പേടിപ്പിക്കാൻ അല്ലാതെ നിപ്പിൾ ക്രാക്ക് വരാതിരിക്കാൻ എന്ത് ചെയ്യണം എന്നോ ബ്രസ്റ്റ് പമ്പ് എന്ത് മാത്രം ഉപകാരപ്രദമാണെന്നോ തുടങ്ങി സഹായകരമാവുന്ന യാതൊന്നും ഇവരിൽ നിന്ന് കിട്ടിയിട്ടുമില്ല

EDITOR

സജ്‌ന അലി എഴുതുന്നു ഗർഭിണികളെ ഇതിലെ ഇതിലെ.വളരെ കൃത്യമായി ഒരു ടൈം ടേബിളിൽ ഓരോ ദിവസവും കൊണ്ട് പോവുന്ന എനിക്ക് ഒരു കുഞ്ഞുണ്ടായാൽ ഉണ്ടായേക്കാവുന്ന എല്ലാ “താള പിഴകളെ” കുറിച്ചും ഏകദേശ ധാരണ ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കെ വളരെ അപ്രതീക്ഷിതമായി ആണ് അപ്പൂസ് ഇടിച്ചു കേറി വന്നത്. ആദ്യ ട്രൈമെസ്റ്റർ തീരായപ്പോൾ ആണ് ഞങ്ങൾ തന്നെ ഈ “വിശേഷം” അറിയുന്നത്. വളരെ അടുത്ത കൂട്ടുകാർ മാത്രം അറിഞ്ഞ വിശേഷം പിന്നീട് പതുക്കെ പതുക്കെ അടുപ്പമില്ലാത്തതും അടുപ്പമുള്ളതുമായ ഒരുപാട് പേരിലെത്തി. ഇതോടൊപ്പം ഇൻബോക്സിൽ വന്ന ചില കമന്റുകൾ ആണ് “വെൽക്കം ഡുണ്ടുമണി ക്ലബ്”, “ഇനി കഴിച്ചു കഴിച്ചു ഉരുളക്കിഴങ്ങു പോലെ ആവാലോ”, “ഇനി യാത്ര ഒന്നും നടക്കില്ലല്ലോ”, പ്രസവ വേദന നിസ്സാരം അല്ല ട്ടോ”,”ഇനി അല്ലെ ഉറക്കമില്ലാത്ത രാത്രികൾ വരാൻ പോവുന്നത്(ഇത് ഒമ്പതാം മാസം സ്പെഷ്യൽ കമന്റ് വിഭാഗത്തിൽ പെടും)

നിങ്ങളുടെ ജീവിതമേ ഇനി പഴയതു പോലെ ആവില്ല”അങ്ങനെ ആദ്യമായി ഗർഭിണി ആവുന്ന ഒരാളെ മൂഡ്‌സ്വിങ്ങിസിനോടൊപ്പം ഡൌൺ ആക്കാൻ പറ്റുന്ന എല്ലാം ഇതിൽ ഉണ്ടായിരുന്നു. ഇതിനു പകരം നിപ്പിൾ ക്രാക്ക് വരാതിരിക്കാൻ എന്ത് ചെയ്യണം എന്നോ, ബ്രസ്റ്റ് പമ്പ് എന്ത് മാത്രം ഉപകാരപ്രദമാണെന്നോ പകൽ ഉറങ്ങുന്ന കുഞ്ഞുങ്ങൾ രാത്രി ഉറങ്ങില്ലെന്നോ പ്രസവകാലത്തു തൂക്കം 12 -14 kg കൂടാതെ ശ്രദ്ധിക്കണമെന്നോ അങ്ങനെ സഹായകരമാവുന്ന യാതൊന്നും ഇവരിൽ നിന്ന് കിട്ടിയിട്ടുമില്ല.ഇതൊന്നും അനുഭവം ഇല്ലാത്ത ആൾ എന്ന സ്ഥിതിക്ക് ആരെയും വെല്ലുവിളിക്കാൻ ഒന്നും പോയില്ല പകരം ഇവർ ഈ പറഞ്ഞ സംഭവങ്ങൾ ഒന്നും സംഭവിക്കാതിരിക്കാൻ ഉള്ള ശ്രമങ്ങൾ നടത്തി അതൊക്കെ വിജയിക്കുകയും ചെയ്തു. ആദ്യത്തെ ഒരു മാസം എന്നെ അനങ്ങാൻ വിടാതിരുന്ന റാം എന്നെ കൊണ്ട് പുതിയ പുതിയ കാര്യങ്ങൾ ചെയ്യിക്കാൻ തുടങ്ങി. രാവിലത്തെ പ്രഭാത സവാരി മുതൽ സ്പെഷ്യൽ ഡയറ്റ് വരെ, ഇത് വരെ സുഡോകു സോൾവ് ചെയ്യാത്ത എന്നെ കൊണ്ട് നൂറോളം സുഡോകു സോൾവ് ചെയ്യിക്കുക പഴയ പോലെ തന്നെ അപ്പൂപ്പൻതാടിയിലും H2O ലും ആക്റ്റീവ് ആയി കാര്യങ്ങൾ ചെയ്യിക്കുക എന്നത് അതിൽ ചിലതായിരുന്നു.

ഇത് വരെ ലക്ഷദ്വീപ് കാണാൻ കൊതി തോന്നാതിരുന്ന എനിക്ക് ദ്വീപ് കാണാൻ തോന്നുന്നതും ഈ രണ്ടാം ട്രിമെസ്റ്ററിന്റെ അവസാനത്തിൽ ആണ്. ത്രില്ലർ ആക്‌ഷൻ സിനിമകൾക്കൊക്കെ ഒരു ഫുൾ സ്റ്റോപ്പ് ഇടീച്ചു, എന്നിട്ടു വായിക്കാൻ കുറെ പുസ്തകങ്ങളും കൂടെ ഫീൽഗുഡ് സിനിമകളും(സത്യം പറഞ്ഞാൽ ഫീൽഗുഡ് സിനിമകളുടെ ലിസ്റ്റ് ഇല്ലാത്ത അവസ്ഥ ആയിരുന്നുജീവിതം മനോഹരമായി പോകുമ്പോൾ ആണ് ചില മാലാഖകൾ ജീവിതത്തിൽ വരുന്നത്. അധികം പേരെടുത്തു പറയാൻ ഇല്ല എന്നാലും നീതു (ടാഗ് ചെയാൻ അനുവാദം ചോദിക്കാത്തതു കൊണ്ട് ടാഗുന്നില്ല), Rosy Rao Dr Sharon, Dr Divya. അവസാനത്തെ മാസവും പോസ്റ്റുപാർട്ടം എന്ന യുദ്ധകാലത്തും “this is all normal , you will be just fine in few weeks ” എന്ന് പറഞ്ഞു കൂടെ നിന്നവരാണ് ഇവർ. ഒരു നൂറു സംശയങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം ക്ഷമയോടെ പറഞ്ഞു തരും. മുകളിൽ പറഞ്ഞ കമന്റ് പോലെ അല്ല. പ്രസവം എളുപ്പമാക്കാൻ ചെയ്യേണ്ട വ്യായാമങ്ങൾ, ഓരോ ആഴ്ചയും “പ്രതീക്ഷിക്കേണ്ട” കാര്യങ്ങൾ, ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളും അത് പഴയ പോലെ ആവാൻ എടുക്കുന്ന സമയവും, കഴിക്കേണ്ട നാടൻ മരുന്നുകളും കഴിക്കേണ്ടാത്ത മരുന്നുകളും എന്ന് വേണ്ട എല്ലാത്തിനും ഇവർ ഓരോരുത്തരും ഉത്തരങ്ങളായി കൂടെ ഉണ്ടായിരുന്നു.

പുറം രാജ്യങ്ങളിൽ ഒക്കെ ഉള്ള സപ്പോർട് ഗ്രൂപ്പ് പോലെ നമ്മുടെ നാട്ടിൽ ഗർഭിണികൾക്കും അമ്മമാർക്കും ഒരു സപ്പോർട് ഗ്രൂപ്പ് വേണം എന്ന് തോന്നിയത് ഈ സമയത്താണ്. ഇത് പോലെ സപ്പോർട് കിട്ടാത്ത “പറഞ്ഞു പേടിപ്പിക്കാൻ ” മാത്രം അറിയുന്ന സുഹൃത്തുക്കൾ ഉള്ള ഒരുപാട് സ്ത്രീകൾ ഉണ്ടാവാം. അത് കൊണ്ടൊക്കെ തന്നെ ഇപ്പോൾ ഏതേലും കൂട്ടുകാരികൾ ഗർഭിണി ആണെന്നറിയിക്കുമ്പോൾ അവർ ping ചെയുമ്പോൾ വേറെ ഒന്നിനും സമയമില്ലെങ്കിലും ഇവർക്ക് വേണ്ടി സമയം കണ്ടെത്താൻ നോക്കാറുണ്ട്. അതോടൊപ്പം എന്നോടൊപ്പം അമ്മമ്മാരായ കുറച്ചു സുഹൃത്തുക്കളോടപ്പം സംസാരിച്ചു അങ്ങോട്ടും ഇങ്ങോട്ടും പരീക്ഷിച്ചു തെളിഞ്ഞ ടിപ്സ് ഷെയർ ചെയ്യാറുമുണ്ട്.പ്രസവ ശേഷം ഉറക്കമില്ലാതെ രാത്രികൾ ആശംസിച്ചവർക്കു റാമും മോളെയും കൊണ്ട് കിടന്നുറങ്ങുന്ന ഫോട്ടോ അയച്ചു കൊടുത്തു.

ഒരു രസം. ഇതൊക്കെ നോർമൽ ആണ് എന്ന് എനിക്കിപ്പോൾ അറിയാം. ഇനിയും നോർമൽ ആവേണ്ട കാര്യങ്ങൾ ഉണ്ടെന്നും അറിയാം. ഈ നോർമലിനും അബ്‌നോർമലിനും ഇടയിൽ കൂടെ നിന്ന ആളാണ് റാം. ഇത് വരെ നവജാത ശിശുക്കളെ കാണുക പോലും ചെയ്തിട്ടില്ലാത്ത ആൾ ആണ് ഇന്ന് വരെ മോളെ കുളിപ്പിക്കുന്നതും അവളുടെ കാര്യങ്ങൾ വരെ നോക്കുന്നതും. we are pregnant എന്ന് പറയുന്നത് കൂടെ നിന്ന് പ്രാവർത്തികമാക്കി എന്റെ മോശം സമങ്ങളെ നല്ല സമയങ്ങളാക്കിയ റാം. ഇത് പോലുള്ള പങ്കാളികളും എല്ലാവരുടെയും ജീവിതത്തിലും സംഭവിക്കട്ടെ.വായിക്കുന്ന ഗർഭിണികൾ ഉണ്ടെങ്കിൽ.സന്തോഷമായി പോയി പ്രസവിച്ചു വരിൻ.. എന്തൊക്കെ മാറ്റങ്ങൾ വന്നാലും നിങ്ങൾ വിചാരിച്ചാൽ പഴയതു പോലെ ആവാത്ത ഒന്നുമില്ല ഈ ലോകത്തു.സന്തോഷമായിട്ടിരിക്കൂ I know its the hardest part