ഞാൻ ഈ മേഖലയിൽ വിദഗ്ദ്ധനല്ല എന്നിരുന്നാലും ആരും വിശ്വസിക്കാത്ത രീതിയിൽ എന്റെ വീട് ചിലവ് കുറച്ചത് ഇങ്ങനെ

EDITOR

വീട് പണി ചെലവ് ചുരുക്കാം ഞാൻ ഈ മേഖലയിൽ വിദഗ്ദ്ധനല്ല എങ്കിലും പലരിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കട്ടെ . വിയോജിപ്പുകൾ അറിയിക്കുക. അത് പോലെ ചിലവു കുറക്കാനുള്ള കൂടുതൽ മാർഗ്ഗങ്ങൾ താഴെ നിർദ്ദേശിക്കുക. Plan വരക്കാൻ ആളെ ഏൽപ്പിക്കുന്നതിന് മുന്നോടിയായി നമ്മുടെ ആവശ്യങ്ങൾ മനസ്സിലാക്കി അളവ് സഹിതം പ്ലാൻ വരച്ച് നോക്കുക. ഇത് നാം വരച്ച പ്ലാൻ ഉപയോഗിക്കാനല്ല, മറിച്ച് എങ്ങിനെയെല്ലാം വരക്കാൻ പറ്റും പറ്റില്ല എന്ന് മനസ്സിലാക്കാൻ ആണ് . നിങ്ങൾക്ക് വേണ്ട അളവുകൾ നിങ്ങൾക്ക് മാത്രമെ അറിയൂ. അതിന് നിലവിലെ പല വീടും സന്ദർശിച്ചു അളന്ന് നോക്കാവുന്നതാണ്.
എത്ര ആൾ കിടക്കുന്ന bedroom ആണ് bed ഒരു സൈഡിലാണോ നടുക്കാണോ ഇടുന്നത് എന്നതിനുസരിച്ച് bedroom ന്റെ വലിപ്പവും dimension ഉം നിശ്ചയിക്കുക. Plan വരച്ചു തുടങ്ങുന്നതിന് മുന്പ് ഒരാൾ ആദ്യം ഉറപ്പിക്കേണ്ടത് bedroom കളുടെ എണ്ണം , ഓരോ room ലും ഇടുന്ന bed ന്റെ size എന്നിവയാണ്.

അച്ചനും അമ്മക്കും കിടക്കാൻ queen bed size മതി. അച്ചനും അമ്മക്കും ഒരു കുട്ടിക്കും കിടക്കാൻ king size വേണം. Bed നടുക്കാണ് ഇടുന്നതെങ്കിൽ രണ്ട് വശത്തും ഇറങ്ങാനുള്ള സ്ഥലം വേണം minimum 65 – 80 cm . Makeup area വഴിയാണ് attached bathroom ലേക്ക് പോവുന്നതെങ്കിൽ അത് മനസ്സിൽ കാണണം. ഇതിന് പുറമേ shelf നുള്ള space ടേബിളിനുള്ള space എല്ലാം വേണ്ടവർ കാണണം. എല്ലാറ്റിനും പുറമെ ചൂടു കുറക്കാൻ കുറച്ച് extra space ഇടാം. AC വെക്കാനുദ്ദേശിക്കുന്ന bedroom ന് കൂടുതൽ വലിപ്പം വേണ്ട, extra space ഇടരുത്, കറന്റ് ചാർജ് കുറയും.Plan പലതവണ review ചെയ്ത് പരമാവധി ചർച്ച ചെയ്ത് തീരുമാനിക്കുക, പണി തുടങ്ങിയതിന് ശേഷം ഒരിക്കലും മാറ്റം വരുത്തരുത്.സൗകര്യം കുറയാത്ത രീതിയിൽവിസ്തീർണ്ണം പരമാവിധി കുറക്കാൻ ശ്രദ്ധിക്കുക.ഒന്നിലധികം ലിവിങ് സ്പേസ് ഇല്ലാതിരിക്കുക, ഒരൊറ്റ ലിവിങ് സ്പേസ് മതി . നമ്മുടെ വീട്ടിൽ നാം മാത്രമെ ഉണ്ടാവൂ.

അത്യാവശ്യമാണെങ്കിൽ മാത്രം മുകളിലേക്ക് എടുക്കുക.ലിന്റലും sunshade ഉം ഒന്നിച്ച് വാർക്കുക. ഒന്നിച്ച് വാർത്താലും sunshade ഉം ജനലും തമ്മിലുള്ള അകലം കുട്ടാൻ separate വാർക്കാതെ തന്നെ ഇപ്പോൾ പല technics ഉം ഉണ്ട് .ഗസ്റ്റ് ബെഡ് റൂം വേണ്ട.രണ്ട് അടുക്കള ഒഴിവാക്കുക.കാർ പോർച്ച് വീടിന്റെ കൂടെ കോൺക്രീറ്റ് ചെയ്ത് ഉണ്ടാക്കാതെ പിന്നീട് truss work ചെയ്താൽ മതിയാവും.Plot ലേക്കുള്ള റോഡ്, കറണ്ട് വെള്ളം എന്നിവ ശരിയാക്കിയതിന് ശേഷം പണി തുടങ്ങുക.ഭൂമി നിരപ്പ് level ഏതാണ് ഇനി കൂട്ടാനാണോ കുറക്കാനാണോ സാധ്യത, ഇവ നോക്കി പാദുകത്തിന്റെ ഉയരം നിശ്ചയിക്കുക, നിരപ്പിൽ നിന്ന് 6 inch പരമാവധി പാതകം കൂടാൻ പാടൊള്ളൂ.ഭൂമിക്കനുസരിച്ച് വീടുണ്ടാക്കാൻ ശ്രമിക്കുക, ചരിഞ്ഞ സ്ഥലം വലിയതോതിൽ നിരത്തിയാൽ പുറകിൽ വലിയ മൺ മതിൽ രൂപപ്പെടും Gypsum ceiling ഒഴിവാക്കാം LED show lights ഒഴിവാക്കാം Roof pergola ഒഴിവാക്കാം; അല്ലെങ്കിൽ പിന്നീട് പൂപ്പൽ , അമിത വെയിൽ ശല്യം എന്നിവ ഉണ്ടാവാം.

Sitout ലെ full length steps ഒഴിവാക്കാം. മുറ്റത്ത് interlock work ഒഴിവാക്കാം.Show പില്ലറുകൾ ഒഴിവാക്കാം.Concrete slope roof ഉണ്ടാക്കിപിന്നീട് ഒടിടാൻ പോവാതെ ആദ്യം തന്നെ നിരത്തി വാർക്കാം.ആവശ്യമില്ലാത്ത കൊത്തുപണികൾ .ആവശ്യമില്ലാത്ത ചരിവ്, വളവ്, arch എന്നിവ ഒഴിവാക്കാം.Wall cladding worksലേബർ മാത്രം contract കൊടുക്കുന്നതാണ് ഉചിതം. ആകെ ചെലവിന്റെ ശതമാന ക്കണക്കിന് contract കൊടുത്താൽ ആകെ ചെലവ് കൂട്ടാനാണ് ചില കോൺട്രാക്ടർമാർ ശ്രമിക്കുക. Square feet അടിസ്ഥാനത്തിൽ മൊത്തം contract കൊടുത്താൽ low quality/quantity materials ആയിരിക്കും ചില കോൺട്രാക്ടർമാർ വെക്കാൻ ആഗ്രഹിക്കുക.

Bedroom ലും കിച്ചണിലും ഉള്ള concrete ബർത്തുകൾ ഒഴിവാക്കാം.Shelf കൾ വാർക്കാതെ niche space ഇടുക പിന്നീട് നല്ല fabrication work ചെയ്യാം.ഒരു bathroom കോമൺ ആയും ഒരു bedroom ൽ നിന്ന് ഉപയോഗിക്കാവുന്ന രീതിയിലും ഉണ്ടാക്കാം.Reduce wood Concrete roof ഉള്ള balcony ഒഴിവാക്കി ഓപ്പൺ ടെറസ് patio ആയി ഉപയോഗിക്കുക. അല്ലങ്കിൽ balcony പൂർണ്ണമായും ഒഴിവാക്കുക.ബെഡ് റൂമിൽ പരമാവധി 2 light points മതിയാവും.അടുക്കളയിൽ നിന്ന് dining area യിലേക്ക് വരുന്നിടത്ത് വാതിൽ കട്ടിലോ വാതിലോ വേണ്ടതില്ല. (ചിലർക്ക് ഇതിൽ വിയോജിപ്പുണ്ട് )Avoid multi color wall paint, unwanted usage of putty etcമുകളിൽ പറഞ്ഞ എല്ലാ പോയിന്റുകളും ഞാനടക്കം എല്ലാവർക്കും പ്രായോഗിക മായിക്കൊള്ളണമെന്നില്ല. അവനവന്റെ ബജറ്റാണ് എല്ലാറ്റിലും പ്രധാനം.വീടുകളെ കുറിച്ചു കൂടുതൽ അറിവുകൾ പ്ലാനുകൾ ലഹിക്കാൻ ഇ ലിങ്കിൽ ഉള്ള എന്റെ വീട് എന്ന ഫേസ് ബുക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
ENTE VEEDU