എനിക്കൊരു പേഴ്സ് കളഞ്ഞു കിട്ടി ആ സമയം അവിടെ എത്തിയ അതിന്റെ യഥാർത്ഥ ഉടമ ഞാൻ മോഷ്ടിച്ച് എന്ന് കരുതി ശേഷം സംഭവിച്ചത്

EDITOR

അനേക വർഷങ്ങൾക്കു മുമ്പ് ഒരു ദിവസം വളരെ ദയാലുവും ഉദാരമനസ്കനുമായ ഒരു മനുഷ്യൻ ഇംഗ്ലണ്ടിലെ ഒരു ചെറിയ റോഡിലൂടെ നടക്കുമ്പോൾ,ഒരു പേഴ്‌സ് കണ്ടു അത് എടുത്ത് തുറന്നു നോക്കിയപ്പോൾ അതിൽ ഒന്നും ഉണ്ടായിരുന്നില്ല. പൊടുന്നനെ ഒരു സ്ത്രീയോടൊപ്പം ഒരു പോലീസുകാരൻ വരികയും ആ സ്ത്രീയുടെ പേഴ്സ് അയാളുടെ കയ്യിൽ കാണുകയും ചെയ്തതിനാൽ അയാളെ അറസ്റ്റ് ചെയ്തു. തന്റെ പണം തിരികെ നൽകാൻ ആ സ്ത്രീ ആവശ്യപ്പെട്ടു. ആ മനുഷ്യൻ പറഞ്ഞു,ഇപ്പോൾ ഇവിടെ നിന്നുമാണ് ഈ പേഴ്സ് എനിക്ക് ലഭിച്ചത്, ഞാനത് എടുക്കുമ്പോൾ അത് ശൂന്യമായിരുന്നു, മാം.അവൾ തുടർന്നു പറഞ്ഞു “ദയവായി എന്റെ പണം തിരികെ തരൂ, എന്റെ മകന്റെ സ്കൂൾ ഫീസ് കൊടുക്കുവാനുള്ള പണമാണ്.അവൾ സങ്കടപ്പെടുന്നത് കണ്ടപ്പോൾ അയാൾ തന്റെ കൈവശം ഉണ്ടായിരുന്നു പണം മുഴുവൻ അവൾക്കു കൊടുത്തു. ആ സ്ത്രീ പോകുകയും പോലീസുകാരൻ അയാളെ ചോദ്യം ചെയ്യാനായി കൊണ്ടുപോവുകയും ചെയ്തു.

പണം തിരികെ കിട്ടിയ സന്തോഷത്തോടെ അവൾ അത് എണ്ണി നോക്കിയപ്പോൾ തന്റെ പണത്തേക്കാൾ വളരെ കൂടുതൽ ഉണ്ടെന്നു മനസ്സിലാക്കി ആശ്ചര്യപ്പെട്ടു അയാളെ പോലീസ് ചോദ്യം ചെയ്തതിൽ അയാൾ കള്ളൻ അല്ലെന്നും ഉദാരമനസ്കനായ ഒരു മനുഷ്യസ്നേഹി ആണെന്നും മനസ്സിലാക്കി അയാളെ വിട്ടയച്ചു. പോലീസുകാരൻ വസ്തുതയെല്ലാം സ്ത്രീയെ അറിയിക്കുകയും ചെയ്തു.താൻ അപഹരിക്കാഞ്ഞത് തിരികെ കൊടുത്ത ആ മനുഷ്യൻ എത്ര ഉന്നതമായ ഒരു മാതൃകയാണ് നമ്മുടെ മുൻപിൽ വെച്ചിരിക്കുന്നത്. കുറ്റവാളിയെ പോലെ പിടിക്കപ്പെട്ടിട്ടും അതിൽ ദേഷ്യമോ പരിഭവമോ കൂടാതെ ആ സ്ത്രീയുടെ ദയനീയത മനസ്സിലാക്കി സഹായിപ്പാൻ അയാൾക്ക് കഴിഞ്ഞു.കുറ്റവാളി ആകാതെ കുറ്റം ചുമത്തപ്പെട്ടാൽ നമ്മുടെ പ്രതികരണം എങ്ങനെയായിരിക്കും?നമ്മുടെ കോപവും നിരാശയും പലപ്പോഴും നമ്മെ അസഹിഷ്ണുത ഉള്ളവരാക്കുന്നു. തത്ഫലമായി നാം അധികാരികളെയും സമൂഹത്തെയും എല്ലാം കുറ്റപ്പെടുത്തുകയും ചെയ്യും. പ്രതിസന്ധികളെ നേരിടേണ്ടി വരുമ്പോൾ സ്നേഹവും സഹിഷ്ണുതയും മനസ്സലിയും നഷ്ടപ്പെടാതെ സൂക്ഷിക്കുവാൻ നമുക്ക് സാധിക്കുമോ? അപരന്റെ നിസ്സഹായതയെക്കാൾ നമ്മുടെ അഭിമാനത്തിനും സുരക്ഷിതത്വത്തിനുമല്ലേ നാം പ്രാധാന്യം നൽകുന്നത്?

മറ്റൊരു ഗുണപാഠം ഇങ്ങനെ എവിടെയോ വായിച്ചൊരു കഥയാണ്.ഒരാൾ ഒരു പെരുമ്പാമ്പിന്റെ കഞ്ഞിനെ വളർത്താൻ തുടങ്ങി.ഒരു പാട് സ്നേഹിച്ച് അയാളോടൊപ്പം എപ്പോഴും ആ പാമ്പ്ഉണ്ടായിരിക്കും..അത്രക്കും അടുപ്പവും സ്നേഹവും ആയിരുന്നു പാമ്പും അയാളും തമ്മിൽ കാലം കുറെ കഴിഞ്ഞു.പാമ്പ് വളർന്ന് മുഴുത്തൊരു പെരുമ്പാമ്പ് ആയിഅങ്ങിനെയിരിക്കമ്പോൾ പാമ്പിന് മൂന്നാല് ദിവസമായി ഒരു മന്ദത…! അത് ഭക്ഷണമൊന്നും കഴിക്കാതെ ചുരുണ്ട് കിടക്കും.അയാൾക്കു് ആകെവിഷമമായി.ഇത് ചത്തുപോകമോ എന്ന് ഭയന്ന് അയാൾ അതിനെ മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി.ഡോക്ടർ പാമ്പിനെ പരിശോധിച്ചിട്ട് അയാളോട്മൂന്ന് ചോദ്യങ്ങൾ ചോദിച്ചു.എത്ര ദിവസ്സമായി പാമ്പ് ഭക്ഷണം കഴിച്ചിട്ട്???മൂന്നാല് ദിവസ്സമായി, അയാൾ മറുപടി പറഞ്ഞു.ഇത് നിങ്ങളുടെ അടുത്ത് കിടക്കാറുണ്ടോ???വയ്യാതായതിന് ശേഷം ഇതെന്റെ അടുത്ത് വന്ന്കിടക്കുന്നു

എങ്ങിനെയാണ് പാമ്പ് നിങ്ങളുടെ അടുത്ത് കിടക്കുന്നത്?നീളത്തിലാണ് അതെന്റെ അടുത്ത് കിടക്കുക മൂന്ന് ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞുകഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു,ഈ പാമ്പിന് ഒരസുഖവും ഇല്ല ഇത് നിങ്ങളെ വിഴുങ്ങാനുള്ള ശ്രമത്തിലാണ്.ഇത് നിങ്ങളുടെ അടുത്ത് വന്ന് കിടന്ന് നിങ്ങളൂടെ
നീളം അളക്കുകയാണ്.പട്ടിണി കിടന്ന് ഇരപിടിക്കാൻ ശരീരത്തെ ഒരുക്കുകയാണ്.എത്രയും വേഗം ഇതിനെ ഉപേക്ഷിക്കുക.ഈ കഥയിൽ നല്ലൊരു ഗുണപാഠം ഒളിഞ്ഞിരിപ്പുണ്ട്. അർഹത ഉള്ളതിനെ കൂടെ കൂട്ടാവു
കൂടെയുള്ളവർ എന്നെങ്കിലും അവരുടെ യഥാർത്ഥ സ്വഭാവം നമ്മളോട് കാണിക്കും.അത് ചിലപ്പോൾ നമ്മെ പാടെ വിഴുങ്ങലാകും