റൂമിൽ ഒരു ഫിലിപ്പീനി പെണ്ണുണ്ട് ലക്ഷങ്ങൾ വില ഉള്ള പെർഫ്യൂം വരെ ഉപയോഗിക്കുന്നു ഇന്നലെ അവളുടെ നാട്ടിലെ വീട് കണ്ടു ഞാൻ ഞെട്ടി പോയി കാരണം

EDITOR

പ്രവാസി മലയാളിയുടെ ചിന്താഗതി.45 വയസുള്ള ഒരു സീനിയർ ഫിലിപ്പീനി ഉണ്ട് ഞങ്ങൾക്ക് ഒപ്പം.18 വർഷം ആയി ആള് ഇവിടെത്തന്നെ.ആറു മക്കൾ എല്ലാരും നല്ല പഠിത്തം ഓക്കെ ആയി നാട്ടിൽ തന്നെ ആളു ഉപയോഗിക്കുന്നത് ഒക്കെയും ബ്രാൻഡഡ് സാധനങ്ങൾ ആണ് വേർസചെ  Gucci.ഏസെൻലോറൻസ്. വിക്ടോറിയ സീക്രീറ്റ്. സ്വർണം ഓക്കെ നന്നായി ഉണ്ട്. മാല ചെയിൻ. പാദസരം ഓക്കെ  ഇതിനെല്ലാം പൈസ മുടക്കുന്നത് വല്ലോവനും ആണെന്ന് മാത്രം കഴിഞ്ഞ ദിവസം അവളുടെ ആങ്ങളയുടെ മോളുടെ കല്യാണം അയിന്റെ വീഡിയോ കാണിച്ചപ്പോൾ ഞാൻ വെറുതെ പറഞ്ഞു “നിന്റെ വീട് ഓക്കെ കാണിച്ചേ  കല്യാണം വീഡിയോ കുറേ മുന്നോട്ടു പോയി കഴിഞ്ഞു അവൾ എന്നെ വിളിച്ചു. ദേ വീട് എന്നും പറഞ്ഞോണ്ട്.ഒന്നേ നോക്കിയുള്ളു ഞെട്ടി പണ്ടാരം അടങ്ങി.ഈ മണ്ണിന്റെ കട്ട കൊണ്ട് കെട്ടി മോളിൽ അലുമിനിയം ഷീറ്റ്അതും രണ്ടു മുറി ഒരു വരാന്ത ഒരു കുഞ്ഞി അടുക്കള മാത്രം ഉള്ള ഒരു കുടുക്ക വീട്.

എന്റെ ഞെട്ടിയ മുഖം കണ്ടു അവൾക്കു ചിരി.18 വർഷം ജോബ് ചെയ്തിട്ട് നല്ലൊരു വീട് ഇല്ലേ എന്നുള്ള ന്റെ ചോദ്യത്തിന് അവൾ പറഞ്ഞ മറുപടി സത്യത്തിൽ എന്നെ ഇരുത്തി ചിന്തിപ്പിച്ചു.അതായതു അവർ ഒന്നും ഗൾഫിൽ ഉണ്ടാകുന്ന പൈസ കൊണ്ടു മലയാളിയെ പോലെ ആർഭാടം കാണിക്കാൻ വല്യ വീട് പണിയില്ല.ലൈഫ് ലാവിഷായി അവർ ജീവിക്കുന്നു..99% ഫിലിപ്പീനി പെണ്ണുങ്ങളും ഡിവേഴ്സ് ആയൊരു ആണ്.. മക്കൾ ഉണ്ടെങ്കിൽ അവർക്ക് ആവശ്യം ഉള്ള വിദ്യാഭ്യാസം കൊടുക്കുന്നു. മക്കൾ പഠിച്ചു ജോബ് സ്വയം കണ്ടെത്തി അവരുടെ ലൈഫ് സെറ്റ് ആകുന്നുമാതാപിതാക്കക്ക് എല്ലാ മാസവും ഒരു നിശ്ചിത തുക അയച്ചു കൊടുക്കും നാട്ടിൽ വല്യ വീട് ഒന്നും അവർ ഉണ്ടാകില്ല പഠിച്ചു ജോബ് അയാൽ അവർ ഫിലിപ്പിൻസ് വിട്ടു വേറെ രാജ്യത്തു പോകും. കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ പതിവ്രത ഭാര്യ. ഇമേജ് ഒന്നും അവർ ഏറ്റെടുക്കില്ല.ഞാൻ സത്യത്തിൽ പ്രവാസി മലയാളിയെ കുറിച്ച് ഓർത്തു അഞ്ചാറു വർഷം ഈ മരുഭൂമിയിൽ. ലേബർ ക്യാമ്പിൽ ആറു പേരുള്ള ഒറ്റ മുറിയിൽ ഒണക്ക കുബൂസും കഴിച്ചു. കിട്ടുന്ന റിയാൽ മൊത്തം നാട്ടിൽ അയക്കും.എന്നിട്ടും അവിടുന്നും ഇവിടുന്നും ലോൺ എടുത്തു നാലഞ്ചു മുറി ഉള്ളൊരു വല്യ വീടും പണിയും. ഒപ്പം തന്നെ ശമ്പളം മൊത്തം നാട്ടിൽ ഉള്ള ഭാര്യ അല്ലെങ്കിൽ ഭർത്താവിന്റെ പേരിൽ അയക്കും.

ഭാര്യ ആണ് നാട്ടിൽ എങ്കിൽ ആ കിട്ടുന്ന പൈസ. അതുപോലെ ആങ്ങളയ്ക്കു ബിസിനസ് ചെയ്യാൻ കൊടുക്കും അല്ലേൽ ചേച്ചിയുടെ മോളുടെ കല്യാണം നടത്താൻ കൊടുക്കും. ഇതൊന്നും പ്രവാസി കെട്ടിയോൻ അറിയുന്നു പോലും ഉണ്ടാവില്ല ( രണ്ടു മാസം മുന്പേ ഒരു ന്യൂസ്‌ പോർട്ടലിൽ ഇങ്ങനൊരു ന്യൂസ്‌ വന്നിരുന്നുഅഥവാ ഭർത്താവ് ആണ് നാട്ടിൽ എങ്കിലോ.ആ പൈസ ഓക്കെ ലോട്ടറിക്കാരൻ അല്ലേൽ ബീവറേജസിൽ പോകും.അല്ലെങ്കിൽ ഒളിച്ചോടുമ്പോ ആ അകൗണ്ട് സീറോ ബാലൻസ് ആക്കി മൊത്തം തൂത്തു വാരി പോക്കും സ്വന്തം അനുഭവം ഒടുവിൽ പ്രവാസി ആയ പുരുഷു അല്ലെങ്കിൽ സ്ത്രീ വയ്യാതെ നാട്ടിൽ എത്തിയാൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ആ വല്യ വീട് ഒന്നുകിൽ മരുമോളുടെ പേരിൽ. അല്ലെങ്കിൽ അളിയന്റെ പേരിൽ ബാങ്കിൽ ലോൺ ആയി.പ്രിത്വിരാജ് പണ്ട് പറഞ്ഞു.. മലയാളി പൊളിയാണ് എന്ന് എന്നാൽ ഞാൻ പറയും സ്വന്തം ആയി ഒരു ബാങ്ക് അകൗണ്ട് പോലും ഇല്ലാതെ, ഉള്ളതെല്ലാം നാട്ടിൽ ഉള്ളോർക്കു അയച്ചു കൊടുക്കുന്നാ പ്രവാസി മലയാളി വെറും മരയൂള ആണ്.എന്നാണോ പ്രവാസി മലയാളി സ്വയം ചിന്തിച്ചു തുടങ്ങുക തമ്പുരാനറിയാം.NB::ഓരോരുത്തരുടെയും ചിന്താഗതി മാറേണ്ടത് ആണ്.. പക്ഷെ ഇന്ത്യയിൽ കല്യാണം ഭാര്യ ഭർത്താവ് കുടുംബം.വിവാഹം നടക്കാൻ ചെറുക്കാന് വീട് വേണം എന്നതൊക്കെ മനസിൽ പതിഞ്ഞത് ആണ്.മാറ്റങ്ങൾ ഉണ്ടാവട്ടെ. അല്ലിയോ

എഴുതിയത് : ഷീജ