പ്രായമായ അച്ഛന്റെ ആഗ്രഹത്തിന് ആ വല്യ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയി എല്ലാരും ഞങ്ങളെ വെറുപ്പോടെ നോക്കിയപ്പോൾ ഒരാൾ പറഞ്ഞത് ഹൃദ്യം

EDITOR

ഒരു മകൻ തന്റെ വൃദ്ധനായ പിതാവിനെ അത്താഴത്തിന് റെസ്റ്റോറന്റിലേക്ക് കൊണ്ടുപോയി.അച്ഛൻ വളരെ പ്രായവും ബലഹീനനുമായതിനാൽ ഭക്ഷണം കഴിക്കുമ്പോൾ ഷർട്ടിലും പാന്റ്സിലും ഭക്ഷണം വീണു കൊണ്ടേ ഇരുന്നു.മകൻ ശാന്തനായിരിക്കുമ്പോൾ, മറ്റ് ഭക്ഷണം കഴിക്കുന്നവർ അറപ്പോടെ അവനെ നോക്കി.ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ഒട്ടും വിഷമം തോന്നാതെ മകൻ അച്ഛനെ വാഷ്റൂമിലേക്ക് കൊണ്ടുപോയി.ഭക്ഷണം കഴിച്ച അവശിഷ്ടങ്ങള്‍ തുടച്ചു, നീക്കം ചെയ്തു, മുടി ചീകി, കണ്ണട ദൃഢമായി ഘടിപ്പിച്ചു.അവർ പുറത്തിറങ്ങിയപ്പോൾ റസ്റ്റോറന്റ് മുഴുവൻ നിശബ്ദരായി അവരെ നോക്കി.മകൻ ബില്ല് അടച്ചു അച്ഛനോടൊപ്പം പുറത്തേക്ക് നടക്കാൻ തുടങ്ങി.ആ സമയം ഭക്ഷണം കഴിക്കുന്നവരുടെ ഇടയിലെ ഒരു പ്രായം ഉള്ള ആൾ മകനെ വിളിച്ചു ചോദിച്ചു.നിങ്ങൾ എന്തെങ്കിലും ഇവിടെ വെച്ച് മറന്നു പോയി എന്ന് തോന്നുന്നില്ലേ?

മകൻ മറുപടി പറഞ്ഞു,ഇല്ല സർ, ഒന്നും മറന്നിട്ടില്ല.വൃദ്ധൻ തിരിച്ചടിച്ചു,ഉണ്ട്‌ ഓരോ മകനും നിങ്ങൾഒരു പാഠവും ഓരോ പിതാവിന് പ്രതീക്ഷയും നല്കിയിട്ടാണ് നിങ്ങൾ പോകുന്നത് റസ്റ്റോറന്റ് തികച്ചും നിശബ്ദമായി.ഗുണപാഠം :ഒരിക്കൽ നമ്മെ പരിചരിച്ചവരെ പരിചരിക്കുക എന്നത് പരമോന്നത ബഹുമതികളിൽ ഒന്നാണ്. എല്ലാ ചെറിയ കാര്യങ്ങൾക്കും നമ്മുടെ മാതാപിതാക്കൾ നമ്മളെ എങ്ങനെ പരിപാലിക്കുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം. അവരെ സ്നേഹിക്കുക, ബഹുമാനിക്കുക, അവരെ പരിപാലിക്കുക.ഇനി മറ്റൊരു കഥ ഇങ്ങനെ

വീടിന്റെ ഡിസൈൻ സംബന്ധമായ മാരത്തൺ ചർച്ചക്ക് ഇടെയാണ് രണ്ട് വർഷം മുൻപ് സിറ്റൗട്ടിനെ കുറിച്ചുള്ള തന്റെ സങ്കല്പം ഉദ്യോഗസ്ഥയായ ആ വീട്ടമ്മ എന്നോട് പങ്കുവെക്കുന്നത്.സിറ്റൗട്ടിൽ ” ഇരുന്ന് ” പത്രം വായിക്കാനുള്ള സ്പേസ് വേണം.”
ചർച്ച ഡ്രോയിങ് റൂമിനെ കുറിച്ചായപ്പോൾ അവർ പറഞ്ഞു:വൈകുന്നേരം കുടുംബത്തോടൊപ്പം സ്വസ്ഥമായി ” ഇരുന്ന് ” ടീവി കാണാനുള്ള സ്ഥലം ഉണ്ടാവണം.
ഡൈനിങ്ങ് റൂമിനെ കുറിച്ച് സംസാരിക്കുമ്പോൾ അവർ പറഞ്ഞു ഭക്ഷണം കഴിക്കുന്ന അതിഥികളോട് “ഇരുന്ന് ” സംസാരിക്കാനോ, ചുമ്മാ “ഇരുന്ന് ” ഒരു കാപ്പി കഴിക്കാനോ ആയി രണ്ട് ചൂരൽ കസേര ഇടാനുള്ള സ്ഥലം വേണം.ബെഡ് റൂമുകളിൽ പുറത്തേക്കു നോക്കി”യിരിക്കാൻ ” കുഷ്യൻ ഇട്ട ബേ വിന്ഡോ വേണം നടുമുറ്റത്തു പെയ്യുന്ന മഴയിലേക്ക് നോക്കി”യിരുന്നു ” സ്വപ്നം കാണാൻ ഒരു ആട്ടുകട്ടിൽ വേണം.
ഡൈനിങ്ങ് ഹാളിന്‌ പുറത്ത് ഉദ്യാനത്തിലേക്കു നോക്കി ” ഇരിക്കാൻ ” ഒരു പാഷ്യോ വേണം.

കിച്ചണിൽ ജോലിക്കിടെ ഒന്ന് മൊബൈൽ ഫോണിൽ നോക്കി”യിരിക്കാൻ” ഒരു കുഞ്ഞു കസേരയിടാനുള്ള സ്ഥലം വേണം ഈ ആവശ്യങ്ങൾ എല്ലാം തന്നെ ഉൾക്കൊള്ളിച്ച പ്ലാനിന്റെ പാലുകാച്ചലിന് അവർ എന്നെ ക്ഷണിച്ചിരുന്നു എങ്കിലും എത്താൻ കഴിഞ്ഞിരുന്നില്ല.അതുകൊണ്ടുതന്നെയാണ് ഈ അവധിക്കാലത്ത് ഒരു പ്രാതലിന്‌ ഞാൻ അവരോടൊപ്പം ചേർന്നത്.മനോഹരമായി പണി തീർത്ത വീടിന്റെ നടുമുറ്റത്തേക്കു തുറക്കുന്ന ഡൈനിങ്ങ് ഹാളിൽ ഇരുന്ന് ഇഡ്ഡ്ലിയും ചട്ണിയും കഴിക്കുമ്പോൾ ഞാൻ അവരോട് ചോദിച്ചു വീട്ടിൽ എന്തിനെയെങ്കിലും കുറവ് ഉള്ളതായി അനുഭവപ്പെടുന്നുണ്ടോ ? ഉണ്ട് സ്വസ്ഥമായി ഒന്ന്  ഇരിക്കാൻ ഉള്ള സമയം കിട്ടുന്നില്ല.പ്ളേറ്റിൽ കിടക്കുന്ന ഇഡ്ഡലികളിൽ ഒന്ന് എന്നെ നോക്കി കൊഞ്ഞനം കാണിച്ചു.ഗുണപാഠം തൊണ്ണൂറ്റി ഒൻപതു ശതമാനം സ്വപ്നങ്ങളും, ഒരു ശതമാനം യാഥാർഥ്യവും ചേർന്ന ഒരു മിശ്രണമാണ് ഒട്ടുമിക്ക മലയാളി വീടുകളും.

കടപ്പാട് : സുരേഷ് മഠത്തിൽ വളപ്പിൽ