സ്കൂളിലെ ആ വല്യ ചടങ്ങിൽ വിവരവും വിദ്യാഭ്യാസവമില്ലാത്ത അച്ഛനെ കൊണ്ട് പോകാൻ കുട്ടികൾക്ക് മടി ശേഷം സ്കൂളിലെത്തി വേദിയിൽ അച്ഛനെ കണ്ടു ശരിക്കും ഞെട്ടി

EDITOR

അന്ന് സ്കൂൾ വിട്ടു വന്ന മകൾ അമ്മയോട് പറഞ്ഞു പ്രിൻസിപ്പൽ പറഞ്ഞു നാളെ സ്പെഷ്യൽ പി റ്റി എ ആണ് അതിനാൽ ക്ലാസിലെ കുട്ടികളുടെ അമ്മയ്ക്ക് പകരം അച്ഛനെ കൊണ്ടുവരണം എന്ന് അച്ഛൻ ഇതുവരെയും മകളുടെ സ്കൂളിൽ പോയിട്ടില്ല.അഡ്മിഷൻ എടുക്കാൻ പോയപ്പോഴും സ്കൂളിലെ പിടിഎ കൂടുമ്പോഴും അവളുടെ അമ്മയാണ് സ്ഥിരമായി സ്കൂളിൽ ചെല്ലുന്നത്. മകളുടെ ഒരു ആവശ്യത്തിനും അച്ഛനെ ആവശ്യമില്ല എല്ലാം അമ്മ നോക്കിക്കൊള്ളും.അവൾ ഇതുവരെ അച്ഛനെ ഒരാവശ്യത്തിനും വിളിച്ചിട്ടില്ല വന്നിട്ടുമില്ല.അച്ഛൻ എന്ന് പറയുന്ന മനുഷ്യന് ഇതിൽ ഒന്നും താല്പര്യം ഇല്ല പകലന്തിയോളം പണിയെടുത്ത് കുടുംബം നോക്കുന്നവൻ കുടുംബത്തിനുവേണ്ടി സദാ പാടുപെടുന്ന അച്ഛന് കുടുംബവും ജോലിയും മാത്രം മുഖ്യം.വീടിനടുത്ത് തന്നെ ഉള്ള ഒരു വർഷാപ്പിലാണ് അദ്ദേഹത്തിന് ജോലി. ജോലി കഴിഞ്ഞാൽ അദ്ദേഹത്തിനു മറ്റൊന്നിനും സമയം കിട്ടാറില്ല ഏതുനേരവും കരിപുരണ്ട വേഷവും ശരീരവുമായി നടക്കുന്ന ഒരു മനുഷ്യൻ അയാളെ അച്ഛൻ എന്ന് പറയുവാൻ മകൾക്ക് നാണക്കേടാണ്

അച്ഛൻ മകളുടെ ഒരു ആവശ്യത്തിനും ഒരു കുറവും ഇതുവരെ വരുത്തിയിട്ടില്ല എന്ത് ആവശ്യപ്പെട്ടാലും ഒരു മടിയും കൂടാതെ മകളുടെ ആഗ്രഹം നിറവേറ്റി കൊടുക്കുന്ന ഒരു അച്ഛൻ. അദ്ദേഹം ഒരു നിരക്ഷരകുക്ഷി പള്ളിക്കൂടത്തിൽ പോയിട്ടില്ല. ഒരു നിർധന കുടുംബത്തിൽ ജനിച്ചു പോയതിനാൽ പള്ളിക്കൂടം എന്നത് സ്വപ്നങ്ങൾ മാത്രം പള്ളിക്കൂടം എന്തെന്നറിയില്ല ഓർമ്മവെച്ച നാൾ മുതൽ കുടുംബത്തിനുവേണ്ടി പെടാപ്പാട് പെടുന്നു ഒടുവിൽ ഒരു വർക്ക്ഷോപ്പിലെ ജോലിക്കാരനായി ഇന്നത്തെ ഈ നിലയിലും ആയി മകളുടെ അമ്മ ഡിഗ്രി വരെ പഠിച്ചതാണ് അതിന്റെ അഹങ്കാരവും അമ്മയ്ക്ക് ഉണ്ട് മകളും പഠിക്കുന്നുണ്ട് പട്ടു പ്ലസ് ടു വിന് ആ മനുഷ്യന് പഠിക്കാൻ സാധിക്കാത്തത് ആരുടെ കുറ്റമാണ് എന്ന് അമ്മയ്ക്കും മകൾക്കും അറിയേണ്ട കാര്യമില്ല ഡിഗ്രി കാരിയായ എന്റെ തലയിൽ ഒരു നിരക്ഷരകുക്ഷി വെച്ചുകെട്ടിയ എന്റെ തന്തയേ പറഞ്ഞാൽ മതിയല്ലോ എന്ന് അമ്മ കൂടെക്കൂടെ പ്രാകാറുണ്ട്.പക്ഷം ഏതായാലും ഡിഗ്രിക്കാരിക്ക് പള്ളിക്കൂടത്തിലെ വരാന്ത കണ്ടിട്ടില്ലാത്ത ഒരാളെ ഭർത്താവായി ലഭിച്ചു കഴിഞ്ഞിട്ട് വർഷങ്ങളായെങ്കിലും വിവരവും വിദ്യാഭ്യാസവും ഉള്ളവരുടെ ഇടയിൽ ഒരു നിരക്ഷരൻ തീരെ പിന്തള്ളപ്പെട്ട പോകുന്നു കാലം വല്ലാതായിപ്പോയി.

അച്ഛൻ എന്ന വിവരദോഷിയായ മനുഷ്യനെ സ്കൂളിൽ കൊണ്ടുപോകുവാൻ മകൾക്ക് മടി അമ്മ അതിനു സപ്പോർട്ട് മകൾ സ്കൂളിൽ പോകുന്നത് വലിയ വീട്ടിലെ കുട്ടികളെ പോലെയാണ് അതിനൊന്നും അച്ഛൻ ഒരു കുറവും വരുത്തിയിട്ടില്ല സ്കൂളിലെ സമ്പന്നരായവരുടെ മക്കളുടെ ഇടയിൽ അവളും ഒരു സംഭവം തന്നെയായിരുന്നു അവളും ആർക്കും അറിയില്ല അവളുടെ ജീവിതം.ചെയ്യുന്ന തൊഴിലിനോട് മാന്യത പുലർത്തുന്ന ഒരു മനുഷ്യൻ ഇങ്ങനെ ആയിപ്പോയി.തൊഴിൽ അനുസരിച്ചു രൂപാന്തരപ്പെട്ടു പോയ ഒരു മനുഷ്യൻ എങ്കിലും അയാൾ അവളുടെ അച്ഛൻ അല്ലാതാകുന്നില്ല അവളുടെ അമ്മയ്ക്ക് അയാൾ ഭർത്താവല്ലാതാകുന്നില്ല ഇല്ലായ്മയിലും വല്ലായ്മയിലും കുടുംബത്തെ സ്നേഹിച്ചു കൊണ്ടിരിക്കുന്ന മനുഷ്യൻ. അയാളെക്കുറിച്ച് ഭാര്യയും മക്കളും പുറത്തു പറയാൻ മടിക്കുന്നു.നാലാൾ കൂടുന്നിടത്ത്അയാളെ കൊണ്ടു പോകുന്നില്ല ഒരു കല്യാണത്തിനോ. പൊതു ചടങ്ങുകൾക്കൊ അവർ ഒന്നിച്ചു പോകാറില്ല.ഡിഗ്രി കാരിയായ ഭാര്യയ്ക്കും പ്ലസ്ടു കാരിയായ മക്കൾക്കും അയാൾ ഒരു അധികപ്പറ്റ്. പക്ഷേ അയാളുടെ പണത്തിന് പ്രശ്നമൊന്നുമില്ല അയാളുടെ കരിപുരണ്ട ജീവിതം ഇഷ്ടപ്പെടുന്നില്ല ആ ജീവിതം അയാൾക്ക് മാത്രം സ്വന്തം.

അമ്മയും മകളും ഒരു തീരുമാനത്തിലെത്തി സ്കൂളിൽ അച്ഛനെ കൊണ്ടുപോകേണ്ട പകരം അമ്മയുടെ സഹോദരനെ കൊണ്ടുപോകാം. പ്രിൻസിപ്പാൾ അച്ഛനെ ഇതിനുമുമ്പ് കണ്ടിട്ടില്ലാത്തതിനാൽ ഇതാണ് അച്ഛൻ എന്ന് പറഞ്ഞാൽ മതി ആരും അറിയാൻ പോകുന്നില്ല സ്കൂളിലേക്ക് നടക്കുമ്പോൾ അവിടെ ആൾക്കാർ തിങ്ങിനിറഞ്ഞിരുന്നു സമ്പുഷ്ടമായ വേദി. ജില്ലാ കളക്ടറും മറ്റ് വിഐപികളും അവിടെ സന്നിഹിതരായിരിക്കുന്നു. യോഗം ആരംഭിച്ചു പ്രിൻസിപ്പലിന്റെ പ്രസംഗം തുടങ്ങി ഇന്നത്തെ മീറ്റിങ്ങിന് ഒരു വലിയ പ്രത്യേകതയുണ്ട്. പഠിക്കാൻ മിടുക്കികൾ ആയിരുന്നിട്ടും പഠിക്കാനുള്ള സാമ്പത്തികം ഇല്ലാത്ത രണ്ടു പെൺകുട്ടികളെ സ്പോൺസർ ചെയ്തു പഠിപ്പിക്കാൻ ഒരു സാധാരണക്കാരൻ മുന്നോട്ടു വന്നിരുന്നു അദ്ദേഹത്തിന് കിട്ടുന്ന തുച്ഛമായ വരുമാനത്തിന് ഒരു ഭാഗം ഈ കുട്ടികൾക്ക് വേണ്ടി നീക്കിവെച്ചു കൊണ്ട് കുട്ടികളുടെ പഠിത്തത്തിന് വേണ്ടതെല്ലാം ചെയ്തിട്ടുണ്ടായിരുന്നു ആ കുട്ടികൾ ഇപ്പോൾ സ്കൂളിന്റെ അഭിമാനപാത്രങ്ങളായി മാറിയിരിക്കുകയാണ്. ജില്ലയിലെ തന്നെ ഒന്നും രണ്ടും റാങ്ക് വാങ്ങി അവർ മികച്ച വിജയം കാഴ്ചവെച്ചിരിക്കുന്നത് ഈ സ്കൂളിന്റെ ചരിത്രത്തിൽ അഭിമാനമാണ് ആ കുട്ടികളെ സ്പോൺസർ ചെയ്ത ആ ബഹുമാന്യ വ്യക്തിയെ വേദിയിലേക്ക് ക്ഷണിക്കുന്നു.

വേദിയിലെ നീണ്ടകര ഘോഷ ങ്ങൾക്ക് ഇടയിലൂടെ ആ വ്യക്തിയെ സ്റ്റേജിലേക്ക് ആനയിക്കപ്പെട്ടു ഒരു നിമിഷം സദസ്സ് കോരിത്തരിച്ചു പോയി.മകൾ ഉത്കണ്ഠയോടെ കൂടി നോക്കി താൻ സ്വപ്നം കാണുകയാണോ അതെ അത് തന്റെ അച്ഛൻ തന്നെ ആ ബഹുമാന്യ വ്യക്തി.എനിക്കു പ്രസംഗിക്കാൻ അറിയില്ല ഈ വേദിയിൽ ഇരിക്കാൻ യോഗ്യതയുണ്ടോ എന്നുമറിയില്ല ഞാൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല കഷ്ടിച്ച് എഴുതാനും വായിക്കാനും മാത്രം അറിയാം പഠിക്കാൻ മിടുക്കികൾ ആയിരുന്നിട്ടും അതിനുള്ള സാഹചര്യം ഇല്ലാത്ത മക്കളെ ഞാൻ പഠിക്കാൻ സഹായിച്ചു എന്റെ ഗതി മറ്റാർക്കും വരരുതെന്ന് ഞാൻ ചിന്തിച്ചു എനിക്കും ഒരു മകളുണ്ട് അവളെ പോലെയാണ് ഈ മക്കളെയും ഞാൻ കണ്ടിട്ടുള്ളത് ഇവരെ ഈ നിലയിൽ എത്തിക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട് സന്തോഷമുണ്ട് നന്ദി സദസ്സിൽ വീണ്ടും കരഘോഷങ്ങൾ അവിടെയുണ്ടായിരുന്ന വിഐപികൾ അച്ഛനെ പ്രകീർത്തിച്ചു പറയുമ്പോഴും അവരിൽനിന്ന് അച്ഛൻ പൊന്നാട ഏറ്റുവാങ്ങുമ്പോഴും മകൾക്ക് പലവട്ടം ഉറക്കെ വിളിച്ചു പറയണമെന്ന് തോന്നി ഇതാണ് എന്റെ അച്ഛൻഎന്ന്.
എഴുതിയത് : ഷാജി ഗോപിനാഥ്