മഹാനായ സ്കോട്ടിഷ് കവിയായ റോബർട്ട് ബേൺസ് ഒരു ദിവസം കപ്പലുകൾക്ക് സമീപം നടക്കുമ്പോ ൾ സഹായത്തിനായി ഒരു നിലവിളി കേട്ടു. അദ്ദേഹം നിലവിളി കേട്ട ഭാഗ ത്തേക്ക് ഓടി. ആ നിമിഷം ഒരു യുവ നാവികൻ കടലിലേക്ക് ചാടി മുങ്ങി ക്കൊണ്ടിരുന്ന വ്യക്തിയെ വളരെ കഷ്ടപ്പെട്ട് രക്ഷിച്ചു. മരണത്തില്‍ നിന്ന് രക്ഷപപെട്ടയാൾ വളരെ ധനി കനായ ഒരു വ്യാപാരിയായിരുന്നു. ധീരനായ ആ നാവികനോട് നന്ദി പറ ഞ്ഞ അദ്ദേഹം ഒരു ഷില്ലിംഗ് (ഒരു രൂപ) സമ്മാനമായിനൽകി. ആ സ മ്മാനം സ്വീകരിക്കുവാന്‍ നാവികന് ലജ്ജ തോന്നി. ഒരു വലിയ ജനക്കൂട്ടം അവരുടെ ചുറ്റും കൂടിയിരുന്നു. എല്ലാ വരും നാവികനെ മുക്തകണ്ഠം പ്ര ശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ധനികൻ ധീരനായ നാവിക ന് ഒരു ഷില്ലിംഗ് മാത്രം നൽകിയത് ജനക്കൂട്ടത്തെ അതൃപ്തരാക്കി.
പല രുമത് ഉറക്കെ വിളിച്ച്പറയുകയും, പ്രതിഷേധിക്കുകയും ചെയ്തുവെങ്കി ലും ആ വ്യാപാരി അവരെ ശ്രദ്ധിച്ചില്ല. ആ സമയം റോബർട്ട് ബേൺസ് ജന ക്കൂട്ടത്തെ സമീപിച്ച് കാര്യം എന്താ ണെന്ന് ചോദിച്ചു. മുഴുവൻ കഥയും അവര്‍ അദ്ദേഹത്തോട് പറഞ്ഞു.ധനികനായ വ്യാപാരിയുടെ പെരുമാ റ്റത്തിൽ അദ്ദേഹം ആശ്ചര്യപ്പെട്ടില്ല: ഒരു ചെറു ചിരിയോടെ ബേൺസ് പറഞ്ഞു: “അദ്ദേഹത്തെ വെറുതെ വിടുക. തന്റെ ജീവിതത്തിന്റെ വില നിശ്ചയിക്കാന്‍ ഏറ്റവും മികച്ചയാൾ അദ്ദേഹം തന്നെയാണ്. അദ്ദേഹത്തി ന്റെ ജീവന്റെ വിലയാണ് അദ്ദേഹം സമ്മാനമായി നല്‍കിയത്”. നമ്മുടെ പ്രവർത്തനങ്ങൾ തന്നെയാണ് നമ്മു ടെ ജീവനെ വിലയുള്ളതാക്കി തീർ ക്കുന്നതും വില രഹിതമാക്കി തീർ ക്കുന്നതും. എത്ര ധനം സ്വരൂപിച്ചാ ലും അതുകൊണ്ടു നമ്മുടെ ജീവൻ വിലയുള്ളതാവില്ല എന്നാൽ നമ്മുടെ ധനം എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് നമ്മുടെ ജീവനെയും ജീവിതത്തെയും വിലയുള്ളതാക്കി തീർക്കുന്നത്.
ജീവിതലക്ഷ്യവും പ്രയ ത്നവും നമ്മുടെ ജീവിതദർശനത്തെ ആശ്രയിച്ചിരിക്കുന്നു. ഉന്നതമായ ദർശനത്തിനു സമാനമായ ലക്ഷ്യം കൈവരിക്കുന്നത് പ്രവർത്തികളിലൂ ടെയാണ്. അതിനാൽ നമ്മുടെ പ്രവർ ത്തികളാണ് നമ്മുടെ ജീവിതത്തെ വിലയുള്ളതാക്കി തീർക്കുന്നത് എന്ന തിന് സംശയമില്ല. സ്വാർത്ഥ ലാഭത്തി നു വേണ്ടിയുള്ള പ്രയത്നങ്ങൾ അല്ല, മറിച്ച് പ്രതിഫലേച്ഛ കൂടാത്ത സേവന മാകണം ജീവിതം. ഉന്നത അധികാരി കൾ സെക്യൂരിറ്റി ഫോഴ്സിനെ വെച്ച് ജീവിക്കുന്നതു പോലെയുള്ള ജീവിത മല്ല, നാം ജീവിക്കണമെന്നത് നമ്മുടെ ആവശ്യം എന്നതിനേക്കാൾ മറ്റുള്ള വരുടെ ആവശ്യമായി പരിണമിക്ക ണം. അപ്പോഴാണ് ജീവിതവും ജീവ നും വിലയുള്ളതായി തീരുന്നത്.ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടു ത്തിയാൽ അവന്നു എന്തു പ്രയോ ജനം? അല്ല, തന്റെ ജീവനെ വീണ്ടു കൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും?” (ബൈബിൾ). ദൈവം സഹായിക്കട്ടെ. ആമേൻ.
പി. റ്റി. കോശിയച്ചൻ.