കൊല കഴിഞ്ഞു ഇ സോഷ്യൽ മീഡിയയിൽ നിന്ന് കേട്ട ചില വാചകങ്ങൾ പറയാം എല്ലാം തന്നെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു കുറിപ്പ്

EDITOR

സമയമേറെ വൈകി രാത്രി 12 മണി കഴിഞ്ഞു ഇപ്പോൾ സാധാരണ ഞാനീ വൈകിയ സമയത്ത് അങ്ങനെയൊന്നും പോസ്റ്റ് ചെയ്യാറില്ല ചെയ്യുന്നത് ആ ദിവസം മനസ് തകിടം മറിച്ച ചില വാർത്തകളുടെ പ്രതികരണമാകും കാരണം ഉള്ളു വിങ്ങുന്ന ഓർമ്മകൾ അതാത് ദിവസം തന്നെ പറഞ്ഞൊഴിയണം അതാണ്!വിഷ്ണു പ്രിയ എന്ന യുവതി കാമുകനായ ആയിരുന്ന ഒരു യുവാവിനാൽ അതി മൃഗീയമായി കൊ-ല ചെയ്യപ്പെട്ടിരിക്കുന്നു.23 വർഷം പൊന്നുപോലെ വളർത്തിയ അഛനും അമ്മയ്ക്കുംമകൾ ഇല്ലാതായിരിക്കുന്നു.ഇന്നലെ കണ്ട ഒരുത്തന്റെ പിച്ചാത്തി പിടിയിൽ അരും കൊ- ല ചെയ്യപ്പെട്ടിരിക്കുന്നു.കാരണം എന്താണെന്ന് അവർക്ക് മാത്രം കൃത്യമറിയാംപ്രേമ ബന്ധത്തിൽ നിന്ന് പിൻമാറിയതാണ് പ്രകോപനമെന്ന് വാർത്തകളിൽ നിന്നും ഞാൻ മനസിലാക്കുന്നു.നമുക്കു മില്ലേ കൗമാരം പിന്നിട്ട ആൺകുട്ടികൾ പെൺകുട്ടികൾ സഹോദരിമാർ അനിയൻ മാർനാളെ ഈ കൊലപാതകിയുടെ സ്ഥാനത്ത് ഒരാൾ ഇരയും ഒരാൾ പ്രതിയും
ആയി നിൽക്കുന്നത് ഒന്ന് ആലോചിച്ച് നോക്കിയേ

നമ്മൾ പേടിക്കണം ഈ കാലത്തെ ഭ്രാന്തമായ ചിന്താഗതികളുമായി വിർച്വൽ ലോകത്ത് ജീവിക്കുന്നവരെ കാരണം ഏതു കുടുംബത്തും ഇത് സംഭവിക്കാം.എന്ന് വച്ച് പ്രണയിക്കാതിരിക്കാനാവുമോ സാഹചര്യങ്ങൾ മനുഷ്യരെ പിരിക്കാതിരിക്കുമോ? എത്ര നിസ്സാഹയർ ആണ്മനുഷ്യർ അല്ലേ ?അതെന്തുമാകട്ടെ ഈ കൊല–പാതകം കഴിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് കേട്ട ചില വാചകങ്ങൾ പറയാം പ്രണയത്തിൽ നിന്ന് ഒരു വ്യക്തിക്ക് ഏതു സമയത്തും ഇറങ്ങി പോകാൻ കഴിയണംസ്വാതന്ത്ര്യം വേണം ക്ഷമ വേണം എന്ന് ഞാനൊന്ന് ചോദിക്കട്ടെ ഇവിടെ നിങ്ങളിൽ എത്ര പേർക്ക് നിങ്ങളുടേത് മുദ്രകുത്തി നിങ്ങൾ സ്വന്തമാക്കി വച്ചിരിക്കുന്ന സ്ത്രീയെ പുരുഷനെ യാതൊരു ഉപാധികളുമില്ലാതെ
വിട്ടു കൊടുക്കാൻ സാധിക്കും ?

എന്നാ നീ പൊയ്ക്കോ നമുക്ക് പിരിയാം എന്ന് പറയാൻ എത്ര പേർക്ക് സാധിക്കും ? പറയ് ?എന്റെ അഭിപ്രായത്തിൽഒരു വ്യക്തിയിലേക്ക് സ്വാതന്ത്യത്തോടെ ഓടിക്കയറിയ അതേ വേഗത്തിൽ ആർക്കും തിരിച്ചിറങ്ങി പോകാൻ ആവില്ലന്ന് തന്നെയാണ് അതിവൈകാരിമായി സ്നേഹവുംപ്രേമവുംകാമവും ഒത്തുചേർന്ന ബന്ധമാണ് എന്നും സ്ത്രീയും പുരുഷനും തമ്മിലുള്ളത്.നീയെന്റെ ഞാൻ നിന്റെയെന്ന് എത്ര തവണ പറഞ്ഞ് കാണണം കടുത്ത മാനസികവ്യഥയോടെ പലരും ഇറങ്ങി പോകുന്നുണ്ടാവും നമ്മൾ അതറിയുന്നില്ല പക്ഷേ സാഹചര്യങ്ങളുടെ സമ്മർദത്തിൽ അതൊരു ക്രിമിനൽ നടപടിയാകുമ്പോൾ ഇതേ പോലെയുള്ള അരും കൊല നടന്നത് നമ്മൾ അറിയും.നോ പറഞ്ഞാൽ നോ എന്ന് തന്നെ മനസിലാക്കി തിരിച്ചറങ്ങാൻഇറങ്ങണമെന്ന് പറയുന്ന സോ കോൾഡ് സമൂഹത്തിന്റെ
വാചകമടി  പോലെ അത്ര എളുപ്പമല്ല കാര്യങ്ങൾ എന്ന് മനസിലാക്കണം വല്ലാത്ത ഒരു മെന്റൽട്രോമയാണ് അത് നൽകുന്നത്.ബസിലെ ഒരു വിൻഡോ സീറ്റ് പോലും വിട്ടു കൊടുക്കാത്ത മലയാളികളോടാണ് ഇത്പറയുന്നത് എന്ന് പ്രത്യേകം ഓർക്കണം.

ബന്ധങ്ങൾ തിരഞ്ഞെടുക്കുമ്പോൾ തന്നെ പിരിയേണ്ടി വന്നാലുള്ള കണ്ടീഷൻസ് സംസാരിച്ചു കൊണ്ടാവണം മുന്നോട്ട് പോകാൻ എന്നാണ് എനിക്ക് തോന്നുന്നത്.അത് പെട്ടെന്ന് കേൾക്കുമ്പോൾ അല്ലെങ്കിൽ അനുഭവിക്കുമ്പോൾ  ഉള്ള ആഘാതത്തെ കുറയ്ക്കും പല കാരണങ്ങൾ കൊണ്ട് പ്രേമ ബന്ധങ്ങൾ പൊളിയാറുണ്ട് ഒന്നിച്ചു ചേരാൻ കൂടെ കൂട്ടി ജീവിക്കൻ തക്ക ജോലിയോ വരുമാനമോ സോഷ്യൽ സ്റ്റാറ്റസ്
ഇല്ലാതെ വരുമ്പോൾ സ്വാഭാവികമായും അപ്പുറത്ത് നിൽക്കുന്ന ആൾക്ക് കുടുംബ ജീവിതത്തിലേക്ക് കടക്കാൻവീട്ടിൽ നിന്നും സമ്മർദ്ദ മേറും ഈ തേപ്പ് തേപ്പ് എന്ന് ന്യൂ ജെൻ പിള്ളേർ വിളിക്കുന്ന ഈവസ്തുത ഇന്നും ഇന്നലേയും തുടങ്ങിയതല്ല പണ്ടും ഉണ്ടായിരുന്നു അന്ന് നിറഞ്ഞ മാറിലെ ആദ്യ നഖക്ഷതം മറച്ച് വച്ച് ജീവിക്കുവാൻ കാമുകൻ തെങ്ങിൻ ചോട്ടിൽ നിന്ന് കല്യാണം കഴിഞ്ഞ് പോകുന്ന കാമുകിയെ പാടി യാത്രയാക്കുന്ന അതേ സീൻ ആയിരുന്നു.. പണ്ട്ഇന്നോ  ലഹരി വസ്തുകൾ  കഴിച്ച് ഇരിക്കുമ്പോൾ പ്രേമം പൊട്ടിയ കഥ വാട്ട് സാപ്പ് സ്റ്റാറ്റസും ഇൻസ്റ്റസ്റ്റോറിയും ആയി നിറയുമ്പോൾ ഭ്രാന്ത് പിടിപ്പിക്കുന്ന കമന്റുകൾ ഒപ്പം ചേരുമ്പോൾ മറുപക്ഷത്തെ തീർക്കാൻ തോന്നും

എനിക്കില്ലാത്തത് ആർക്കും വേണ്ട എന്ന വാശിചതിക്ക് , ഒഴിവാക്കലിൽ നേരിടുന്ന പരിഹാസത്തിന് മരണം തന്നെശിക്ഷയെന്ന തോന്നൽ.പ്രതിയായ യുവാവിന്റെ മാനസികാവസ്ഥയുടെ ഒരു നേർ ചിത്രംകണ്ട കാര്യം പറയാംമെമ്പറായിരിക്കുന്ന സമയം.ഒരു വിവാഹ മോചന കേസുമായിബന്ധപ്പെട്ട്പോലീസ് സ്റ്റേഷനിൽ പോയതാണ്.ഞാൻ നടന്ന് സ്റ്റേഷനകത്തേക്ക് ചെന്നപ്പോൾഷർട്ടിടാതെ
വിയർത്ത് കുളിച്ച് ബഹളം വയ്ക്കുന്ന ഒരുത്തനെരണ്ടു പോലീസുകാർ പിടിച്ച് നിർത്തിയിരിക്കുകയാണ്സെല്ലിൽ അല്ല പിടിച്ചു കൊണ്ടു വന്ന വഴിയാണെന്ന്തോന്നുന്നുവളരെ ഉച്ചത്തിൽ കാര്യം പറഞ്ഞ്പിന്നെ പതിഞ്ഞ ശബ്ദത്തിൽ പൊട്ടിക്കരഞ്ഞ്ഇടയ്ക്ക് നിശബ്ദനായിആകെ സ്റ്റേഷൻ ഇളക്കി മറിച്ചു നിൽക്കുന്ന യുവാവ്.എന്തോ സിരിയസ് കേസ്ആണ് എന്ന് മനസിലായിലവൻ സൈക്കോ യാണോ കഞ്ചാവാണോ അതോ വികാരാധീനയായി പറയുകയാണോ ഒന്നും മനസിലായില്ല.വാദി ഭാഗം എന്ന് തോന്നിയ ഇവനെ കൈയ്യിൽ കിട്ടിയാൽ കൊല്ലാൻ നിൽക്കണ ടൈപ്പ് ആളുകൾ

അവനെ നോക്കി പല്ലു ഞെരിച്ച് നിൻ ക്കുന്ന ഒരുത്തനോട് ഞാൻ കാരണം തിരക്കി അതേ പ്രണയ നൈരാശ്യം പ്രണയ പക വർഷങ്ങളായിസ്നേഹിച്ചിരുന്ന യുവതിയെ പ്രണയത്തിൽ നിന്ന്പിൻമാറിയതിന്ആക്രമിച്ചിട്ടുള്ള നിൽപ്പാണ്.അവന്റെ വായിൽ നിന്ന് വീണത് നിന്നെ ഞാൻ എത്ര സ്നേഹിച്ചിരുന്നെന്ന് നിനക്കറിഞ്ഞു കൂടായിരുന്നോടി നിനക്കെന്തെല്ലാമാണ് ഞാൻ ചെയ്ത് തന്നത് വാങ്ങി തന്നത്എ ങ്ങനെയൊക്കെ ജീവിക്കണമെന്ന്നീ തന്നെയല്ലേ പറഞ്ഞത്.ഇല്ല ടീ വഞ്ചകി എന്നെ ചതിച്ച് നീ സുഖിക്കാമെന്ന് വിചാരിക്കണ്ടസമ്മതിക്കത്തില്ല ഞാൻകൊല്ലും നിന്നെ ഞാൻ ഇതു തന്നെ പല്ലവി അവന്റെ കൈയ്യിൽ നിന്ന് രക്ഷപെട്ട ആ കുട്ടിയെ കുറിച്ചോർത്തുഅവന് അവളോടുള്ളസ്നേഹമാണോഅതോ വാശിയാണാ എന്താണാ വികാരം എന്ന്മനസിലാക്കാനാവാതെഞാനത് കേട്ട്അന്തംവിട്ട് നിന്നുകരയുന്നു പിന്നെയുംഎന്തോ പുലമ്പുന്നുകണ്ണുകളിൽ കൊല്ലാനുള്ളകലി ഇടക്കിടെ പിന്നേം മിന്നി മറയുന്നു.അവന്റെ മുഖം പിന്നെ

ഇന്ന് ഈ കൊലപാതകിയെ കണ്ടപ്പോളാണ് ഓർമ്മ വന്നത്.ചിലരങ്ങനാണ് മുചൂടും നശിപ്പിച്ചേ പിൻമാറു അവർക് അപ്രിയമായതൊന്നും സഹിക്കാൻ പറ്റില്ല നിയന്ത്രണങ്ങൾക്ക്അപ്പുറമാണ്അവരുടെ ഭ്രാന്ത മനസ് എന്നാലും അത്രയും സ്നേഹത്തിലിൽ നിന്ന്ഒരു ദിവസം മുതൽവിളിക്കാനാളില്ലാതെകേൾക്കാനാളില്ലാതെ ഒറ്റപ്പെടൽ ഫീൽ ചെയ്യാൻഭയക്കുന്നതാവുമോഒരാൾ പോയാൽമറ്റൊരാൾഎന്ന് ചിലർക്ക് സങ്കൽപ്പിക്കാൻ കഴിയാത്തതാകുമോ പ്രണയം രണ്ടിൽനിന്ന്ഒന്നായി കുരുങ്ങി ഒന്നായി മാറിയതല്ലേ! അത്ര പെട്ടെന്ന് നിസാരമായി ആ ഉടലിൽ നിന്ന് തലയെ വേർപെടുത്ത വിധം അറുത്ത് മുറിച്ച് കളയാനാവുമോ അവർ ശരിക്കും പ്രണയിച്ചിരുന്നോ ?ഒരാളിലേക്ക് അനുമതിയില്ലാതെ കേറി ചെല്ലാൻ ആവുമെങ്കിൽ അതേ പോലെ ഇറങ്ങി പോകാൻ കഴിയില്ലേ! വിട്ടു കൊടുക്കലാണ് പ്രണയമെന്നും
ചേർത്തു പിടിക്കലാണ്സ്നേഹമെന്നും എന്ന് മനസിലാക്കും.നേട്ടങ്ങളുംനഷ്ടപ്പെടലും ചേർന്നതാണ് ജീവിതമെന്നുംകൊ–ലപാതകവുംപ്രശ്നപരിഹാര മാർഗ്ഗമേഅല്ലാ എന്ന്ആര് ആർക്ക് ആരോടൊക്കെപറഞ്ഞ് കൊടുക്കും.ഈ ലോകം മാറുമോ !
ഇല്ല ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്.

എഴുതിയത് : സിബി ബോണി