നഷ്ടം കാരണം പൂട്ടാൻ പോയ കടയിൽ നിന്ന് സാധനം ലോറിയിൽ കയറ്റാൻ അവർ ചോദിച്ച തുക കേട്ടാൽ നിങ്ങളുടെയും തല കറങ്ങും കുറിപ്പ്

EDITOR

ചുമട്ട് തൊഴിലാളികളുടെ കഷ്ടതകൾ കാണിച്ച് കൊണ്ട്‌ ഒരു വീഡിയോ വന്നു പക്ഷെ ചില അനുഭവങ്ങൾ കാരണം അത്ര വിഷമം മനസ്സിൽ പോലും തോന്നിയില്ല കാരണംഎന്റെ ഒരു പഴയ അനുഭവം ഇവിടെ പങ്ക് വയ്ക്കാം പണ്ട് എനിക്ക് ഉണ്ടായിരുന്ന ഒരു തുണിക്കട നഷ്ടം വന്ന് കടം കൂടിയപ്പോൾ നിർത്താൻ തീരുമാനിച്ചു നിർത്താൻ ഉള്ള പ്രധാന കാരണം കെട്ടിടത്തിന്റെ അധിക rent ആയിരുന്നു .അന്നത്തെ വിവരക്കേടിനു ചെന്ന് ചാടി കൊടുത്തതാണ് .നിർത്തുമ്പോൾ കെട്ടിട മുതലാളിക്ക് കൊടുത്ത 1.5 ലക്ഷം രൂപ സെക്യൂരിറ്റി തിരിച്ച് കിട്ടും.അത്‌ വെച്ച് തൽകാലം ഒരു ചെറിയ മുറിയിലേക്ക് മാറി ബാക്കി പൈസക്ക് കടം വീട്ടാം എന്ന പ്ലാനിൽ കട പൊളിക്കാൻ തുടങ്ങി കട പണിയാൻ കൂടെ ഉണ്ടായിരുന്ന അരുൺ ചേട്ടൻ തന്നെ ആണ് പൊളിക്കാനും സഹായിക്കുന്നത് .കേടുപാടുകൾ പറ്റാതെ പൊളിച്ച് എടുത്ത സാധനങ്ങൾ താഴെ ഇറക്കാൻ ഞാൻ എന്റെ കുറച്ച് കുട്ടുകാരെ വിളിച്ചു. വണ്ടി വിളിച്ച് പൈസ കളയണ്ട എന്ന് പറഞ്ഞു Depaul അവന്റെ നിസ്സാൻ ടിപ്പർ ഉം തന്നു വിട്ടു . അത്‌ താഴോട്ട് ഇറക്കി കൊണ്ട്‌ ഇരിക്കുമ്പോൾ ആണ് എന്റെ സ്വന്തം നട്ടിലെ ആ വീഡിയോ ൽ കണ്ടത് പോലെ ഒരു പാവം യൂണിയൻ കാരൻ ചേട്ടൻ ഷിർട്ടിന് പുറകിൽ ഒരു കുട ഒക്കെ തൂക്കി വരുന്നത്.

എന്ന പണിയാ ഈ കാണിക്കുന്നേ എന്ന് ഒരു ചോദ്യം.അന്ന് ഇതിനെപറ്റി ഒന്നും അറിയാത്ത എനിക്ക് അദ്യം കാര്യം മനസിലായില്ല.ഒരു നയത്തിൽ കാര്യങ്ങൾ സംസാരിച്ച് അയാളെ പറഞ്ഞു വീട് .യൂണിയൻ കാരാണ് , പ്രശ്നമാകും എന്ന് മുൻപരിചയം ഉള്ള ഒരു കച്ചവടക്കാരൻ എന്നോട് പറഞ്ഞത്‌ അനുസരിച്ച് ഞാൻ സംസാരിച്ചു . വളരെ മയത്തിൽ തന്നെ എന്നോട് അയാൾ പറഞ്ഞു സാധനം ഇറക്കിക്കോ . പക്ഷെ ഈ വണ്ടി ഇവിടുന്ന് പോകില്ല .എന്ന് മാത്രം അല്ല വണ്ടിന്ന് സാധനം ഇറക്കുകേം ഇല്ല . അതിന് അവർ സമ്മതിക്കില്ല എന്ന് glass ഉള്ളതുകൊണ്ട് നല്ല നിരക്കും തരേണ്ടി വരും എന്നായി കാര്യങ്ങൾ  നിരക്ക് കേട്ടതോടെ ആണ് എന്റെ കണ്ണ് നിറഞ്ഞു പോയത് .16,000 രൂപ കയറ്റാനും 16000 രൂപ ഇറക്കാനും . അതായത് 32000 രൂപ അവർക്കു കൊടുക്കണം .എന്റെ അവസ്ഥകൾ എല്ലാം കേട്ടപ്പോൾ പിന്നീട് വന്നതിൽ മനസ്സലിവ് കാണിച്ച ഒരാൾ ഒരാൾ മാത്രം അവരോട് സംസാരിച്ച് അത്‌ 28000 രൂപ ആക്കി തന്നു.

അതായത് security തിരിച്ച് കിട്ടുമ്പോൾ അതിൽ കൂടിയ പങ്കും ഞാൻ ഇവർക്കു കൊടുക്കണം എന്റെ കണക്കുകൂട്ടലുകൾ ഒക്കെ തെറ്റി .. ഞാൻ ആ സാധനങ്ങൾ വെച്ച് ലാഭം ഉണ്ടാക്കുകയല്ല നഷ്ടം കാരണം പൊളിച്ച് എടുത്തോണ്ട് പോകുകയാണ് എന്നൊക്കെ കാല് പിടിച്ച് പറഞ്ഞിട്ടും അവർ അത്‌ കൂട്ടാക്കിയില്ല .. അവസാനം അത്‌ കൊടുത്തു . ഒരു സംരംഭകനെ ചുമട് എടുത്ത് സഹായിക്കുക എന്നതല്ലേ ഇവരുടെ ജോലിയുടെ അടിസ്ഥാനം അങ്ങനെ എങ്കിൽ അത്‌ ആവശ്യപെടുന്നിടത്ത് അല്ലെ ഇവരുടെ തൊഴിലിനു പ്രസക്തി ? അല്ലാത്തിടത്ത് ഈ ജോലിക്ക് പ്രസക്തി ഇല്ല എന്ന് മാത്രമല്ല തൊഴിൽ തരാൻ സാഹചര്യം ഇല്ലാത്ത ആളുകളുടെ അടുത്ത് ഭീഷണി പെടുത്തി തൊഴിൽ നേടി എടുക്കുന്നതിൽ വ്യക്തമായ സ്വാർഥത അല്ലെ ഉള്ളത് ?
അതിന് എന്ത്‌ നിയമം കുട്ടു പിടിച്ചാലും ശെരിക്കും ഈ പറഞ്ഞതല്ലേ സംഭവിക്കേണ്ടത് ?ചില സ്ഥലങ്ങളിൽ വളരെ മാന്യമായി ഈ തൊഴിൽ ചെയ്യുന്ന യൂണിയൻ കാർ ഉണ്ട് എന്ന് പ്രിത്യേകം ഓർമിപ്പിക്കുന്നു എനിക്ക് സ്വന്തമായി ഒരു അനുഭവം ഉള്ളതുകൊണ്ട് ആ വീഡിയോ എന്നിൽ ഒരു വികാരവും ഉണ്ടാക്കിയില്ല.കടവും വാങ്ങി കിടപ്പാടം പണയം വെച്ച് സംരംഭം തുടങ്ങുന്നവന്റെ വിഷമത്തിനു വില കൊടുക്കാത്തവരുടെ വിഷമത്തിനോട് എനിക്ക് പുച്ഛം മാത്രം
ആനന്ദ് പോൾ