ഒരു ഫ്രണ്ട്ന്റെ വീട്ടിൽ പോയി അവിടെ അടുക്കളയിൽ ഓന്റെ ഭാര്യയും മോന്റെയും സംസാരം കേട്ടു ഞാൻ തന്നെ വല്ലാതായി കാരണം

EDITOR

ഇന്നലെ ഒരു കൂട്ടുകാരന്റെ വീട്ടിൽ പോയി ഞാനും ഓനും കൂടി ലിവിംഗ് റൂമിൽ ഇരിക്കുമ്പോൾ അടുക്കളയിൽ ഓന്റെ ഭാര്യയും 8 വയസ്സുള്ള മോനും തമ്മിലുള്ള സംസാരം കേൾക്കാം.അമ്മേ ഞാൻ അങ്ങേലെ മാർവന്റെ കൂടെ കളിക്കാൻ പൊക്കോട്ടെ…?പേര് കേട്ടിട്ട് ഏതോ സായിപ്പിൻ കുഞ്ഞാണെന്ന് തോന്നുന്നു.
ഇപ്പോഴോ….? ഇപ്പോ പോണ്ടാ പിന്നൊരു ദിവസ്സം വിടാം ട്ടോപ്ലീസ്‌…അമ്മാ ഇപ്പോ അവധിയല്ലേ വീട്ടിലിരുന്നു ബോറടിക്കുന്നു.വെയില് കൊണ്ട് കറുത്തു പോം കുട്ടാ വെയിലൊക്കെ മാറീട്ട് വിടാം.ഇപ്പോ വെലിയിലില്ല അമ്മാ പ്ലീസ് പൊക്കോട്ടേ.
നീ ചെന്ന് പപ്പയോട് ചോദിക്ക്.പപ്പ വിടുവാണേൽ പൊക്കോ.അമ്മ ചോദിക്ക്
നീ പോയി ചോദിക്കട പപ്പ വിടുവാണേൽ അമ്മക്ക് കുഴപ്പമില്ല.അവൻ അടുക്കളയിൽ നിന്ന് തിരിഞ്ഞു നേരേ അപ്പനും ഞാനും ഇരിക്കുന്നിടത്തേക്ക് വന്നു.ഓന്റെ കെട്ട്യോൾ അടുക്കളയുടെ ഭിത്തിയിൽ ചാരി നിന്ന് ഭർത്താവിനെയും മോനെയും നോക്കിക്കൊണ്ടിരുന്നു.പപ്പാ.എന്താ കുട്ടാ.ഞാൻ അങ്ങേലെ മാർവന്റെ കൂടെ കളിക്കാൻ പൊക്കോട്ടെ…?

അതിനെന്താ മോൻ പൊയ്.ചെക്കന്റെ മുഖത്തു സന്തോഷത്തിന്റെ നൂറ് പൂത്തിരി കത്തി വിടരാൻ തുടങ്ങിയപ്പോഴാണ് കൂട്ടുകാരൻ അടുക്കള ഭിത്തിയിൽ ചാരി നിന്ന് “വേണ്ടാ വിടണ്ടാന്ന് “ആംഗ്യം കാണിക്കുന്ന കെട്ട്യോളെ കാണുന്നത്.
അപ്പനും അമ്മയും തമ്മിലുള്ള നിശ്ശബ്ദ നാടകത്തിന്റെ തിരക്കഥ അറിയാതെ അപ്പന്റെ വായിൽ നിന്ന് ബാക്കി വീഴാൻ ഉണ്ടായിരൂന്ന പൊയ്ക്കോ യിലെ “ക്കോ” ഇപ്പോ പുറത്തു വരുമെന്ന് പണ്ട് പഞ്ചായത്ത് പൈപ്പിന് താഴെ കുടവും വെച്ച് കാത്തിരിക്കുന്നപോലെ ചെക്കൻ ആകാംക്ഷയോടെ അപ്പന്റെ വായിലോട്ട് നോക്കി നിക്കുമ്പോഴാണ് കൂട്ടുകാരന്റെ മുഖഭാവം പച്ചാളം ഭാസിയെ വെല്ലുന്ന മാതിരി മാറിയത്.പോവണ്ടപപ്പാ….പ്ലീസ് വിട്ടേക്കട്ടെ എന്ന് ദയനീയ ഭാവത്തിൽ കൂട്ടുകാരൻ വീണ്ടും അടുക്കള ഭാഗത്തേക്ക്‌ നോക്കുന്നു.ഓള് ഗൗരവത്തിൽ വേണ്ടായെന്ന് തലയാട്ടുന്നു.കൂട്ടുകാരൻ ചെക്കനോട് ദേഷ്യത്തിൽ “വേണ്ടന്നല്ലേ പറഞ്ഞത്”
പപ്പാ അധികം ടൈം എടുക്കൂല്ല പോയിട്ട് വേഗം വന്നോളാം ഞാൻ.

വീണ്ടും കൂട്ടുകാരൻ അടുക്കള ഭാഗത്തേക്ക്‌ നോക്കുന്നു.അവിടെ പഴയ ഭാവത്തിന് ഒരു വ്യത്യാസവും ഇല്ലാതെ ഓള്.കൂട്ടുകാരന്റെ മുഖഭാവം മാറുന്നു.പേശികൾ വലിഞ്ഞു മുറുകുന്നു.കണ്ണുകളിൽ ഗൗരവത്തിന്റെ തീ കത്തി ജ്വലിച്ചു.ഉച്ചത്തിൽ ചെക്കനോട് അലറി;നിന്നോടല്ലേടാ പറഞ്ഞത് പോവണ്ടാന്ന്.അകത്തു പോയിരുന്നു ലൈബ്രറീന്ന് കൊണ്ടു വന്ന ബുക്ക്സ് വല്ലോം എടുത്തു വായിക്കാൻ നോക്ക്.ഇനി ഇതും ചോദിച്ചാണ്ട് വന്നാൽ അടിച്ചു തുട പൊട്ടിക്കും ഞാൻ.ഇനി അപ്പീലിന് ചാൻസില്ലെന്ന് മനസ്സിലാക്കിയ ചെക്കൻ അമ്മയുടെ അടുത്തേക്ക് ചെന്ന് വിഷമത്തോടെ ഓൾടെ മുഖത്തേക്ക് നോക്കി.പപ്പാ പോവണ്ടാന്ന് പറഞ്ഞാ പിന്നെ അമ്മ എന്നാ പറയാനാ മോനേ.അമ്മ പൊക്കോളാൻ പറഞ്ഞാ പപ്പാ അമ്മേനെ വഴക്ക് പറയും.അത് കേട്ട് മുട്ട കച്ചവടത്തിൽ നഷ്ടം വന്ന പോലെ ചെക്കൻ അതീവ ദുഃഖത്തോടെ അവന്റെ മുറീലേക്ക് പോയി.ഓള് നേരേ അടുക്കളയിലേക്കും.എന്റെ ഓർമ്മകൾ പത്തു മുപ്പത്തഞ്ചു വർഷം പിന്നില്ലേക്ക് വണ്ടി പിടിച്ചു.മുറ്റത്തെ കല്ലിലിരിക്കുന്ന അപ്പനെയും വീടിന്റെ വാതിൽക്കൽ നിൽക്കുന്ന അമ്മയെയും അവരുടെ രണ്ടു പേരുടെയും ഇടയിൽ കളിക്കാൻ പോകാൻ അപ്പനോട് അനുവാദം ചോദിക്കാൻ നിക്കുന്ന എന്നെയും ഓർമ്മ വന്നു.മരിച്ചു പോയ അപ്പനോട് മനസ്സ് കൊണ്ട് ക്ഷമ ചോദിച്ചു.അപ്പാ അപ്പനെ ഞാൻ തെറ്റിദ്ധരിച്ചു.അപ്പൻ എന്തൊരൂ ക്രൂരനാണെന്ന് ചിന്തിച്ചിട്ടുണ്ട്.അപ്പനൊരു അപ്പനാണോ അപ്പാ എന്ന് മനസ്സിൽ നിരവധി തവണ ചോദിച്ചിട്ടുണ്ട്.ഛേ.പ്രപഞ്ചത്തിലെ എറ്റവും വലിയ നിശ്ശബ്ദ പോരാളിയെ ഞാനൊന്ന് തിരിഞ്ഞു നോക്കിയാൽ മതിയാരുന്നു.
രാജേഷ് പീറ്റർ, കാനഡ