ഇന്നലെ +2 ഫുൾ A+ വാങ്ങിയ ഒരു കുട്ടിയെ വിളിച്ചു ഇനി ഏതു കോഴ്സ്ന്നു ചോദിച്ചപ്പോ അവൾ പറഞ്ഞത് നാട്ടുകാർ വരെ നിർബന്ധിക്കുന്നു BSC നഴ്സിങ് പോകാൻ ആണ് പക്ഷെ എന്റെ ഇഷ്ടം അതൊന്നുമല്ല ശേഷം

EDITOR

അപ്രതീക്ഷിതമായാണ് പ്ലസ് ടുവിന് ഫുൾA+ കിട്ടിയ ഒരു കുട്ടിയെ ഇന്നലെ ഫോൺ ചെയ്യേണ്ടി വന്നത് ഇനി എന്തിന് പോകുന്നു എന്ന ചോദ്യത്തിന് അവൾ തപ്പിത്തടഞ്ഞ് ഉത്തരം പറഞ്ഞു എനിക്ക് മാത് സ് പഠിക്കണം ടീച്ചറേ വീട്ടിലെല്ലാവരും ബി.എസ്സി. നഴ്സിംഗിനു പോകാൻ പറയുന്നു നിനക്കത് ഇഷ്ടമാണോ? എനിക്ക് ഇഷ്ടമേയല്ല ടീച്ചർ നീ എത്ര കോളേജിൽ മാത് സിന് അപേക്ഷിച്ചു? അഞ്ച് അപേക്ഷ എഡിറ്റ് ചെയ്ത് ഒരു പത്ത് കോളേജുകൂടി വയ്ക്ക് എന്ന് പറഞ്ഞ് ഞാൻ ഫോൺ വെച്ചു ഓരോരുത്തർക്കും ഓരോ തരത്തിലുള്ള അഭിരുചികൾ ഉണ്ടാകും അവരെ എങ്ങനെ പരസ്പരം താരതമ്യം ചെയ്യുവാൻ പറ്റും അവരവർക്ക് മിടുക്കുള്ള മേഖലകളിലേക്കല്ലേ അവരെ തിരിച്ചുവിടേണ്ടത് അവിടെ ഏറ്റവും മികച്ചവർ ആയിത്തീരുവാനല്ലേ പ്രേരിപ്പിക്കേണ്ടത്?Five point someone- what not to do at IIT” ചേതൻ ഭഗത്തിൻ്റെ 2004 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു വിഖ്യാത നോവലാണ് .2009 -ൽ രാജ് കുമാർ ഹിറാനി ഈ നോവലിനെ ആസ്പദമാക്കി സംവിധാനം ചെയ്ത ത്രീ ഇഡിയറ്റ്സ് – എന്ന ഹിന്ദി ചലച്ചിത്രം വിദ്യാഭ്യാസ ചിന്തകളുടെ, പ്രവർത്തനങ്ങളുടെ, പോരായ്മകൾ ഒന്നൊന്നായി ഉറക്കെ വിളിച്ചു പറഞ്ഞു. വിദ്യാർത്ഥി ആരായിരിക്കണം, വിദ്യാഭ്യാസം എന്തായിരിക്കണം എന്ന് അമീർ ഖാൻ അവതരിപ്പിച്ച രാഞ്ചോ എന്ന കഥാപാത്രം അവിസ്മരണീയമാം വിധം പകർന്നാടുന്നുണ്ട്.

റിസൽട്ടുകൾ വരികയും, തുടർന്നെന്തു പഠിക്കണം? എന്തിനായിരിക്കണം മുൻഗണന? എവിടെ പഠിക്കണം? എന്നൊക്കെ കുടുംബങ്ങളും കുട്ടികളും ചർച്ച ചെയ്യുകയും ചെയ്യുന്ന ഈ അവസരത്തിൽ ഈ ചലച്ചിത്രം മുന്നോട്ടു വച്ച ആശയങ്ങളെ വീണ്ടും ഓർത്തെടുക്കുകയാണ്.ഇനി എന്ത് കോഴ്സിനാണ് പഠിക്കുവാൻ ചേരേണ്ടത് എന്നു തിരയുമ്പോൾ എന്തായിരിക്കും നിങ്ങളുടെ മുൻഗണന.? കൂടുതൽ ഡിമാൻഡുള്ള, എല്ലാവർക്കും മുന്നിൽ അന്തസ്സോടെ പറയുവാൻ പറ്റുന്ന, എത്രയും പെട്ടെന്നു ജോലി കിട്ടുന്ന കോഴ്സ് ഏതാണ്? കൂടുതൽ ശമ്പളം കിട്ടുന്ന, കുറച്ചു മാത്രം റിസ്കുള്ള ജോലി എന്ത് പഠിച്ചാൽ കിട്ടും? കണക്കുകൂട്ടലുകൾ തീരുകയേയില്ല. കുട്ടികളുടെ അഭിരുചികളും, ആഗ്രഹങ്ങളും, ഇഷ്ടങ്ങൾക്കുമൊക്കെ മിക്കപ്പോഴും പിൻതള്ളപ്പെട്ടു പോകാറുണ്ട്.ഉന്നത വിദ്യാഭ്യാസത്തിനു ശേഷം, കിട്ടിയ ജോലി ചെയ്യുന്ന എല്ലാവരോടുമായി ചോദിക്കട്ടെ, നിങ്ങൾ സന്തോഷമായിരിക്കുന്നോ? നിങ്ങൾ ആഗ്രഹിച്ച ജോലിയാണോ കിട്ടിയത്? നിങ്ങളുടെ ജോലി ഇഷ്ടത്തോടെ, സന്തോഷത്തോടെ, പൂർണ്ണ മനസ്സോടെയാണോ ചെയ്യുന്നത്?

ശമ്പളത്തിൻ്റെ വലുപ്പമാണോ നിങ്ങൾക്കു സന്തുഷ്ടി തരുന്നത്.?ബഹുഭൂരിപക്ഷത്തിനും മറുപടി പറയുവാൻ വാക്കുകൾ പരതേണ്ടി വരും. കൂടുതൽ ആൾക്കാർക്കും തങ്ങൾ പഠിച്ച കോഴ്സുമായി യാതൊരു ബന്ധവുമില്ലാത്ത ജോലിയാവും ലഭിച്ചത്. ആഗ്രഹിച്ചതു പലതും ചെയ്യുവാൻ പറ്റാത്ത അവസ്ഥ. ത്രീ ഇഡിയറ്റ്സ് എന്ന ചലച്ചിത്രം ഈ നിസഹയാവസ്ഥകളെ തുറന്നു കാട്ടുകയും മുഖത്തോടു മുഖം നോക്കി ചില സത്യങ്ങൾ ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നു.ചലച്ചിത്രം മുന്നോട്ടുവയ്ക്കുന്ന പ്രധാന തത്വങ്ങൾ ഇവയൊക്കെയാണ് 1) വിജയത്തിനു പിന്നാലേ ഓടേണ്ടതില്ല. നിങ്ങൾ ഏത് മേഖലയിലായാലും അവിടെ ഏറ്റവും മികവുള്ളവരായിരിക്കുവാൻ ശ്രമിക്കൂ, വിജയം നിങ്ങളെ തേടിയെത്തും.2) പഠനം ക്ലാസ് മുറികളിൽ മാത്രമൊതുങ്ങുന്ന ഒരു പ്രവർത്തനമല്ല. ജീവിതത്തെ വിജയിക്കുവാനുള്ള പാഠം നമുക്കു ചുറ്റുമുള്ള തിലെല്ലാമുണ്ട്. അവയിൽ നിന്നൊക്കെ ഊർജ്ജം കണ്ടെത്തുക, നേടുക.3) നിങ്ങൾ എന്താണോ പഠിക്കുന്നതു അത് നിങ്ങളുടെ പാഷൻ ആയിരിക്കണം. അതായത് എന്തിലാണോ പാഷൻ അതു തന്നെ പഠിക്കണം. എങ്കിലേ പഠനം നിങ്ങൾക്ക് ലഹരി യാകു.

4)All is wellസിനിമ നൽകുന്ന ഏറ്റവും മികച്ച മോട്ടിവേഷൻ ഈ വാചകമാണ്. പ്രശ്നങ്ങൾ ഉണ്ടാകാം, ഒന്നിനു പിറകേ ഒന്നായി. ഒഴിവാക്കാൻ നോക്കുകയോ പരിതപിക്കുകയോ, ഒളിച്ചോടുകയോ അല്ല വേണ്ടത് എന്തും നേരിടാനുള്ള ധൈര്യം കൈവരിക്കുക എന്നതാണ് പ്രധാനം. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം നായകൻ പ്രശ്നങ്ങളെ അതി ഗംഭീരമായി അതിജീവിക്കുകയും കൂടെയുള്ളവരെയെല്ലാം പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ട്.5) മറ്റുള്ളവർ എന്തു പറയും എന്നത് നിങ്ങൾ ശ്രവിക്കേണ്ട കാര്യമില്ല. നിങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുക. അവസാന വിജയം നിങ്ങൾക്കു തന്നെയാവും.6)റിസ്കുകൾ ഏറ്റെടുക്കുവാൻ തയ്യാറാവുക. അത് ജീവിത വിജയത്തിന് ആവശ്യമാണ്.ഒരു വിഷയവും മോശമല്ല, ഒരു കോഴ്സും മറ്റൊന്നിനു പിന്നിലുമല്ല.നമുക്ക് എല്ലാ മേഖലകളിലും വിദഗ്ദരെ ആവശ്യമുണ്ട്. എല്ലാ മേഖലകളിലുംഎല്ലാ ജോലികൾക്കും അതിൻ്റേതായ അന്തസ്സുണ്ട്. നിങ്ങളുടെ മിടുക്ക് എവിടെയാണോ അവിടെത്തന്നെ അത് പ്രയോഗിക്കുക.നിങ്ങളുടെ ലക്ഷ്യ ബോധവും, താല്പര്യവും പൂർണതയിലേക്കുള്ള പ്രയാണവും അതിനായുള്ള ആർജ്ജവുവാണ് പ്രധാനം.കഷ്ടപ്പെട്ടു പഠിക്കുന്നതിൽ എത്രയോ നല്ലതാണ് ഇഷ്ടപ്പെട്ടു പഠിക്കുന്നത്. അതുപോലെ തന്നെ ഇഷ്ടമുള്ള ജോലി ഇഷ്ടത്തോടെ,പൂർണ്ണ മനസ്സോടെ ചെയ്യുവാൻ കഴിയുന്നതും, ആ സന്തോഷത്തിൽ ജീവിക്കുന്നതും.അവസാനമായി ഇന്നലെ ഞങ്ങളുടെ പ്രിൻസിപ്പാൾ സ്റ്റാഫ് റൂം ചർച്ചയ്ക്കിടയിൽ പറഞ്ഞ കാര്യവുമോർത്തു പോകുന്നു.എൻ്റെ കൂടെ പഠിച്ച ഒരക്ഷരവും അറിയാത്ത ഒരുത്തൻ ഇപ്പോൾ ആസ്ട്രേലിയയിൽ ട്രക്ക് ഡ്രൈവർ ആണ്.മാസം 10 ലക്ഷം ആണവൻ്റെ സാലറി അവൻ്റെ മിടുക്ക് അവൻ ഭംഗിയായി വിനിയോഗിച്ചു.അത്രേയുള്ളൂ.

കടപ്പാട് : ജിസ്മി പ്രമോദ്