വീട്ടു ചിലവിനു പണം ഇല്ലെങ്കിലും കടം വാങ്ങി മകന് ബൈക്ക് വാങ്ങി അമ്മയെ കയറ്റി ആദ്യ യാത്രയിൽ സംഭവിച്ചത് ഹൃദയം തകർക്കുന്നത്

EDITOR

വാച്ച് ഒരു ആഡംബരം ആയിരുന്ന കാലം.വളരെ ധനവാന്മാരായ വീട്ടിലെ കുട്ടികൾ മാത്രമേ അന്ന് വാച്ച് കെട്ടിയിരുന്നുള്ളൂ.ഒരിക്കൽ ക്ലാസിലെ വാച്ച് കെട്ടിയ ഒരു കുട്ടിയെ കണ്ടപ്പോൾ ഒരിക്കലെങ്കിലും ആ വാച്ചൊന്നു കെട്ടാൻ ഒരു കുട്ടിക്ക് അതിയായ മോഹം തോന്നി.വാച്ചിന്റെ ഉടമസ്ഥൻ സമ്മതിച്ചില്ല. ആഗ്രഹം നിയന്ത്രിക്കാനാവാതെ അവനത് മോഷ്ടിച്ച് കീശയിലിട്ടു. ആരും കാണാതെ ഒരിക്കൽ മാത്രം കൈയിലൊന്ന് കെട്ടാൻ വേണ്ടി മാത്രം.വാച്ച് നഷ്ടപ്പെട്ട കുട്ടി കരഞ്ഞുകൊണ്ട് അധ്യാപകന്റെ അടുത്തെത്തി.അധ്യാപകൻ എല്ലാ കുട്ടികളെയും നിരനിരയായി നിർത്തി.വാച്ച് മോഷ്ടിച്ചവൻ സകല ദൈവങ്ങളോടും പ്രാർത്ഥിച്ച് ധൈര്യമെല്ലാം ചോർന്നങ്ങനെ നിൽപ്പാണ്.എല്ലാവരോടും കണ്ണടക്കാൻ പറഞ്ഞു അധ്യാപകൻ.
അദ്ദേഹം എല്ലാ കുട്ടികളുടെ കീശയിലും തപ്പാൻ ആരംഭിച്ചു. എല്ലാവരെയും തപ്പുന്നതിന് മുമ്പ്തന്നെ മോഷ്ടാവിന്റെ കീശയിൽ നിന്ന് വാച്ച് കണ്ടെടുത്തു എന്നാൽ അധ്യാപകൻ തിരച്ചിൽ നിർത്തിയില്ല.ഒടുവിൽ എല്ലാവരുടെ കീശയിലും തിരഞ്ഞതിന് ശേഷം അധ്യാപകൻ വാച്ച് ഉടമയ്ക്ക് തിരികെ നൽകി.അവൻ സന്തോഷവാനായി.

മോഷ്ടിച്ചവൻ അന്ന് ശരിക്കും ദൈവത്തെ കണ്ടു, അധ്യാപകന്റെ രൂപത്തിൽ. ഒന്നും ചോദിച്ചില്ല, ശാസിച്ചില്ല പക്ഷെ ഇനി ഒരിക്കൽ പോലും മോഷ്ടിക്കില്ലെന്ന് മനസു കൊണ്ട് അവൻ പ്രതിജ്ഞയെടുത്തു.ഇതുപോലൊരു അധ്യാപകനാവാൻ അവൻ കൊതിച്ചു. വർഷങ്ങൾക്ക് ശേഷം അവൻ ഒരു അധ്യാപകനായി.കാലം ഏറെ കഴിഞ്ഞപ്പോൾ തന്നെ അധ്യാപകനാക്കിയ ആ ഗുരുവിനെ അവൻ കണ്ടു.. പക്ഷേ, തന്റെ ശിഷ്യനെ അയാൾക്ക് ഓർമ്മ വന്നില്ല. ഈ മോഷണക്കാര്യം അദ്ദേഹത്തെ അവൻ ഓർമ്മിപ്പിച്ചു.സാർ, ഞാനായിരുന്നല്ലോ അന്ന് ആ വാച്ച് മോഷ്ടിച്ചത്.അങ്ങയെ അത്രമേൽ ഞാൻ ഇഷ്ടപ്പെടുന്നു, എന്റെ അഭിമാനത്തിന് മുറിവേൽപ്പിക്കാത്തതിന്.ഒരു പുഞ്ചിരിയോടെ അധ്യാപകൻ പറഞ്ഞു.ആ സമയം ഞാനും കണ്ണടച്ചാണ് എല്ലാവരുടെയും കീശയിൽ വാച്ച് തപ്പിയത്. എനിക്കറിയില്ലായിരുന്നു അത് എടുത്തത് ആരാണെന്ന് അറിയുകയും വേണ്ടായിരുന്നു.എന്തൊരു മനുഷ്യൻ.മാലാഖമാർ പോലും തോൽക്കുന്ന മനസ്സിനുടമ.രണ്ടുപേരും പരസ്പരം കണ്ണുകളിലേക്ക് ഏറെ നേരം നോക്കിയിരുന്ന് സന്തോഷത്തോടെ കണ്ണീർ തുടച്ച് യാത്ര പറഞ്ഞു.പിൻകുറിപ്പ്:കുട്ടികളെ മറ്റുള്ളവരുടെ മുന്നിൽവെച്ച് കുറ്റവാളികളെന്നപോലെ* *ശിക്ഷിക്കുകയും ശാസിക്കുകയും ചെയ്യുന്ന അധ്യാപകരും രക്ഷിതാക്കളും വലിയൊരു ദ്രോഹമാണ് ചെയ്യുന്നത്.ചേർത്തു പിടിക്കാൻ കഴിയണം.നമ്മുടെ കുട്ടികളെ. കുട്ടികളെ വലിയ കുറ്റവാളികളെപ്പോലെ ചോദ്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന അധ്യാപകരും രക്ഷിതാക്കളും എല്ലാം മറന്ന് അവരെയൊന്ന് ആശ്ലേഷിച്ചിരുന്നെങ്കിൽ മികച്ച തലമുറയെ നമുക്ക് വാർത്തെടുക്കാൻ കഴിയും.
സ്നേഹപൂർവ്വം.കടപ്പാട്.

ആദ്യം എഴുതിയത് പഴയ കാലത്തു ഉള്ള ഒരു സംഭവം എങ്കിൽ ഇന്നത്തെ കാലത്തെ ഇ സംഭവം കൂടെ വായിച്ചിരിക്കണം നമ്മുടെ കുട്ടികളെ ശ്രദ്ധിക്കാൻ നാം സമയം കണ്ടെത്തണം .അമ്മയും മോനും മാത്രമുള്ള ഒരു വീട് അവൻ പ്ലസ് വണ്ണിൽ പഠിക്കുന്നുഅവനൊരു  ബൈക്ക് വേണമത്രേ.നടക്കില്ല എന്ന് പറഞ്ഞുവീട്ടു ചെലവിന് തന്നെ പണം ഇല്ലഅത്രയ്ക്കും പ്രശ്നത്തിലാണ് അപ്പോഴാണോ നിനക്ക് ബൈക്ക് ഒരിക്കലും നടക്കാത്ത കാര്യമാണ് അമ്മ പറഞ്ഞപ്പോൾ അവൻ വാശി പിടിച്ചുഅമ്മയുടെ അടുത്ത്‌ ഭീഷണി സ്വരത്തിലും പറഞ്ഞു ആത്മഹത്യ ചെയ്യുംഅവന് ജീവിക്കണ്ടത്രേ.അവസാനം അമ്മ വഴങ്ങി.അമ്മയെ പുറകിൽ കയറ്റി.. ബൈക്കെടുത്തു വീട്ടിലേക്കുള്ള വരവാണ്.പുറകിൽ ഇരുന്നപ്പോൾ അമ്മയ്ക്ക് വല്ലാത്ത അഭിമാനം തോന്നി.അമ്മയ്ക്ക് അച്ഛനെ ഓർമ്മവന്നു.അച്ഛന്റെ പുറകിലിരുന്ന് എത്ര യാത്ര ചെയ്തിട്ടുണ്ടായിരുന്നു.പക്ഷേ പെട്ടെന്ന് അമ്മ തിരിച്ചറിഞ്ഞു.വേഗത കൂടുതലാണ്.മോനെ ഇങ്ങനെയൊന്നുമല്ല ബൈക്ക് ഓടിക്കുക.ശ്രദ്ധിച്ചു പോ.അമ്മ മകനെ ഉപദേശിച്ചു.മകൻ കേട്ടു എന്ന് പോലും ഭാവിച്ചില്ല.വേഗതകൂട്ടി കൊണ്ടേയിരുന്നു.

അമ്മ പേടിച്ചുപോയിറോഡിലൂടെ വളഞ്ഞും, പുളഞ്ഞും,ചരിഞ്ഞും ഭീതിജനകമായ രീതിയിൽ അക്രമാസക്തമായ വേഗതയിൽ മറ്റു വണ്ടികളെ ഓവർടേക്ക് ചെയ്യുന്നു.തലനാരിഴക്കാണ് രക്ഷപ്പെടുന്നത്.അമ്മ ഇടക്കിടക്ക് മോനെ തോളിൽ തട്ടി വിളിക്കുന്നുണ്ട്.മോൻ കേൾക്കുന്നില്ല.മാരക വേഗത കാരണം അമ്മ വണ്ടിയിൽ നിന്നും വീഴുമോ എന്ന് ഭയപ്പെട്ടു.അമ്മ കമ്പിയിൽ അമർത്തിപ്പിടിച്ചു.കണ്ണടച്ച് ദൈവത്തെ വിളിച്ചു.അമ്മ കണ്ണു തുറന്നു നോക്കിയപ്പോൾ തൊട്ടുമുന്നിൽ ഒരു കൊച്ചുകുട്ടി.പരമാവധി ബ്രേക്ക് ചവിട്ടി നോക്കി..വണ്ടിയുടെ ടയർ ഉരയുന്നു.വേഗത കുറയുന്നില്ല.കണ്ണിൽ മിന്നായം പോലെ കാണുന്നതിനിടയിൽ കുഞ്ഞിനെ ഇടിച്ചുതെറിപ്പിച്ചു.വണ്ടി ബാലൻസ് തെറ്റി.എതിർ സൈഡിൽ വന്നിരുന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു.ഇടിയുടെ ആഘാതത്തിൽ അമ്മ റോഡ് സൈഡിലുള്ള പൊന്തക്കാട്ടിൽ തെറിച്ചു വീണു.മകൻ റോഡിലേക്കു വീണു.പുറകിലൂടെ വന്നിരുന്ന കെഎസ്ആർടിസി ബസ് മകന്റെ ശരീരത്തിലൂടെ കേറിയിറങ്ങി.എല്ലാം സെക്കൻഡുകൾക്കുള്ളിൽ സംഭവിച്ചു.

മകനും,കൊച്ചു കുട്ടിയും ഉൾപ്പെടെ രണ്ടുപേർ തൽക്ഷണം മരിച്ചു.ബൈക്ക് യാത്രക്കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുന്നു.വീട്ടിലെത്തിയ അമ്മ തകർന്നുപോയി..ഇനി എന്തിനു ജീവിക്കണംവല്ലാത്ത ഏകാന്തത ഫീൽ ചെയ്തു.ഭ്രാന്തിയെ പോലെ ആയി.എവിടേക്കു നോക്കുമ്പോഴും അവൻ ഉള്ളതുപോലെഅവൻ സംസാരിക്കുന്നത്ചിരിക്കുന്നത് പോലൊക്കെ തോന്നുന്നു.
ഭ്രാന്തിയെപ്പോലെയായി.ദിവസങ്ങൾ കഴിഞ്ഞു കോടതിവിധി വന്നുഓടിച്ചയാൾക്ക് ലൈസൻസുമില്ല.പ്രായപൂർത്തിയും ആയിട്ടില്ലഅതുകൊണ്ടുതന്നെ ബൈക്കിന്റെ ഓണർഷിപ്പ് ഉള്ളയാൾ ഭാരിച്ച നഷ്ടപരിഹാരം കൊടുക്കാൻ ബാധ്യസ്ഥരാണ്.പുറമേ തടവുശിക്ഷയും.പുരയിടം ജപ്തി ചെയ്തു നഷ്ടപരിഹാരം കൊടുത്തു.അമ്മയെ ജയിലിലടച്ചു.
കടപ്പാട് : അൻവർ ഷക്കിൽ