കുറച്ചു ദിവസമായി ഒരു പ്രണയ കേസ് പുറകിലായിരുന്നു പെൺകുട്ടിയോട് ചില കാര്യങ്ങൾ ചോദിച്ചപ്പോ ഉത്തരം അത്ഭുതപ്പെടുത്തുന്നത് ആയിരുന്നു

EDITOR

കഴിഞ്ഞ കുറച്ചു ദിവസം ആയി ഞാൻ ഒരു പ്രണയ കേസിന്റെ പുറകിൽ ആയിരുന്നു. പെണ്കുട്ടിയുടെ പ്രായം 22 വയസ്. കോളേജിൽ നിന്നും ഡിഗ്രി ഒക്കെ കഴിഞ്ഞ് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ആയി ജീവിക്കുന്ന ഒരു പെണ്കുട്ടി. ഞാൻ ആ പെണ്കുട്ടിയും ആയി ഒത്തിരി നേരം സംസാരിച്ചു.നിങ്ങൾ എങ്ങനെയാ കണ്ടുമുട്ടിയത്?അത് ഫേസ്ബുക്കിൽ അവനെ നേരിൽ കണ്ടിട്ടുണ്ടോ?
ഇല്ല അവനെ ഒത്തിരി ഇഷ്ടം ആണോ?ഒത്തിരി ഇഷ്ടം ആണ് അവൻ എന്തു ചെയുവ?
അറിയില്ലഅവന്റെ വീട് എവിടെ ആണ്? വീട്ടിൽ ആരൊക്കെ ഉണ്ട്?
അറിയില്ലഎന്തുകൊണ്ടാ അവനെ ഇഷ്ടപ്പെട്ടത്? ഒരു കാരണം കാണുമല്ലോ, അതെന്താ.
അറിയില്ല, ഇഷ്ട്ടം ആയി പോയിഎനിക് ഇ വീട്ടിൽ സംസാരിക്കാൻ ആരും തന്നെ ഇല്ല. അവനോടാണ് ഞാൻ കൂടുതൽ നേരവും സംസാരിക്കുന്നത്. അങ്ങനെ അവനെ ഇഷ്ട്ടം ആയി പോയി.ഞാൻ അവനെ മാത്രമേ കല്യാണം കഴിക്കു.

സംസാരിക്കാൻ ആരും ഇല്ല എന്നു പറഞ്ഞല്ലോ? വീട്ടുകാരും ആയി സംസാരിക്കില്ലേ?
“ഉണ്ട്”പിന്നെ?.മറുപടി ഒന്നും തന്നെ പറയാതെ നിന്ന പെണ്കുട്ടിയോട്‌ പിന്നെയും ഞാൻ ഒത്തിരി സംസാരിച്ചു. ഒരു രസത്തിനു തുടങ്ങിയ സംസാരത്തിൽ പെണ്കുട്ടി വീണു പോയത് ആണ്. അവൻ അവന്റെ വഴിക്ക് പോയി, പക്ഷെ ഇ പെണ്കുട്ടിക്ക് അസ്ഥിക്ക് പിടിച്ചു. തുടർന്നുള്ള നാളുകളിൽ ഞാൻ ഒത്തിരി തവണ ആ പെണ്കുട്ടിയും ആയി സംസാരിച്ചു.ഇന്ന് ആ പെണ്കുട്ടിയുടെ വിവാഹനിശ്ചയം ആണ്. രാവിലെ തന്നെ ഞാൻ പെണ്കുട്ടിയുടെ അച്ഛനും ആയി സംസാരിച്ചു.
എനിക്ക് വരാൻ കഴിയില്ല. ഞാൻ ഇപ്പോൾ ബാംഗ്ലൂർ ആണ്. വീട്ടിൽ നിന്നും അച്ഛനും അമ്മയും പങ്കെടുക്കും. ഞാൻ കല്യാണത്തിന് തീർച്ചയായും വരും”.
താങ്ക്സ് അനീഷ്.ഞാൻ ഒത്തിരി സ്വപ്നം കണ്ടതായിരുന്നു അവളെക്കുറിച്.

പഠിച്ചു ഒരു ജോലിയൊക്കെ മേടിച്ചു സ്വന്തം കാലിൽ നിൽകുന്നതൊക്കെ ഞാൻ ഒത്തിരി സ്വപ്നം കണ്ടിരുന്നു. പക്ഷേ ഇപ്പോൾ അവളുടെ കല്യാണം ആണ് പ്രധാനം.
കല്യാണത്തിന് ശേഷം ഞാൻ ആവുനിടത്തോളം പഠിക്കാൻ പറയും. അവൾക്ക് താല്പര്യം ഉണ്ടേൽ പഠിച്ചു ഒരു ജോലിയൊക്കെ മേടികട്ടെ.ആ അച്ഛന്റെ നെടുവീർപ്, എനിക്ക് ഫോണിൽ കൂടി വ്യക്തമായി കേൾക്കാമായിരുന്നു.ഹേയ്, സന്തോഷമായിരിക്കു.എല്ലാം ശെരിയാകും. ഇതൊക്കെ എല്ലാ കുടുംബത്തിലും സംഭവിക്കുന്ന ഒന്നാണ്.ജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ടു പോകു. മകളെയും സപ്പോര്ട് ചെയ്യൂ.നോട്ട്-പ്രണയം ഒരു മാനസിക രോഗം ഒന്നുമല്ല. അതിന്റെ ചികിത്സ വിവാഹവും അല്ല.
അനീഷ് ഓമന രവീന്ദ്രൻ