കാറിൽ മകൻ കുത്തി വരച്ച ദേഷ്യത്തിൽ മകനെ തല്ലി നിർഭാഗ്യത്താൽ ആ കൈ ചലന ശേഷി നഷ്ടപ്പെട്ടു ശേഷം മകൻ കാറിൽ എഴുതിയത് നോക്കിയ അച്ഛൻ ഞെട്ടിപോയി

EDITOR

ഒരച്ഛനും, ആറുവയസ്സുള്ള മകനും വലിയ സുഹൃത്തുക്കളേ പോലെയാണ്.
ജോലിയിൽ promotion കിട്ടിയപ്പോൾ അയാൾ ഒരു കാർ വാങ്ങി.അങ്ങനെ അച്ഛനും മകനും കൂടെ കാറിൽ യാത്ര ചെയ്യുമ്പോൾ അയാൾ കാർ നിർത്തി എന്തോ വാങ്ങാൻ കടയിലേക്ക് പോയി. ആ സമയം ആ മകൻ കാറിൽ നിന്നിറങ്ങി ഒരു കമ്പികഷ്ണമെടുത്തു കാറിൽ നല്ലപോലെ പോറൽ ഉണ്ടാക്കി.അയാൾ വന്നു നോക്കുമ്പോൾ കാർ നന്നായിട്ട് പോറിയിരിക്കുന്നു. അയാൾക്ക് ദേഷ്യം വന്നിട്ട് കുട്ടിയുടെ കൈയ്യിലിരുന്ന കമ്പിവാങ്ങി ഒറ്റയടി കൊടുത്തു. അടി കൈവിരലിൽ കൊണ്ട് കുട്ടി കരയാൻ തുടങ്ങി.കുറച്ചു കഴിഞ്ഞു ദേഷ്യമൊക്കെ മാറിയെങ്കിലും കുട്ടി കരച്ചിൽ നിർത്തുന്നില്ല. അയാൾ പെട്ടെന്ന് കുട്ടിയെ കാറിൽ കയറ്റി Hospital കൊണ്ടുപോയി ഡോക്ടറെ കാണിച്ചു.വിരലുകൾ scan ചെയ്തുനോക്കിയിട്ട് ഡോക്ടർ പറഞ്ഞു ഇനി ഈ കുട്ടിയുടെ വിരലുകൾ അനങ്ങില്ല”.അയാൾ ആകെ തകർന്നു പോയി. കരഞ്ഞുകൊണ്ടയാൾ ICU വിലെ ഗ്ലാസിലൂടെ നോക്കുമ്പോൾ കുട്ടി അയാളെ നോക്കി ചിരിക്കുന്നു.

മനോവേധനയോടെ അയാൾ കാറിനരികിൽ വന്ന് കുട്ടി പോറിയഭാഗം തലോടുമ്പോഴാണ് അയാൾ അതു വായിച്ചത്. ‘I Love You Daddy പെട്ടെന്നുണ്ടായ ദേഷ്യത്തെ ഓർത്ത് അയാൾ ശപിക്കാൻ തുടങ്ങി.പ്രിയരേനമ്മുടെ പെട്ടന്നുള്ള ദേഷ്യം എത്ര അകലങ്ങളാണ് സൃഷ്ടിക്കുന്നത്. മൂന്നോ നാലോ മിനിറ്റ് മാത്രം ആയുസ്സുള്ള ദേഷ്യം കൊണ്ട് തകർന്നു തരിപ്പണമായ എത്രയോ മനുഷ്യന്മാരുണ്ട്, എത്രയോ കുടുംബങ്ങളുണ്ട്. ഒന്ന് ക്ഷമിക്കുവാൻ തയ്യാറായിരുന്നെങ്കിലോ?ഓർക്കുക കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന് താമസവും ഉള്ളവരായിരിപ്പിൻ.

മറ്റൊരു ഗുണപാഠ കഥ ഇങ്ങനെ ഒരിടത്തൊരു വീട്ടിൽ ഒരു ക്ലോക്ക് ഉണ്ടായിരുന്നു. വലിയൊരു ക്ളോക്ക്. പഴയൊരു ക്ലോക്കാണ്‌. അതില്‌ ആടണ പെൻഡുലം എന്നൊരു സാധനമുണ്ട്. സമയാസമയം ടിംഗ് ടോംഗ് എന്നു മണിയടിക്കും. ക്ലോക്കില്‌ മൂന്ന് സൂചികളുണ്ട്. ഒരു കൊച്ച് മണിക്കൂർ സൂചി, വലിയ മിനിട്ട് സൂചി, പിന്നൊരു മെലിഞ്ഞ സെക്കന്റ് സൂചി. ഈ സൂചികൾ എപ്പോഴും എന്തേലും പറഞ്ഞു കൊണ്ടിരിക്കും.അപ്പോ ചെറിയ സൂചി പറഞ്ഞു,ഞാനാണ്‌ ഏറ്റവും പ്രധാനപ്പെട്ടവൻ. എല്ലാരും മണിക്കൂറാണ്‌ നോക്കുന്നത്’അപ്പോ മിനിട്ട് സൂചി പറഞ്ഞു,
അല്ല, ഞാനാണ്‌ പ്രധാനപ്പെട്ടവൻ. ഞാനും കൂടി കറങ്ങാതെ സമയത്തിനു വിലയുണ്ടാവില്ല.അപ്പോൾ സ്പീഡിൽ ഓടുന്ന സെക്കന്റ് സൂചി പറഞ്ഞു,
‘ഞാൻ ഈ കിടന്ന് സ്പീഡിൽ ഓടുന്നത് കൊണ്ടാണ്‌ നിങ്ങളൊക്കെ കൃത്യമായി സമയം കാണിക്കുന്നത്..അല്ലെങ്കിൽ കാണാമായിരുന്നു!’ അതു പറഞ്ഞ്, ‘നിക്കാൻ സമയമില്ല’ എന്നും പറഞ്ഞ് സെക്കന്റ് സൂചി ഓടി പോയി.

ഇതു കേട്ടപ്പോൾ മണിക്കൂർ സൂചിക്കും, മിനിട്ട് സൂചിക്കും മിണ്ടാട്ടം മുട്ടി. സെക്കന്റ് സൂചി പറഞ്ഞത് ശരിയല്ലെ? അവൻ ഈ കിടന്ന് വെളുക്കെ വെളുക്കെ ഓടുന്നത് കൊണ്ടല്ലെ നമ്മളിങ്ങനെ ഗമയിൽ സമയം കാണിക്കുന്നത്?സെക്കന്റ് സൂചി ഗമയിൽ ഓടി കൊണ്ടിരുന്നു.കുറച്ച് കഴിഞ്ഞപ്പോൾ ആ വീട്ടിലെ കൊച്ചു കുട്ടിയും ആ കൂട്ടിയുടെ അച്ഛനും ക്ലോക്കിന്റെ മുൻപിൽ വന്നു.അച്ഛൻ കുട്ടിക്ക് സമയം നോക്കാൻ പഠിപ്പിച്ചു കൊടുക്കുവായിരുന്നു. മണിക്കൂറ്‌ സൂചിയെ കുറിച്ചും, മിനിട്ട് സൂചിയെ കുറിച്ചും, സെക്കന്റ് സൂചിയെ കുറിച്ചും ഒക്കെ പറഞ്ഞു കൊടുത്തത് സൂചികൾ അഭിമാനത്തോടെ കേട്ടു കൊണ്ടിരുന്നു.അവർ കാതോർത്തു, ആരാണ്‌ പ്രധാനപ്പെട്ടവനെന്ന് ഇപ്പോ കേൾക്കാം.അപ്പോ, കുട്ടി ചോദിച്ചുഎങ്ങനെയാണച്ഛാ ഈ സൂചി ഇങ്ങനെ തിരിഞ്ഞൂണ്ടിരിക്കുന്നെ?അതു പറഞ്ഞു തരാംഎന്നും പറഞ്ഞ്, അച്ഛൻ ക്ലോക്കിന്റെ ചില്ലു വാതിൽ തുറന്ന് അകത്തേക്ക് കൈ നീട്ടി.

അവിടെ ചെറിയൊരു ചാവി ഇരിപ്പുണ്ടായിരുന്നു.എന്നിട്ട് ഒരു ചെറിയ ചാവി എടുത്ത് കാണിച്ചു കൊണ്ട് പറഞ്ഞു,മോനെ ദെ ഈ ചാവി വെച്ച് ദിവസം തിരിച്ചു കൊടുത്തില്ലെങ്കിൽ ക്ലോക്ക് നിന്നു പോവും.എന്നിട്ട് അച്ഛൻ ചാവി വെച്ച് എങ്ങനെയാ കീ കൊടുക്കേണ്ടത് എന്ന് കാണിച്ചു കൊടുത്തു. അതു കഴിഞ്ഞ് ചാവി എടുത്ത് അകത്തു വെച്ചു.സൂചികൾക്ക് ആരാണ്‌ പ്രാധാനപ്പെട്ടവൻ എന്ന് മനസ്സിലായി. ചാവി ഒരിടത്ത് മിണ്ടാതെ ഇരുന്നതേയുള്ളൂ. ഒരു ശബ്ദവും ഉണ്ടാക്കിയില്ല, ആരോടും തർക്കിക്കാനും പോയില്ല.എന്താണ്‌ ഈ കഥയുടെ ഗുണപാഠം?. എന്തു കൊണ്ടാണ്‌ ചാവി മിണ്ടാതെ ഇരുന്നത്?. ആരാണ്‌ പ്രധാനപ്പെട്ടവൻ?കഥ ഇഷ്ടപ്പെട്ടെങ്കിൽ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കൂ. ചോദ്യങ്ങൾ ചോദിക്കൂ.ഉത്തരങ്ങൾ പറഞ്ഞു കൊടുക്കൂ.