നാല് കോളേജ് വിദ്യാർത്ഥികൾ.ഒരു രാത്രിയിൽ നാല് കോളേജ് വിദ്യാ ർത്ഥികൾ ഒരു പാർട്ടിക്ക് പോയി അ ടിച്ചുപൊളിച്ച് സമയം കളഞ്ഞു . അ ടുത്ത ദിവസം നടക്കാനിരുന്നപരീക്ഷ യ്ക്ക് പഠിച്ചില്ല. രാവിലെ അവർ ഒരുഗ്രീസും അഴുക്കും ഉപയോഗിച്ച് സ്വ യം വൃത്തികെട്ടവരായി ഡീനിന്റെ അടുത്തു ചെന്ന് പറഞ്ഞു: ഇന്നലെ രാത്രി ഒരു വിവാഹത്തിന് പോയിരു ന്നെന്നും തിരികെ വരുമ്പോൾ കാറി ന്റെ ടയർ പൊട്ടിയതിനാൽ കാറ് ത ള്ളേണ്ടിവന്നുവെന്നും പരീക്ഷ എഴു താൻ പറ്റാത്ത അവസ്ഥയിലായി എ ന്നും പറഞ്ഞു. ഡീൻ ഒരു മിനിറ്റ് ആ ലോചിച്ചിട്ട് 3 ദിവസത്തിന് ശേഷം വീ ണ്ടും ടെസ്റ്റ് നടത്താമെന്ന് പറഞ്ഞു. അവർ അദ്ദേഹത്തോട് നന്ദി പറയു കയും, അപ്പോഴേക്കും തയ്യാറായിരി ക്കുമെന്ന് അറിയിക്കുകയും ചെയ് തു.മൂന്നാം ദിവസം അവർ ഡീന്റെ മു മ്പാകെ ഹാജരായി.
ഇതൊരു സ്പെ ഷ്യൽ കണ്ടീഷൻ ടെസ്റ്റായതിനാൽ നാലുപേരും പ്രത്യേകം ക്ലാസ് മുറിക ളിൽ ഇരിക്കേണ്ടതാണെന്ന് ഡീൻ പ റഞ്ഞു. കഴിഞ്ഞ 3 ദിവസം നന്നായി ഒരുങ്ങിയതിനാൽ എല്ലാവരും അത് സമ്മതിച്ചു. ടെസ്റ്റിൽ ആകെ 100 പോ യിന്റുകളുള്ള 2 ചോദ്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ: അവ ഇങ്ങനെ യായിരുന്നു:”1) നിങ്ങളുടെ പേര്? _ (1 പോയിന്റ്) 2) ഏത് ടയർ പൊട്ടി?- (99 പോയിന്റ്). ഓപ്ഷനുകൾ – (എ) ഫ്രണ്ട് ലെഫ്റ്റ് (ബി) ഫ്രണ്ട് റൈറ്റ് (സി) ബാക്ക് ലെഫ്റ്റ് (ഡി) ബാക്ക് റൈറ്റ്. “നാം മിടു ക്കരാണ്, ലളിതമായി മറ്റുള്ളവരെ കബളിപ്പിക്കാൻ കഴിയുമെന്നൊക്കെ ചിന്തിക്കുന്ന ധാരാളമാളുകൾ ഉണ്ട്. സ്പെഷ്യൽ ടെസ്റ്റ് ക്വസ്റ്റ്യൻ പേപ്പർ ല ഭിക്കുന്നതു വരെ തങ്ങൾ സമർത്ഥ രാണെന്നു ആ വിദ്യാർത്ഥികൾ കരുതി. എന്നാൽ അവരുടെ സാമർത്ഥ്യം എല്ലാം എത്രവേഗം നഷ്ടപ്പെട്ടു. യഥാ ർത്ഥത്തിൽ നാം മറ്റുള്ളവരെ കബളി പ്പിക്കുമ്പോൾ, സ്വയം കബളിപ്പിക്ക പ്പെടുകയല്ലേ? നാം ആരോടെങ്കിലും അവിസ്വസ്തരാകുമ്പോൾ, നമ്മെ ത ന്നെയല്ലേ വഞ്ചിക്കുന്നത്.
മറ്റുള്ളവർ ക്ക് ഉപദ്രവം ചെയ്യുമ്പോൾ അവർ ക്കുണ്ടാകുന്ന ദോഷത്തെക്കാൾ വള രെയധികം ദോഷം നമുക്ക് തന്നെയ ല്ലേ ഉണ്ടാകുന്നത്? എവിടെയെല്ലാം നാം അവി സ്തരാകുന്നുവോ അവി ടെയെല്ലാം നാം മരിച്ചു കൊണ്ടിരിക്കു ന്നു. ജീവിതത്തിൽ ധാർമികത നഷ്ട പ്പെടുത്തുമ്പോൾ നാം ജീവിക്കുന്നിടം നരക തുല്യമാവുകയാണ്. ധാർമിക ഉത്തരവാദിത്തം ഇല്ലാതെ ജീവിക്കു ന്നവർക്ക് അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കാതിരിക്കാൻ കഴിയില്ല. പ്രകൃതിയിൽ നിന്നും സ്വയം നാം പാഠ ങ്ങൾ പഠിച്ചില്ലെങ്കിൽ പ്രകൃതി നമ്മെ പഠിപ്പി ക്കും പക്ഷേ അത് കഠിനമായി രിക്കും. ധാർമിക ഉത്തരവാദിത്വ ത്തോടെ ജീവിക്കാൻ നമുക്ക് നമ്മെ സമർ പ്പിക്കാം. “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈ വേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു”.(ബൈബിൾ)*.
ദൈവം സഹായിക്കട്ടെ. ആമേൻ.
പി. റ്റി. കോശിയച്ചൻ.
പഴയ ഒരു വള്ളക്കാരന്റെ കഥയുണ്ട്. ഒരു ഗുണപാഠ കഥ.കരയ്ക്ക് നല്ലവണ്ണം അടുപ്പിക്കാതെ ഏതാണ്ട് മുട്ടിന് വെള്ളമുള്ളിടത്ത് അദ്ദേഹം യാത്രക്കാരെ ഇറക്കി വിടും. ലേശം കൂടി അടുപ്പിക്ക് എന്ന് അപേക്ഷിച്ചാല്‍ വള്ളത്തിന്റെ അടി തട്ടുമെന്ന് പറഞ്ഞ് അദ്ദേഹം കുപിതനാകും. യാത്രക്കാര്‍ അദ്ദേഹത്തെ ശപിച്ച് ഇറങ്ങി പോകും. ഉയരം കുറഞ്ഞവരുടെ ഒക്കെ സ്ഥിതി കഷ്ടം തന്നെ. അങ്ങനെയിരിക്കെ പൊടുന്നനെ വള്ളക്കാരന് മരിച്ച് പോയി. അദ്ദേഹത്തിന്റെ മകനായി വള്ളക്കാരന്. വള്ളക്കാരന് മരിച്ച് പോയതിലുള്ള മനുഷ്യസഹജമായ ദുഖമുണ്ടെങ്കിലും യാത്രക്കാര്‍ക്ക് ഉള്ളില്‍ സന്തോഷമുണ്ട്. മുട്ടുവരെ നനയാതെ ഇറങ്ങാമല്ലോ. അത് വള്ളക്കാരന്റെ മകനും അറിയാം. അവന് യാത്രക്കാരെ കരയില്‍ നിന്ന് കുറച്ച് കൂടി ദൂരെ വച്ച് തന്നെ ഇറക്കി വിട്ടു. യാത്രക്കാര്‍ പ്രതിഷേധിച്ചിട്ടും കാര്യമുണ്ടായില്ല. ഇത്രേ പറ്റുകയുള്ളൂ എന്ന് ആ യുവാവ് തറപ്പിച്ച് പറഞ്ഞു. മുട്ട് വരെ നനഞ്ഞിരുന്നത് ഏതാണ്ട് അര വരെ നനയുന്ന സ്ഥിതിയായി. വള്ളക്കാരന്റെ മരണത്തില്‍ ശരിക്കും യാത്രക്കാര്‍ക്ക് അപ്പോ ദുഖമുണ്ടായി. എത്ര നല്ലവനായിരുന്നു വള്ളക്കാരന് എന്ന് അവരെല്ലാം ഓര്‍ത്ത് വിഷമിച്ചു.ഗുണപാഠം: മുന്‍ഗാമികളുടെ പേര് നന്നാക്കുക എന്നത് ചിലരുടെ ധര്‍മ്മമാണ്. മുന്‍ഗാമികളെ പരിഹസിച്ച മനുഷ്യര്‍ക്ക്, അയാളെത്രയോ ഭേദമായിരുന്നുവെന്ന് പറയാനുള്ള അവസരം പിന്‍ഗാമികള്‍ ഉണ്ടാക്കി തരും.
ചുമ്മാ ഒരു കഥ. അതിനിവിടെ എന്താണ് പ്രസക്തിയെന്ന് ചോദിക്കരുത്.