ഒരു പ്രതീക്ഷയും ഇല്ലാതെ തന്റെ ഭാര്യ പോയപ്പോൾ അയാൾക്ക് വല്യ ശൂന്യത തോന്നി വിവാഹത്തിന് രണ്ട് ദിവസം മുൻപുള്ള ഒരു രാത്രി ഫോണിലൂടെ

EDITOR

ദാമ്പത്യംഇക്കച്ചിഎനിക്കെന്റെ വീട്ടിൽ പോണം.എത്രൂസായി ഞാനെന്റെ വീട്ടിൽ പോയിട്ട് എന്നെ ഇപ്പോൾ കൊണ്ടാക്കി തരീംഉപ്പീനേം ഷഹബാസ്ക്കാനേം കാണണം അഞ്ചൂസം നിൽക്കണംങെ.ഈ പാതിരാത്രിക്കോആം കൊണ്ടാക്കിതരോഇല്ല അതെന്താ കൊണ്ടാക്കി തന്നാല്പറ്റൂല അത്ര തന്നെ.അതെന്താന്നൂ ഇങ്ങക്ക് പറ്റാത്തേ എന്താ പെണ്ണേ പിരാന്തായോ അനക്ക് എന്തൊരു മഴയാ പുറത്ത് -നാളെ കൊണ്ടാക്കി തരാം ഇപ്പോ നീ ഉറങ്ങ്.ആംനാളെ കൊണ്ടാക്കി തരണം പറ്റിക്കരുത്.ഇല്ലഉറക്കമില്ലാത്ത ഒരു രാത്രി എന്നെ കെട്ടിപ്പിടിച്ച് കിടക്കുന്ന മ്മടെ കെട്ട്യോളുടെ മോഹമാണ് സ്വന്തം വീട്ടിൽ പോണമെന്ന് പിറ്റേന്ന് കാലത്ത് ചായ കുടിക്കാൻ പോലും സമ്മതിക്കാതെ കൊണ്ടു വിടേണ്ടി വന്നു.ശേഷംഉച്ചയൂണും കഴിഞ്ഞാ എന്നെ അവിടുന്ന് വിട്ടത് തിരിച്ച് വീട്ടിലെത്തിയതും ഒരു കട്ടൻ പതിവാ.ഞാൻ എവിടെ പോയി ഏത് നേരത്ത് വന്നാലും ബെഡ് റൂമിലേക്ക് അവൾ വരുന്നത് ഒരു സുലൈമാനിയുമായിട്ടാവും.പതിവ് പോലെ അവളെ കൊണ്ട് വിട്ട് തിരികേ വന്ന് നടുനിവർത്താൻ ബഡ്ഡിൽ മലർന്നു കിടന്നപ്പോൾ പതിയേ ചിന്തകൾ ഓർമ്മപ്പെടുത്തലുകളായി എന്നെ തഴുകിത്തുടങ്ങി.

ഞങ്ങളുടെ വിവാഹത്തിന് രണ്ട് ദിവസം മുൻപുള്ള ഒരു പാതിരാത്രി ഫോണിലൂടെ ഫിലോസഫിയും രാഷ്ട്രീയ സമവാക്യങ്ങളുമായി ഞാൻ സല്ലപിക്കുമ്പോൾ ഇടക്ക് കയറി അവളുടെ ഒരു ചോദ്യം.ഇക്കച്ചി ഇങ്ങക്ക് ഞാനില്ലാതെ ജീവിക്കാൻ പറ്റ്വോഇല്ല മോളെ നിനക്ക് പറ്റുമോ എനിക്ക് പറ്റും ങെ.ഇങ്ങക്കറിയോ ഞാനിത്രേം കാലം ഒറ്റക്കായിരുന്നു ഉറങ്ങിയിരുന്നത്എന്റെ ഉ”മ്മച്ചിനേ കണ്ട ഓർമ്മ പോലും എനിക്കില്യാ എന്നെ പ്രസവിച്ച് ആറ് കൊല്ലം കഴിഞ്ഞപ്പോൾ ഉ”മ്മച്ചി പോയി.പന്ത്രണ്ട് വയസിൽ ഞാൻ വല്യ കുട്ടി ആയി അതിന് ശേഷം ഉപ്പി എന്നെ ഒറ്റക്ക് ഒരു റൂമിലാ കിടത്താറ് ഞാൻ കുറേ കരഞ്ഞിട്ടുണ്ട് ഉപ്പീന്റെ കൂടെ കിടക്കാൻ ഷഹബാസ്ക്കാനെ മാത്രമേ കിടത്താറുള്ളൂ ചോദിക്കുമ്പോൾ പറയും ഇയ്യ് വല്യ കുട്ടിയായീന്ന്.എനിക്ക് വയസ് പന്ത്രണ്ട് അല്ലേ ഉപ്പീ പേടിയായിട്ടാണന്ന് പറയുമ്പോൾ വാതിലടക്കണ്ടന്ന് പറയും ചെറുതിലേ ഒറ്റ പെട്ട് ജീവിച്ചോണ്ട് എനിക്ക് ഇനീം പറ്റും ഇക്കച്ചി എന്ന് പറഞ്ഞ് തേങ്ങി കരഞ്ഞു പാവം.എന്നെ ഒരൂസം പോലും ഒറ്റക്ക് ഉറങ്ങാൻ വിടരുത്ട്ടോ ഇക്കച്ചി എന്ന് കൂടി പറഞ്ഞു നിർത്തി.ഞാൻ കുറേ പാട് പെട്ടു അവളുടെ കരച്ചില് നിർത്താൻ.

ഒടുക്കം ചിക്കൻ ബിരിയാണി വെച്ച് തരാം എന്ന്പറഞ്ഞപ്പോഴാണ് അവൾ ഒന്ന് അടങ്ങിയത് ശേഷം ഞാൻ അവളോട് പറഞ്ഞു തുടങ്ങി.മോളെ നിനക്ക് ഉപ്പ ഉണ്ടായിരുന്നു നിന്നെ പഠിപ്പിക്കാനും നേരത്തിന് തിന്നാൻ കൊണ്ടു തരാനും’ കെട്ടിക്കാനുമെല്ലാം. കോടീശ്വരന്റെ മോളായിട്ടാ നീ ജനിച്ചതും വളർന്നതുംപക്ഷേ.എന്റെ പതിനേഴാമത്തേ വയസിലാ മ്മടെ ബാപ്പച്ചി മരിക്കുന്നത്അന്ന് എന്റെ അനിയത്തിക്ക് രണ്ടര വയസ് അനിയന് ഏഴ് വയസും.ബാപ്പച്ചി മരിച്ച ‘രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഞങ്ങൾ ഉ “മ്മച്ചീനേം മക്കളേം തറവാട്ടിൽ നിന്നും സ്വത്തിന് വേണ്ടി മൂത്തുപ്പയും പരിവാരങ്ങളും ചേർന്ന് അവകാശമില്ലന്ന് എഴുതി വാങ്ങിയ ശേഷം ക്രൂരമായി ഇറക്കി വിട്ടു കരയേതാ കടലേതാ എന്നറിയാത്ത പ്രായത്തിൽ നാടുവിട്ടുതാണ് ഞാൻ കുടുംബത്തിലെ പട്ടിണി മാറ്റാൻ ചെയ്യാത്ത ജോലി ഇല്ല !
ഹോട്ടലിൽ പാത്രം കഴുകാൻ നിന്നിട്ടുണ്ട്, വർക്ക്ഷോപ്പിൽ ജോലിക്ക് നിന്നു വക്കീലാപ്പീസിൽ ഡി റ്റി പ്പി വർക്ക് ചെയ്ത് കൊടുക്കാൻ നിന്നിട്ടുണ്ട് അവസരം കിട്ടുമ്പോൾ മാർക്കറ്റിൽ മീൻകുട്ട ചുമക്കാൻ വരെ പോയിട്ടുണ്ട് പകല് പണിക്ക് പോയിട്ട് കിട്ടുന്ന പൈസ വീടിന് വാടകയും വീട്ടിലെ ചിലവിനും മാത്രമേ തികയൂ.

പഠിക്കാനുള്ള മോഹം കൊണ്ട് പകൽ കൂലിപ്പണിക്കും ഈവനിംഗ് ബാച്ചിൽ കോളേജിലും പോകും ഫീസ് അടക്കേണ്ട ലാസ്റ്റ് ഡേറ്റാവുമ്പോഴേക്കും കരിങ്കൽ കോറിയിൽ കല്ല് വെട്ടാൻലീവെടുത്ത് പോകും.അങ്ങനെ കഷ്ടപ്പെട്ടാ ഞാൻ ഒരു അദ്ധ്യാപകൻ ആയത്.പലപ്പോഴും ഞാൻ പട്ടിണി കിടന്നിട്ടുണ്ട് ആഹാരം വാങ്ങാൻ പൈസ ഇല്ലാഞ്ഞിട്ട്.ജോലിക്ക് അന്യനാട്ടിൽ പോയപ്പോൾ കിടക്കാൻ ഇടമില്ലാതെ കഴിക്കാൻ പൈസയുമില്ലാതെ വിശന്ന് വലഞ്ഞ് ഞാൻ ഒരു പീടിക തിണ്ണയിൽ പെരുമഴയത്ത് ന്യൂസ് പേപ്പർ പുതച്ച് ആഴ്ചകളോളം കിടന്നിട്ടുണ്ട് അറിയോ നിനക്ക്.ആ കാലത്ത് എന്റെ പ്രായത്തിലുള്ളവർഗേൾഫ്രണ്ടുമായ് ബുള്ളറ്റിൽ പോകുന്നത് കാണുമ്പോൾ ഒരു സൈക്കിള് പോലും വാങ്ങാൻ പൈസ ഇല്ലാത്ത നിസ്സഹായത നിനക്ക് ചിന്തിക്കാൻ പറ്റുമോഇന്ന് ഈ കാണുന്ന വീടുണ്ടാക്കിയ ഓരോ കല്ലിനും അറിയാം അത് എന്റെ വിയർപ്പും കണ്ണീരുമാണന്ന്.

ഇതും പറഞ്ഞ്’ഞാൻ കരയാൻ തുടങ്ങികൂടെ അവളും പൂര കരച്ചിൽ.ഇക്കച്ചി കരയല്ലന്നും എനിക്ക് വയ്യ അത് കേൾക്കാൻ എന്ന് അവൾ അഞ്ചാറ് തവണ പറയുമ്പഴാണ് ഞാനൊന്ന് നോർമ്മലായാത്.സത്യം പറഞ്ഞാൽ ഞാൻ പഴയത് എല്ലാം ഓർത്ത് പിടിവിട്ട് പോയിരുന്നു ആ സമയത്ത്.ഞാൻ കണ്ണ് തുടച്ച് അവളോട് അഭിനിവേഷത്തോടെ വീണ്ടും പറഞ്ഞു തുടങ്ങി നിങ്ങള് പെൺകുട്ടികൾക്ക് ആശ്രയിക്കാൻ ആരെങ്കിലും ഒക്കെ കാണുംപക്ഷെ ഞങ്ങൾ ആൺകുട്ടികളെ ആരും തിരിഞ്ഞ് നോക്കില്ലടി.ജോലി തെണ്ടി കിട്ടാതെ വിശന്ന് വലഞ്ഞ് ആഹാരത്തിന് വേണ്ടി വല്ലവരുടെയും മുന്നിൽ ഗതികെട്ട് കൈ നീട്ടിയാലും കയ്യിലും കാലിലും കേട് ഒന്നുമില്ലല്ലോ വല്ല പണിയും എടുത്ത് ജീവിച്ചൂടെ എന്ന് പറഞ്ഞ് പുച്ഛത്തോടെ ആട്ടും ഈ ലോകത്ത് ആണുങ്ങൾക്ക് ഒരിക്കലും തിരിച്ചറിയാൻ കഴിയാത്തത് മറ്റു ആണുങ്ങളേ മാത്രമാണ്.മോളെ ഞാൻ ഇന്ന് വരേ ജീവിച്ചത് എന്റെ കുടുംബത്തിന് വേണ്ടി മാത്രമാണ്എല്ലാവർക്കും ആശ്രയിക്കാൻ താൻ മാത്രമേയുള്ളൂ എന്ന തോന്നൽ വന്നാൽ പിന്നീട് ഒരാൺകുട്ടിക്കും ഭൂമിയിൽ ഒന്നിനേം പേടി കാണില്ല , മരണത്തേ പോലും പേടിയില്ലാതെ അവർക്ക് വേണ്ടി എന്തും ചെയ്തു പോകും’ഇത്ര കാലം ഞാൻ ഒറ്റക്കായിരുന്നു ഇനി മുതൽ

നിനക്കും ഞാനുണ്ടാവും ഒരു രാത്രി പോലും നിന്നെ പിരിയാൻ ഞാനും ആഗ്രഹിക്കുന്നില്ലആ പിന്നെ നിനക്ക് മഹറ് വാങ്ങിയത് ഇന്നാണ് ട്ടോ നാളെ നമ്മുടെ നിക്കാഹാണ് ദുഅ ചെയ്യണം ,എല്ലാം പടച്ചോൻ കബൂലാക്കി തരട്ടെഎന്നാ ഇനി നമുക് ഉറങ്ങാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.ഞാൻ ചിന്തയിൽ നിന്നും ഉണർന്നതും കെട്ട്യോളെ ചായ എവിട്രീ എന്ന് ചോദിച്ചതും ഒന്നിച്ചായിരുന്നു.അവളെ കൊണ്ട് വിട്ടത് ഓർമ്മയിൽ തെളിഞ്ഞതും ആ റൂമിൽ ഞാൻ ഒറ്റക്കായ പോലെ തോന്നിഅവളുടെ മൂളിപ്പാട്ടും ,ഒച്ചയും, സാമീപ്യവും ഇല്ലാതെ എന്റെ വീടും കരയുന്ന പോലെ തോന്നി.ഞാനെഴുന്നേറ്റ് കുളിക്കാൻ പോയിഇടക്ക് ഞാൻ കുളിക്കാൻ കയറിയാൽഉമ്മിച്ച കാണാതെ വരുമായിരുന്നു അവൾ ആ നുണക്കുഴി കാണിച്ചുള്ള കള്ളച്ചിരിയോടെ ഡോറ് മുട്ടി തുറപ്പിച്ച് അകത്ത് കയറി എന്റെ കണ്ണിൽ നോക്കി നിൽക്കും എന്നിട്ട് എന്റെ മുത്ക് സോപ്പ്തേച്ച് തന്ന് ഇനി മോൻ കുളിച്ചോട്ടാ എന്ന് പറഞ്ഞ്ഒരു നുള്ള് തന്ന് കള്ളന്മാരെ പോലെ പമ്മി പമ്മി കിച്ചണിൽ പോയി നിൽക്കും.ഞാൻ കുളി കഴിഞ് ഇറങ്ങി ബഡ്റൂമിലെത്തുമ്പോൾ ഓടി വന്ന് തല തുടച്ച് തരും

ഞാൻ കുളി കഴിഞ്ഞ് ഇറങ്ങി.വയ്യ അവളില്ലാതെ പറ്റുന്നില്ലന്ന് തോന്നിയപ്പോൾ ഒന്ന് വിളിച്ച് നോക്കാം ഇത്തിരി കഴിയട്ടെ എന്ന് കരുതി ഏകദേശം ഒരു ഒൻപത് മണിയായിക്കാണുംഫോണിൽ നോക്കുമ്പോൾ മൂന്ന് മിസ്കാളുംഒരു ടെക്സ്റ്റ് മെസ്സേജും.പ്ലീസ് കാൾ മീ എന്ന് മ്മടെ കെട്ട്യോൾ.ഞാൻ തിരികേ വിളിച്ചപ്പോൾ അവൾടെ ഒരു ചോദ്യം.മിസ്റ്റർ സാഹിർ എന്നെ എന്റെ വീട്ടിൽ കൊണ്ടുവിട്ടിട്ട് ഇപ്പോൾ എത്ര മണിക്കൂറായിക്കാണും..?ങെ.ഒരു പത്ത് പതിനൊന്ന് മണിക്കൂറ് ന്ത്യേ ടീഎന്നാലെ മോൻ അത്ര നേരം സുഖിച്ചത് മതിവേം വന്നോളീം എന്നെ കൊണ്ടോവാൻ.ഇപ്പഴാന്താണ്ടി അഞ്ചൂസം നിൽക്കാൻ പോയിട്ട്നീ എന്നെ കളിയാക്കുവാണോ.അതൊക്കെ ഞാൻ പറയും ഇങ്ങള് ഇപ്പോ ഞാൻ പറയണത് അനുസരിച്ചാൽ മാത്രം മതിവേം മാറ്റിക്കൊളീം .ഇങ്ങടെ ബുള്ളറ്റിൽ വന്നാൽ മതി വേം വരീം ഞാൻ ചിരിച്ചു.ഹ ഹ ഹഅല്ലടി ഉപ്പീനേം ആങ്ങളയേയും ഇത്ര പെട്ടന്ന് കണ്ട് കൊതി തീർന്നാ.അതിന് കിട്ടിയ മറുപടി കേട്ട് ഞാൻ വീണ്ടും ചിരിച്ചു.അവരെ കണ്ട് കൊതി തീർന്നിട്ടൊന്നുല്യാ മനുഷ്യാപക്ഷേ തലയണ കെട്ടിപ്പിടിച്ച് ഉറങ്ങാനാണേൽ ഇങ്ങളെ കെട്ടണാർന്നോ.കൊഞ്ചാണ്ട് വേം വാ കൊരങ്ങാ.

എനിക്ക് വിശക്കുന്നുണ്ട്പർസ് എടുക്കാൻ മറക്കണ്ട കുറ്റിപ്പുറം റോഡിലെ ബൈപ്പാസ് ഹോട്ടലീന്ന്നെയ്ച്ചോറും ബീഫ് ചില്ലീം വാങ്ങിത്തരോണ്ട്.അത് കേട്ടതും ഞാൻ ചിരി തുടങ്ങി.എന്റെ ചിരി കേട്ട് അവൾക്ക് ദേഷ്യം വന്നു.നല്ലോണം കിട്ടും സാഹിറേ !
മര്യാദക്ക് വേം വന്നോളിംഅവളോട് ശെരി- ശരി കാറണ്ട വരാംഎന്ന് പറഞ്ഞു.അവളെ വിളിച്ചോണ്ട് വരുന്ന വഴിക്ക് ഹോട്ടലിൽ കയറി നെയ്ച്ചോറും ബീഫ് ചില്ലീം വാങ്ങി കൊടുത്തു.ഒറ്റ ഇരിപ്പിന് വാരിവലിച്ച് തിന്ന് തീർത്ത് കൈ കഴുകി എന്നെ നോക്കി ആ നുണക്കുഴി കാണിച്ച് ഒരു ചിരിയും പാസാക്കി.ശേഷം മാടയും മറുതയും യക്ഷിയും നിഗൂഢമായി പതിയിരിക്കുന്ന വിജനമായ ഹൈവേയിലൂടെ ഇരുളിനെ കീറിമുറിച്ച് പായുന്ന ബുള്ളറ്റിന്റെ ഹെഡ് ലൈറ്റ് വെളിച്ചത്തിൽ എന്റെ പിറകിൽഅവൾ കെട്ടിപ്പിടിച്ച് ഇരിക്കുമ്പോൾ പണ്ട് സൈക്കിൾ വാങ്ങാൻ കഴിവില്ലാത്ത കാലത്ത് കണ്ട ആ സ്വപ്നം എന്റെ മനസ്സിൽ തെളിഞ്ഞു വന്നു.ആ സമയം അവളെന്നെ ശ്വാസം വിടാൻസമ്മതിക്കാത്ത രൂപത്തിൽ കണ്ണടച്ച്ഇറുക്കിപ്പിടിക്കുന്നുണ്ടായിരുന്നു ഈ പടച്ചോൻ ഒരു വല്ലാത്ത സംഭവമാട്ടോ ചില സ്വപ്നങ്ങൾ നമ്മള് മറന്നാലും മൂപ്പര്മറക്കില്ലപ്പാ.ദാമ്പത്യ ജീവിതം ഒരു കവിത പോലെയാ.ആസ്വദിക്കാൻ കഴിവുണ്ടങ്കിൽ ഈ ഭൂമിൽ ഇത്രേം സുന്ദരമായ പ്രണയം വേറെയില്ല.ഇങ്ങനെ സ്നേഹിക്കുന്ന ഭാര്യ ഭർത്താക്കന്മാർ കമെന്റ്

രചന -സാഹിർ അഹമ്മദ്.