ഒരാൾ തന്റെ ബിസിനസ് എല്ലാം തകർന്നു കടതതിൽ മുങ്ങി ഇനി രക്ഷപ്പെടാനായിട്ട് മാർഗ്ഗങ്ങൾ ഒന്നുമില്ല ഇനി ആത്മഹത്യാ മാത്രമാണ് പോംവഴി എന്ന് കരുതിഒരു പാർക്കിലെ ബെഞ്ചിൽ വിഷമിച്ചിരിക്കുകയായിരുന്നു അപ്പൊൾ ഒരാൾ അദ്ദേഹത്തിൻ്റെ തൊട്ടടുത്തുവന്നിരുന്നു ചോദിച്ചു എന്താണ് സുഹൃത്തേ നിങ്ങളുടെ പ്രശ്നം.?ആ ബിസിനസ്സ്ക്കാരൻ എല്ലാം പറഞ്ഞു.അപ്പൊൾ അടുത്ത് വന്നിരുന്ന ആൾ പറഞ്ഞു ഞാൻ നിങ്ങളെ സഹായിക്കാം കുറച്ചു പണം കടം തരാം, കൃത്യം ഒരു കൊല്ലം കഴിയുമ്പോൾ ഇതേ സ്ഥലത്തു വെച്ചു ഞാൻ തരുന്ന തുക മുഴുവനായി എനിക്ക് തിരിച്ചു തരണം” എന്നും പറഞ്ഞു അയാൾ ഒരു ചെക്ക് കൊടുത്തു നടന്നു പോയി.ചെക് കണ്ടതും ബിസിനസ്കാരൻ ഞെട്ടിപ്പോയി പത്തു മില്യൺ ഡോളറിന്റെ ചെക് അതും ലോകത്തിലെ ഏറ്റവും വലിയ ധനികനായ റോക് ഫെല്ലറുടെത്.ആ ബിസിനസ്സ്ക്കാരൻ ആ ചെക്കുമായി തൻ്റെ വീട്ടിലേക്കു നടക്കുമ്പോൾ ചിന്തിച്ചു, എന്റെ കടം വീടാൻ ഇതിന്റെ ചെറിയൊരു അംശം മതി ഈ ചെക്ക് ഇപ്പോൾ മാറേണ്ട. അയാൾ അത് ഭദ്രമായി പേഴ്സിൽ വെച്ചു.
നേരെ പോയത് താൻ കാശ് കൊടുക്കാനുള്ള ആളുകളുടെ അടുത്തേക്കായിരുന്നു ആ ബിസിനെസ്സ്ക്കാരൻ അവരോടു സംസാരിച്ചു, തന്റെ കമ്പനി വീണ്ടും തുറന്നു പ്രവർത്തിക്കുക ആണെന്നനും എനിക്ക് കാശ് തിരുച്ചു തരാൻ ആറുമാസത്തെ സമയം കൂടി തരണമെന്നും ആവശ്യപ്പെട്ടു.പിന്നീട് ബാങ്കിൽ പോയി മുടങ്ങിയ ലോൺ തിരിച്ചടക്കാൻ ആറുമാസത്തെ തവണകൾ ആവശ്യപ്പെട്ടു.ബിസിനസ് നടന്നില്ലെങ്കിലും ആറുമാസം കഴിഞ്ഞാലും കൊടുക്കാൻ തന്റെ കയ്യിൽ ക്യാഷ് ചെക് ആയി തന്റെ പേഴ്സിൽ ഉണ്ടെന്ന ആത്മവിശ്വാസം അയാളുടെ മുന്നിൽ പുതിയ കുറെ ആശയങ്ങളും ചിന്തകളും ഉണ്ടാക്കി.പിന്നീട് അയാൾ തന്റെ ഉൽപ്പന്നങ്ങൾ വാങ്ങുന്ന വ്യാപാരികളെ പോയി കണ്ടു, പണം അഡ്വാൻസ് ആയി തന്നാൽ ഉൽപ്പന്നങ്ങൾക്ക് നല്ല ഡിസ്കൗണ്ട് ഓഫർ ചെയ്തു കുറച്ചു പണം സ്വരൂപിച്ചു.ഫാക്ടറി വീണ്ടും തുടങ്ങി അയാൾ ഉത്സാഹത്തോടെ പണിയെടുത്തു. ആറുമാസം കൊണ്ടു അയാൾ പഴയ സ്ഥിതിയിൽ എത്തി.കടങ്ങൾ എല്ലാം വീടി.
അങ്ങനെ ഒരു കൊല്ലത്തിനു ശേഷം ആ തീയതി വന്നെത്തി.അയാൾ ആ ചെക്കുമായി പാർക്കിലെ ബെഞ്ചിൽ പോയിരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ റോക് ഫെല്ലർ വരുന്നു പുറകെ രണ്ടു സെക്യൂരിറ്റി ഉദ്യോഗസ്ഥരും ഉണ്ട് അയാളുടെ അടുത്ത് വന്നിരുന്നപ്പോഴേക്കും സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഫെല്ലറെ പിടിച്ചു എഴുന്നേൽപ്പിച്ചു അപ്പോൾ ബിസിനസ്സ്ക്കാരൻ അവരോട് ചോദിച്ചു നിങ്ങൾ എന്താണ് ചെയ്യുന്നത്,ഇദ്ദേഹം ആരാണെന്നു അറിയാമോ?സെക്യൂരിറ്റികൾ പറഞ്ഞു, ക്ഷമിക്കണം സാർ, ഇയാൾ താങ്കൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കിയോ?ഇയാൾ ഞങളുടെ ചികിത്സയിൽ ഉള്ള ഒരു മാനസിക രോഗിയാണ് താൻ ലോകത്തിലെ വലിയ ധനികനായ റോക് ഫെല്ലർ ആണെന്നും പറഞ്ഞു കാണുന്നവർക്കെല്ലാം വ്യാജ ചെക്കുകൾ ഒപ്പിട്ടു നൽകും എന്ന് പറഞ്ഞിട്ട് സെക്യൂരിറ്റികൾ അയാളേം കൊണ്ടു പോയി.ഇതും നോക്കി ആബിസിനസ്കാരൻ സ്ഥബ്ധനായി നിന്നു പക്ഷെ ആ ചെക്ക് അയാളിൽ ഉണ്ടാക്കിയ ആത്മവിശ്വാസം വലുതായിരുന്നു.
അതുമൂലം ആണ് ആ ബിസിനസ്സ്ക്കാരന് തൻ്റെ ബിസിനസ്സ് പൂർവ്വ സ്ഥിതിയിൽ എത്തിക്കുവാൻ സാധിച്ചത്.നമ്മുടെ ആത്മ വിശ്വാസം ആണ് നമ്മുടെ മുന്നിൽ അടഞ്ഞ പല വഴികളും തുറന്നു കാണിക്കുന്നത്. നമ്മുടെ കൂടെയുള്ള റിസോർഴ്സുകൾ മാത്രം ഉപയോഗിച്ചാൽ തന്നെ നമുക്ക് വിജയിക്കാൻ കഴിയും.വാൽ കഷണം :Arun C Sekhar അഭ്യർത്ഥന മാനിച്ച് ഇതുകൂടി പോസ്റ്റ് ചെയ്യുന്നുകുറെയൊക്കെ എൻ്റെ സ്വന്തം അനുഭവംആണ്.മഹാമാരി മൂലം എൻ്റെ മിടായി വ്യാപാരം ഏകദേശം രണ്ട് ലക്ഷതതിലധികം രൂപയുടെ നഷ്ടം ഉണ്ടായി.രണ്ടു് വർഷത്തോളം വീട്ടിൽ ഇരിപ്പ് ആയിരുന്നൂ അങ്ങനെ ഇരിക്കെ പാക്കിംഗ് ഹൗസ് എന്ന സ്ഥാപനം നടത്തുന്ന നൗഷാദിൻ്റെ സന്മനസ്സ് കൊണ്ടു് മാത്രം ആണ് വ്യാപാര മേഖലയിലേക്ക് ഇപ്പൊൾ എങ്കിലും ഒരു തിരിച്ച് വരവിന് എനിക്കു സാധിച്ചത് .മഹാമാരി മൂലം കഷ്ടത അനുഭവിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും വേണ്ടി സമർപ്പിക്കുന്നു
കടപ്പാട്