ഇന്ന് ഒരു കാഴ്ചക്ക് ഞാൻ സാക്ഷിയായി.മനസ്സിന് വളരെ സന്തോഷം തോന്നിയ ഒരു സംഭവം.ഇന്ന് വൈകുന്നേരം ഞാൻ ഷോപ്പിലേക്കുള്ള നടത്തത്തിൽ ആണ്.ഒരു എഴുപത്തിയഞ്ചു വയസ്സ് പ്രായം വരുന്ന ഒരു അപ്പൂപ്പൻ.കൂടെ അദ്ദേഹത്തിന്റെ ഭാര്യ.ഒരു എഴുപതു വയസ്സ് കാണും.അവർ ഇരുവരും നടക്കുകയാണ്.ഞാൻ കുറച്ചു പുറകിലും.കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോൾ ഒരു കുര കേട്ടു.അവരുടെ പുറകിലായി ഒരു പട്ടി.അവരെ നോക്കി മുരളുന്നു.ഉറപ്പാണ് അത് അവരെ കടിക്കും.എനിക്കും പേടിയായതു കൊണ്ടു ഞാൻ ഒരു കല്ല് കയ്യിൽ എടുത്തു പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്.ആ അപ്പുപ്പൂന്റെ കയ്യിൽ ആ അമ്മുമ്മ മുറുക്കെ പിടിച്ചു..അപ്പൂപ്പൻ തിരിഞ്ഞു നോക്കി.അദ്ദേഹത്തിന് തിരിയാൻ കൂടി വയ്യ.അദ്ദേഹം തന്റെ ഭാര്യയെ തന്റെ പുറകിൽ നിറുത്തി എന്നിട്ട് തന്റെ കയ്യിൽ ഇരുന്ന കവർ കൊണ്ടു ആ നായയെ വീശി അത് പതുക്കെ പുറകോട്ടേക്കു മാറി.അവർ പിന്നെയും നടന്നു നായ പുറകെ ഞാൻ ഒരു കല്ലും ലക്ഷ്യം വച്ചു അതിനു പുറകെ അത് പിന്നെയും കുരച്ചു.
അവർ അദ്ദേഹത്തിന്റെ കയ്യിൽ പിന്നെയും മുറുക്കെ പിടിച്ചു.അദ്ദേഹം അവരെ തന്റെ നെഞ്ചത്തേക്ക് ചേർത്തു നിറുത്തി എന്തോ പറഞ്ഞു”പേടിക്കണ്ട എന്നാവും”അദ്ദേഹം വളരെ പതുക്കെ അവരെ തന്റെ പുറകിൽ നിറുത്തി ആ പട്ടിയെ രൂക്ഷമായി നോക്കി കൈ ചൂണ്ടി എന്തോ പറഞ്ഞു..ആ പട്ടി തിരികെ നടന്നു ഇടക്ക് തിരിഞ്ഞു നോക്കികൊണ്ട് ആ അമ്മൂമ്മയെ അയാളെ തന്റെ കരവലയത്തിനുള്ളിൽ ഒതുക്കി പതുക്കെ നടന്നു നീങ്ങി.ഒരു വലിയ യുദ്ധം ജയിച്ചു വന്ന യോദ്ധാവിനെ പോലെ.എനിക്ക് ഉറപ്പാണ്ലോ കത്തിലെ ഏറ്റവും സുരക്ഷിതമായ കൈകളിൽ ആണ് അവർഏറ്റവും സുരക്ഷിതമായ കൈകളിൽ ആ അമൂമ്മക്കു തന്റെ ഭർത്താവിൽ അത്ര വിശ്വാസം ആണ്.അദ്ദേഹത്തോടൊപ്പം താൻ ലോകത്തിന്റെ ഏത് കോണിലും സുരക്ഷിതയായിയിരിക്കും എന്ന വിശ്വാസം.ആ പട്ടി ഒന്ന് മുട്ടിയാൽ പോലും അദ്ദേഹം താഴെ വീഴും.അത് ആ അമ്മൂമ്മക്കും അറിയാമായിരിക്കും.തന്റെ ഭർത്താവ് ഉള്ളപ്പോൾ തന്റെ ദേഹത്ത് ഒരു പോറൽ പോലും വീഴില്ല എന്ന് ആ ഭാര്യക്ക് ഉറപ്പാണ്.അതാണ് ഒരു ഭർത്താവിന്റെ വിജയവും.അവരുടെ ആ വിശ്വാസം ആണ് ആ ഭർത്താവിന്റെ കരുത്തും.ഇതാണ് ഇന്നത്തെ പല വീടുകളിലും ഇല്ലാത്തതും ആ കരുതലും .ആ വിശ്വാസവും ആണ്
AJO ജോർജ്
ഓഷോ തന്റെ ശിഷ്യരോട് പറഞ്ഞ മനോഹരമായ ഒരുകഥയുണ്ട്:ഭൂമിയിൽ ഈശ്വരൻ മനുഷ്യനെയും മറ്റെല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ചു.അതിദീർഘമായ സൃഷ്ടിപ്രക്രിയയ്ക്കു ശേഷം ഈശ്വരൻ വിശ്രമമാരംഭിച്ചു മൃഗങ്ങളും മറ്റു ജീവജാലങ്ങളും തങ്ങൾക്ക് ലഭിച്ച ജന്മത്തിൽ സംതൃപ്തരായിരുന്നു എന്നാൽ മനുഷ്യൻ മാത്രം തൃപ്തനായിരുന്നില്ല.അവർ ഒരോരുത്തരായി ദൈവത്തെ കണ്ട് പരാതികൾ പറഞ്ഞുകൊണ്ടിരുന്നു.അവർ ഒരിക്കലും ദൈവത്തിനെ വിശ്രമിക്കാൻ അനുവദിച്ചില്ല.ദൈവം പല സ്ഥലങ്ങളിലും പോയി ഒളിച്ചു താമസിച്ചു പക്ഷെ അവിടെയെല്ലാം മനുഷ്യൻ തേടിയെത്തി .ഒടുവിൽ സഹികെട്ട ദൈവത്തെ ദൈവദൂതന്മാർ ഉപദേശിച്ചു.പ്രഭോഅവിടുന്ന് ഈ ബ്രഹ്മാണ്ഡത്തിന്റെ ഏത് കോണിൽ പോയി ഒളിച്ചാലും അവിടെ യെല്ലാം മനുഷ്യർ അങ്ങയെ തേടിയെത്തും അതുകൊണ്ട് അങ്ങ് അവർ തേടിവരാൻ ഇടയില്ലാത്ത മറ്റൊരിടം കണ്ടെത്തേണ്ടിയിരിക്കുന്നു.ദീർഘമായ ആലോചനയ്ക്കു ശേഷം അവർ ദൈവത്തിനുമുന്നിൽ ഒരു നിർദ്ദേശംവച്ചു .അങ്ങ് മനുഷ്യന്റെയുള്ളിൽ തന്നെ വസിക്കൂ. മനുഷ്യൻ ഒരിക്കലും സ്വന്തം ഉള്ളിലുളളതിനെ കാണില്ല.അതു ശരിയാണെന്ന് ദൈവത്തിനും തോന്നി.അന്നുമുതൽ ദൈവം മനുഷ്യന്റെ ഉള്ളിൽ കയറി താമസം തുടങ്ങി. തന്റെ ഉള്ളിൽ വസിക്കുന്നഈശ്വരനെ കാണാതെ അതേ ഈശ്വരനെ മനുഷ്യൻ ആരാധനാലയങ്ങളിൽ അന്വേഷിക്കാനും തുടങ്ങി.ഒരിക്കലും അവസാനിക്കാത്ത അന്വേഷണം