അടുക്കളയിൽ പാമ്പ് പ്രായമായ മുത്തശ്ശി പേടിച്ചു നെറ്റിൽ കണ്ട നമ്പറിൽ വിളിച്ചു പാമ്പ് പിടിക്കാൻ വന്നയാളെ കണ്ടു ശരിക്കും അത്ഭുതപ്പെട്ടു ശേഷം

EDITOR

മുബൈയിൽ സെറ്റിൽ ആയ കുടുംബമാണ് എൻ്റേത് LLB മൂന്നാം വർഷ പഠനത്തിനിടയിൽ വീണ് കിട്ടിയ കുറച്ച് ദിവസം നാട്ടിലുള്ള മുത്തഛൻ്റേയും മുത്തച്ചിയുടെയും കൂടെ കഴിയാം എന്ന ചിന്തയിലാണ് നാട്ടിലേക്കെത്തിയത് തൃശൂർ ജില്ലയിലെ മാളക്കടുത്ത് പകരപ്പിള്ളി എന്ന സ്ഥലത്താണ് തറവാട് മുത്തഛൻ ഡിഫൻസിൽ ആയിരുന്നു തറവാട്ടിൽ മറ്റാരുമില്ലാത്തതിനാൽ പരസ്പരം സ്നേഹിച്ചും പരിതപിച്ചും മുഖത്തോട് മുഖം നോക്കിയും ദിവസങ്ങൾ തള്ളി നീക്കുന്ന അവർക്ക് എൻ്റെ സാമീപ്യത്തോളം സന്തോഷം വേറെയില്ല എന്നറിയുന്ന ഞാൻ ഈ ദിവസങ്ങൾ ശരിക്കും ആസ്വദിക്കുകയായിരുന്നു അങ്ങിനെയിരിക്കെ ഈ കഴിഞ്ഞ ജൂൺ 21 ന് രാത്രി ഏതാണ്ട് 8.30 മണിയായിട്ടുണ്ടാവും, അടുക്കളയിൽ നിന്നും “പാമ്പ് പാമ്പ്” എന്ന മുത്തഛി യുടെ കരച്ചിൽ കേട്ടിട്ടാണ് ഓടി അടുക്കളയിലെത്തിയത് പേടിച്ചരണ്ട് നിൽക്കുന്ന മുത്തച്ചിയേയും ഫ്രിഡ്ജിനടിയിലേക്ക് ഇഴഞ്ഞ് നീങ്ങുന്ന അത്ര വലുതല്ലാത്ത ഒരു പാമ്പിനേയുമാണ് ഞാൻ കാണുന്നത്.

ഫ്രിഡ്ജിനപ്പുറം ഒരു മൂലയിലായി വാഷിങ്ങ് മെഷീനുമുണ്ട് എന്ത് ചെയ്യണം എന്നറിയാതെ മനസ് ശൂന്യമായിപ്പോയ നിമിഷങ്ങൾ അപ്പോഴേക്കും മുത്തഛനും ഓടിയെത്തിയിരുന്നു അപ്പോഴാണ് എനിക്ക് സ്നേക്ക് റെസ്ക്യുവേഴ്സിൻ്റെ കാര്യം എവിടെയോ വായിച്ചത് ഓർമ്മ വന്നത് ഉടനെ നെറ്റിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് സൈറ്റ് എടുത്ത് ജില്ലയിലെ സ്നേക്ക് റസ്ക്യു വളണ്ടിയേഴ്സിൻ്റെ ലിസ്റ്റ് തപ്പിയെടുത്തു,, ലിസ്റ്റിൽ കണ്ട മാള എന്ന സ്ഥലത്തിന് നേരേയുള്ള നമ്പറിൽ വിളിച്ചു മറുപുറത്ത് വളരെ സൗമ്യമായ ശബ്ദം,, ഞാൻ കാര്യം അവതരിപ്പിച്ചു വീട്ടിലെ അപ്പോഴത്തെ അവസ്ഥയും “പേടിക്കാതിരിക്കൂ, അര മണിക്കൂർ കൊണ്ട് ഞാൻ എത്താം, നിങ്ങൾ പാമ്പിനെ കണ്ട സ്ഥലം നിരീക്ഷിക്കണം പാമ്പിനെ വീണ്ടും കാണുന്നുണ്ടോ എങ്ങോട്ടെങ്കിലും ഇഴയുന്നുണ്ടോ എന്ന് നോക്കി നിൽക്കണം” എന്നും പറഞ്ഞാണ് മറുതലക്കൽ ഫോൺ വെച്ചത്, വാട്സ് അപ്പിൽ ലൊക്കേഷൻ ഇട്ട് കൊടുത്ത് വീണ്ടും അടുക്കളയിൽ എത്തിയപ്പോൾ മനസിന് ഒരു സമാധാനവും കുറച്ച് ധൈര്യവുമൊക്കെ കൈവന്ന പോലെ ഒരു തോന്നൽ.

പ്രതീക്ഷിച്ച പോലെ കുറച്ച് കഴിഞ്ഞപ്പോഴേക്കും തുറന്ന് വച്ച ഗേറ്റിലൂടെ ഒരു വെള്ള സ്വിഫ്റ്റ് കാർ മുറ്റത്തെത്തി സ്നേക്ക് റസ്ക്യു പ്രൊഫഷണൽ എന്ന ധാരണയെ അടിമുടി തിരുത്തുന്ന ഒരു എൻട്രിംവന്നയാൾ സ്വയം പരിചയപ്പെടുത്തി, ഫൈസൽ കോറോത്ത് Faisalkoroth Mala എന്നാണ് പേര്, കേരളാ പോലീസിൽ എസ്.ഐ ആണ് കേട്ടപ്പോൾ ആകാംക്ഷയും ആശങ്കയും ആശ്ചര്യത്തിനാണ് വഴി മാറിയത്, പോലീസോ? വീട്ടിൽ പാമ്പ് കയറി എന്ന് പറഞ്ഞ് വിളിച്ചത് പോലീസിനെയാണോ? പോലീസിൻ്റെ സംരക്ഷണം ഇങ്ങിനെയുമുണ്ടോ? ചിന്തിച്ച് നിൽക്കുന്നതിനിടയിൽ വന്നയാൾ അടുക്കളയിലെത്തിയിരുന്നു, മുത്തഛി സംഭവം വിവരിച്ചു ആ ഭാഗത്തെ ഓരോ ഇഞ്ചും പരിശോധിച്ച ശേഷം അദ്ധേഹം പറഞ്ഞു, വാതിലിലൂടെ പോയിട്ടില്ലെങ്കിൽ പിന്നെ പാമ്പ് പുറത്ത് പോയിട്ടില്ല നമുക്ക് നോക്കാംം ഫ്രിഡ്ജിൻ്റെ അടിഭാഗം പരിശോധിച്ച ശേഷം വാഷിങ്ങ് മെഷീൻ്റെ അടിവശം പരിശോധിക്കുന്നതിനിടയിൽ അദ്ധേഹം ചോദിച്ചു, “ഇത് തുറന്ന് നോക്കിയിരുന്നോ?”

അത്ര ചെറിയ ദ്വാരത്തിലൂടെ പാമ്പിന് അകത്ത് കടക്കാൻ കഴിയുമോ എന്ന സംശയം മുത്തഛനാണ് പങ്ക് വച്ചത് “നിങ്ങൾക്ക് പാമ്പിനെക്കുറിച്ചറിയാഞ്ഞിട്ടാണ് ഒരു സ്ക്രൂ ഡ്രൈവർ കൊണ്ട് വരൂ സ്ക്രൂ അഴിച്ചെടുത്ത് മെഷീൻ്റെ പുറക് വശം തുറന്ന ശേഷം മോട്ടോറിൻ്റെ ചുറ്റുഭാഗത്തും ടോർച്ചടിച്ച് നോക്കിയ അദ്ധേഹം ഏതോ ഭാഗത്ത് പതുങ്ങിയിരുന്ന ചക്ഷുശ്രവണനെ വാലിൽ തൂക്കിയെടുക്കുന്നതാണ് പിന്നെ കണ്ടത്.സഞ്ചിയിലാക്കി തിരിച്ച് കാറിൽ കയറുന്ന സമയം സർവ്വീസ് ചാർജിനെക്കുറിച്ചുള്ള മുത്തശ്ശിയുടെ സംശയത്തിന് “ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ് പോലീസിൻ്റെ കർത്തവ്യം” “ഭയരഹിതമായി നിങ്ങൾ ഇന്ന് ഈ വീട്ടിൽ അന്തിയുറങ്ങുമ്പോൾ ലഭിക്കുന്ന ഒരു സന്തോഷമുണ്ട്”,, “പോലീസിനോടുള്ള ഒരു മതിപ്പുണ്ട്”,, അതാണ് പോലീസിന് ലഭിക്കുന്ന ഏറ്റവും വലിയ റെമ്യൂണറേഷൻ എന്ന മറുപടിയാണ് ലഭിച്ചത് ഗേറ്റ് കടന്ന് ഇരുട്ടിൽ ആ കാർ മറയുമ്പോൾ മനസ് പറഞ്ഞു ഇതാണ് പോലീസ്
കടപ്പാട് : അനുഷ്ക ശ്രീനിവാസൻ