വീട് പണി സമയം വഴിയേ പോകുന്നവർ വരെ വന്നു ഉപദേശങ്ങൾ തരും അവർ പറയുന്ന കേട്ട് ആയിരം രൂപ ലാഭിക്കാം എന്ന് കരുതി ചെയ്‌താൽ നഷ്ടപ്പെടുന്നത് പതിനായിരങ്ങൾ

EDITOR

പല സന്ദർഭങ്ങളിലും പ്രത്യേകിച്ച് വീടു പണിയിൽ നമ്മൾ അറിഞ്ഞോ അറിയാതെയൊ ചെന്നു ചാടുന്ന കെണിയാണ് “അവനവനിസംഅതായത് ,അതാത് മേഖലകളിൽ അറിവും പ്രവൃത്തി പരിചയവും ഉള്ളവരെ ആ പണി ഏല്പിക്കാതെ നമ്മൾ സ്വന്തമായി നിസ്സാരമായി ലാഭത്തിൽ കൈകാര്യം ചെയ്യാം എന്ന ധാരണയിൽ ചെയ്ത് നഷ്ടത്തിലാവുകയും പുലിവാല് പിടിക്കുന്നതുമായ അവസ്ഥ.ചില ചോദ്യങ്ങളും കമന്റുകളും കണ്ടാൽ പലർക്കും തോന്നും ശരിയാണല്ലോ ഇത് നമുക്ക് തന്നെ ചെയ്യാവുന്നതല്ലേ എന്ന്, ഇതൊക്കെ നിസ്സാരം നിന്നെ കൊണ്ട് പറ്റും എന്ന് പറഞ്ഞ് നമ്മളെ അതിലേക്ക് ഉന്തിവിട്ട ആത്മാർത്ഥത മുറ്റിയ കൂട്ടുകാരനെയും സ്നേഹം പതഞ്ഞ് പൊന്തിയ മാമനെയും പിന്നെ മഷിയിട്ടു നോക്കിയാൽ കാണില്ല!
ഉദാഹരണത്തിന് ഒരു ചോദ്യവും ഉത്തരവും ഇങ്ങനെയാണ്.മേൽക്കൂരയുടെ Water proofing നമുക്ക് തന്നെ ചെയ്താൽ പോരെ?മൂല കാരണം നോക്കാതെയുള്ള ഒരു മറുപടി ഏകദേശം ഇങ്ങനെയാണ്

മതി Bro , ലേശം വൈറ്റ് സിമൻറ്, കുറച്ച് ഫെവിക്കോൾ, പാകത്തിനിത്തിരി വെള്ളം,(ഇത്തിരി പിണ്ണാക്ക് അല്ലേ അതു വേണ്ട!) ഒരു ചൂലിൽ മുക്കി രണ്ട് തവണ അങ്ങോട്ട്, രണ്ട് തവണ ഇങ്ങോട്ട് ,ശറ പറേന്ന് ചോർന്ന ഏത് കൂരയുടെയും ചോർച്ച ബ്രേക്കിട്ട പോലെ നിക്കും, നിസ്സാരം മറ്റനവധി ഉദാഹരണങ്ങൾ നിങ്ങൾ തന്നെ ഇവിടെ വായിച്ചിട്ടുണ്ടാവും, അല്പ ലാഭത്തിനായി സ്വയം ചെയ്യുന്നവയിൽ മിക്കതും ചെന്നവസാനിക്കുക ധനനഷ്ടത്തിലും മാനഹാനിയിലുമായിരിക്കും ,അധികം ആരും പുറത്ത് പറയാറില്ല എന്നതാണ് വാസ്തവം.ശരിയാണ് ! എല്ലാം നമ്മൾ മനുഷ്യർ തന്നെയാണ് ചെയ്യുന്നത് അതുകൊണ്ട് തന്നെ നമ്മളെ കൊണ്ട് പറ്റില്ലേ എന്ന് ചോദിച്ചാൽ പറ്റും എന്നാവും ഉത്തരം ,പക്ഷേ നമ്മൾക്ക് അതിനുള്ള അറിവും പ്രവൃത്തി പരിചയവുമില്ലെങ്കിൽ ആ പണിക്ക് നിക്കരുത് എന്നാണ് എന്റെ ഒരിത് 😊
ഒരു കല്പണിക്കാരനറിയാം കല്ലിന്റെ ഏത് ഭാഗത്ത് തട്ടിയാൽ വേണ്ട രീതിയിൽ അത് പൊട്ടി കിട്ടുമെന്ന് ,അദ്ധേഹം രണ്ട് തട്ടുന്നിടത്ത് നമ്മൾ പത്ത് തട്ട് തട്ടേണ്ടി വരും !അതിൽ രണ്ട് നമ്മുടെ കൈക്കിട്ട് കിട്ടിയാൽ അതിന്റെ അധിക ചിലവും വേദനയും മിച്ചം.

ഒരു മേശരി നല്ല മേശരിയാവുന്നതിന് മുൻപ് എത്രയോ നാൾ മൈക്കാഡ് പണി ചെയ്ത് കാണും? തൂക്കു കട്ട നേരെ പിടിക്കാത്തതിന് എത്ര തവണ ഹെഡ് മേശരിയുടെ സംസ്കൃതവും ,കരണ്ടി വച്ചുള്ള കൊട്ടും കിട്ടിയിട്ടുണ്ടാവും ? ഒരു ദിനചര്യ പോലെ വർഷങ്ങളോളം അവർ ചെയ്യ്തു ചെയ്തു സ്പുടം ചെയ്ത സംഗതിയേയാണ് പലപ്പോഴും നമ്മൾ നിസ്സാരം എന്ന് കരുതി തന്നെത്താൻ ചെയ്യാനായി തുനിഞ്ഞിറങ്ങുന്നത്.
താഴെ കാണുന്ന ബോർഡിലെ സൂത്രവാക്യങ്ങളേക്കാൾ എത്രയോ ഇരട്ടിയും അതിലുപരി അറുപതിൽപരം വിഷയങ്ങളും നാല് വർഷം പഠിച്ച് പാസായതിന് ശേഷം അവരുടേതായ മേഖലകളിൽ പ്രാവീണ്യം നേടിയ എഞ്ചിനീയർമാരെ നമ്മൾ വീടു പണിയിൽ സഹകരിപ്പിക്കേണ്ട കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത് എന്ന് നാം ഓർക്കേണ്ടതുണ്ട്.സിമന്റ്, സ്റ്റീൽ,എന്തിന് മണലിന് വരെ നൂറ് ബ്രാൻഡും മാർക്കറ്റിംഗും നടക്കുന്ന കാലത്ത് ഓരോ സാധനങ്ങളുടെയും ഗുണനിലവാരം കൃത്യമായി മനസിലാക്കുക ശ്രമകരമാണ് ,നമുക്ക് വിഷയത്തിൽ ഗ്രാഹി കുറവാണെങ്കിൽ ഏത് പൊട്ട സാധനവും വാക്ക് സാമർത്ഥ്യത്തിലൂടെ നമ്മുടെ തലയ്ക്ക് വച്ചു തരും, ജാഗ്രതൈ

സാധങ്ങളുടെ വിലക്കയറ്റ കാലത്ത് ഉപയോഗിക്കേണ്ട അളവിൽ മാത്രം സാധനങ്ങൾ ഉപയോഗിക്കുക എന്നതും (ഇവിടെ വരുന്ന ചില Plinth Beam,slab ക്കെ പലപ്പോഴും over design തന്നെയാണ്) വളരെ പ്രധാനപ്പെട്ടതാണ് ഇതെല്ലാം നോക്കികണ്ട് നടത്താൻ ആ വിഷയം പഠിച്ച trained ആയ Engineers നെ അകത്തി നിർത്തിയിട്ട് ഞാനൊരു എഞ്ചിനീരിനെയും അടുപ്പിച്ചില്ല എന്ന് പറയുന്നത് ഒരഭിമാനമായി കരുതേണ്ടതില്ല.
അവനവൻ അവനവന് അറിയാവുന്ന പണി ചെയ്യുന്നതല്ലേ ഹീറോയിസം ഇപ്പോ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് അറിയാത്ത പണി ചെയ്ത് അവനവനിസത്തിന്റെ ഇരയാക്കാതിരിക്കാൻ അതീവ ജാഗ്രതെയും ക്ഷമയും വേണം കാരണം ബഹുഭൂരിപക്ഷവും അറിഞ്ഞോ അറിയാതെയോ ഇതിൽ ചെന്നു പെടും എന്നതാണ് സത്യം.ചുരുക്കത്തിൽ പ്രത്യക്ഷത്തിൽ നിരുപദ്രവകാരി എന്ന് കരുതുന്നതും എന്നാൽ നമ്മൾ അറിയാതെ പെട്ടു പോകുന്നതുമായ “അവനവനിസം” എന്ന ഒരു രോഗാവസ്ഥ നമ്മൾ പലരിലും ഒളിഞ്ഞു കിടപ്പുണ്ട് എന്നും ,അതിനെ ഉണർത്തി വിടാൻ “നിസ്സാരം” എന്ന ചെറിയ ഒരിഞ്ചക്ഷൻ തരാനായി ചുറ്റും ആളുകളുണ്ടെന്നും ഓർമ്മപെടുത്താനാണീ കുറിപ്പ്.

വീട് പണിയുടെ എല്ലാ വശവും അറിയാവുന്ന experience ആയ genuine professionals നെ അത് എല്പിച്ച് ,തലവേദന കുറച്ച് ,മനസമാധാനത്തോട് ഊർജ്ജം കളയാതെ നിങ്ങൾ നിങ്ങളുടെ കർമ്മ മേഖലയിൽ ആ ഊർജം ഉപയോഗിച്ച് നമ്മുടെ സ്വന്തം career ൽ ഉയരങ്ങളിലെത്താൻ ശ്രമിക്കുകയാണ് ചെയ്യേണ്ടത് എന്നാണ് എന്റെ എളിയ അഭിപ്രായം ഉചിതമായവ1.Copy and Paste പ്ളാൻ ഒഴിവാക്കി നമ്മുടെ ബജറ്റും ആവശ്യവും പറഞ്ഞ് മനസിലാക്കി experiene ഉള്ള space management expertise ഉള്ള Asthetic sense ഉള്ള ആർക്കിടെക്ടുകളെ കൊണ്ട് വരപ്പിക്കുക.2. Construction പണികൾ എപ്പോഴും ഒരു experience ഉള്ള Civil Engineer ടെ മേൽനോട്ടത്തിൽ നടത്തുക.
3.മിനിമം അഞ്ച് വീടെങ്കിലും പണിഞ്ഞ നല്ല പണിക്കാരുള്ള Genuine contractor മാരെ പണി ഏല്പിക്കുക.ഇവര് പണി തീർത്ത മൂന്ന് വീടെങ്കിലും തീർച്ചയായും പോയി കാണുക ആ വീട്ടുകാരോട് വിശദമായി കാര്യങ്ങൾ അന്വേഷിക്കുക.
സസ്നേഹം
അഭിലാഷ് സത്യൻ