പെൺകുട്ടി കാശു കൂട്ടി ഒരു മാല വാങ്ങി ഒരു നാൾ അച്ഛൻ സ്നേഹം ഉണ്ടേൽ അത് അച്ഛന് തരാൻ പറഞ്ഞു സ്നേഹം ഉണ്ട് പക്ഷെ തരില്ല എന്ന് മകൾ ശേഷം അച്ഛന്റെ മനസ് അറിഞ്ഞപ്പോൾ

EDITOR

മിന്നു സ്നേഹവും അനുസരണയുമുള്ള സുന്ദരിയായ ഒരു കുട്ടിയാണ്. ഒരു ദിവസം മിന്നുവും അമ്മയും കൂടെ ഷോപ്പിങ്ങിനു പോയി. ഒരു കടയിൽ അവൾ പിങ്ക് നിറത്തിലുള്ള മനോഹരമായ ഒരു പ്ലാസ്റ്റിക് മുത്ത് നെക്ലേസ് ശ്രദ്ധിച്ചു! ആ മാല വാങ്ങാൻ അവൾ അമ്മയോട് ആവശ്യപ്പെട്ടു. അതിനുള്ള പണം കൈവശം ഇല്ലാഞ്ഞതിനാൽ, ചെറിയ ചെറിയ ജോലികൾ ചെയ്ത് പണം ഉണ്ടാക്കി അത് വാങ്ങുവാൻ അവൾ അമ്മയുടെ അനുവാദത്തോടെ തീരുമാനിച്ചു. അങ്ങനെ ഉണ്ടാക്കിയ പണം കൊണ്ട് ഒരു ദിവസം അവൾ ആ മാല വാങ്ങി. അന്നുമുതൽ അവൾ അത് നിരന്തരം ധരിക്കുമായിരുന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അവളുടെ ഡാഡി അവളോട് ചോദിച്ചു: “മോൾക്ക് ഡാഡിയോട് സ്നേഹമുണ്ടോ”? അവൾ പറഞ്ഞു: “തീർച്ചയായും”. അപ്പോൾ ഡാഡി: “എന്നാൽ ആ മാല എനിക്ക് തരുമോ”? എന്ന് ചോദിച്ചു. അവൾ പറഞ്ഞു: ഡാഡി എനിക്ക് ഡാഡിയോട് സ്നേഹമുണ്ടെന്ന് ഡാഡിക്ക് അറിയാമല്ലോ, എന്നാൽ ഈ മാല ഡാഡി എന്നോട് ചോദിക്കരുതേ”. ചില ദിവസങ്ങൾ കഴിഞ്ഞ് അവൾ ഉറങ്ങാൻ സമയം ഡാഡി കഥയൊക്കെ പറഞ്ഞിട്ട് ഈ മാല ചോദിച്ചു. അത് നഷ്ടപ്പെടുന്നത് അവൾക്ക് സങ്കടമായിരുന്നു.

പല ദിവസങ്ങൾ ഇത് ആവർത്തിച്ചു. ഒരു ദിവസം അവൾ മാല കയ്യിൽ പിടിച്ചു കൊണ്ട് ഉറങ്ങുമ്പോൾ ഡാഡി അവളുടെ കയ്യിൽ നിന്നും മാല എടുത്തു. പെട്ടെന്ന് അവൾ ഉണർന്ന് “ഡാഡി എന്റെ മാല എടുക്കരുതേ” എന്ന് പറഞ്ഞു. ഡാഡി വേഗം അവളുടെ അടുത്ത് വച്ചിരുന്ന ഒരു ബോക്സ് തുറന്ന് ഒരു പിങ്ക് നിറത്തിലുള്ള യഥാർത്ഥ നെക്ലേസ് അവൾക്ക് കൊടുത്തു. അദ്ദേഹം പറഞ്ഞു, ” മോളെ, ഇതാണ് ഒറിജിനൽ മുത്തുമാല. ഇത് നിനക്ക് തരാൻ വേണ്ടിയാണ് ഡാഡി പ്ലാസ്റ്റിക് മാല ചോദിച്ചത്”. മിന്നു ഉടൻ തന്നെ തന്റെ ഡ്യൂപ്ലിക്കേറ്റ്മാല ഒറിജിനലിനു വേണ്ടി ഉപേക്ഷിച്ചു. മിന്നു ഡാഡിയെ ചുംബിച്ച് നന്ദി പറഞ്ഞു. നാം വളരെ വിലപ്പെട്ടതായി കരുതുന്ന പലതും ആ കുട്ടിയുടെ പ്ലാസ്റ്റിക് മുത്തു പോലെ വിലകുറഞ്ഞതും മിത്ഥ്യയുമായ കാര്യങ്ങളാണ്. യാഥാർത്ഥ്യവും നിത്യവുമായത് നേടുന്നതിന് അവയെ ത്യജിച്ചേ മതിയാകൂ. അവ വസ്തുവകകൾ, നമ്മുടെ സമ്പാദ്യങ്ങൾ, ശീലങ്ങൾ, വിദ്വേഷങ്ങൾ, ബന്ധങ്ങളെ തകർക്കുന്ന പ്രവർത്തനങ്ങൾ, നിഷേധാത്മക ചിന്തകൾ ഇങ്ങനെ പലതും ആകാം. ഇവയൊന്നും ശാശ്വതമായ വിലയുള്ളതല്ല.

യഥാർത്ഥത്തിൽ വിലയുള്ളത് മഹത്തായ ഒരു ആളത്തം മാത്രമാണ്. വിലയുള്ളവയെ തിരിച്ചറിഞ്ഞ് ഉൾക്കൊള്ളുവാനും, താത്കാലിക ഭോഗതൃപ്തി മാത്രം നൽകുന്നവയെ ത്യജിക്കുവാനും കഴിഞ്ഞെങ്കിൽ മാത്രമേ ഈ മഹത്വം ഉൾക്കൊള്ളാൻ ആവുകയുള്ളൂ. പ്രതികൂലങ്ങൾ വർദ്ധിച്ചാലും ജീവിതം തകർന്നു എന്ന് തോന്നിയാലും നഷ്ടപ്പെട്ടു പോകാത്ത സമാധാനവും സന്തോഷവും ഈ ആളത്വത്തിന്റെ അനുഭവങ്ങളാണ്. സ്നേഹം, സത്യം, ദയ, ധർമ്മം ഇവ ഈ ആളത്തത്തിന്റെ സവിശേഷതകളാണ്. ദൈവത്തിലുള്ള ആശ്രയവും സഹജീവികളോടുള്ള സ്നേഹവുമാണ് ഈ ആളത്തത്തിന്റെ അടിസ്ഥാനങ്ങൾ. ഈ മഹത്തായ ആളത്തമുള്ളവർ ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും സ്വർഗ്ഗരാജ്യത്തിന്റെ അനുഭവത്തിൽ ജീവിക്കുന്നവരാണ്. “സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവെച്ച നിധിയോടു സദൃശം.

മറ്റൊരു സംഭവ കഥ ഇങ്ങനെ വലിയ ബിസിനസുകാരനായ അയാൾ ഒരു വലിയ കൊട്ടാരത്തിലാണ് പാർക്കുന്നത്. എല്ലാ ആധുനിക സുഖസൗകര്യങ്ങളും ഉണ്ട്. വളരെ ആർഭാട ജീവിതമാണ് നയിക്കുന്നത്. അമിത പലിശയും, അന്യായ ലാഭവും അയാളുടെ വരുമാനമാർഗങ്ങളാണ്. അയാളുടെ വീട് അടിച്ചുവാരി വൃത്തിയാക്കുന്ന വളരെ വിശ്വസ്തയായ ഒരു സാധു സ്ത്രീ ഉണ്ടായിരുന്നു. അയാളുടെ സ്വർണ്ണമാല കാണാതെ പോയപ്പോൾ ഈ സ്ത്രീയെയാണ് സംശയിച്ചത്. എന്നാൽ അതെടുത്തത് അയാളുടെ മകൻ തന്നെയായിരുന്നു. ഈ സ്ത്രീ പലപ്പോഴും മുഷിഞ്ഞ വേഷമാണ് ധരിക്കുന്നത്. ഒരു ദിവസം അയാൾ ആ സ്ത്രീയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. അവരുടെ വേഷവിധാനങ്ങളും പെരുമാറ്റവും തന്റെ സംസ്കാരത്തിന് യോജിക്കുന്നില്ല എന്നതാണ് കുറ്റം. ആർക്കാണ് സംസ്കാരം? എന്താണ് സംസ്കാരം? നല്ല വസ്ത്രം ധരിച്ച് ആർഭാടമായി ജീവിക്കുന്നതിനാണ് പലരും സംസ്കാരം എന്നു പറയുന്നത്. ദ്രവ്യാഗ്രഹികളും അവിശ്വസസ്തരുമായി പലവിധ ദുശീലങ്ങൾക്ക് വിധേയപ്പെട്ട് സ്വാർത്ഥരായി ജീവിക്കുന്നത് സംസ്കാരത്തിന്റെ ഭാഗമാണ് പോലും. പരിഷ്കൃത ജീവിതം നയിക്കുന്ന അനേകരുടെയും ജീവിതരീതികൾ മലീമസമാണ്.

എത്ര ദുഷിച്ച കാര്യങ്ങൾ ചെയ്യുന്നതിനും അവർക്ക് മടിയില്ല. വഞ്ചനയും ചതിവും ഒരു തെറ്റല്ല, ജീവിതത്തിന്റെ മുഖ്യ ലക്ഷ്യം പണം സമ്പാദനവും സുഖാസ്വാദനവും. ഇതാണോ സംസ്കാരം? ആ മുഷിഞ്ഞ വസ്ത്രം ധരിച്ച തന്റെ വേലക്കാരിക്ക് രണ്ടു ജോഡി നല്ല വസ്ത്രങ്ങൾ കൊടുക്കുവാനുള്ള സംസ്കാരം പോലും ആ ബഹുമാന്യവ്യക്തിക്ക് ഉണ്ടായിരുന്നില്ല. മൂല്യാധിഷ്ഠിത ജീവിതമായിരുന്നു ആഢ്യഭാരത സംസ്കാരം. സദ്ഗുണങ്ങളെ ത്യജിച്ചുള്ള ജീവിതരീതി ഒരിക്കലും സംസ്കാരത്തിന് യോജിക്കുന്നതല്ലല്ലോ. ഇന്ന് സദ്ഗുണങ്ങൾ ഉണ്ടായിരിക്കുന്നതാണ് അനേകരുടെയും സംസ്കാരത്തിന് യോജിക്കാത്തത്. നാണംകെട്ടും പണം സമ്പാദിച്ചാൽ പണം ആ നാണക്കേട് മാറ്റി കൊള്ളും, എന്നതാണ് മിക്കവരുടെയും ജീവിത പ്രമാണം. തങ്ങളുടെ പ്രതാപമഹത്വം വെളിപ്പെടുത്തുന്നതിനാണ് സംസ്കാരം എന്ന് അവർ പറയുന്നത്. എന്നാൽ എളിയവരെ സ്നേഹിപ്പാനും കരുതുവാനും കഴിയുന്നത് സംസ്കാരമായി ചിന്തിക്കാൻ സാധിക്കുന്നില്ല. സ്വഭാവ വൈശിഷ്ട്യം ഇല്ലാത്ത യാതൊരു ജീവിതരീതിയെയും ശ്രേഷ്ഠസംസ്കാരം എന്ന് പറയുവാൻ കഴിയില്ല. അതിനാൽ ശ്രേഷ്ഠ സംസ്കാരത്തിന്റെ ഉടമകളാകുവാൻ നമുക്കു ഒരു സംപൂർണ്ണ രൂപന്തരം ആവശ്യമായിരിക്കുന്നു.