ധനികയായ സ്ത്രീ ഒരു പെൺകുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചു കുട്ടികളെ വളർത്താൻ നിവർത്തി ഇല്ലാത്ത പലരും സമീപിച്ചു പക്ഷെ അവർ ചെയ്തത് വിചിത്രം

EDITOR

ജഡ്ജി വീണ്ടും വീണ്ടും പോക്കറ്റടി കേസിലെ കോടതി കേറി വരുന്നുണ്ടല്ലോ നാണമില്ലെടോ നിനക്ക് ?പോക്കറ്റടിക്കാരൻഎത്ര പ്രാവശ്യം പോക്കറ്റ് അടിച്ചു വന്നാലും എനിക്ക് ഒരേ ശിക്ഷ തന്നെയാണല്ലോ തരുന്നത് ആ നിയമം ഒന്നു മാറ്റിക്കൂടെ ഏമാനെ.കേട്ടപാടെ ജഡ്ജിയൊന്ന് ഞെട്ടിജഡ്ജി വീണ്ടും അതേ വിധി കൽപ്പിച്ചു പോക്കറ്റ് അടിക്കാരനെ പോലീസുകാർ ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ ജഡ്ജ് പോലീസ് ഓഫീസറെ വിളിച്ചു സ്വകാര്യമായി പറഞ്ഞു ജയിലറെ എന്നെ ഒന്ന് കാണാൻ പറയണം ജയിലർ പത്ത് പോക്കറ്റ് അടിക്കാരേയും ഒരേ ബ്ലോക്കിൽ താമസിപ്പിച്ചു ജഡ്ജിനോട്ചോദ്യം ചെയ്ത പോക്കറ്റ് അടിക്കാരനെ വിളിച്ചു ജയിലർ പറഞ്ഞു ഈ ജയിലിൽ നേരത്തിന് ഭക്ഷണം കിട്ടൂല ജോലി ചെയ്യണം അതിൽ നിനക്ക് 200 രൂപ ഡെയിലി കൂലി കിട്ടും ഈ ബ്ലോക്കിൽ ഒരു കാൻറീൻ ഉണ്ട് അതിൽ നീ പണം കൊടുത്താലേ നിനക്ക് ഭക്ഷണം കിട്ടു രാവിലത്തെ ഭക്ഷണം 50 രൂപയും ഉച്ചക്കത്തെ ഭക്ഷണം 100 രൂപയും ബാക്കി വരുന്ന പണം നിനക്ക്പോക്കറ്റടിക്കാരൻ സന്തോഷത്തോടെ സമ്മതിച്ചു ജയിലർ മറ്റ് ഒൻപത് പോക്കറ്റടിക്കാരേയും സ്വകാര്യമായി വിളിച്ചു സംസാരിച്ചു.

പുതിയതായി വന്ന പോക്കറ്റ് അടിക്കാരൻ കൂലി വാങ്ങി വരുമ്പോൾ അവനെ നിങ്ങൾ പോക്കറ്റ് അടിക്കണം ഇത് ഓരോരുത്തരും ഓരോ ദിവസം ചെയ്യണം ഇത് അവൻ അറിയാൻ പാടില്ല അറിഞ്ഞാൽ നിങ്ങൾ ഒൻപത് പേർക്കും ഭക്ഷണവുമില്ല എന്ന് പറഞ്ഞിട്ട് ജയിലർ അവിടെ നിന്ന് പോയിഅങ്ങനെ ആ ഒൻപത് പേരും ആ ചലഞ്ച് ഏറ്റെടുത്തു ആദ്യദിവസം തന്നെ പുതിയ പോക്കറ്റടിക്കാരന്റെ കൂലി നഷ്ടപ്പെട്ടു എത്ര താഴ്ന്നു ചോദിച്ചിട്ടും അവന് കാന്റീനിൽ നിന്ന് ഭക്ഷണം കിട്ടിയിട്ടില്ല വിശന്നു വലഞ്ഞു അവൻ കരയാൻ തുടങ്ങി അവസാനം ഒരു പിടി ഭക്ഷണം കിട്ടി അവൻ ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്നതും വിശന്നു വലയുന്നതും മറ്റൊൻപത് പേരും കണ്ടുനിന്നു അവനെ സഹായിച്ചാൽ നമ്മൾ ഒൻപത് പേരും പട്ടിണിയിലാവും അതിലും ഭേദം ഒരുത്തൻ പട്ടിണി കിടക്കുന്നതല്ലേ നല്ലത് സാരമില്ല അങ്ങനെ റിലീസ് ദിവസത്തിന്റെ അന്ന്ജഡ്ജി ജയിലിലേക്ക് വന്നു ജഡ്ജി നിയമത്തിന്റെയും ശിക്ഷയുടെയും അതിർവരമ്പുകൾ അതിരുകടന്ന് എനിക്കൊന്നും ചെയ്യാൻ കഴിയില്ല പക്ഷേ ജയിൽ അതിർവരമ്പുകൾ ജയിലർക്ക് മാറ്റം വരുത്താൻ കഴിയും
ജഡ്ജി ചോദിച്ചു ഇപ്പോൾ നിങ്ങളുടെ മനോഭാവം എങ്ങനെയുണ്ട് ? അതിന് പോക്കറ്റടിക്കാരൻ പറഞ്ഞു ഒരു ദിവസം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ പണം ഒരു സെക്കൻഡിൽ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന വിശപ്പിന്റെ കാഠിന്യം എന്തെന്ന് മനസ്സിലായി ഏമാനെ ഇനി ഒരിക്കലും ഞാൻ പോക്കറ്റ് അടിക്കില്ല ഇത് സത്യം പോക്കറ്റടിക്കാരൻ പറഞ്ഞു പോക്കറ്റ് അടിക്കാരൻ അധ്വാനിച്ചുണ്ടാക്കിയ പണം നഷ്ടപ്പെട്ട് വിശപ്പിൽ കിടന്നു പുളയുന്നത് കണ്ട മറ്റൊൻപത് പേരും പറഞ്ഞു അധ്വാനിച്ചുണ്ടാക്കിയ പണം നഷ്ടപ്പെട്ട് ഒരു പിടി ഭക്ഷണത്തിന് വേണ്ടി യാചിക്കേണ്ടി വരുന്നവന്റെ ഗതികേടും മനസ്സിലായി ഇനി ഒരിക്കലും ഞങ്ങൾ പോക്കറ്റ് അടിക്കില്ല സാറന്മാരെ ഞങ്ങൾ അധ്വാനിച്ച് ഈ സമൂഹത്തിന് ഒരു മാതൃകയായി ജീവിക്കും

മറ്റൊരു കഥ പറയാം ഒരിക്കൽ, സ്വന്തമായി കുട്ടികളില്ലാത്ത ഒരു ധനികയായ സ്ത്രീ ഒരു പെൺ കുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചു. ഇതിനായി വിവിധ പത്രങ്ങളിൽ പരസ്യം നൽകി. പല പാവപ്പെട്ട സ്ത്രീകളും അവരുടെ പെൺമക്കളെ അവൾക്ക് വിൽക്കാൻ വന്നു. ആ ധനികയായ സ്ത്രീ എല്ലാവർക്കും കുറച്ച് പണം നൽകി, മാർക്കറ്റിൽ പോയി അവർക്ക് ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങാൻ ആവശ്യപ്പെട്ടു. മടങ്ങിയെത്തിയപ്പോൾ, എല്ലാവരും അവർ വാങ്ങിയ സാധനങ്ങൾ ആ സ്ത്രീയെ കാണിച്ചു. അവരിൽ ഭൂരിഭാഗവും റിബണുകളും വസ്ത്രങ്ങളും മറ്റും വാങ്ങിയിരുന്നു, എന്നാൽ ഒരു പാവം പെൺകുട്ടി ഒരു പ്രാർത്ഥനാ പുസ്തകവും ഒരു റേന്തസൂചിയും കുറെ നൂലും വാങ്ങി. ആ പാവപ്പെട്ട പെൺകുട്ടിയോട് ആ സ്ത്രീയ്ക്കു മതിപ്പുണ്ടായി. ആരാധനയുടെയും കഠിനാധ്വാനത്തിന്റെയും മഹത്വം ആ പെൺകുട്ടിക്ക് ശരിക്കും അറിയാമെന്ന് പറഞ്ഞുകൊണ്ട് ആ ധനിക ആ പെൺകുട്ടിയെ ദത്തെടുത്തു. ജീവിതത്തിൽ നാം എന്തിനാണ് പ്രാധാന്യം കൊടുക്കുന്നത്? ഭൗതികമായ ധാരാളം വസ്തുക്കൾ നമുക്ക് ജീവിക്കുവാൻ ആവശ്യമാണ്. എന്നാൽ നാം വാങ്ങിക്കൂട്ടുന്ന സാധനങ്ങളിൽ പലതും വലിയ ആവശ്യമൊന്നും ഉള്ളതല്ല.

ആഡംബരത്തിനും സുഖലോലുപതയ്ക്കുമായി നാമോരോരുത്തരും വിനിയോഗിക്കുന്ന പണം എത്രയോ ആളുകൾക്ക് അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾക്ക് വേണ്ടി ചിലവഴിക്കാവുന്നതാണ്. കാണുമ്പോൾ തോന്നിയ ഒരു ആകർഷണത്തിന്റെ പേരിൽ വാങ്ങിയിട്ടുള്ള അനേക സാധനങ്ങൾ അതിന്റെ പായ്ക്ക് പോലും പൊട്ടിക്കാതെ പല വീടുകളിലും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. എന്തിനാണിത് വാങ്ങിയത്? ചുമ്മാ ഇരിക്കട്ടെ. അതേസമയം ഭക്ഷണത്തിനും വസ്ത്രത്തിനും വിഷമിക്കുന്ന എത്രയധികം ആളുകളാണ് നമ്മുടെ ചുറ്റുപാടുകളിൽ ഉള്ളത് എന്ന് നാം വിസ്മരിക്കുന്നു. പ്രാർത്ഥനയും അദ്ധ്വാനവും, ഒന്ന് ഒന്നിനു പകരമല്ല, രണ്ടും ചേർന്നു പോകുമ്പോളാണ് ജീവിതം അനുഗൃഹീതമാകുന്നത്. പ്രാർത്ഥനയിൽ വിശ്വസിക്കുന്നവർ അധ്വാനിക്കാതെയും, അധ്വാനികളായ ചിലർ സ്വപ്രയത്ന ങ്ങളിൽ ആശ്രയിച്ചും ജീവിക്കാമെന്ന് കരുതുന്നു.

എന്നാൽ പ്രാർത്ഥനയും പ്രയത്നവും സമന്വയിപ്പിച്ച് ജീവിക്കുവാൻ കഴിയുന്നത് മഹത്തായ കാര്യമാണ്. പ്രാർത്ഥന ദൈവാശ്രയത്തിന്റെ പ്രതീകമാണ്. പ്രയത്നം നമ്മുടെ ഉത്തരവാദിത്വം നിറവേറ്റുന്ന അനുഭവമാണ്. പ്രാർത്ഥനയും പ്രയത്നവും ഒന്ന് ചേരുമ്പോൾ നാം ലോകത്തിൽ നിറവേററ്റേണ്ടുന്നത് ദൈവത്തിൽ ആശ്രയിച്ച് ചെയ്യുന്ന അനുഭവം കൈവരിക്കുകയാണ്. ദൈവത്തിൽ ആശ്രയിച്ച് നാം ചെയ്യേണ്ട കാര്യങ്ങൾ നിറവേറ്റുന്നതിനായി നമ്മുടെ പണവും താലന്തുകളും ഉപയോഗിക്കുവാൻ നമുക്ക് കഴിയണം. അയൽക്കാരുടെ, സഹോദരങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റേണ്ടത് നമ്മുടെയും കൂടെ ഉത്തരവാദിത്വം ആകുന്നുവെന്നത് നാം വിസ്മരിക്കരുത്. “ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു