അയൽക്കാരൻ പണം ഇല്ലെങ്കിലും സമാധാനത്തോടെ ജീവിക്കുന്നത് സഹിച്ചില്ല ശേഷം സമാധാനം കളയാൻ ഒരു പൊതി വീട് മുന്നിൽ വെച്ച് ശേഷം

    0
    731

    99ന്റെ പരീക്ഷ ഒരിക്കൽ ഒരു രാജാവ് തന്റെ മന്ത്രിയോട് ചോദിച്ചു.മന്ത്രീ ഇക്കണ്ട സൗകര്യങ്ങൾ ഒക്കെയുണ്ടെങ്കിലും ഒരു സമാധാനമില്ല ആ രാജസേവകനെ കണ്ടോ.അയാൾ ദരിദ്രനാണ്, എങ്കിലും എത്ര സന്തോഷവാനാണ് അയാൾ എന്താണതിന്റെ കാരണം!?മന്ത്രി പറഞ്ഞു.രാജാവേ താങ്കൾ 99ന്റെ പരീക്ഷ നടത്തിയാൽ മതി, നിസ്സാരമായി ഉത്തരം കിട്ടും.രാജാവ്.ങ്ങേ അതെന്താ 99ന്റെ പരീക്ഷ!?മന്ത്രി.99 വെള്ളി നാണയങ്ങൾ ഒരു കിഴിയിലാക്കി ഈ 100 നാണയങ്ങൾ നിനക്കുള്ളതാണെന്ന് എഴുതി അയാളുടെ വീട്ടു പടിക്കൽ വെക്കൂ അപ്പോൾ സമാധാനക്കേടിന്റെ കാര്യം മനസ്സിലാവും രാജാവ് തന്റെ മന്ത്രി നിർദേശിച്ചതു പോലെ 99 നാണയങ്ങളടങ്ങുന്ന കിഴി സേവകന്റെ വീട്ടു പടിയിയിൽ കൊണ്ടുവക്കാൻ ഏർപ്പാടാക്കി.

    അത് പരിശോധിച്ച് രാജസമ്മാനമാണെന്ന് അറിഞ്ഞ് അത്ഭുതപ്പെട്ടു, ശേഷം സന്തോഷിച്ചു.ആഹാ 100 വെള്ളി നാണയങ്ങൾ!അയാൾ നാണയങ്ങൾ എണ്ണാൻ തുടങ്ങി.എത്ര പ്രാവശ്യം എണ്ണിയിട്ടും 99 നാണയങ്ങൾ മാത്രം പക്ഷേ കിഴിയിൽ 100 നാണയങ്ങൾ എന്നല്ലേ എഴുതിയിരിക്കുന്നത് ബാക്കിയുള്ള ഒരു നാണയമെവിടെ? അയാൾ ആകെ പരവശപ്പെട്ട്; തിരച്ചിൽ തുടങ്ങി.വീടും പറമ്പും അരിച്ചു പൊറുക്കി.ഭാര്യയേയും മക്കളേയും അയൽക്കാരേയും ചോദ്യം ചെയ്തു.പക്ഷേ ആ ഒരു നാണയം മാത്രം കിട്ടിയില്ലകാണാതായ ആ ഒരൊറ്റ നാണയത്തെ കുറിച്ചോർത്ത് അയാൾക്ക് അന്ന് രാത്രി ഉറക്കം വന്നില്ല ഒരു പക്ഷേ ജീവിതത്തിൽ ആദ്യമായി അയാൾക്ക് ഉറങ്ങാനാകാത്ത രാത്രി അടുത്ത ദിവസം അയാൾ വളരെ ദുഖിതനായാണ് രാജകൊട്ടാരത്തിൽ എത്തിയത്.രാത്രിയിലെപ്പോഴോ പുറത്തിറങ്ങിയ സേവകൻ തന്റെ വീട്ടു പടിക്കലിരിക്കുന്ന പണക്കിഴി കണ്ടു.

    അയാളെ പ്രതീക്ഷിച്ചിരുന്ന രാജാവ് ഇങ്ങനെ അന്വേഷിച്ചു.നിങ്ങൾക്കെന്തു പറ്റി? ഏറെ ക്ഷീണിതനും, ദു:ഖിതനുമാണല്ലോ?ഭടൻ.പ്രഭോ, അങ്ങ് കനിഞ്ഞു തന്ന 100 നാണയങ്ങളിൽ ഒരെണ്ണം മാത്രം കാണുന്നില്ല.അതോർത്താണീ വിഷാദംരാജാവിന് കാര്യം പിടികിട്ടി.തന്റെയും രോഗം ഇത് തന്നെ!കിട്ടാത്ത ഒന്നിനെ ഓർത്താണ് ദുഃഖംകയ്യിലുള്ള 99ൽ സന്തോഷിക്കാനും അനുഗ്രഹങ്ങൾ തന്ന ദൈവത്തിനോടുള്ള നന്ദികാണിക്കാനും അതിനാൽ മറക്കുന്നുകിട്ടിയതൊന്നും മതിയാവാതെ സങ്കടപ്പെട്ട് കാലം കഴിക്കണോ? അതോ ഉള്ളതിൽ സംതൃപ്തനായി സമാധാനമായി ജീവിക്കണോ തീരുമാനം നമ്മുടേതാണ് നമ്മുടേത് മാത്രം!എത്രകല്ലുകൾ നിറഞ്ഞ വഴിയിലൂടെയും നല്ലൊരു ഷൂസണിഞ്ഞാൽ നമുക്കു വളരെയെളുപ്പം നടക്കാൻ പറ്റും.എന്നാൽ ധരിച്ച ഷൂസിനുള്ളിൽ ചെറിയൊരു കല്ല് കടന്നു കൂടിയാലോ?പുറത്തുള്ള പ്രശ്നങ്ങളല്ല നമ്മുടെ പരാജയ കാരണം നമ്മുടെ ഉള്ളിലുള്ള കുറവുകളാണ് ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ ചിന്തകളാണ് നമ്മുടെ ഭാവി നിർണ്ണയിക്കുന്നത്

    മറ്റൊരു കഥ ഇങ്ങനെ ഒരു കടയിലെ ബോർഡ് ഇവിടെ പട്ടിക്കുട്ടികൾ വിൽക്കപ്പെടും’. ഒരിക്കൽ ഒരു കുട്ടി ആ കടയിലേക്ക് ചെന്നു. പട്ടിക്കുട്ടികളുടെ വില അന്വേഷിച്ചു. കടയുടമ പറഞ്ഞു 300 രൂപ മുതൽ 500 രൂപ വരെ വിലയാകും. ആ കുട്ടി 50 രൂപ കച്ചവടക്കാരന്റെ കയ്യിൽ കൊടുത്തിട്ട് എനിക്ക് ഒന്ന് കാണാമോ എന്ന് ചോദിച്ചു. അവിടുത്തെ ജോലിക്കാരി അവനെ ഉള്ളിലേക്ക് കൊണ്ടുപോയി. അവിടെയുള്ള നല്ല നായ്ക്കുട്ടികളെ കാണിച്ചു. എന്നാൽ അവയുടെ പിന്നിലായി മുടന്തുള്ള ഒരു നായ്ക്കുട്ടി ഉണ്ടായിരുന്നു. അവൻ അതിനെ എടുത്ത് കടയുടമയോട് ചോദിച്ചു ഇതിന് എന്ത് വിലയാകും. അയാൾ പറഞ്ഞു നീ എന്തിനാണ് ഇതിനെ വാങ്ങുന്നത് ഇത് ജനിച്ചപ്പോൾ മുതൽ നടക്കാൻ കഴിയാത്തതാണ്. അതിന് ഓടാനും ചാടാനും ഒന്നും കഴിയില്ല. അതിന്റെ ഒരു പിൻകാലിനു ഹിപ്പ് സോക്കറ്റില്ല എന്നാണ് ഡോക്ടർ പറഞ്ഞത്.

    ആ കുട്ടി തന്റെ പാൻസിന്റെ കാൽചുരുട്ടി കമ്പിയിട്ട് ഫിറ്റ് ചെയ്ത അവന്റെ കാൽ കാണിച്ചിട്ട് പറഞ്ഞു ഈ പാവം പട്ടിക്കുട്ടിയെ മനസ്സിലാക്കാൻ കഴിയുന്ന ഒരാളാണ് അതിനാവശ്യം. അത് എനിക്കേ കഴിയുള്ളൂ. അയാൾ പറഞ്ഞു എങ്കിൽ നീ അതിനെ എടുത്തുകൊള്ളൂ. വിലയൊന്നും തരേണ്ട. അവൻ പറഞ്ഞു: ഇത് വിലയില്ലാത്തതല്ല, ഞാനിതിനു മുഴുവൻ വിലയും തരും. അങ്ങനെ അവൻ ആ മുടന്തുള്ള പട്ടിക്കുട്ടിയെ സ്വന്തമാക്കി. മുടന്തുള്ളതും കേടു പറ്റിയതും വിലയില്ലാത്തതാണ് എന്നാണ് പൊതു ധാരണ. എന്നാൽ അവയെല്ലാം മൂല്യമുള്ളതാണ്. ബലവാന്മാർ പലപ്പോഴും ബലഹീനരെ പുച്ഛിക്കുന്നുണ്ടാവും. എന്നാൽ ബലഹീനമായതിന്റെ വില അറിയുവാൻ ആ അവസ്ഥയിലേക്ക് താണിറങ്ങുന്നവർക്ക് മാത്രമേ കഴിയുള്ളൂ. യഥാർത്ഥത്തിൽ ജീവനുള്ളതെല്ലാം ഒരുപോലെ വിലയുള്ളതാണ്. വിശക്കുന്നവന് മാത്രമേ വിശക്കുന്നവന്റെ വിശപ്പ് അറിയാനാവൂ. കൊട്ടാരത്തിൽ പാർക്കുന്നവൻ വീടില്ലാത്തവന്റെ പ്രശ്നം എങ്ങനെ അറിയും? പാർക്കുന്ന വീട്ടിലേക്ക് വഴിയില്ലാതെ വിഷമിക്കുന്ന അനേകരുണ്ട്. അവരുടെ വിഷമം ആരറിയുവാൻ? വേദനപ്പെടുന്നവരോടൊത്ത് വേദനപ്പെടുവാൻ കഴിയുന്നതാണ് ജീവിതത്തിന്റെ മഹത്വം.