വൻ തട്ടിപ്പ്കാരനെന്നു അറിയാമെങ്കിലും ദിവസവും അയാൾ തങ്ങളുടെ മുന്നിലൂടെ ചാക്കിൽ കടത്തുന്നത് എത്ര പരിശോധിച്ചിട്ടും പൊലീസിന് കണ്ടെത്താനായില്ല ഒടുവിൽ

EDITOR

ആദ്യമൊരു കഥ പറയാം.സ്മഗ്ലർ ജോൺസിന്റെ കഥ അറിയാമോ?വളരെ പഴയൊരു അമേരിക്കൻ തമാശയാണ്.ലോകത്ത് ദിവസേന ഏറ്റവുമധികം ലീഗൽ ക്രോസിംഗ് നടക്കുന്ന നിയന്ത്രിത രാജ്യാന്തര കരയതിർത്തിയായ യു.എസ്-മെക്സിക്കോ ബോർഡറിലെ പതിവുകാരനായിരുന്നു ജോൺസ്‌.അയാളൊരു കള്ളക്കടത്തുകാരനാണ് എന്ന് ബോർഡർ പൊലീസിന് രഹസ്യ വിവരം ലഭിച്ചിട്ടുള്ളതിനാൽ മറ്റു യാത്രികരേക്കാൾ ഇരട്ടി പരിശോധനയാണ് ജോൺസിന് എപ്പോഴും.ഒരു ബൈക്കിൽ രണ്ടു വലിയ നിറച്ച ചാക്കുകൾ ഒന്നിന് മേലെ ഒന്നായി അടുക്കി കെട്ടിവെച്ചാണ് ജോൺസ്‌ എന്നും വരിക.ചാക്കിലെന്താണ് എന്ന് പോലീസ് എന്നും അന്വേഷിക്കും.വെറും മണലാണ് എന്ന് ജോൺസ്‌ എന്നും മറുപടിയും പറയും.വിശ്വാസം വരാതെ അവർ രണ്ടു ചാക്കുകളും തുറന്നു പരിശോധിക്കും.സത്യത്തിൽ അവയിൽ വെറും മണൽ തന്നെയാണ് ഉള്ളത് എന്ന് ബോധ്യപ്പെട്ട് ഒടുക്കം അയാളെ കടത്തി വിടുകയും ചെയ്യും ഇതായിരുന്നു സ്ഥിരം പതിവ്.ജോൺസ്‌ ഒരിക്കൽ പോലും പിടിക്കപ്പെട്ടില്ല.

അയാളുടെ ചാക്കുകളിലെ രഹസ്യം പോലീസുകാരുടെ ഉറക്കം കെടുത്തുന്ന കൗതുകമായി തുടർന്നു.അവരെ ആ രഹസ്യത്തെ കുറിച്ചോർത്ത് ഉണർന്നിരിക്കാൻ നിർബന്ധിതരാക്കി കൊണ്ട് ജോൺസ്‌ പിന്നീടെപ്പോഴോ ആ വഴി വരാതെയുമായി.പിന്നെയും വളരെ നാൾ ശേഷം ജോലിയിൽ നിന്നും വിരമിച്ച ഒരു ബോർഡർ പോലീസുകാരൻ ഏതോ ബാറിൽ വെച്ച് ജോൺസിനെ കണ്ടുമുട്ടി.
ജോൺസിനടുത്തേക്ക് ഓടിച്ചെന്ന അയാൾ വളരെ ദയനീയമായി ജോൺസിനോട് അപേക്ഷിച്ചു.നിങ്ങൾ യു.എസ്-മെക്സിക്കോ ബോർഡർ രണ്ടു ചാക്കുകളുമായി മുറിച്ചു കടന്നിരുന്ന കാലത്ത് ആ അതിരിലെ പാറാവുകാരനായി ഞാനുമുണ്ടായിരുന്നു. നിങ്ങളാ ചാക്കുകളിൽ നിയമവിരുദ്ധമായി എന്തോ കടത്തുകയായിരുന്നു എന്നെനിക്ക് ഉറപ്പാണ്. പക്ഷെയത് എന്താണെന്ന് എത്രയാലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല.. ആ ചാക്കുകളിലെ ഓരോ മണൽത്തരിയും ഞാൻ പരിശോധിച്ചതാണല്ലോ.

ജോലിയിൽ നിന്ന് പിരിഞ്ഞ ശേഷവും പല രാത്രികളിലും നിങ്ങളുടെ രഹസ്യത്തെ കുറിച്ചോർത്ത് എന്റെ ഉറക്കം നഷ്ടപെട്ടിട്ടുണ്ട്.. നിങ്ങൾക്കെന്നോട് അൽപമെങ്കിലും കരുണ തോന്നുന്നുണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരൂ.. നിങ്ങളാ ചാക്കുകളിൽ എന്താണ് അതിർത്തി കടത്തിയിരുന്നത്??”പഴയ പോലീസുകാരന്റെ അവസ്ഥ കണ്ട് ജോൺസിന് ദയയും ചിരിയും ഒരുമിച്ചു വന്നത്രേ.അമർത്തി ചിരിച്ചു കൊണ്ടയാൾ മറുപടി പറഞ്ഞു.ആ ചാക്കുകളിൽ മണൽ തന്നെയായിരുന്നു.ഞാൻ കടത്തിയിരുന്നത് ബൈക്കുകൾ ആണ്.മണൽ ചാക്ക് ഒരു ഡിസ്ട്രാക്ഷൻ ടെക്‌നിക്ക് മാത്രമായിരുന്നു.സ്മഗ്ലർ ജോൺസ്‌ കടത്തിയിരുന്നത് ബൈക്കുകളാണ്.പക്ഷേ ശ്രദ്ധ തിരിക്കാനായി അതിന് മുകളിൽ കെട്ടിവെച്ചിരുന്ന ചാക്കുകളെ പറ്റി മാത്രം വല്ലാതെ വേവലാതിപ്പെട്ടത് കൊണ്ട് പരിശോധകർക്ക് അയാൾ ഓരോ ദിവസവും ഒരേ മോഡലിലുള്ള വ്യത്യസ്ത ബൈക്കുകളിൽ ആണ് വന്നിരുന്നത് എന്ന കാര്യം തിരിച്ചറിയാൻ പോലും സാധിച്ചില്ല.ജോൺസ്‌ ഒരിക്കലും
പിടിക്കപ്പെട്ടതുമില്ല.

ഇനി മറ്റൊരു ഗുണപാഠ കഥ പറയാ ഒരിക്കൽ ഒരരുവിയിൽ നിന്നും അംഗസ്നാനം ചെയ്യുകയായിരുന്നു ഈശ്വരീയ ജ്ഞാനി വെള്ളത്തിൽ കിടന്ന് മരണ വെപ്രാളത്തിൽ പിടയുന്ന ഒരു തേളിനെ കണ്ടു.അദ്ദേഹം ഇരു കരങ്ങളില് അതിനെ കോരിയെടുത്ത് കരയിലേക്കെറിഞ്ഞ് രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ തേൾ ജ്ഞാനിയുടെ കൈ വെള്ളയിൽ കുത്തി.ജ്ഞാനി അസഹ്യമായ വേദനയനുഭവപ്പെട്ടപ്പോൾ.കൈ കുടഞ്ഞു.ആ ക്ഷുദ്ര ജീവി വെള്ളത്തിൾ താഴ്ന്നു പോകുമ്പോൾ ജ്ഞാനി വീണ്ടും അതിനെ കോരിയെടുത്തു. രണ്ടാം തവണയും അത് ജ്ഞാനിയെ കുത്തി വേദനിപ്പിച്ചു.ജ്ഞാനി കൈ കുടഞ്ഞു. വീണ്ടും അത് വെള്ളത്തിൽ വീണു.മൂന്നാം തവണയും ജ്ഞാനി അതിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ അനുചരന്മാർ സംശയത്തിന്റെ ചോദ്യമെറിഞ്ഞുസ്വാമിൻ.അങ്ങ് അതിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പാഴൊക്കെ അത് അങ്ങയെ ഉപദ്രവിക്കുകയാണ്.ഉപേക്ഷിച്ചു കളയൂ അതിനെ.ജ്ഞാനി മൂന്നാമത്തെ പരിശ്രമത്തിൽ അതിനെ കോരിയെടുത്ത് കരയിലേക്കെറിഞ്ഞ് രക്ഷപ്പെടുത്തി. വേദന കൊണ്ട്പുളഞ്ഞ ജ്ഞാനി അനുചരരോട് ചോദിച്ച ഒരു ചോദ്യമുണ്ട്.പതിനാല് നൂറ്റാണ്ടിപ്പുറവും ആ ചോദ്യം മുഴങ്ങുകയാണ് ആ ജീവി അതിന്റെ തിന്മഉപേക്ഷിക്കുന്നില്ലെങ്കിൽ ഞാൻ എന്തിന് എന്റെനന്മ ഉപേക്ഷിക്കണം.സംഘര്‍ഷ കലുഷിതമായ സമകാലിക സാഹചര്യത്തില്‍ എല്ലാ മനുഷ്യരും ഉറക്കെ വിളിച്ചു പറയേണ്ട സ്‌നേഹ ശബ്ദമാണത്‌. ഒരാള്‍ അയാളുടെ തിന്മ ഉപേക്ഷിക്കുന്നില്ലെങ്കില്‍ നാം എന്തിന്‌ നമ്മുടെ നന്മ ഉപേക്ഷിക്കണം.
നമുക്ക് പൂർണ്ണ മനസ്സാൽ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ ചെയ്യാം