ശരീരം തൊട്ടും തലോടാനും വേണ്ടി ഓരോ വേലത്തരങ്ങൾ കാണിക്കും ഒഴിഞ്ഞു മാറുമ്പോൾ പിണങ്ങും പ്രേമബന്ധത്തിൽ അനുഭവിക്കുന്നത്

EDITOR

ചങ്ങലകൾഎടീ നിന്നോട് എത്ര ദിവസമായി ഞാൻ ചോദിക്കുന്നതാണ് ഒരു ഉമ്മനിനക്കെന്താണിത്ര ജാഡ .?പോടാ.. അതൊന്നും വേണ്ട അതൊക്കെ കല്യാണം കഴിഞ്ഞിട്ട്.ഉരുമ്മക്ക് വേണ്ടി ഇനിയും ഞാൻ അഞ്ചാറ് വർഷം കാത്തിരിക്കണമെന്നോ ?അവൻ ദേഷ്യത്തോടെ പറഞ്ഞു.അതിനെന്താ നിന്റെ സ്നേഹം സത്യമാണെങ്കിൽ നീ കാത്തിരിക്കും എനിക്ക് വേണ്ട നിന്റെ ഒണക്ക ഉമ്മയൊന്നും അവൻ ദേഷ്യത്തോടെ ബൈക്ക് സ്റ്റാർട്ടാക്കി പോയി.എടാ പോവല്ലെ അവൾ പിറകേ നിന്ന് വിളിച്ചത് തിരിഞ്ഞു നോക്കാതെ അവൻ അതിവേഗം കുതിച്ചു പാഞ്ഞു.അവന്റെ ഫോണിലേക്ക് മൂന്ന് നാല് പ്രാവശ്യം വിളിച്ചിട്ടും ഫോൺ എടുത്തില്ല .ഇത് ഇടയ്ക്കുളളതാണ് അവന് .പാർക്കിലും ബീച്ചിലും പോവുമ്പോൾ ശരീരം തൊട്ടും തലോടാനും വേണ്ടി ഓരോ വേലത്തരങ്ങൾ കാണിക്കും .ഒഴിഞ്ഞു മാറുമ്പോൾ പിണങ്ങും വന്ന് വന്ന് ഇപ്പോൾ അവന് എന്നോട് ദേഷ്യമാണ് എനിക്കവനോട് ഒരുപാട് സ്നേഹമാണ് തെറ്റും ശരിയും പറഞ്ഞ് പഠിപ്പിച്ച് വളർത്തിയ അച്ഛന്റെ മുഖം എന്നും മനസ്സിലുണ്ട്.

അമ്മ മറ്റൊരാളുടെ കൂടെ പോയിട്ടും അച്ഛൻ എന്നെയും ചേച്ചിയേയും അന്തസ്സായി തന്നെ വളർത്തി.നല്ലത് മാത്രമാണ് പറഞ്ഞ് തന്നിട്ടുള്ളത്.ഇനി മക്കളും വഴിപിഴച്ച് പോയാൽ അച്ഛനത് എങ്ങനെ സഹിക്കും.അല്ലെങ്കിൽ തന്നെ അമ്മ വരുത്തിവെച്ച പേര് ദോഷം ഇന്നും സമൂഹം മറന്നിട്ടില്ല.ഈ പ്രേമവും ചുറ്റിക്കളിയും കാണുമ്പോൾ നാട്ടുകാര് പറയില്ലെ അമ്മവേലി ചാടിയാൽ മക്കൾ മതില് ചാടുമെന്ന്.അച്ഛൻ പാവമാണ് അഭിമാനിയാണ് അവനോട് ഞാൻ പറഞ്ഞിട്ടുണ്ട് സമയമാവുമ്പോൾ വീട്ടുകാരുമായി എന്റെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കാൻ അച്ഛൻ സമ്മതിക്കുമെന്ന് ഉറപ്പാണെനിക്ക്.പക്ഷേ അതൊന്നുമല്ല അവന്റെ ചിന്ത ഉമ്മ വെക്കണം കെട്ടിപിടിക്കണം ബൈക്കിൽ കെട്ടി പിടിച്ചിരുന്ന് ദൂരെ യാത്ര പോവണം എന്നൊക്കെയാണ് അതിന് വിസമ്മതിക്കുമ്പോൾ എന്തൊരു ദേഷ്യമാണവന്.
രാത്രി വാഡ്സ് ആപ്പിൽ അവന് മെസേജ് അയച്ചു.എടാ നീ എന്താ എന്നെ മനസ്സിലാക്കാത്തത് “?അപ്പോഴേക്കും അവന്റെ കോൾ വന്നു .

അവൾ ഫോണെടുത്തു മറുതലക്ക് അനക്കം ഒന്നുമില്ല.അവൾ പറഞ്ഞു നീ എന്താടാ ഇങ്ങനെ എന്നെ മനസ്സിലാക്കാത്തത് . നിനക്ക് ഇപ്പോൾ എന്നും എന്നോട് ദേഷ്യമാണ് ഒരു ദിവസമെങ്കിലും ഉണ്ടോ ദേഷ്യപെടാത്തത്.ഇപ്പോൾ ഇങ്ങനെയാണെങ്കിൽ കല്യാണം കഴിഞ്ഞാലുള്ള എന്റെ അവസ്ഥ ഓർക്കുമ്പോഴാണ്എന്നു പറഞ്ഞവൾ ചിരിച്ചു.കൂടെ അവനും അവൾ കുറേ നേരം സംസാരിച്ചു , വെക്കാൻ നേരം അവൻ പറഞ്ഞു നാളെ വൈകുന്നേരം നമ്മൾ എപ്പോഴും പോകാറുള്ള സ്ഥലത്ത് വരണം നിനക്കൊരു സർപ്രൈസ് ഉണ്ട് .എടാ നാളെ വരാൻ പറ്റില്ലനാളെ വൈകുന്നേരം എനിക്ക്.എന്ന് പറഞ്ഞപ്പോഴേക്കും അവൻ ചാടിക്കേറി പറഞ്ഞു.ദേ ഇതാണ് നിന്റെ സ്വഭാവം ഞാൻ എന്തു പറഞ്ഞാലും അനുസരിക്കില്ല ഒരു കാര്യം പറഞ്ഞേക്കാം നാളെ ഞാൻ വരുമ്പോൾ നിന്നെ അവിടെ കണ്ടില്ലെങ്കിൽ പിന്നെ ഞാൻ നിന്നെ വിളിക്കുകയുമില്ല കാണുകയുമില്ല .ഫോൺ അവൻ കട്ടാക്കി.ദൈവമേ അവൾ തലയ്ക്ക് കെയ്യും കൊട്ത്തിരുന്നു.നാളെ വൈകീട്ട് അച്ഛനെ ഡോക്ടറെ കാണിക്കാൻ പോവാനിരിക്കുകയാണ് .പിറ്റേന്ന് വൈകീട്ട് അച്ഛനേയും കൊണ്ടവൾ ഡോക്ടറുടെ അടുത്തെത്തി.

പരിശോധനയും മറ്റും കഴിഞ്ഞ് അവർ വീട്ടിൽ തിരിച്ചെത്തി സൈലൻറായിരുന്നു ഫോൺഫോൺ എടുത്തു നോക്കിയപ്പോൾ മുപ്പത് മിസിഡ് കോൾ അവൾ ഫോണെടുത്തു തിരിച്ചുവിളിക്കാനൊരുങ്ങുമ്പോൾ എന്തോ മനസ്സിൽ ഒരു ഭയം പടർന്നു കയറി .ഞാനെന്തിനാ അവനെ ഇങ്ങനെ പേടിക്കുന്നത്.?അവൾ ചിന്തിച്ചു. ഇനിയിപ്പോൾ വിളിച്ചാലും തല്ലു പിടിക്കും വിളിച്ചില്ലെങ്കിലോ അതിനും ദേഷ്യമായിരിക്കും അവൻ പറഞ്ഞ സ്ഥലത്ത് വരാത്തത് കൊണ്ട് എന്തായാലും എന്നോട് പിണങ്ങും അവനെന്താണ് ഇങ്ങനെ ..?അവനെ സ്നേഹിച്ചു തുടങ്ങിയതിൽ പിന്നെ സ്വതന്ത്ര്യമായിരുന്ന എന്റെ കാലുകളിൽ ചങ്ങല വീണ പോലെയാണ്.എന്തിനും ഏതിനും അവനോട് അനുവാദം ചോദിക്കണം .കസിന്റെ കല്യാണത്തിന് പോണ കാര്യം തന്നോട് പറഞ്ഞില്ലാന്നും പറഞ്ഞ് മൂന്ന് ദിവസം ദേഷ്യപ്പെട്ട് നടന്നു.കൂടാതെ കല്യാണത്തിനെടുത്ത ഒരു സെൽഫിയിൽ കൂടെ പഠിച്ച ക്ലാസ്സ്മേറ്റിനെ കാണിച്ച് കൊടുത്തപ്പോൾ പിന്നെ അതിനായി ദേഷ്യം .അന്ന് ഞാൻ വളരെയേറെ വിഷമിച്ചു.ശരിക്കും ഇത് തന്നെയാണോ പ്രണയം?പ്രണയം മനസ്സിനെ ആനന്ദപ്പിക്കുന്ന ഒരു വികാരമാണെന്നാണ് പറഞ്ഞ് കേട്ടത് . പ്രണയത്തെക്കുറിച്ച് എത്ര മനോഹരമായ വാക്കുകളാണ് അറിവുള്ളവർ പറയുന്നത് .

പക്ഷേ ഞാൻ ഇതൊന്നുമല്ല അനുഭവിക്കുന്നത്.ഞാനവനെ ഒരു പാട് സ്നേഹിക്കുന്നുണ്ട് .പക്ഷേ അവൻ ഒരിക്കലും എന്നെ മനസ്സിലാക്കി സംസാരിക്കാറില്ല.ഒരു ഭരണമാണ് എപ്പോഴും ആരോടും സംസാരിക്കാൻ പാടില്ല .എന്തിന് പറയുന്നു കൂട്ടുകാരികളോട് പോലും ഒന്ന് പുറത്ത് പോയിരിക്കാനും സമ്മതിക്കില്ല.പെട്ടെന്ന് മൊബൈൽ റിങ് ചെയ്യ്തു അവനാണ് അവൾ ഫോണെടുത്തു ചെവിയിൽ വെച്ചു പിന്നെ അവന്റെ പതിവ് ദേഷ്യം അവൾ ഒന്നും മിണ്ടിയില്ല .മിണ്ടാൻ അവൻ സമ്മതിച്ചില്ല .അവൾ ഫോൾ കട്ട് ചെയ്യ്തു. വീണ്ടും കോൾ വന്നു .
ഫോണെടുക്കാതിരുന്നപ്പോൾ തുരുതുരാ മെസേജും .ദേഷ്യം വന്നവൾ ഫോൺ switch off ആക്കി അലമാരക്കകത്ത് വെച്ച് പൂട്ടി.ആ ഫോണിനോടു പോലും അവൾക്ക് പേടി തോന്നി.അവൾ കിടക്കയിലേക്ക് വീണു.രാവിലെ അച്ഛന്റെ വിളി കേട്ടാണ് അവൾ കണ്ണ് തുറന്നത്.അച്ഛൻ ഒരു കപ്പ് ചായയുമായ് നിൽക്കുന്നു.അവൾ പിടഞ്ഞെണീറ്റു അയ്യോ അച്ഛാ അച്ഛൻ ചായ ഉണ്ടാക്കിയോ ? sorry അച്ഛാ ഞാൻ എണീക്കാൻ ലേറ്റായി അതിനെന്താ മോളെ എപ്പോഴും നിങ്ങളെല്ലെ ചായ ഇടുന്നത് ഇന്ന് ഞാനുണ്ടാക്കി .അച്ഛൻ ചിരിച്ച് കൊണ്ട് പറഞ്ഞു.അവൾ കുളിച്ച് ഫ്രഷ് ആയി .അപ്പോഴേക്കും ചേച്ചി പ്രാഥൽ റെഡിയാക്കിയിരുന്നു.

കഴിച്ച പോലാക്കി അവൾ അച്ഛനോടും ചേച്ചിയോടും യാത്ര പറഞ്ഞ് കോളേജിലേക്കിറങ്ങി.ബസ്സിലിരുന്നും അവൾ അവനെക്കുറിച്ചായിരുന്നു ഓർത്തത്.stop എത്തി അവൾ ബസ്സിറങ്ങിയത് അവന്റെ മുമ്പിലായിരുന്നു.അവൻ ബൈക്കുമായി നിൽക്കുകയാണ് .കേറാൻ പറഞ്ഞുഎനിക്ക് ക്ലാസ്സ് ഉണ്ട് നമ്മുക്ക് വൈകുന്നേരം കാണാം .നിന്നോട് കേറാനാ പറഞ്ഞാത് എടാ ആളുകൾ ശ്രദ്ധിക്കും പ്ലീസ് നീ പോ ഞാൻ ഈവനിങ് വരാംഎന്നു പറഞ്ഞവൾ നടന്നു അവൻ അവളുടെ പിന്നാലെ ബൈക്കിൽ വന്ന് അവളുടെ കവിളിൽ അടിച്ചു അവളുടെ കവിളുകൾ ചുവന്നു തല കറങ്ങുന്ന പോലെ തോന്നി കേറടീ അവൻ ദേഷ്യത്തോടെ അവളുടെ കൈ പിടിച്ച് വലിച്ചു അവൾക്ക് വേദനയും ദേഷ്യവും സഹിക്കാനായില്ല അവൾ അവന്റെ കരണ കുറ്റിക്ക് ഒറ്റ വീക്ക് വെച്ച് കൊടുത്തുപൊടുന്നനെ കിട്ടിയ അടിയിൽ അവൻ എന്ത് ചെയ്യണമെന്നറിയാതെ പതറി നീ എന്താ കരുതിയത് ഞാൻ നിന്നെ സ്നേഹിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് നിനക്ക് എന്നോട് എന്തും പറയാം ചെയ്യാമെന്ന് വിചാരിച്ചോ എങ്കിൽ നിനക്ക് തെറ്റി എന്നെ അതിന് കിട്ടില്ല.ഇനി നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി മേലിൽ ഈ വക വേഷം കെട്ടുമായി എന്റെ മുന്നിൽ വന്നേക്കരുത് ഞാൻ പറഞ്ഞേക്കാം

ഇതും പറഞ്ഞവൾ കോളേജിലേക്ക് വേഗത്തിൽ കടന്നു പോയി.അടി കൊണ്ട് തലയ്ക്ക് ചുറ്റും പാറുന്ന പൊന്നീച്ചകളുടെ പറക്കൽക്ക് ശാന്തത കിട്ടിയപ്പോൾ അവൻ ബൈക്ക് സ്റ്റാർട്ടാക്കി സ്ഥലം വിട്ടു.അന്ന് അവളുടെ ഫോൺ Switch off ആയിരുന്നു.രാത്രി വീട്ടിലെത്തി ഫോൺ ഓണാക്കിയപ്പോൾ അവന്റെ മെസ്സേജിന്റെ ഒരു കൂമ്പാരം അവൾ വോയിസ് കേട്ടു.നീ എന്നോട് ക്ഷമിക്കണം Sorry Sorry” എന്നൊക്കെ പറഞ്ഞായിരുന്നു അവൾ സിം ഊരി പൊട്ടിച്ച് വലിച്ചെറിഞ്ഞു.പിന്നീട് കോളേജിൽ അവൾക്കൊരു പേര് കിട്ടി തേപ്പ്കാരി അവളുടെ കാര്യങ്ങൾ അറിയാവുന്ന വരൊഴികെ മറ്റുള്ളവർ അവളെ ഒരു പാവം ചെറുക്കനെ തേച്ച്ട്ട് പോയവളായ് കണ്ടു.പക്ഷേ അവൾ അതൊന്നും കാര്യമാക്കിയില്ല.കാരണം അവൾക്ക് ഒരു പാട് നാളുകൾക്ക് ശേഷം സമാധാനം കിട്ടിയിരിക്കുന്നു.അവളുടെ കാലുകളിലെ ചങ്ങലകൾ അഴിഞ്ഞ് വീണിരുന്നു.
എഴുതിയത്  ഹസൂരിയ