ഒരാൾ ഫ്രൂട്ട് കടയുടെ മുന്നിൽ പമ്മി കടയിൽ നിന്ന് ആപ്പിൾ എടുത്തു കടന്നു കളയുന്നത് കണ്ടു ദിവസവും ഇത് പതിവായപ്പോൾ ഉടമയോടു പറഞ്ഞു അദ്ദേഹത്തിന്റെ മറുപിടി ഞെട്ടിച്ചു

EDITOR

ആശുപത്രിഗേറ്റിലുള്ള ആ ഫ്രൂട്സ് കടയിൽ ഏതാനും ഐറ്റം ഫ്രൂട്സ്കളേയുള്ളൂ കണ്ടാലറിയാം ഒരു പാവപ്പെട്ടവന്റെ കടയാണെന്ന്. മിക്കവാറും ദിവസങ്ങളിൽ ആ വൃദ്ധൻ അവിടെയെത്തും.മുഷിഞ്ഞു കീറിയ ഷർട്ടും മുണ്ടുമാണ് വേഷം.എന്നും ഒരേ വേഷം.കയ്യിൽ ഒരു വടിയും ഒരൽപ്പം കൂനുമുണ്ട്.ആ കടയുടെ മുൻപിൽവന്ന് പമ്മിനിൽക്കും കടയുടമയുടെ ശ്രെദ്ധ തിരിയുന്ന സമയം നോക്കി മൂന്നാല് ഓറഞ്ചോ ആപ്പിളോ എടുത്തു കീറിയ സഞ്ചിയിലാക്കും.പതുക്കെ അവിടുന്നു കടന്നു കളയുംപലരും പലപ്രവശ്യം ഇത് കടയുടമയുടെ ശ്രെദ്ധയിൽപ്പെടുത്തിയെങ്കിലും.ഏയ്‌ അത് നിങ്ങൾക്ക് തോന്നിയതാകും.അങ്ങനെയാണെങ്കിൽ അത് എനിക്ക് അറിയാൻ പറ്റും.എന്റെ കച്ചോടത്തിൽ എനിക്ക് നഷ്ടമൊന്നുമില്ല.എന്നും എന്റെ വീട്ടിലേക്കുള്ള ചിലവിനുള്ള തുക കിട്ടുന്നുണ്ട് ” എന്നും പറഞ്ഞു അവരെ മടക്കിയയക്കും.വൃദ്ധൻ അതുമായി പോയത് കുറച്ചു അപ്പുറത്തായി പൂട്ടിക്കിടക്കുന്ന കടയുടെ മുൻപിലുള്ള ഷീറ്റിനടിയിലേക്കാണ്. മുഷിഞ്ഞ വസ്ത്രധാരിയായ നടക്കാൻ പോലുമാവാത്ത ആ വൃദ്ധയായ ഭാര്യയുടെ നേർക്ക് ആപ്പിളുകൾ നീട്ടിയിട്ട് ആ വൃദ്ധൻ പറഞ്ഞു.ഇന്നും അയാൾ ഞാൻ എടുക്കുന്നത് കണ്ടിട്ടും കാണാത്ത പോലെ നിന്നുവൃദ്ധന്റെ മാത്രമല്ല വൃദ്ധയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.ദൈവമേ അദ്ദേഹത്തിന്റെ കടക്കും കുടുംബത്തിനും നീ അഭിവൃദ്ധി നൽകണേ  ഇരുവരും മേലോട്ടുനോക്കി ഒരു നിമിഷം കൈകൂപ്പി കണ്ണുനീർ തുടച്ചു.
സിദ്ധിഖ് മർഹബ

ആളുകൾ നിറയുന്ന തക്കം നോക്കിയാണ് അയാൾ എപ്പോഴും റെസ്റ്റോറന്റിലേക്ക് കയറിയിരുന്നത്. വേഗം ഭക്ഷണം വരുത്തി, തിടുക്കത്തിൽ കഴിച്ച ശേഷം ഏവരുടെയും കണ്ണ് വെട്ടിച്ച് പുറത്ത് കടക്കും. പല ദിവസങ്ങളിലും ഈ കാഴ്ച കാണുന്ന ഒരാളാണ്,ഈ കാര്യം,റെസ്റ്റോറന്റുടമയുടെ ശ്രദ്ധയിൽ പെടുത്തിയത്..
ഉടമ പറഞ്ഞു നമുക്ക് ഈകാര്യം പിന്നീട് സംസാരിക്കാം സഹോദരാ.
പതിവുപോലെ അയാൾ വന്നു ഭക്ഷണം ഓർഡർ ചെയ്തു,കഴിച്ച ശേഷം
ആൾബഹളത്തിനിടയിലൂടെ പുറത്തേക്ക് പോയി. ഉടമ അയാളെ തടയുകയോ ഭക്ഷണത്തിന്റെ പണം ആവശ്യപ്പെടുകയോ ചെയ്തില്ല.ഒന്നും അറിഞ്ഞതായി ഭാവിച്ചതുമില്ലതുടർന്ന് ഉടമ പറഞ്ഞു സഹോദരാ താങ്കൾ പറയുന്നതിന് മുൻപ് തന്നെ പലരും ഈ വിഷയം എന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

എന്നാൽ ഞാൻ കരുതുന്നത് വിശന്ന വയറുമായി ഒരു പിടി ചോറിനു വേണ്ടി, റെസ്റ്റോറന്റിൽ ആളുകൾ നിറയുന്നതും കാത്ത് പുറത്ത് നിൽക്കുന്ന ഈ മനുഷ്യന്റെ വിശപ്പിന്റെ വിളിയാകാം എന്റെ ഈ റെസ്റ്റോറന്റ് നല്ല രീതിയിൽ മുന്നോട്ടു പോകാൻ കാരണമാകുന്നത്.മൂന്ന് നേരം നല്ല ആൾതിരക്ക് ഉണ്ടാകുന്നത്.അങ്ങനെ നോക്കുമ്പോൾ ഞാനും എന്റെ കുടുംബവും ജീവിച്ചു പോകുന്നതിന് ഇദ്ദേഹവും കാരണക്കാരനാണ്.എനിക്ക് അയാളോട് നന്ദിയും കടപ്പാടുമുണ്ട്.നമ്മൾ സഹായിക്കുന്നു എന്ന് നമ്മൾ കരുതുന്ന ആളുകളാകാം ചിലപ്പോൾ നമ്മുടെ തന്നെ ഐശ്വര്യത്തിന്റെ കാരണക്കാരാകുന്നത്.അല്ലേ. ഇത് പോലെ നിരവധി സംഭവങ്ങൾ സംഭവ കഥകൾ എല്ലാം നമ്മുടെ ചുറ്റിലും ഉണ്ട് .ഇതിൽ നിന്നെല്ലാം പൊതുവായി നാം മനസിലാക്കേണ്ടത് ഒരേ ഒരു കാര്യം ആണ് ആവശ്യത്തിൽ ഇരിക്കുന്ന നമ്മുടെ സഹജീവികളെ സഹായിക്കാൻ മനസ്സുണ്ടാകണം എന്ന്.അത് നമ്മുടെ കുട്ടികളെയും പഠിപ്പിക്കേണ്ടത് അതിലേറെ ആവശ്യം ഉള്ളത് ആണ്