ചെരുപ്പ്കുത്തിയെ കൊണ്ട് പൊട്ടിയ ചെരുപ്പ് ശരിയാക്കി ചോദിച്ചു കൂലി എത്രെ അയാൾ പറഞ്ഞു നിങ്ങൾ ഇത് തുന്നാൻ തന്നപ്പോ കൂലി ചോദിച്ചോ ശേഷം

EDITOR

വഴിവക്കിലിരുന്ന ചെരുപ്പ്കുത്തിയെ സമീപിച്ച് പൊട്ടിപ്പോയ വള്ളി തുന്നിചേർത്ത ചെരുപ്പ് തിരികെ വാങ്ങുമ്പോൾ ഞാന്‍ അയളോട് ചോദിച്ചു .ഇതിന് എത്രയാ കൂലി.അയാള്‍ ആദ്യം തല ഉയർത്തി എന്നെ നോക്കി എന്നിട്ട് ഒന്ന് പുഞ്ചിരിച്ചു.പിന്നെ സാവകാശം എന്നോട് പറഞ്ഞു.സാര്‍ നിങ്ങളിത് തുന്നാൻ തരുന്നതിന് മുൻപ് എന്നോട് കൂലിയെപറ്റി ഒന്നും ചോദിച്ചിരുന്നില്ലല്ലോ തെല്ല് അമ്പരപ്പോടെ നിന്ന എന്നെനോക്കി അയാള്‍ വീണ്ടും ഇങ്ങനെ പറഞ്ഞു നിങ്ങള്‍ക്ക് അറിയാം ഇതിന് എന്തു കൂലി കൊടുക്കണമെന്ന് അതുകേട്ട് നിന്ന എന്റെ കാതിനോട് ആത്മാവ് എന്തോ സ്വകാര്യം പറഞ്ഞതായി മനസ്സ് എന്നോട് പറഞ്ഞു.പിന്നെ ഞാൻ ഒന്നും പറയാൻ നിന്നില്ല അവിടെ.

ഒരു ചമ്മലോടെ അയാൾക്കുള്ള പ്രതിഫലവും കൊടുത്ത് തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ അയാള്‍ പറഞ്ഞ വാക്കിലെ അർത്ഥങ്ങളിലേക്ക് ഞാന്‍ ആഴ്ന്നിറങ്ങി കഴിഞ്ഞിരുന്നു കാരണം നമ്മള്‍ പലപ്പോഴും അങ്ങനെയാണ്.വലിയ സ്ഥാപനങ്ങളിൽ ചെന്നാല്‍ ഒരു വിലപേശലും കൂടാതെ ചോദിക്കുന്ന പണം കൊടുത്തു സാധനങ്ങള്‍ വാങ്ങി നമ്മൾ വലിയ മാനൃൻമാരാവും പക്ഷേ ഒരുനേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുന്നവന്റെ മുന്നില്‍ നമ്മള്‍ നന്നായി വിലപേശും പത്ത് രൂപ കൊടുക്കണം എന്ന് നമുക്ക്‌ നിശ്ചയം ഉള്ളിടത്താണ് നമ്മള്‍ അത് അഞ്ച് രൂപയില്‍ ഒതുക്കി വലിയ നേട്ടം ഉണ്ടാക്കി എന്ന് സന്തോഷിക്കുന്നത് വിലപേശാം പറ്റിക്കപ്പെടാതിരിക്കാൻ മാത്രം.പക്ഷേ ഒരുവന്റെ അദ്ധ്വാനത്തെ, വിശപ്പിനെ, ഇല്ലായ്മയെ, ചൂഷണം ചെയ്ത് നാം നേടി എന്ന് കരുതുന്നതാണ് നമ്മളിലെ ഏറ്റവും വലിയ നഷ്ടവും.

ഇരുമ്പ് തിന്നുന്ന എലിപണ്ട് മധുരാനഗരത്തിനടുത്തുള്ള ഒരു ഗ്രാമത്തിൽ ഒരു ഇരുമ്പ് കച്ചവടക്കാർ ഉണ്ടായിരുന്നു. അയാൾ തന്റെ കച്ചവടാവശ്യത്തിനായി ഒരു യാത്രപോകുവാൻ തീരുമാനിച്ചു. തന്റെ അടച്ചിട്ട കടയുടെ മുൻപിൽ ഇരുമ്പ് കൂട്ടിയിട്ടു പോകുന്നത് അത്ര പന്തിയല്ല എന്ന്‌ അയാൾക്ക്‌ തോന്നുകയാൽ അയാൾ അയാളുടെ സുഹൃത്തായ മറ്റൊരു എണ്ണ കച്ചവടക്കാരനെ സമീപിച്ചു പറഞ്ഞു. നോക്കൂ സുഹൃത്തേ ഞാൻ കുറച്ചു ദിവസത്തേയ്ക്ക് ഒരു യാത്ര പോകുന്നു. കടയുടെ മുന്നിൽ കൂട്ടിയിട്ടിരിക്കുന്ന അയ്യായിരം റാത്തൽ ഇരുമ്പു കമ്പി അങ്ങയുടെ കടയുടെ പുറകുവശത്തുള്ള ഭാഗത്ത്‌ ഞാൻ ഒന്നു കൊണ്ടുവന്നു കൂട്ടിയിട്ടോട്ടെ? ഞാൻ തിരിച്ചു വരുമ്പോൾ എടുത്തുകൊള്ളാം, റോഡരികിൽ കൂട്ടിയിടുന്നത് അത്ര സുരക്ഷിതമല്ലല്ലോ അതുകൊണ്ട് ആണ്.കൊണ്ടുവരാനും കൊണ്ടുപോകുവാനുമൊക്കെ ഞാൻ എന്റെ ആളുകളെ നിയോഗിച്ചോളാം.
അതിനെന്താ എന്റെ വിൽപ്പന ചരക്കെല്ലാം കടയ്ക്കുള്ളിലാണ് ഞാൻ സൂക്ഷിക്കുന്നത്. പുറകിൽ ഉള്ള സ്ഥലത്തു സാധാരണ ഞാൻ ഒന്നും വയ്ക്കാറില്ല.

താങ്കളുടെ ഇരുമ്പു കമ്പികൾ കൊണ്ടുവന്നിട്ടോളൂ. അവർ അങ്ങനെ സന്തോഷപൂർവ്വം പിരിഞ്ഞു. ഇരുമ്പു കച്ചവടക്കാരൻ അയാളുടെ ഇരുമ്പു കമ്പികൾ എണ്ണക്കച്ചവടക്കാരന്റെ കടയുടെ പുറകിൽ ഉള്ള സ്ഥലത്തു കൊണ്ടുവന്നു സുരക്ഷിതമായി വച്ചു. ഇരുമ്പു കച്ചവടക്കാരൻ പറഞ്ഞതിലും കുറച്ചധികം ദിവസങ്ങൾ കഴിഞ്ഞാണ് തിരിച്ചു വന്നത്. അയാൾ തിരിച്ചുവന്നു അയാളുടെ ഇരുമ്പുകട തുറന്നു. അദ്ദേഹത്തിന്റെ സുഹൃത്തായ എണ്ണക്കച്ചവടക്കാരനെ ഏൽപ്പിച്ചു പോയ കമ്പികൾ എടുക്കുവാൻ എണ്ണക്കച്ചവടക്കാരന്റെ അടുത്ത് ചെന്നു. അയാൾ കമ്പി ഇട്ടിട്ടു പോയ സ്ഥലത്തു ഒരു കമ്പിപോലും കണ്ടില്ല. അയാൾ സുഹൃത്തായ എണ്ണക്കച്ചവടക്കാരനോട് കമ്പിയെ കുറിച്ച് ചോദിച്ചു.എണ്ണക്കച്ചവടക്കാരൻ പറഞ്ഞു അയ്യോ അത്…. അതെല്ലാം എലി തിന്നു തീർത്തു. എന്ത്‌ ചെയ്യാൻ, എലി തിന്നുന്നു എന്ന്‌ വച്ചു എടുത്തു അകത്തു പൊതിഞ്ഞു വയ്ക്കാൻ പറ്റില്ലല്ലോ. ഇരുമ്പു കച്ചവടക്കാരന് എണ്ണക്കച്ചവടക്കാരന്റെ ചതി മനസ്സിലായി, അയാൾ ഒന്നും മറുപടി പറയാതെ മടങ്ങി പോയി.

കുറച്ചു ദിവസം കഴിഞ്ഞു എണ്ണക്കച്ചവടക്കാരന്റെ മകനെ ഇരുമ്പ് കച്ചവടക്കാരൻ വഴിയിൽ വച്ചു കണ്ടു. അയാൾ വളരെ സന്തോഷത്തോടെ എണ്ണക്കച്ചവടക്കാരന്റെ മകനെ സൗഹൃദപൂർവ്വം കൂട്ടികൊണ്ടുപോയി അയാളുടെ ഒരു പഴയ വീടിന്റെ മുറിയിൽ കൊണ്ടടച്ചിട്ടൂ. കുറേ സമയം കഴിഞ്ഞ് എണ്ണക്കച്ചവടക്കാരൻ തന്റെ മകനെ കാണാഞ്ഞു തപ്പി ഇറങ്ങി. എണ്ണക്കച്ചവടക്കാരന്റെ മകന്റെ സൈക്കിൾ ഇരുമ്പു കച്ചവടക്കാരന്റെ കടയുടെ മുന്നിൽ എണ്ണക്കച്ചവടക്കാരൻ കണ്ടെത്തി. എണ്ണക്കച്ചവടക്കാരൻ ഇരുമ്പു കച്ചവടക്കാരനോട് ചോദിച്ചു താങ്കൾ എന്റെ മകനെ കണ്ടുവോ? അവന്റെ സൈക്കിൾ താങ്കളുടെ കടയുടെ കിഴക്കേ ഭാഗത്ത്‌ നിന്നും കണ്ടു കിട്ടി.ഇരുമ്പു കച്ചവടക്കാരൻ ചിരിച്ചുകൊണ്ട് പറഞ്ഞു, അതേ ഞാൻ താങ്കളുടെ മകനെ കണ്ടിരുന്നു. അയാൾ സൈക്കിളിൽ വരുമ്പോൾ ഒരു പരുന്ത് വന്ന് ആ കുട്ടിയെ റാഞ്ചിക്കൊണ്ടുപോയി.അവർ തമ്മിൽ തർക്കം ആയി, തർക്കം ഗ്രാമമുഖ്യന്റെ മുന്നിൽ എത്തി.എണ്ണക്കച്ചവടക്കാരൻ ഗ്രാമമുഖ്യനോട് തന്റെ പരാതി പറഞ്ഞു.

ഇയാൾ പറയുന്നു എന്റെ പതിനെട്ടു വയസ്സായ മകൻ സൈക്കിളിൽ പോയപ്പോൾ അയാളുടെ കടയുടെ മുന്നിൽ വച്ചു അവനെ ഒരു പരുന്തു റാഞ്ചിക്കൊണ്ടു പോയി എന്ന്‌. ഇയാൾ കള്ളം പറയുകയാണ്, ഇയാൾ ആണ് എന്റെ മകനെ തട്ടിക്കൊണ്ടുപോയത്.ഗ്രാമമുഖ്യൻ ഇരുമ്പുകച്ചവടക്കാരനോട് പറഞ്ഞു പതിനെട്ടു വയസ്സുള്ള ഒരു യുവാവിനെ എങ്ങനെ പരുന്ത് റാഞ്ചിക്കൊണ്ടു പോകും അതെന്തു പരുന്താണ്.ഇരുമ്പുകച്ചവടക്കാരൻ വിനീതനായി മറുപടി നൽകി, അതേ യജമാനെ, ഇരുമ്പു കമ്പികൾ എലി തിന്നുന്ന നാട്ടിൽ ഒരു പരുന്തിന് എന്തുകൊണ്ട് ഒരു യുവാവിനെ പരുന്തിന് റാഞ്ചിക്കൂടാ?ഗ്രാമമുഖ്യനും, സഭാ അംഗങ്ങൾക്കും കാര്യം പിടികിട്ടി. ഉടൻ തന്നെ അയ്യായിരം റാത്തൽ ഇരുമ്പുകമ്പി തട്ടിയെടുത്തത് തിരികെ കൊടുക്കാൻ കല്പ്പിച്ചു. ശിക്ഷയായി ഗ്രാമമുഖ്യൻ തീരുമാനിച്ച പിഴയും ഈടാക്കി അയാളുടെ മകനെ തിരികെ വിട്ടു കൊടുത്തു.ഗുണപാഠം : ചതിയന്മാർ ചതിയാൽ മാത്രമേ പാഠം പഠിക്കൂ.