കൃഷിക്കാരൻ തന്റെ സ്വത്തു കുഴിച്ചിട്ടു ശേഷം ദിവസവും അത് തുറന്നു സന്തോഷിക്കും ഇത് ഒരാൾ കണ്ടു അടുത്ത ദിവസം ബോക്സ് തുറന്ന കർഷകൻ ഞെട്ടിപ്പോയി ശേഷം

EDITOR

കൂട്ടുകാരെ വരൂ ഞാനൊരു കഥ പറഞ്ഞു തരാം.അറിയുന്നവർ ക്ഷമിക്കുക അറിയാത്തവർക്കായിഒരിക്കൽ നടക്കാനിറങ്ങിയ ഒരു പോമറേനിയൻ പട്ടി വഴി തെറ്റി അതി വിശാലമായ ഒരു കാട്ടിൽ എത്തി.അവിടെ ഗർജ്ജിക്കുന്ന സിംഹങ്ങളുണ്ട്,ചീറിപ്പായും പുലികളുണ്ട്, കണ്ണടച്ച് പാലു കുടിക്കുന്ന പൂച്ചകളുണ്ട്, സൂത്രശാലികളായകുറുക്കന്മാരും കുണുങ്ങി നടക്കുന്ന മാൻ പേടകളുമുണ്ട്.
‌ആദ്യരാത്രിയിൽ മണിയറയിൽ എത്തപെട്ടവധുവിനെ പോലെ അന്തം വിട്ട് കുന്തം പോലെ നിൽക്കുന്ന പട്ടിയുടെ മുന്നിലേക്ക് ഗോവിന്ദ ചാമിയുടെ ആർത്തിയോടെ അതാ വരുന്നു ഒരു പുലിജീവൻ പോകും എന്നുറപ്പായ പട്ടി ബുദ്ധിയുടെ ക്വട്ടേഷൻ ലീഡറായ പോക്കിരി രാജയെ മനസ്സിൽ ധ്യാനിച്ച് ഒരുസൂത്രം പ്രയോഗിച്ചുഅരികിൽ ഉപേക്ഷിക്കപെട്ട നിലയിൽ കിടന്നിരുന്നു എല്ല് കഷ്ണം കടിച്ചു വലിച്ച് കൊണ്ട് ഉറക്കെ പറഞ്ഞു. ഹാഹഹാ എന്താ രുചി സിംഹത്തിന്റെ ഇറച്ചി തിന്നാൻ.

ഇനിയൊരു പുലിയുടെ ഇറച്ചി കൂടി കിട്ടിയിരുന്നെങ്കിൽ.അതും തിന്ന് എല്ലെടുത്ത് പല്ലു കുത്തായിരുന്നു,ഇതു കേട്ടതോടെ ബാർ പൂട്ടിയതറിഞ്ഞ് ഞെട്ടിയ കുടിയന്മാരെ പോലെ മൂന്ന് വട്ടം ഞെട്ടി കൊണ്ട് ചിന്തിച്ചു,സിംഹത്തിന്റെ തട്ടി ശാപ്പിട്ട ഇവന്റെ മുന്നിൽഞാൻ പെട്ടാൽ പീഡനക്കാരുടെ കയ്യിലകപെട്ട കുട്ടിയുടെ അവസ്ഥയാകുംഎന്റേത്,അതോടെ ആപ്പില്ലാതെ ക്ലിപ്പ് കിട്ടാതെ പോയവന്റെ മുഖ ഭാവത്തോടെ പുലി നിരാശനായി മടങ്ങിഈ കാഴ്ച്ചകളല്ലാം കണ്ട് ഒളിച്ചിരുന്നസൂത്രശാലിയായ കുറുക്കൻ ചിന്തിച്ചുഇതെല്ലാം പുലിയോട് പോയി പറഞ്ഞ് കൊടുത്താൻ പുലിയായി ചങ്ങാത്തം കൂടാം, അങ്ങിനേ മാനുകളേയും മുയലുകളേയും പേടിപ്പിച്ചും പീഡിപ്പിച്ചും എനിക്കും ഇവിടെ സസുഖം വാഴാം,വിവരങ്ങളല്ലാം അറിഞ്ഞ പുലി കോഴആരോപണം കേട്ട നേതാവിനെ പോലെ ദേഷ്യം കൊണ്ട് മുരണ്ടു,,ഉടൻ തന്നെ കുറുക്കനേയും കൂട്ടി ഉൽഘാടനത്തിനു പോകുന്ന മന്ത്രിയെ പോലെ പോമറേനിയൻ പട്ടിയുടെ അടുത്തേക്ക് പാഞ്ഞു.

കുറുക്കൻ പണി പറ്റിച്ചു എന്ന് മനസ്സിലാക്കിയ പട്ടി വീണ്ടും രാജയെ ധ്യാനിച്ചെങ്കിലും മേക്കപ്പ് അഴിച്ചു വെച്ചതിനാൽ രാജയണ്ണൻവന്നില്ല,,ഒടുവിൽ ചാനലുകാരെ കണ്ടഅച്ചായന്റെ ധൈര്യത്തോടെ പട്ടി കുറുക്കനെ നോക്കി അവസാനഅടവ് പ്രയോഗിച്ചുചുരുട്ട് കടിച്ച് പിടിച്ച് തന്റെ യജമാനൻ ഇടക്ക്പറയാറുള്ള ഡയലോഗായ വെൽഡൻ മിസ്റ്റർ പെരേര എന്ന ഡയലോഗ് എഡിറ്റ് ചെയ്ത് പറഞ്ഞു.വെൽഡൻ മിസ്റ്റർ കുറുക്കൻ വെൽഡൻഎന്നിൽ നിന്നും രക്ഷപെട്ടു പോയ ഈപുലിയെ നിങ്ങൾ എനിക്ക്
ഭക്ഷിക്കാനായി ഇവിടെ തന്ത്രപൂർവ്വം വീണ്ടും എത്തിച്ച് തന്നു വാക്ക്പാലിച്ചിരിക്കുന്നു സമ്മതിച്ചു നീ ശരിക്കും സൂത്രശാലി തന്നെഇന്നുമുതൽ നീയെന്റെ ശിഷ്യൻഇതു കേട്ടതും അബദ്ധം മനസ്സിലായ പുലിനിന്നെ പിന്നെ കണ്ടോളാം ഉള്ളീ സങ്കടമുണ്ടിട്ടൊ എന്ന പാട്ടു മനസ്സിൽ പാടി കുറുക്കനെ ഒന്നു നോക്കിയ ശേഷം ജീവനും കൊണ്ട് പാഞ്ഞു പാവം കുറുക്കനാവട്ടെ ഒരു ആവേശത്തിനു റിമിയെ പൊക്കിയ ഷാരൂഖിന്റെ അവസ്ഥപോലേയായിസൈകിളിൽ നിന്നു വീണചിരിയും വിരൽ വാതിലിനിടയിൽ പെട്ടസങ്കടവും സമം ചേർത്തമുഖത്തോടെ മെല്ലെ തലയും താഴ്ത്തി നടന്നകന്നു അടുത്ത ഇരയേയും തേടി.ഇത് പോലെ തന്നെ ആണ് നമ്മുടെ ജീവിതവും പലരും നമ്മെ വഴി തെറ്റിക്കാനും തമ്മിൽ തല്ലിക്കാനും അടുത്ത് കൂടും അതെല്ലാം മനസിലാക്കി മുൻപോട്ടു പോകാൻ കഴിയണം.

മറ്റൊരു കഥ ഇങ്ങനെ പണ്ട് പണ്ട് ഒരു ഗ്രാമത്തില്‍ ഒരു കൃഷിക്കാരന്‍ ജീവിച്ചിരുന്നു. അയാള്‍ വലിയ ധനികനും ആയിരുന്നു. ഒരു പാടു കൃഷി ഭൂമി, എണ്ണിയാല്‍ തീരാത്ത പണിക്കാർ, ആയിരക്കണക്കിനു കാളകൾ, പശുക്കൾ, പോത്തുകൾ, എരുമകൾ. സമ്പത്ത് എന്നു പറഞ്ഞാല്‍ അയാള്‍ക്കു കൈകാര്യം ചെയ്യാന്‍ വായ്യാത്തപോലെ സമ്പത്ത്. എല്ലാം ശരിക്കും നോക്കി നടത്താന്‍ കൃഷിക്കാരനു വല്ലാത്ത ബുദ്ധിമുട്ടായി. നോട്ടക്കുറവു കൊണ്ട് സ്വത്തുക്കള്‍ പലതും പലരും കയ്യേറാന്‍ തുടങ്ങി.കൃഷിക്കാരന്‍ വളരെ ആലോചിച്ചു ഒരു തീരുമാനം എടുത്തു. തന്റെ ഭൂസ്വത്തും കാലിസ്വത്തും (മൃഗങ്ങൾ) മുക്കാല്‍ ഭാഗവും വിറ്റ് സ്വര്‍ണ്ണവും, രത്നങ്ങളും, നാണയങ്ങളുമാക്കി. സ്വത്തുക്കള്‍ തന്നത്താന്‍ നോക്കാവുന്നത്രയുമാക്കി ചുരുക്കി. അയാള്‍ തന്റെ തോട്ടത്തിനു ചുറ്റും ബലമുള്ള മതിലുകള്‍ കെട്ടി.സ്വര്‍ണ്ണവും, രത്നങ്ങളും, നാണയങ്ങളും വലിയ ഒരു ഭരണിയിലാക്കി തോട്ടത്തിന്റെ ഒത്ത നടുവില്‍ കുഴിച്ചിട്ടു.

എല്ലാദിവസവും അയാള്‍ കുഴി മാന്തി ഭരണി പുറത്തെടുത്ത് ഉമ്മവൈക്കും, എന്നിട്ടു വീണ്ടും പഴയതുപോലെ ഭരണി കുഴിയില്‍ വച്ചു മൂടും. താന്‍ ലോകത്തിലേ ധനികന്മാരിലൊരാളാണല്ലോ എന്നോര്‍ത്ത് സന്തോഷിക്കും. ഈ പതിവു ഇങ്ങനെ കുറെക്കാലം തുടര്‍ന്നു.അങ്ങനെയിരിക്കെ നഗരത്തിലെ ഒരു പെരുങ്കള്ളന്‍ ധനികന്റെ തോട്ടത്തില്‍ കയറി ഒളിച്ചിരുന്നു. ധനികന്റെ അസാധാരണമായ പ്രവൃത്തി കണ്ടു അയള്‍ക്കു കാര്യം മനസ്സിലായി.ധനികന്‍ പോയ സമയം നോക്കി കള്ളന്‍ കുഴി മാന്തി ഭരണി പുറത്തെടുത്തു.അതിലെ സ്വര്‍ണ്ണവും, രത്നങ്ങളും, നാണയങ്ങളും എല്ലാം എടുത്ത് സ്വന്തം ഭാണ്ഡത്തിലാക്കി കള്ളന്‍ സ്ഥലം വിട്ടു.
പിറ്റേന്നും പതിവുപോലെ കൃഷിക്കാരന്‍ കുഴിയുടെ അടുത്തെത്തി. വെളിയില്‍ കിടക്കുന്ന ഭരണി കണ്ട് അയാള്‍ വാവിട്ടു കരയാന്‍ തുടങ്ങി. കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. നിലവിളിച്ചു കൊണ്ട് നിലത്തു കിടന്നുരുളുന്ന കൃഷിക്കാരനോടു ചോദിച്ച് നാട്ടുകാര്‍ കാര്യം മനസ്സിലാക്കി. അയാളുടെ കഥ കേട്ട് എല്ലാവരും മൂക്കത്തു വിരല്‍ വച്ചു നിന്നു പോയി.

അവരിലൊരാള്‍ ധനികനെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു, “ഹേ! സഹോദരാ, നിങ്ങള്‍ സമാധാനമായിരിക്കൂ, നഷ്ട്ടപ്പെട്ടതു തിരിച്ചു കിട്ടട്ടേ എന്നു പ്രാര്‍ത്ഥിക്കാം”. അയാള്‍ തുടര്‍ന്നു, ‘നിങ്ങള്‍ക്കു ഈ സ്വര്‍ണ്ണവും, രത്നങ്ങളും, നാണയങ്ങളും കൊണ്ട് എന്തു പ്രയോജനം ഉണ്ടായിരുന്നു?, ഒന്നുമില്ലായിരുന്നല്ലോ? ഭരണിക്കകത്തിട്ടു കുഴിച്ചു മൂടിയാല്‍ ആര്‍ക്കെങ്കിലും പ്രയോജനം ഉണ്ടോ? നിങ്ങള്‍ക്കു കിട്ടിയിരുന്ന ആനന്ദം അല്ലാതെ. പിന്നെ കുറെ നാളുകളായി എന്നും ചെയ്തുപോന്ന ഒരു പ്രവൃത്തി പെട്ടെന്നു നിന്നാ‍ല്‍ ഉണ്ടാകുന്ന ഒരു വിഷമം. അതിനു ഒരു കാര്യം ചെയ്യൂ, കുറെ മണ്ണു ഭരണിയില്‍ നിറച്ചു കുഴിയില്‍ മൂടു, എന്നിട്ടു പതിവു പോലെ വന്നു കുഴി മാന്തി ഭരണിയെടുത്ത് ഉമ്മവച്ചോളൂകൃഷിക്കാരന്‍ അപ്പോഴും ഒന്നും കേള്‍ക്കാതെ വാവിട്ടു നില വിളിച്ചു കൊണ്ടിരുന്നു.നമ്മുടെ ധനമാകട്ടേ, അറിവുകളാവട്ടേ, കഴിവുകളാവട്ടേ, അവ മൂടി വൈക്കുന്നതു കൊണ്ട് യാതൊരു ഗുണവുമില്ല, എല്ലാം ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ അവ വര്‍ദ്ധിക്കുകയും സമൂഹത്തിനു ഉപകാരപ്രദമാവുകയും ചെയ്യും