നിന്നെ കെട്ടിയത് ഞാനാ നിന്റെ വീട്ടുകാര് തെണ്ടികൾ ഭർത്താവ് അത്രയും പറഞ്ഞ ശേഷം നടന്നത് ചെറിയ ചില കാര്യങ്ങൾ ആണ് പക്ഷെ പോയത്

EDITOR

നിനക്കെന്തെങ്കിലും കാര്യമുണ്ടങ്കിൽ അതെന്നോട് പറയണം. അല്ലാതെ നീ നിന്റെ വീട്ടിൽ പോയല്ലപറയേണ്ടത്.! മനസ്സിലായോടീ..? ങും.ഭാര്യ മൂളി.ഞാനിവിടെ കടവും കാര്യങ്ങളുമായി നട്ടം തിരിയുവാ.നിനക്കിതുവല്ലോം ചിന്തയുണ്ടോ.? എന്നും അമ്മയെ വിളിച്ചു കഞ്ഞിവച്ചോ ഇന്നെന്നാ കറിവെച്ചേ എന്നൊന്നും പരസ്പരം ചോദിച്ചില്ലങ്കിൽ അമ്മയ്ക്കും മകൾക്കും ഉറക്കം വരുകേല.നിന്നെ കെട്ടിയത് ഞാനാ.നിന്റെ വീട്ടുകാര് തെണ്ടികൾ.നിങ്ങളെന്റെ വീട്ടുകാരെ പറയണ്ട.കാരണം നിങ്ങളിപ്പോ പറഞ്ഞ ആ തെണ്ടികൾ നല്ല സ്ത്രീധനം തന്നാണ് നിങ്ങളുടെ കൂടെ എന്നെ പറഞ്ഞു വിട്ടേ.ഓഹോ.വല്യകാര്യമായി പോയി. ഇത്രയും കൊല്ലം നിനക്ക് ഞാൻ ചെലവ് തന്നിട്ടുണ്ട്.ഹൊ അതൊന്നും പറയാതിരിക്കുവാ നല്ലത്.എന്റെ വീട്ടുകാരല്ലേ ഇപ്പോഴും നിങ്ങക്കും, മക്കക്കും എനിക്കുമുള്ള തുണിപോലും വർഷാവർഷം എടുത്തു തരുന്നേ.?അതൊക്ക ഞാൻ പറഞ്ഞിട്ടാണോ നിന്റെ തള്ള കൊണ്ടുവരുന്നേ? അവരോട് ഇതൊന്നും മേടിച്ചോണ്ട് വരരുത് എന്ന് പറഞ്ഞാൽ കേക്കുവോ.?അതെങ്ങനെയാ എന്നെ കൊച്ചാക്കി കാണിക്കാനല്ലേ അവർക്കിഷ്‌ടം.?

ഇതെന്തു വർത്താനമാ മനുഷ്യാ നിങ്ങളീ പറയുന്നേ? പാവം അച്ഛനും അമ്മയ്ക്കും നിങ്ങളെ എത്ര കാര്യമാണ്. എന്തെല്ലാം ഉപകാരങ്ങൾ അവര് ചെയ്തു തന്നിരിക്കുന്നു കുറച്ചെങ്കിലും നന്ദി വേണ്ടേ.? അവിടെയൊരു വീട്ടുകാര് ഇനിമേലാൽ നിന്റെ വീട്ടിൽ നിന്നും ഒരു സാധനം പോലും ഈ വീട്ടിൽ കേറ്റി പോകരുത്.പറഞ്ഞേക്കാം.ഭർത്താവ് ഉറഞ്ഞു തുള്ളിഭാര്യ പരിഹാസത്തോടെ ഭർത്താവിനെ നോക്കി.എന്താടീ ഇനിയൊന്നും വേണ്ടല്ലോങ്ഹാ വേണ്ട.എന്തായാലും അത് നന്നായി മനുഷ്യാ അമ്മ രാവിലെ എന്നോടൊരു കാര്യം പറഞ്ഞായിരുന്നു.എടീസുമേഷ് കുറച്ചു സാമ്പത്തിക വിഷമത്തിലാണെന്നല്ലേ നീ രണ്ടുമൂന്നു ദിവസം മുന്നേ പറഞ്ഞേ ഞാനിക്കാര്യം നിന്റെ അച്ഛനോട് പറഞ്ഞപ്പോ അച്ഛൻ പറഞ്ഞു ആ വടക്കുവശത്തെ അതിരിനു നിക്കുന്ന തേക്ക് മരം സുമേഷിനോട് വെട്ടി എടുത്തോളാൻ.ആ തേക്കുമരം വെട്ടി വിറ്റാൽ ഏതാണ്ട് മൂന്നുമൂന്നര ലക്ഷം രൂപ കിട്ടുമെന്നൊക്കെയാ പറഞ്ഞേ.നിങ്ങക്ക് വേണ്ടാത്ത സ്ഥിതിക്ക് ഇനിയിപ്പോ അമ്മയോട് വേണ്ടന്ന് പറയാലോ.?പിന്നെയീ ഭാര്യമാർക്കൊന്നും ഭർത്താവിന്റെ ബുദ്ധിമുട്ട് അറിയില്ലല്ലോ.ല്ലേ.?ഭാര്യ വിജയചിരിയിൽ നിക്കുമ്പോ, ഭർത്താവ് നിന്നനിൽപ്പിൽ കാറ്റുപോയ ബലൂൺ പോലെയായി.ഒരു നിമിഷം കഴിഞ്ഞു ഭർത്താവ് ഒരു ഇളിഭ്യചിരിയോടെ ഭാര്യയോട് നമ്മുടമ്മ എന്നാ പറഞ്ഞെന്നാ നീ പറഞ്ഞേ?ഓ അതോ ഇന്നിവിടെ എന്നാ കറിവെച്ചതെന്ന്?
എഴുതിയത് :ജോളി വർഗീസ്

ഒരു ഗുണപാഠ കഥ ഇങ്ങനെ പണ്ട് ഒരു വലിയ ആട്ടിൻകൂട്ടമുള്ള ഒരു വ്യാപാരി ഉണ്ടായിരുന്നു. വളരെ ദൂരെനിന്നു പോലും ഇയാളുടെ ആടുകളെ വാങ്ങാൻ ആളുകൾ എത്തുമായിരുന്നു. ഈ ആടുകളെ നോക്കുന്നതിന് ഒരു നല്ല ഇടയന്മാരുടെ കൂട്ടവും അയാൾക്ക് ഉണ്ടായിരുന്നു. ഒരു ദിവസം സന്ധ്യാസമയം ഇടയന്മാർ പതിവു പോലെ ആട്ടിൻകൂട്ടത്തെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോൾ, ചില ആടുകൾ വഴിതെറ്റിപ്പോയതായി കണ്ടു. അവയെ വിളിച്ചും വിസിലടിച്ചും തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. വഴിതെറ്റിപ്പോയ ആടുകൾ മിക്കതും മടങ്ങി ആട്ടിൻകൂട്ടത്തോട് ചേർന്നു, പക്ഷേ രണ്ടുമൂന്ന് ആടുകൾ അനുസരിച്ചില്ല. അപ്പോൾ ഒരു ഇടയൻ ഒരു കല്ലെടുത്ത് അവയുടെ നേരെ എറിഞ്ഞു. അത് ഒരാടിന്റെ ഒരു കൊമ്പിൽ കൊള്ളുകയും അത് ഒടിഞ്ഞു പോവുകയും ചെയ്തു. ആ ഇടയൻ ഭയന്നുപോയി, വ്യാപാരിയോട് ഇതിനെക്കുറിച്ച് ഒന്നും പറയരുതെന്ന് ആ ഇടയൻ മറ്റ് ഇടയന്മാരോട് അപേക്ഷിച്ചു. പക്ഷേ, അവർ പറഞ്ഞു: “ഞങ്ങൾ പറയേണ്ടല്ലോ, ഈ കൊമ്പ് തന്നെ യാഥാർത്ഥ്യം വെളിപ്പെടുത്തുമല്ലോ” എന്ന്. നാം ചെയ്യുന്ന തെറ്റുകളുടെ സ്വഭാവം ഇതാണ്. തെറ്റുകളെ എത്ര മറയ്ക്കുവാൻ ശ്രമിച്ചാലും മിക്കപ്പോഴും കഴിയില്ല.

എല്ലാ കുറ്റകൃത്യങ്ങൾക്കും എന്തെങ്കിലും തെളിവുകൾ ശേഷിക്കും. എത്രയെല്ലാം തെളിവുകൾ നശിപ്പിച്ചാലും എന്തെങ്കിലും ശേഷിക്കും, തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ ചില അടയാളങ്ങൾ തന്നെ കുറ്റകൃത്യത്തിന് തെളിവാകും. മറയ്ക്കുവാൻ ശ്രമിക്കുന്തോറും പലപ്പോഴും തെളിവുകൾ വർദ്ധിക്കുകയാണ്. വഞ്ചനയും ചതിയും കൊലപാതകവും ഒന്നും എന്നും മറച്ചുവയ്ക്കുവാൻ കഴിയില്ല. അഥവാ അവയെ മറയ്ക്കുവാനുള്ള വൈദഗദ്ധ്യം ഒരു മനുഷ്യനും ഇല്ല. അതിനാൽ നമുക്ക് സ്വീകരിക്കാവുന്ന രണ്ടു മാർഗ്ഗങ്ങളെ ഉള്ളൂ. ഒന്ന് തെറ്റു ചെയ്യാതിരിക്കുക. രണ്ട്, തെറ്റുകൾ സംഭവിച്ചാൽ നമ്മുടെ തെറ്റുകൾ പൂർണമായും സമ്മതിക്കുക. തെറ്റുകൾ സമ്മതിച്ചാലും ഈ ലോകത്തിൽ നാം ശിക്ഷിക്കപ്പെട്ടേക്കാം, എന്നാൽ യഥാർത്ഥ അനുതാപത്തോടെ തെറ്റുകൾ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവർക്ക് ദൈവ മുൻപാകെ കരുണ ലഭിക്കും. ദൈവം അവരോട് ക്ഷമിക്കും. ഈ ലോകത്തിൽ തന്നെ വ്യത്യസ്തമായ ഒരു പുതിയ ജീവിതം നയിപ്പാൻ സാധ്യമായി തീരും. തെറ്റുകളെ മറയ്ക്കുവാൻ ശ്രമിച്ചാലോ, താമസം വിനാ കുറ്റക്കാർ നാം തന്നെയെന്ന് വെളിവാകുകയും ശിക്ഷിക്കപ്പെടുകയും അപമാനിതരാവുകയും ചെയ്യും. എങ്കിൽ നേരത്തെ തന്നെ തെറ്റുകളെ സമ്മതിച്ച് ഏറ്റു പറയുന്നതല്ലേ നല്ലത്? “തന്റെ ലംഘനങ്ങളെ മറെയ്ക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണലഭിക്കും”. (ബൈബിൾ).ദൈവം സഹായിക്കട്ടെ. ആമേൻ.