കീമോതെറാപ്പി ചെയ്യാൻ മകനുമായി ആശുപത്രി സമീപം മുറിഎടുത്തു മുടി പോയാൽ മകന്റെ വിഷമം ഹോട്ടൽ ജീവനക്കാരോട് പങ്കു വെച്ചു ശേഷം അവർ ചെയ്തത്

EDITOR

ക്യാ ൻസർ രോഗിയും ഹോട്ടൽ ജീവനക്കാരും.ക്യാൻസർ ബാധിതനായ മകനുമാ യി ഒരു പിതാവ് ഹോസ്പിറ്റലിനടു ത്തുള്ള ഒരു ഹോട്ടലിൽ എത്തി. അടുത്തദിവസം കീമോതെറാപ്പി ആരംഭിക്കുകയാണ്. അപ്പോൾ അവന്റെ മുടി കൊഴിഞ്ഞു പോകു ന്നത് അവന് സങ്കടമാണ്. മകന്റെ ആശ്വാസത്തിനായി മുടി കൊഴിയു ന്നതിന് മുൻപേ തല ക്ഷൗരം ചെയ്യു വാൻ തീരുമാനിച്ചു, അതോടൊപ്പം തന്റെ മുടിയും. ആ പിതാവ് ഹോട്ടൽ മാനേജരോട് കാര്യങ്ങളെല്ലാം പറ ഞ്ഞു. തന്റെ മകന് പ്രയാസം വരും വിധത്തിൽ ഹോട്ടൽ ജോലിക്കാർ സംസാരിക്കാതിരിക്കാൻ നിർദ്ദേശി ക്കണമെന്ന് ആവശ്യപ്പെട്ടു. മാനേജർ എല്ലാവർക്കും വേണ്ട നിർദ്ദേശം നൽകി. അടുത്ത ദിവസം അവർ ഭക്ഷണത്തിന് ചെന്നപ്പോൾ ഹോട്ടൽ ജോലിക്കാരിൽ പലരും തല ക്ഷൗരം ചെയ്തിരിക്കുന്നത് കണ്ടു. ആ പിതാ വ് പ്രതീക്ഷിച്ചതിൽ അധികമായ സഹകരണമാണ് ജോലിക്കാരിൽ നിന്നും ഉണ്ടായത്.

മറ്റുള്ളവരുടെ പ്രതിസന്ധികളിൽ നമുക്ക് എങ്ങനെ യാണ് അവരെ സഹായിക്കാവുന്നത്? പലരും പലപ്പോഴും ഉപയോഗി ക്കുന്ന വാക്കുകൾ മറ്റുള്ളവർക്ക് വേദനയുള വാക്കുന്നവയല്ലേ? ‘മൊട്ടേപൊട്ടാ’, എന്നൊക്കെ വിളിക്കുമ്പോൾ ആ വാക്കുകൾ മറ്റുള്ളവരിൽ ഉളവാക്കു ന്ന വേദന അവ ഉപയോഗിക്കുന്നവർ അറിയുന്നില്ല. ഏതെങ്കിലും വിധം വ്യത്യസ്തരായവരെ അപഹസിക്കു ന്നത് പലർക്കും ഇഷ്ടമാണ്. ആ അ വസ്ഥയിലായിരുന്നു നാമെങ്കിലോ? പലവിധ പ്രതിസന്ധികളിലൂടെയാണ് ഈ ലോകത്തിൽ എല്ലാവരും കടന്നു പോകുന്നത്. എല്ലാവരുടെയും സാഹ ചര്യങ്ങൾ മനസ്സിലാക്കുവാൻ നമു ക്ക് കഴിഞ്ഞില്ലെങ്കിലും മറ്റുള്ളവരിൽ വേദനയുളവാക്കും വിധം സംസാരി ക്കുകയും പ്രവർത്തിക്കുകയും ചെ യ്യാതിരിക്കാൻ എല്ലാവർക്കും കഴി യും.

നമ്മുടെ സാഹചര്യങ്ങൾ എത്ര പരിമിതം ആയിരുന്നാലും, നാമായി രിക്കുന്ന അവസ്ഥയിൽ തന്നെ മറ്റു ള്ളവർക്കായി പലതും ചെയ്യുവാനും സാധിക്കും. ആ കുട്ടിയുടെ അവസ്ഥ അറിഞ്ഞ ഹോട്ടൽ ജോലിക്കാർ എത്ര മഹത്തായ ഒരു മാതൃകയാണ് കാട്ടിയത്. ഓരോ ദിവസവും നാം ഇട പെടുന്ന ഓരോ വ്യക്തിയും വ്യത്യസ്ത ങ്ങളായ പ്രതിസന്ധികളിലൂടെ കടന്നു പോകുന്നവരാകുന്നു എന്ന് ഓർക്കു ന്നത് നല്ലതാണ്. മറ്റുള്ളവരുടെ പ്രതി സന്ധികളിലും, ബലഹീനതകളിലും, വിനോദിക്കുന്നത് പൈശാചികമല്ലേ?എല്ലായ്പ്പോഴും മറ്റുള്ളവർക്ക് ആ ശ്വാസവും സമാധാനവും പ്രദാനം ചെയ്യുന്നവരായിരിപ്പാൻ നമുക്ക് സാ ദ്ധ്യമാവേണ്ടതല്ലേ? മറ്റുള്ളവർക്കനു ഗ്രഹമായിരിക്കുന്നതാണ് ഏതൊരു വ്യക്തിയുടെയും മഹത്വം.

അത് പോലെ തന്നെ മറ്റൊരു വിഷയം പങ്കുവെക്കാം നാട്ടില്‍ മാന്യന്‍. ദേശസാല്‍കൃത ബാ ങ്കിലെ ഉദ്യോഗസ്ഥന്‍. പൊതുക്കാര്യ പ്രസക്തൻ. പക്ഷേ, ബസ്സില്‍ പെണ്‍ കുട്ടിയെ ശല്യം ചെയ്തതിനു പോലീ സ് അറസ്റ്റ് ചെയ്തു. മാധ്യമങ്ങളില്‍ പടം വന്നു. അന്വേഷണം ഉണ്ടായി. കുറ്റം നിഷേധിക്കാനായില്ല, ഒരു ദുര്‍ ബലനിമിഷത്തില്‍ സംഭവിച്ചുപോയി എന്നാണു ന്യായം. കൂടുതൽ അന്വേ ഷണത്തിൽ ആ ദുര്‍ബലനിമിഷത്തി നു പിന്നില്‍ നാളുകളായി അനുവർ ത്തിച്ചിരുന്ന ഒരു ദുശ്ശീലമുണ്ടായിരു ന്നു എന്ന് വ്യക്തമായി. ഇന്റര്‍നെറ്റ് അശ്ലീലത്തിന്റെ ഇരയായിരുന്നു അ യാള്‍. ഇന്നു, അനേക ലൈംഗിക കുറ്റകൃത്യങ്ങൾക്കും പിന്നിൽ ഇങ്ങ നെയുള്ള ദുശീലങ്ങൾ ഉണ്ടെന്നുള്ള തൊരു വസ്തുതയല്ലേ? മുമ്പില്ലാത്ത വിധം പെരുകുന്ന മാനഭംഗങ്ങള്‍ക്കു പിന്നിൽ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുകളും വില്ലന്മാരല്ലേ? ഗൗരവ മായി പരിഗണിക്കാത്ത ഒരു ദുശ്ശീലം, അത് എത്ര പേരെ തകര്‍ത്തുകള ഞ്ഞിരിക്കുന്നു! പുകവലി, മദ്യപാനം, തുടങ്ങി പല ദുശ്ശീലങ്ങളെയും ആളു കള്‍ ന്യായീകരിക്കുന്നത് ‘ഓ, ഇതൊ ക്കെ ഒരു രസം’ എന്നു പറഞ്ഞാണെ ല്ലോ.‘അല്‍പം രസം (മെര്‍ക്കുറി) കു ത്തിവച്ചാല്‍ ഏതു വമ്പന്‍ മരവും കുറച്ചു നാള്‍ കഴിയുമ്പോള്‍ ഉണങ്ങി പ്പോകുമെന്നു കേട്ടിട്ടുണ്ട്.

ഒരു ചെറി യ ദുഃസ്വഭാവം, പക്ഷേ അതിനു കൊ ടുക്കേണ്ടിവരുന്ന വിലയോ? കുറ ഞ്ഞ തീ എത്ര വലിയ കാടു കത്തി ക്കുന്നു!”* ജഡികോല്ലാസങ്ങളോടു ള്ള ആസക്തി ഹൃദയത്തിൽ സ്ഥിതി ചെയ്യുന്നിടത്തോളം നാൾ, എപ്പോൾ വേണമെങ്കിലുമാ ‘ദുർബലനിമിഷം’ വന്നുചേരാം. തങ്ങൾ വിചാരിക്കു മ്പോൾ എപ്പോൾ വേണമെങ്കിലും ഇങ്ങനെയുള്ള ദുസ്വഭാവങ്ങളെ നീ ക്കിക്കളയാം എന്ന് കരുതുന്നവർ ധാരാളം ഉണ്ട്. എന്നാൽ അവയോടു ള്ള ആസക്തി അവയെ നീക്കിക്കള വാൻ അവരെ അപ്രാപ്തരാക്കിത്തീർ ക്കുന്നു. ‘ഞാൻ വിട്ടിട്ടും എന്നെ വിടു ന്നില്ല’ എന്നവസ്ഥയിൽ ആയിത്തീർ ന്നു പോകും. ആകയാൽ നമ്മുടെ ഹൃദയങ്ങളിൽ അടിഞ്ഞുകൂടിയിരി ക്കുന്ന എല്ലാ ദുഷിപ്പുകളെയും പൂർ ണ്ണമായി നീക്കിക്കളഞ്ഞു നമ്മെത്ത ന്നെ ശുദ്ധീകരിക്കേണ്ടതാണ്. ഇത് മിക്കപ്പോഴും സ്വശക്തികൊണ്ട് സാ ദ്ധ്യമായി എന്നുവരില്ല.