽക്കാത്ത അവളുടെ അടുത്തേക്ക് വന്ന് അവളെ തട്ടി വിളിച്ചു.അനക്കം ഇല്ല അയാളുടെ ശരീരം ആകെ മറവിക്കുന്നതായി അയാൾക്ക്‌ തോന്നി ഒരു നിമിഷം നിശ്ചലമായി നിന്നു

എന്നും കിടക്കുന്ന അവൾ എന്തെങ്കിലും ബുദ്ധിമുട്ട് കൊണ്ടാണോ കിടക്കുന്നത് എന്ന് പോലും ഞാൻ നോക്കിയിരുന്നില്ല.കൃത്യ സമയത്തു മക്കളെ അവൾ സ്കൂളിൽ വിടാറുണ്ട് നേരനേരത്തിനു അവൾ ഭക്ഷണം തരാറുണ്ട്.ഒരു വിധം എല്ലാം ചെയ്തിട്ടും അവയെ കുറിച്ച് നല്ലതൊന്നും പറയാതെ ചെയ്യാത്ത കാര്യങ്ങളെ കുറിച്ചുള്ള വഴക്ക് പറയാൻ ആയിരുന്നു ഞാൻ കൂടുതൽ ശ്രദ്ധിച്ചിരുന്നത് എന്ന് അയാൾക്ക്‌ തോന്നി അവൾക്കു ഇഷ്ടമില്ലാത്ത കാര്യങ്ങൾ പലതും അവൾ എനിക്ക് വേണ്ടി ചെയ്തു അവളുടെ പല ഇഷ്ടങ്ങളും അവൾ മറന്നത് ഞങ്ങൾക്ക് വേണ്ടി ആയിരുന്നു.ആ നിമിഷം പലതും അയാളുടെ ഉള്ളിലൂടെ മിന്നി മാഞ്ഞു അയാൾക്ക്‌ അയാളുടെ സങ്കടം അടക്കാൻ ആയില്ല അവളുടെ മുഖം നെഞ്ചോടു ചേർത്ത് അയാൾ പൊട്ടി കരഞ്ഞു.നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു അതു നിനക്ക് ഇഷ്ടപ്പെടുന്നപോലെ പ്രകടമാക്കാൻ എനിക്ക് സാധിച്ചില്ല.എന്റെ സ്വന്തം അല്ലേ എന്ന് കരുതി ഞാൻ എന്ത് പറഞ്ഞാലും എന്നെ വിട്ടു പോക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നു അതിനാൽ തന്നെ പുറമെ ഉള്ള ആളുകളോട് ഞാൻ നല്ല രീതിയിൽ പെരുമാറുമ്പോളും എന്റെ എല്ലാ വികാരങ്ങളും മറച്ചു വെക്കാതെ ഞാൻ നിന്നോട് പ്രകടമാക്കി അതു നീ എന്റെ സ്വന്തം ആയിരുന്നുണ്ടാ.നീ ഇല്ലാതെ എനിക്ക് പറ്റില്ല അയാൾ അലമുറയിട്ടു നീ കണ്ണ് തുറക്ക് നിനക്ക് ഇഷ്ട്ടപ്പെടുന്ന പോലെ നമ്മുക്ക് ജീവിക്കാം എന്നെ തനിച്ചാക്കി വാക്കുകൾ അയാളുടെ കണ്ഠത്തിൽ ഉടക്കി

എഴുതിയത് : അനു ജോഷി