ദിവസവും തിരക്കുള്ള സമയം ഒരാൾ ഹോട്ടലിൽ കഴിച്ചു പണം നൽകാതെ പോകുന്നത് ശ്രദ്ധയിൽപെട്ടു ഇതൊരു ജോലിക്കാരൻ ശ്രദ്ധിച്ചു മുതലാളിയോട് പറഞ്ഞു ശേഷം

EDITOR

ആളുകൾ നിറയുന്ന തക്കം നോക്കിയാണ് അയാൾ എപ്പോഴും റെസ്റ്റോറന്റിലേക്ക് കയറിയിരുന്നത്. വേഗം ഭക്ഷണം വരുത്തി, തിടുക്കത്തിൽ കഴിച്ച ശേഷം ഏവരുടെയും കണ്ണ് വെട്ടിച്ച് പുറത്ത് കടക്കും. പല ദിവസങ്ങളിലും ഈ കാഴ്ച കാണുന്ന ഒരാളാണ്,ഈ കാര്യം,റെസ്റ്റോറന്റുടമയുടെ ശ്രദ്ധയിൽ പെടുത്തിയത്.ഉടമ പറഞ്ഞു നമുക്ക് ഈകാര്യം പിന്നീട് സംസാരിക്കാം സഹോദരാ.
പതിവുപോലെ അയാൾ വന്നു ഭക്ഷണം ഓർഡർ ചെയ്തു,കഴിച്ച ശേഷം ആൾ ബഹളത്തിനിടയിലൂടെ പുറത്തേക്ക് പോയി.ഉടമ അയാളെ തടയുകയോ ഭക്ഷണത്തിന്റെ പണം ആവശ്യപ്പെടുകയോ ചെയ്തില്ല.ഒന്നും അറിഞ്ഞതായി ഭാവിച്ചതുമില്ലതുടർന്ന് ഉടമ പറഞ്ഞു സഹോദരാ താങ്കൾ പറയുന്നതിന് മുൻപ് തന്നെ പലരും ഈ വിഷയം എന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

എന്നാൽ ഞാൻ കരുതുന്നത് വിശന്ന വയറുമായി ഒരു പിടി ചോറിനു വേണ്ടി റെസ്റ്റോറന്റിൽ ആളുകൾ നിറയുന്നതും കാത്ത് പുറത്ത് നിൽക്കുന്ന ഈ മനുഷ്യന്റെ വിശപ്പിന്റെ വിളിയാകാം എന്റെ ഈ റെസ്റ്റോറന്റ് നല്ല രീതിയിൽ മുന്നോട്ടു പോകാൻ കാരണമാകുന്നത്. മൂന്ന് നേരം നല്ല ആൾതിരക്ക് ഉണ്ടാകുന്നത്.അങ്ങനെ നോക്കുമ്പോൾ ഞാനും എന്റെ കുടുംബവും ജീവിച്ചു പോകുന്നതിന് ഇദ്ദേഹവും കാരണക്കാരനാണ്.എനിക്ക് അയാളോട് നന്ദിയും കടപ്പാടുമുണ്ട്.നമ്മൾ സഹായിക്കുന്നു എന്ന് നമ്മൾ കരുതുന്ന ആളുകളാകാം ചിലപ്പോൾ നമ്മുടെ തന്നെ ഐശ്വര്യത്തിന്റെ കാരണക്കാരാകുന്നത്.
അല്ലേ.

ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു.അദേഹത്തിന് 10 ഭീമാകാരന്മാരായ നായ്ക്കൾ ഉണ്ടായിരുന്നു.തൻറെ മന്ത്രിമാര് എന്തെങ്കിലുംതെറ്റു ചെയ്തു എന്ന് ബോധ്യപ്പെട്ടാൽ അവരെ ഈ നായ്ക്കളെ കൊണ്ട് കടിച്ചു കൊല്ലുകയായിരുന്നു അദേഹത്തിന്റെ രീതി.അങ്ങനെയിരിക്കെ ഒരു ദിവസം ഏതോ ഒരു സുപ്രധാന കാര്യം തീരുമാനിക്കുനതിൽ ഒരു മന്ത്രിക്കു തെറ്റു പറ്റി. അതിൽ കുപിതനായ രാജാവ് മന്ത്രിയെ നായ്ക്കൾക്ക് ഇട്ടുകൊടുക്കാൻ ഉത്തരവിട്ടു.ഇത് കേട്ട മന്ത്രി രാജാവിനോട് അപേക്ഷിച്ചു.അല്ലയോ മഹാരാജൻ, ഞാൻ താങ്കളെ 10 വര്ഷമായി സേവിക്കുന്നതല്ലേ.അടിയനു ഒരു 10 ദിവസം കൂടി ജീവിക്കാനുള്ള അനുവാദംതന്നാലും.രാജാവ് അത് സമ്മതിച്ചു.മന്ത്രി നായ്ക്കളെ സംരക്ഷിക്കുന്ന കാവൽക്കാരന്റെ അടുത്തു ചെന്നു.അടുത്ത പത്തു ദിവസത്തേക്ക് നായ്ക്കളുടെ കാവൽക്കാരൻ ആവാൻ ആഗ്രഹംഉണ്ടെന്നു അറിയിച്ചു.ഇത് കേട്ട് അമ്പരന്നു പോയ കാവൽക്കാരൻ മന്ത്രിയുടെ ആഗ്രഹം സാധിച്ചു.

മന്ത്രി എല്ലാ ദിവസവും നായ്ക്കൾക്ക് നല്ല ഭക്ഷണവും വെള്ളവും കൊടുത്തു.അവയെ കുളിപ്പിക്കുകയുംഅവയുടെ കൂട് വൃത്തിയാക്കി സൂക്ഷിക്കുകയും ഒക്കെ ചെയ്തു.അങ്ങനെ പത്തു ദിവസം കഴിഞ്ഞു.മന്ത്രിയുടെ ശിക്ഷ നടപ്പാക്കേണ്ട ദിവസം എത്തി.മന്ത്രിയെ നായ്ക്കൾക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുക്കാൻ രാജാവ് ഉത്തരവിട്ടു.ഭടന്മാർ രാജാവിന്റെ ഉത്തരവ് അനുസരിച്ചു.പക്ഷെ.നായ്ക്കളുടെ കൂട്ടിൽ കണ്ട കാഴ്ച എല്ലാവരെയും അമ്പരപ്പിച്ചു.അതിക്രൂരന്മാരായ നായ്ക്കൾ മന്ത്രിയുടെ മുന്നിൽ വാലാട്ടി സ്നേഹം പ്രകടിപ്പിക്കുന്നു,മന്ത്രിയുടെ കാൽ പാദങ്ങൾ അവ നക്കുന്നു.നായ്ക്കളുടെ പെരുമാറ്റംകണ്ടു ഒരു നിമിഷം സ്തബ്ധനായ രാജാവ് ദേഷ്യത്തോടെ അലറി ചോദിച്ചു..ഈ നായ്ക്കൾക്ക് എന്ത് പറ്റി..?

ഇത് കേട്ട മന്ത്രി വിനീതനായി രാജാവിനോട് പറഞ്ഞുഅല്ലയോ മഹാരാജൻ.. ഞാൻ താങ്കളെ കഴിഞ്ഞ പത്തു വര്ഷക്കാലം സേവിച്ചു.എന്നിട്ടും എന്നിൽ നിന്ന് ആദ്യമായി ഒരു തെറ്റു സംഭവിച്ചപ്പോൾ താങ്കൾ എനിക്ക്മരണ ശിക്ഷ വിധിച്ചു,എന്നാൽ കഴിഞ്ഞ 10 ദിവസം ഞാൻ ഈ നായ്ക്കളെ പരിച്ചരിച്ചപ്പോൾ അവ എന്നോട് അതിന്റെ നന്ദി കാണിക്കുന്നു.സ്നേഹം കാണിക്കുന്നു.രാജാവിനു തൻറെ തെറ്റു മനസിലായി അദേഹം അപ്പോൾ തന്നെ ആ നായ്ക്കളെ മാറ്റി 10 ചെന്നായ്ക്കളെ കൊണ്ടുവന്നു.എന്നിട്ട് മന്ത്രിയെ അവയ്ക്ക് മുന്നിലിട്ടുകൊടുത്തു.പ്ലിംഗ് ഗുണപാഠം:മാനേജ്മന്റ് എന്ത് തീരുമാനിച്ചാലും അത് തീരുമാനിച്ചതാണ്.അതു തെറ്റായാൽ പോലും.ആദ്യത്തേത് വളരെ സീരിയസ് ആയ ഒരു കഥയും രണ്ടാമത് എങ്ങനെ ഉള്ള ഗുണപാഠ കഥ എന്ന് നിങ്ങൾ തന്നെ കമെന്റ് ചെയ്യൂ