വർഷങ്ങളെടുത്തു താൻ കണ്ടു പിടിച്ച ബൾബ് പത്രക്കാരുടെ മുന്നിൽ പ്രദർശിപ്പിക്കാൻ വന്നു കഷ്ടകാലം അത് അസ്സിസ്റ്റന്റിന്റെ കയ്യിൽ നിന്ന് വീണു പൊട്ടി ശേഷം പറഞ്ഞത് ആരെയും കയ്യടിപ്പിക്കും

EDITOR

എഡിസൺ തന്റെ പരീക്ഷണശാലയിൽ നിന്നും വളരെ നാളത്തെ പരിശ്രമം കൊണ്ട് താൻ കണ്ടെത്തിയ ബൾബുമായി പുറത്തുവന്നു. അദ്ദേഹം അത് അവിടെ കാത്തു നിന്ന പത്രക്കാരുടെയും മറ്റാളുകളുടെയും മുന്നിൽ പ്രദർശിപ്പിക്കുവാൻ തയ്യാറായി.അവരെല്ലാവരും ആകാംക്ഷയോടെ കാത്തു നിന്നു. അത് പ്രവർത്തിപ്പിക്കുവാനുള്ള തയ്യാറെടുപ്പിനായി അദ്ദേഹം ആ ബൾബ് തന്റെ അസിസ്റ്റന്റിന്റെ കയ്യിലേക്ക് നൽകി. കഷ്ടകാലമെന്ന് പറയട്ടെ അയാളുടെ കയ്യിൽ നിന്നും അത് നിലത്ത് വീണ് പൊട്ടിപ്പോയി.എല്ലാവരും സ്തബ്ദരായി. നിരാശ കടിച്ചമർത്തി കൊണ്ട് എഡിസൺ അവിടെ കൂടിയവരോട് പറഞ്ഞു *”ഇനി ഇത് പുനർനിർമ്മിക്കാൻ 24 മണിക്കൂറെങ്കിലും വേണ്ടിവരും. അതിനാൽ നാളെ വൈകിട്ടാകാം പ്രദർശനംഎന്നിട്ടദ്ദേഹം പരീക്ഷണശാലയിലേക്ക് കയറിപ്പോയി.പിറ്റേ ദിവസം എല്ലാവരും വന്നു ചേർന്നു. എഡിസൺ ബൾബുമായി അവർക്ക് മുന്നിലെത്തി.അദ്ദേഹം ചുറ്റും നോക്കി, തന്റെ അസിസ്റ്റൻറ് അതാ ദൂരെ മാറി നിൽക്കുന്നു. അദ്ദേഹം അയാളെ അരികിലേക്ക് വിളിച്ചു;

എല്ലാവരും ആകാംക്ഷയോടെ നിൽകെ, ആ ബൾബ് അയാളെ ഏൽപ്പിച്ച ശേഷം വേണ്ട ഒരുക്കങ്ങൾ നടത്തി. അത് വിജയകരമായി പ്രദർശിപ്പിച്ചു.അതിന് ശേഷം ഒരു പത്രക്കാരൻ അദ്ദേഹത്തോട് ചോദിച്ചുഇന്നും അയാളുടെ കയ്യിലേക്കിത് നൽകുവാൻ അങ്ങേയ്ക്ക് എങ്ങനെ ധൈര്യം വന്നു?അതിന് മറുപടിയായി എഡിസൺ പറഞ്ഞു:ഇനി ഒരിക്കൽ കൂടി ഇത് തകർന്നാലും 24 മണിക്കൂർ കൊണ്ടെനിക്കിത് പുനർനിർമ്മിക്കാം, എന്നാൽ അയാളുടെ ആത്മവിശ്വാസം നഷ്ടമായാൽ 24 വർഷമെടുത്താലും ചിലപ്പോൾ തിരികെ നൽകാൻ സാധിച്ചെന്ന് വരില്ല.മറ്റൊരാളുടെ സ്വപ്നങ്ങളും, ആഗ്രഹങ്ങളും, ആത്മവിശ്വാസവും ഇല്ലാതാക്കാൻ നമുക്ക് നിമിഷങ്ങൾ മാത്രം മതി പക്ഷേ, അവ നഷ്ടപ്പെട്ടാൽ പിന്നെ പുനർസൃഷ്ടിക്കാൻ ഒരുപക്ഷെ, ഒരു ആയുസ്സ് വേണ്ടി വന്നേക്കാം.

ലോകത്തു എവിടെയും കാക്കക്കു ഒരേ സ്വഭാവം തന്നെഅതാണ് ദേശിയ പക്ഷി ആക്കാത്തത്കാക്ക ഒരു കഥയും ചില കാര്യങ്ങളും.ഞങ്ങളുടെ പിന്നാമ്പറത്തെ വീട്ടുമുറ്റത്ത് ദിവസവും രണ്ട് കാക്കകൾ വരും മുത്തശ്ശി മീൻ മുറിക്കുന്ന കൃത്യസമയം കാക്കയ്ക്കറിയാം, വന്ന് അടുത്തുള്ള കൊമ്പിലിരിക്കും.മുത്തശ്ശി മീനിന്റെ അവശിഷ്ടം ഓരോന്നായ് കാക്കകൾക്ക് നൽകും കാലം കുറെ കഴിഞ്ഞു, നല്ല അച്ചടക്കമുള്ള രണ്ട് കാക്കകൾ മുറ്റത്തെ അത്യാവശ്യം വേസ്റ്റുകളും കൂടി കൊത്തി വൃത്തിയാക്കി തിരിച്ചു പോകുംഒരു ദിവസം പതിവുപോലെ മുത്തശ്ശി അരിവാളും വൃത്തിയാക്കേണ്ട മീനു മായ് മുറ്റത്തിറങ്ങി മീൻ വൃത്തിയാക്കാൻ തുടങ്ങി അന്ന് പതിവുപോലെ കാക്കകൾ കൃത്യമായ് ഹാജരായ്.അല്പസമയം കഴിഞ്ഞില്ല.അപ്രതീക്ഷിതമായ് അതിൽ ഒരു കാക്ക മുത്തശ്ശിയുടെ മുന്നിലിരുന്ന പാത്രത്തിൽ നിന്നും ഒരു മീനും കൊത്തിയെടുത്ത് മരക്കൊമ്പിലിരുന്ന് തീറ്റ തുടങ്ങി.

അപ്രതീക്ഷിതമായ കാക്കയുടെ വഴിവിട്ട ഈ പെരുമാറ്റത്തിൽ ദേഷ്യം പിടിച്ച മുത്തശ്ശി അടുത്തിരുന്ന ഒരു മരക്കഷ്ണം കാക്കയെ നോക്കി വലിച്ചെറിയുകയും അതിലൊരു കാക്ക താഴെ വീഴുകയും ചെയ്തു.അടുത്തിരുന്ന മറ്റെ കാക്ക മറ്റൊരു കൊമ്പിൽ പോയിരുന്നു കാ കാ എന്ന് ഒരു പ്രത്യേക സ്വരത്തിൽ പലവട്ടം ശബ്ദമുണ്ടാക്കി എവിടെ നിന്ന് അറിയില്ല ഒരു പത്തിരുപത് കാക്കകൾ പറന്ന് വന്ന് സമീപത്തെ കൊമ്പുകളിൽ സ്ഥാനം പിടിച്ചു.എല്ലാം മുത്തശ്ശിയെ ഏത് നിമിഷവും ആക്രമിക്കാൻ സന്നദ്ധമായ് നില്ക്കുകയാണ്‌.പരിഭ്രാന്തയായ മുത്തശ്ശി മറു കാക്കകളെ വിളിച്ചു വരുത്തിയ കാക്കയെ നോക്കി പറഞ്ഞു.എത്ര കാലമായ് നിനക്ക് ഞാൻ ഭക്ഷണം തരുന്നു, ചിലപ്പോൾ കളയേണ്ടതല്ലാത്ത ഭാഗം കൂടി നിനക്ക് തന്നത്

ഓർമ്മയില്ലെ നീ അനുസരണക്കേട് കാണിച്ചതു കൊണ്ടല്ലെ ഞാൻ അങ്ങനെ ചെയ്തത് അത് നിനക്ക് ക്ഷമിക്കാവുന്ന കാര്യമല്ലെ ഉള്ളൂ എന്നു പറഞ്ഞ് താഴെ വീണ കാക്കയെ പറത്തി വിടാൻ മുത്തശ്ശി ശ്രമിക്കവെ കാക്കകളെല്ലാം ബഹളം കൂട്ടി മുത്തശ്ശിയെ ആക്രമിക്കാൻ തുടങ്ങി.ശബ്ദം കേട്ട് മുത്തശ്ശൻ ഓടിയെത്തി ഊന്നുവടിയെടുത്തും കല്ലെടുത്തും കാക്കകളെ അകറ്റി മുത്തശ്ശിയെ ഒരു വിധം രക്ഷിച്ചെടുത്തു.ഗുണപാഠം 1കാക്കകൾ സംഘടിതരാണ് കൂടെയുള്ള ഒന്നിനെ തൊട്ടാൽ എത്ര സൗഹൃദമുള്ളവരെ ആയാലും അത് നിർദ്ദാക്ഷിണ്യം അക്രമിച്ചിരിക്കും.ഗണ പാഠം 2കൂടെയുള്ള ഒരു കാക്ക എന്ത് വൃത്തികേട് കാണിച്ചാലും അതിനെ ജീവൻ കൊടുത്തും മററുള്ളവ സംരക്ഷിക്കുംഗുണപാഠം 3കാക്കയെ നിങ്ങൾ എത്ര സ്നേഹിച്ചാലും, പരിഗണിച്ചാലും, അതിന് വേണ്ടതെന്ത് കൊടുത്താലും അത് തിരിച്ച് നിങ്ങളോട് സൗമനസ്യമോ സൗഹൃദമോ കാണിച്ചെന്ന് വരില്ല; കാരണം, നിങ്ങൾ ഒരു കാക്കയല്ല.
കടപ്പാട്