കടം വാങ്ങിയ കാശ് തിരിച്ചു ചോദിച്ചപ്പോൾ പറയുന്നത് കാശുകൊണ്ടു ഞാൻ നാടുവിട്ടു പോകില്ല നിനക്കിപ്പോ ഇതു കിട്ടിയിട്ട് എന്തുചെയ്യാനാണ് ശേഷം

EDITOR

പണം കടം കൊടുത്തു ശത്രുക്കളെ മാത്രം ആണ് സമ്പാദിക്കാൻ പറ്റൂ എന്ന് പലരും പറയുന്ന ഒരു കാര്യം ആണ് അനുഭവങ്ങളിൽ കൂടെ ആണ് എല്ലാ ആളുകളും ഇത് പറയുക . ഇ അവസരത്തിൽ ആണ് ശ്രീ സുരേഷ് എസ് പി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ശ്രദ്ധയമാകുന്നത്.കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.അനുഭവങ്ങള്‍ ആണ് പലപ്പോഴും നമ്മെ ഉറച്ച ചില തീരുമാനത്തില്‍ കൊണ്ട് എത്തിക്കുക എന്നത് ഒരു വസ്തുതയാണ്.അത്തരത്തില്‍ ഞാനും ഇന്നൊരു ഉറച്ച തീരുമാനം എടുത്തു ജീവിതത്തിൽ ഒരാള്‍ക്കും ഇനി പണം കടമായി കൊടുക്കില്ല എന്ന തീരുമാനം (കടം ഇനി ആരും എന്നോട് ചോദിക്കരുത് എന്നൊരു ധ്വനികൂടി ഇതിൽ ഇല്ലേ എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ yes.കടം കൊടുത്താൽ മാത്രം നിലനില്‍ക്കുന്ന ബന്ധങ്ങൾ ഇനി എനിക്ക് ആവശ്യം ഇല്ല എന്ന് തന്നെ ആണ് പറയാന്‍ ഉള്ളത്).ഇന്നുവരെ കടം കൊടുത്തത് വഴി ഒന്നും നേടാനോ ഒരു ബന്ധങ്ങളും നന്നായി നിലനിർത്താനോ കഴിഞ്ഞിട്ടില്ല എന്ന് മാത്രം അല്ല ഒരുപാട് നല്ല ബന്ധങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു.

എന്റെ അനുഭവങ്ങള്‍ അറിയുന്ന പലരും എന്നോട് പറയുമായിരുന്നു എന്തിനാണിങ്ങനെ കൈയ്യിൽ ഇരിക്കുന്ന പണം കൊടുത്ത് ശത്രുക്കളെ ഉണ്ടാക്കുന്നതെന്ന്. അപ്പോഴൊക്കെയും ഞാൻ പറയുമായിരുന്നു സുഹൃത്തുക്കള്‍ക്ക് ഒരാവശ്യം വന്നാൽ സഹായിച്ചില്ലാ എങ്കില്‍ പിന്നെ എന്ത് സുഹൃത്ത് എന്ന്.But അങ്ങനെ കരുതി പണം കൊടുത്ത് സഹായിച്ചവരില്‍ പലരും ഇന്നെന്റെ സുഹൃത്തുക്കള്‍ അല്ല എന്ന് മാത്രമല്ല വലിയ ശത്രുക്കളും ആണ് ഇന്ന് എന്റെ ജീവിതത്തില്‍ആരെങ്കിലും എനിക്ക് ശത്രുക്കൾ ഉണ്ടെങ്കില്‍ അത് ഞാൻ പണം കടം കൊടുത്ത് സ്വയം നേടിയതാണ് അതുകൊണ്ട് തന്നെ ആരോടും പരാതിയും ഇല്ല.പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നില്‍ക്കുന്നവനാണ് സുഹൃത്ത് but അത് എനിക്ക് മാത്രം ബാധകമുള്ള ഒന്നാണെന്ന് പലപ്പോഴും തോന്നാറുണ്ട്, തോന്നാറുണ്ട് എന്നല്ല അങ്ങനെതന്നെയാണ് പലപ്പോഴും സംഭവിക്കുക.കടം കൊടുക്കുന്നത് വഴി സംഭവിക്കുന്ന ചില കാര്യങ്ങൾ കൂടി പറഞ്ഞു പോകാം.1, കടം കഴിയുന്നതും കൊടുക്കാതിരിക്കുക അതാണ് ഏറ്റവും ഉത്തമം. കാരണം കൊടുത്താൽ ഇനി അത് ആര്‍ക്കുവേണ്ടി ആണെങ്കിലും നിങ്ങളുടെ ഒരു ആവശ്യത്തിനും ആ പണം ഉപകരിക്കില്ല.

2,കടം ചോദിക്കുന്നവന് അത് എങ്ങനെയും നിങ്ങളുടെ കയ്യിൽ നിന്നും വാങ്ങണം എന്നത് മാത്രമാണ് അതുകൊണ്ടുതന്നെ എന്ത് നാടകവും കളിക്കും കുടുംബത്തോടെ ആത്മഹത്യ ചെയ്യും എന്ന് വരെ പറഞ്ഞേക്കാം.3,തിരികെ തരുന്ന കൃത്യമായ date പറയും എന്നാൽ ഒരിക്കലും അത് സമയത്ത് കിട്ടില്ല. (ഇനി കയ്യിൽ പൈസ ഉണ്ടെങ്കിൽ പോലും അത് ബാങ്കിൽ ഇട്ടു പലിശവാങ്ങും എങ്കിലും നിങ്ങൾക്ക് കിട്ടണം എന്നില്ല. നമ്മൾ അവര്‍ക്ക് കൊടുത്ത പണം നമ്മൾ ബാങ്കില്‍ ഇട്ടാലും പലിശ കിട്ടും എന്നത് ഇവര്‍ക്ക്‌ അറിയില്ല).4, ഈ പണം തരാൻ ഉള്ളപ്പോൾ തന്നെ അവർക്ക് മറ്റൊരാവശ്യം വന്നാൽ അന്നും അവർ ആദ്യം നിങ്ങളെ തന്നെയേ ഓർക്കൂ. (അത്രക്ക് സ്നേഹം നിങ്ങളോട് ഉണ്ടെന്ന് കരുതരുത് വലിപ്പിച്ച് പരിജയം ഉള്ളത് നിങ്ങളെ ആയതിനാലാണ്).5, പണം തിരികെ ചോദിച്ചു തുടങ്ങുമ്പോൾ മുതൽ പലതരം മറുപടികൾ വന്നുതുടങ്ങും.

നിന്റെ കാശുകൊണ്ടു ഞാൻ നാടുവിട്ടു പോകില്ല നിനക്കിപ്പോ ഇതു കിട്ടിയിട്ട് എന്തുചെയ്യാനാണ്,ഇത്രപെട്ടന്ന് തിരികെ ആവശ്യപ്പെടും എന്നറിഞ്ഞില്ല, നീയൊക്കെ ഒരു സുഹൃത്താണോ, എന്റെ കയ്യിൽ ഇപ്പൊ തരാൻ ഇല്ല, നീ കൊണ്ട് കേസുകൊടുക്ക് ഇനി കൊടുക്കുന്ന എമൗണ്ട് വളരെ വലുതാണെങ്കിൽ ചിലപ്പോ വലിയ ആരോപണങ്ങളിലേക്കൊക്കെ അത് ചെന്നെത്തിക്കും, ഇതിനൊക്കെ പുറമെ നമ്മൾ ആള് ശരിയല്ല വീട്ടിൽ കേറ്റാൻ കൊള്ളില്ല പെണ്ണുമ്പിള്ളേ കേറിപിടിച്ചു ചിലപ്പോ അവന്റെ കൊച്ചുങ്ങള് വരെ നമ്മടെതാണെന്നു പറഞ്ഞേക്കാം so ജാഗ്രതൈ.കടം” ഒരിക്കലും ഒരു കൊടുക്കൽ വാങ്ങൽ അല്ല വെറും കൊടുക്കൽ മാത്രം ആണ് അത് തിരികെ വാങ്ങാൻ ഒരുപാട് പണിയെടുക്കേണ്ടിവരും. അതുകൊണ്ട് തന്നെ കൊടുക്കാതിരിക്കുന്നതാണ് ഉത്തമം മനസമാധാനം ഉണ്ടാവും എന്നത് തീർച്ച.ശ്രദ്ധിക്കേണ്ട എറ്റവും പ്രധാനപെട്ടത് “കടം” കൊടുത്ത പണം തിരികെ കിട്ടും എന്ന ഉറപ്പില്‍ മറ്റാര്‍ക്കും വക്ക് കൊടുക്കരുത് അതുവഴി ഉണ്ടായേക്കാവുന്ന ധനനഷ്ടവും മാനഹാനിയും ഒരിക്കലും നിങ്ങൾക്ക് നികത്താന്‍ പറ്റില്ല അത് 100% തീര്‍ച്ച.സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട”