രണ്ടൂസം മുന്നേയുള്ള ഒരു ഉച്ചയ്ക്ക് ചോറ് കഴിച്ചിട്ട് പാത്രം കഴുവിക്കൊണ്ട് നിക്കുമ്പോ കയ്യിലൊരു ബാഗും തൂക്കി വെള്ളേം വെള്ളേമിട്ട ഒരാള് വെളുക്കെ ചിരിച്ചോണ്ട് താഴേ നിന്നും വീട്ടിലോട്ട് കേറിവന്നു പല്ല് മൊത്തം കാണിച്ചോണ്ട് കേറി വരുന്നത് കണ്ടിട്ട് കല്യാണം പറയാനാണെന്ന് തോന്നുന്ന് ഇവർക്കങ്ങു കഴിച്ചാൽ പോരെ നാട്ടുകാരെ ബുദ്ധിമുട്ടിക്കണ്ട വല്ല കാര്യോവൊണ്ടോ ഇനി അതിനും പൈസായുണ്ടാക്കണം.അങ്ങേര് വന്ന് മുറ്റത്ത് നിന്നു.ഞാൻ ആയുർവേദ മരുന്നുകൾ കൊണ്ട് വീടുകളിൽ കൊടുക്കുന്ന ആളാണ് മേലെ റോഡ് സൈഡിലൊക്കെ എല്ലാ മാസവും വരാറുണ്ട് ഇതിലെ ആദ്യമാ എന്തെങ്കിലും മരുന്ന് വേണോങ്കി ബാഗിലുണ്ട് എടുക്കാം
കല്യാണം പറയാൻ വന്നതല്ല തമ്പുരാന് സ്തുതികഴിഞ്ഞാഴ്ച്ച സ്കാൻ ചെയ്തേന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല അപ്പോളാ അയാടെ ആയുർവേദം.ഇവിടെ ആരുമില്ലണ്ണാ.മരുന്നൊന്നും വേണ്ട.ഞാൻ പറഞ്ഞു.ആളില്ലാത്ത വീട്ടിൽ കേറി കൊച്ച് എന്തെടുക്കുവാ. വളിച്ചതാണെങ്കിലും ആ തമാശ എനിക്കിത്തിരി ഇഷ്ടപ്പെട്ടു.ഏട്ടൻ ഇവിടെയില്ലെന്നാ പറഞ്ഞത്.അണ്ണൻ പോ.
പാത്രം കമിഴ്ത്തി വെച്ചിട്ട് ഞാൻ കതകടയ്ക്കാൻ തുടങ്ങിമുഖം കണ്ടാൽ മഹാലക്ഷ്മിയുടെ സൗന്ദര്യം സരസ്വതീ പ്രസാദമുള്ള നാവ് പാർവ്വതീ ദേവിയുടെ നന്മയുള്ള മനസ് പക്ഷേ ശരീരത്തിനും മനസ്സിനും സുഖമോ സന്തോഷമോ തീരെയില്ല.നിക്കറും ബനിയനുമൊക്കെയിട്ടിട്ടുണ്ടെങ്കിലും മനസ് ചുട്ട് നീറുവാ.. അത് വേറെയാരുമറിയുന്നില്ല.ഞാനങ്ങ് അന്തംവിട്ട് പോയെടെ ഒറ്റ നോട്ടത്തിൽ ഇത്രേം സത്യങ്ങൾ അങ്ങേർക്കെങ്ങനെ മനസിലായി.സങ്കടം കൊണ്ടെന്റെ നെഞ്ച് വിങ്ങി കേറിയിരിക്കണ്ണാ,,അണ്ണൻ ലാടനാണോ അതോ കൈനോട്ടക്കാരനോ.അണ്ണന് ഇരിക്കാനുള്ള കസേര നീക്കിയിട്ട് ഞാൻ പറഞ്ഞു.ഞാൻ ലാടനും വേടനുമൊന്നുമല്ല.ഒന്നാന്തരം വൈദ്യനാ. മുഖം നോക്കി ലക്ഷണം പറയും, അത്രേയുള്ളൂ.ലാടനെന്ന് വിളിച്ചത് അയാക്ക് ഇഷ്ടപ്പെട്ടില്ല.അകത്തു കിടന്ന അമ്മ ഒന്ന് ചുമച്ചുഅതാരാ അകത്ത്.അങ്ങേര് അകത്തേക്ക് എത്തി വലിഞ്ഞു നോക്കി.ഞാൻ അമ്മയെക്കുറിച്ചും അമ്മയുടെ അവസ്ഥയെക്കുറിച്ചുമൊക്കെ വിവരിച്ചു.
അമ്മയെ ഒന്ന് കണ്ടോട്ടെ എന്ന് അങ്ങേര് ചോദിച്ചപ്പോ മറുത്തൊന്നും പറയാൻ എനിക്ക് തോന്നിയില്ല.അമ്മയുടെ കയ്യും കാലുമൊക്കെ പിടിച്ച് അങ്ങേര് പരിശോധിച്ച് ഞരമ്പ് സംബന്ധമായ അസുഖമാണ് അമ്മയ്ക്കെന്നും ഇനി കാലിന് സ്വാധീനം തിരിച്ചു കിട്ടില്ലെന്നും പറഞ്ഞു.തല്ക്കാലം കാലിൽ തേയ്ക്കാൻ ഒരു എണ്ണ തന്നു.മുഖമൊക്കെ വല്ലാതിരിക്കുന്നല്ലോ ഉദര സംബന്ധമായ പ്രശ്നങ്ങൾ ഒരുപാടുണ്ടല്ലേ.. നടുവും പ്രശ്നത്തിലാണ് ശരിയല്ലേ.അമ്മയ്ക്കുള്ള എണ്ണ എന്റെ കയ്യിൽ തരുമ്പോൾ അങ്ങേര് ചോദിച്ചു ഞാൻ അതിശയിച്ചു പോയി എനിക്ക് ഉണ്ടായിട്ടുള്ള സകല കുരുവും ഇങ്ങേർക്ക് എങ്ങനെ മനസിലായി.സഹോദരി അതിശയിക്കണ്ട എം ബി ബി എസ് മൂന്ന് വർഷം പഠിച്ചിട്ടുണ്ട് ഈ വൈദ്യർ അച്ഛൻ മരിച്ചതോടെ പഠിത്തം നിർത്തി അച്ഛൻ നടത്തിക്കൊണ്ടിരുന്ന വൈദ്യശാല മുന്നോട്ട് കൊണ്ട് പോവുകയാണിപ്പോ ഈ പ്രായത്തിനിടെ ഒരുപാട് രോഗികളെ കണ്ടിട്ടുണ്ട് അതുകൊണ്ട് തന്നെ ഒരാളുടെ ശരീരത്തിലോട്ട് നോക്കുമ്പോ അവരുടെ രോഗാവസ്ഥകൾ എനിക്കറിയാം.
അന്തംവിട്ട് നോക്കി നിന്ന എന്നോട് അങ്ങേര് പറഞ്ഞു ഈശ്വരാ പകുതി ഡോക്ടറായ ഒരാളായിരുന്നോ ഇദ്ദേഹം.കഴിഞ്ഞയാഴ്ച്ച പോയി ചെയ്ത സ്കാനിങ്ങിന്റെ കാര്യം ഈ ഡോക്ടറോട് പറയാൻ തന്നെ തീരുമാനിച്ചു.തൊണ്ടയുടെ വയ്യായ്കയും സ്കാനിങ്ങും അതുവഴിയുണ്ടായ ധനനഷ്ടവും സ്കാനിങ്ങിൽ കണ്ടു പിടിയ്ക്കാത്ത എന്റെ അസുഖത്തെപ്പറ്റിയുമൊക്കെ ഞാൻ വിവരിച്ചു.. അങ്ങേരെന്റെ വാ കൊറേ പ്രാവശ്യം തൊറന്നും അടച്ചുമൊക്കെ നോക്കി കഴുത്തിൽ വിരലമർത്തി.തൈറോയ്ഡിന്റെ ഗ്രന്ഥിയ്ക്ക് കുഴപ്പമില്ല പിന്നെ ഗ്യാസിന്റെ കുഴപ്പമായിരിക്കു നടുവിന് ഇപ്പോഴത്തെ പ്രശ്നമെന്താകഴുത്തിൽ ഓടിച്ചൊരു പരിശോധന നടത്തിയിട്ട് അങ്ങേരെന്റെ നടുവിലേയ്ക്ക് തിരിഞ്ഞു.നടുവിന് ഭയങ്കര വേദനയാണ്ണാകുനിഞ്ഞ് ഒരു കുപ്പയെടുക്കാൻ വയ്യ.. മുറ്റം തൂക്കാൻ വയ്യ.. തുണി അലക്കാൻ വയ്യ.. അതുപോലെ വേദനഞാൻ ദയനീയമായി പറഞ്ഞു.വൈദ്യനെ വിശ്വസിച്ച് വൈദ്യത്തിൽ വിശ്വസിച്ച് സഹോദരി ഇങ്ങോട്ടിരുന്നേ.അങ്ങേരെന്നെ നോക്കി മുന്നിലേയ്ക്ക് ഇരിക്കാൻ പറഞ്ഞു ബർമൂഡയിട്ട് അങ്ങേര്ടെ മുന്നിലിരിക്കാൻ എനിക്കൊരു വൈക്ലബ്യം എന്നാലും അങ്ങിരുന്നു.ബർമൂഡയെക്കാളും വലുത് നടുവല്ലേ.
വൈദ്യനിലും വൈദ്യത്തിലും വിശ്വസിച്ച് ഇനി ആ വയറൊന്ന് കാണിച്ചേ ബനിയൻ മേലോട്ട് പൊക്കിപ്പിടിക്ക്.മുന്നോട്ടാഞ്ഞിരുന്ന് ആ അണ്ണൻ അത് പറഞ്ഞപ്പോ ഞാൻ ഞെട്ടി വയറ് കാണിച്ചിട്ട് വല്ല നാശവും സംഭവിച്ചാൽ ആര് സമാധാനം പറയും.പിന്നീട് പ്രകോപനപരമായ വസ്ത്രമാണെന്ന് തെളിഞ്ഞാൽ കോടതീൽ പോയാൽ പോലും കേസ് തള്ളിപ്പോകും.സഹോദരി എന്തിനാ ആലോചിച്ചു നിക്കുന്നത്.ഞാനീ പ്രായത്തിനിടെ എത്രയോ രോഗികളെ കണ്ടേക്കുന്നു ധൈര്യമായി ഉടുപ്പ് പൊക്ക്.വയറിന്റെ കിടപ്പ് കണ്ടാലേ ഗ്യാസ് എങ്ങോട്ടൊക്കെ വ്യാപിച്ചെന്ന് പറയാനൊക്കൂ.തൊണ്ടയുടെ പ്രശ്നം അറിയണമെങ്കിൽ നെഞ്ചിൽ തടവി നോക്കേണ്ടി വരും.നീ നിന്റെ കാര്യം നോക്കെടീ.ആശുപത്രിയിൽ ചെന്നപ്പോ നിനക്കൊരു സൂക്കേടുമില്ലെന്ന് പറഞ്ഞതല്ലിയോ.. അതിന്റെ പേരും പറഞ്ഞ് ആ കൊച്ചന്റെ കൊറേ കാശും കൊണ്ട് കളഞ്ഞു.വയറും കോപ്പുമൊക്കെ പൊക്കിക്കാണിക്കാൻ നിക്കാതെ നീയാ എണ്ണയുടെ പൈസ കൊടുത്ത് അയാളെ പറഞ്ഞു വിടാൻ നോക്കി.അകത്തു കിടന്ന പോരാളി അലറി വിളിച്ചു.. വയറ് കാണാനിരുന്ന ലങ്ങേരങ്ങു പേടിച്ചു പോയിഅമ്മ സമ്മയ്ക്കത്തില്ലണ്ണാ.
ഞാൻ പയ്യെ എണീറ്റ്.വൈദ്യനിലും വൈദ്യത്തിലും വിശ്വാസമുണ്ടെങ്കിൽ ചെയ്താൽ മതി എം ബി ബി എസ്സിന് മൂന്ന് വർഷം പഠിച്ചതിന്റെ അടിസ്ഥാനത്തിൽ ഞാൻ പറഞ്ഞുശരീരം കണ്ടാൽ അറിയാം രോഗമുണ്ടെന്ന് അതിനൊരു ഒറ്റമൂലിയുമുണ്ട് ആയിരത്തി ഇരുന്നൂറ്റി നാല്പത് രൂപയെയുള്ളു സാധാരണ കടകളിൽ ഇത് കിട്ടത്തില്ല നമ്മളുണ്ടാക്കുന്ന മരുന്നാണ് അസുഖം മാറട്ടെ എന്ന് കരുതിയാണ് വൈദ്യർ പറഞ്ഞത് നിങ്ങൾക്ക് വേണ്ടെങ്കിൽ വേണ്ട.അങ്ങേര് അകത്തോട്ടു നോക്കി പറഞ്ഞു..ഈ അമ്മ എന്റെ അസുഖം മാറാൻ സമ്മതിക്കത്തില്ല.ആയിരത്തി ഇരുന്നൂറ്റി നാല്പത് രൂപ ചെലവായാലും വേണ്ടില്ല അസുഖം മാറുവല്ലോ.ഇയാള് പോയിട്ട് ഞായറാഴ്ച വാ അവള്ടെ ചെറുക്കൻ അന്നിവിടെ കാണും അന്ന് വന്ന് ചൊവ്വേ പരിശോധിച്ചിട്ട് പോ.അമ്മ വീണ്ടും കലിപ്പിലാണ്.സഹോദരി സ്കാൻ ചെയ്തെന്നല്ലേ പറഞ്ഞത്.. ആ റിപ്പോർട്ട് ഇങ്ങോട്ടൊന്നു കൊണ്ട് വാ ഞാനൊന്ന് നോക്കട്ടെ.അങ്ങേര് എഴുന്നേറ്റ് നിന്ന് ബാഗടച്ചു ഞാൻ ചെന്ന് സ്കാൻ ചെയ്ത റിപ്പോർട്ട് എടുത്തോണ്ട് കൊടുത്തു..അന്ന് ഡോക്ടർ കാണാത്ത എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ ഈ അണ്ണൻ കണ്ടുപിടിച്ചു തരുവല്ലോ.അങ്ങേര് പത്തു മിനിറ്റോളം സ്കാനിംഗ് റിപ്പോർട്ടിൽ നോക്കി.വിശദമായി പഠിയ്ക്കുവായിരിക്കുമെന്ന് ഞാനും കരുതിനട്ടെല്ലിന് തേയ്മാനമുണ്ട്.
അഞ്ചാമത്തെ എല്ല് ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്.അതുകൊണ്ടാ കുനിഞ്ഞു നിൽക്കാനോ മുറ്റം തൂക്കാനോ തുണിയലക്കാനോ പറ്റാത്തത്.അലോപ്പതി കൊണ്ട് ഈ അസുഖം മാറത്തില്ല.കിഴിയിട്ട് ഉഴിച്ചിൽ നടത്തണം..ഇവിടെ സൗകര്യമുണ്ടെങ്കിൽ അങ്ങനെ. വൈദ്യശാലയിൽ വരാൻ പറ്റുമെങ്കിൽ അങ്ങനെ.തൊണ്ടയുടെ സ്കാനിങ്ങിന്റെ റിസൾട്ട് നോക്കി അങ്ങേര് നട്ടെല്ലിന്റെ കുഴപ്പം കണ്ടുപിടിച്ചത് കണ്ട് ഞാൻ ഷോക്കടിച്ചു നിക്കുവാ.അണ്ണൻ എം ബി ബി എസ് എത്ര വർഷം പഠിച്ചെന്നാ പറഞ്ഞേ.
സ്കാനിംഗ് റിപ്പോർട്ട് കയ്യിൽ വാങ്ങി ഞാൻ ചോദിച്ചുമൂന്ന് വർഷം അപ്പോഴല്ലേ അച്ഛൻ മരിക്കുന്നത്.അണ്ണൻ വിങ്ങലോടെ പറഞ്ഞു.തൊണ്ടയുടെ സ്കാനിംഗ് റിപ്പോർട്ട് നോക്കി നട്ടെല്ലിന് കുരുവൊണ്ടെന്ന് പറഞ്ഞ നിങ്ങള് ഡോക്ടറാവാഞ്ഞത് ഒരു കണക്കിന് നന്നായി ഇനി മേലാൽ ഒരിടത്തും ചെന്ന് എം ബി ബി എസ്സിന് പഠിച്ചിട്ടുണ്ടെന്ന് പറയല്ലേ അണ്ണൻ വീട്ടിൽ കെടന്ന് തന്നത്താനേ കിഴിയിടേണ്ടി വരും..മഴയ്ക്ക് മുൻപിറങ്ങാൻ നോക്ക്.അമ്മ കേൾക്കാതെ ഞാൻ അങ്ങേരോട് പറഞ്ഞു അയാളുടെ മുഖം വിളറിപ്പോയി.എണ്ണയുടെ പൈസയും വാങ്ങിച്ച് ബാഗും തൂക്കി അയാളിറങ്ങിപ്പോയി.വൈകുന്നേരം ഏട്ടൻ വന്നപ്പോ അമ്മ ഇതേപ്പറ്റി വിശദമായി പറഞ്ഞു കൊടുത്തു അങ്ങേരെന്നെ കൊന്നില്ലെന്നേയുള്ളു.ഇന്നലെ വൈകുന്നേരം ആ എണ്ണ ഇച്ചിരിയെടുത്ത് നടുവിന് തേച്ചു നോക്കി നല്ല ആശ്വാസം തോന്നുന്നുണ്ട് കേട്ടോ.ഡോക്ടറായാലും വൈദ്യനായാലും മ്മക്ക് അസുഖം മാറണം അത്രേയുള്ളൂ
അതല്ലേ അതിന്റെ ശരി ല്ലേ.??
എഴുതിയത് : അബ്രാമിന്റെ പെണ്ണ്