ടൈൽ വാങുമ്പോൾ ഞങ്ങൾക്കുണ്ടായ അനുഭവം അറിവും ഇവിടെ പറയാം ആർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ ഉപകാരപ്പെടട്ടെ

EDITOR

ടൈൽസ് വാങ്ങാൻ പോകുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം” ഞങ്ങൾക്കുണ്ടായ അനുഭവം അറിവും ഇവിടെ പറയാം ആർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ ഉപകാരപ്പെടട്ടെ.ഞങ്ങൾ ആദ്യമായി ആശ്രയിച്ചത് യൂട്യൂബ് ചാനലുകൾ ആയിരുന്നു,കുറെ അറിവുകൾ അതിൽ നിന്ന് ലഭിച്ചു. കുറച്ചു അബദ്ധങ്ങളും മനസ്സിലായി, അതിലൊന്നാണ് വീഡിയോ കണ്ടു ചെല്ലുന്ന പല കടകളിലും വീഡിയോയിൽ പറയുന്ന റേറ്റുകൾ ആയിരിക്കില്ല / വീഡിയോ കണ്ടത് കാണിച്ചാൽ സ്റ്റോക്ക് ഇല്ലെന്നും ചിലര്‍ പറയും. സാധാരണക്കാരൻ എന്ന നിലയിൽ അത് വളരെയേറെ വിഷമമുണ്ടാക്കുന്ന ഒന്നാണ്.പിന്നീട് ഉള്ളതു.Brand Tiles ആണ് ഏകദേശം നല്ല റേറ്റ് ആണ് ഇങ്ങനെയുള്ള ടൈൽസ്കൾക്ക് വരുന്നത്.. ബ്രാൻഡ് അല്ലാത്ത ഒരുപാട് നല്ല കമ്പനികളും വേറെയുണ്ട് അവരുടെ പ്രീമിയം കോളിറ്റി ടൈലുകൾ എടുക്കുന്നത് എപ്പോഴും നല്ലതാണ് ( കമ്പനിയെപ്പറ്റി ഗൂഗിളിൽ സെർച്ച് ചെയ്താൽ അതിൻറെ റിവ്യൂസ് മനസ്സിലാക്കാൻ സാധിക്കുന്നതാണ്) കളർ തിരഞ്ഞെടുക്കുമ്പോൾ ഇഷ്ടത്തിനനുസരിച്ച് തെരഞ്ഞെടുക്കുക.

ഇനി കുറച്ച്‌ കണക്കുകള്‍ ഉണ്ട് അത് ശ്രദ്ധിക്കണം.ഏത് സൈസിലുള്ള ടൈലുകളെയും നമ്മുക്ക് അതിന്റെ മില്ലിമീറ്റർ അളവിനെ അതിന്റെ സ്ക്വയർഫീറ്റിലേക്ക് മാറ്റാൻ മില്ലി മീറ്റർ നീളത്തെ മില്ലി മീറ്റർ വീതി കൊണ്ട് ഗുണിച്ചട്ട് 92903 കൊണ്ട് ഹരിച്ചാൽ മതി)1.300×300mm=1 by1= 0.96sq(ഒരു ബോക്സ് 8ps=7.75sq ft) 2.300mmവീതി×450mmനീളം=18യെ12=1.45sft(ഒരു ടൈൽ)
(ഒരു ബോക്സിൽ 16 എണ്ണം=23.2sq ft)3.600mm×300mm=2by1=1.93sft(ഒരു ബോക്സ് 5 എണ്ണം=9.65sft)4.600mm× 600mm =2by2=3.87sqft(ഒരു ബോക്സ് 4 എണ്ണം=15.5sq ft)5.1200mm × 600mm വീതി = 4by2=7.75sqf(ഒരു ബോക്സ് 2ps =15.5sq ft)6.800mm×800mm×3nos÷92903=ഒരു ബോക്സിൽ 20.66sqft ഇത് sqft കണക്ക് ആണ്‌.ഉദാഹരണമായി ഒരു 4/2 tiles (ഒരു ബോക്സിൽ 2 nos) ഒരെണ്ണം 7.75sft ആണ്.അത് കടയില്‍ പറയുന്നത് ‘8’sft എന്നാണ്…അങ്ങനെ രണ്ടെണ്ണം ആകുമ്പോള്‍ കടക്കാരൻ കണക്ക് അനുസരിച്ച് ’16 സ്ക്വയർഫീറ്റ്’ ആണ് പറയുന്നത്.

എങ്കിൽ നമ്മുടെ കണക്ക് അനുസരിച്ച്..15.5sqftഒരു sqft 45rs  ആണെങ്കില്‍. 16×45=720rs..15.5×45=697.5 വരും.. ഇങ്ങനെ നോക്കുമ്പോള്‍ 40 മുതൽ 50 വരെ ബോക്സ് Tiles എടുക്കുമ്പോൾ സ്ക്വയർ ഫീറ്റ് തട്ടിപ്പിന്റെ പേരിൽ കടക്കാർക്ക് എത്ര രൂപകിട്ടുന്നുമെന്ന് അറിയാൻ സാധിക്കും.ഇനി അടുത്തത് കടയിൽ ചെന്ന് കഴിഞ്ഞ് ഈ കണക്കുകൾ ആദ്യമേ പറയാൻ നിൽക്കരുത്… അവിടെയുണ്ട് തട്ടിപ്പ് നിങ്ങൾക്ക് ഇതിൻറെ കണക്കുകൾ അറിയാമെങ്കിൽ അവർ പറയാൻ പോകുന്നത് 45 രൂപ സ്ക്വയർഫീറ്റുള്ള ടൈലിന് 49rs അല്ലെ, 50rs ഒക്കെയാകും.ആദ്യം ടൈൽസിലെ റേറ്റ് തിരക്കി അതിനുശേഷം മാത്രമേ നമ്മുടെ കണക്കുകൾ പറയാൻ പാടുള്ളൂ ചുരുങ്ങിയത് ഒരു അഞ്ചാറ് കടകൾ എങ്കിലും നിങ്ങൾ കേറി വിവരം തിരക്കുന്നത് ഉത്തമമായിരിക്കും.ഞങ്ങൾ കയറിയ മൂന്ന് കടകളിലും ഈ കണക്കുകൾ അംഗീകരിച്ചു തരാൻ അവർ ഒരുക്കമായിരുന്നില്ല NB:- എല്ലാ കടക്കാരും ഒരുപോലെയല്ല. സത്യസന്ധർ ആയിട്ടുള്ള ആൾക്കാരും ഉണ്ട്.

എങ്കിലും ഇങ്ങനെയും ഒരു സ്ക്വയർഫീറ്റ് കാര്യംകൂടി ഉണ്ടെന്നു സാധാരണ ആൾക്കാരും അറിഞ്ഞിരിക്കണം ടൈൽസിന്റെ വേസ്റ്റേജ് കുറയ്ക്കാൻ ഈ കണക്കുകള്‍ സാധിക്കും. കഴിവതും കുറച്ച് അടുത്തുള്ള കടകളിൽ നിന്നും വാങ്ങാൻ ശ്രദ്ധിക്കണം കാരണം ടൈൽസ് പണി തുടങ്ങിക്കഴിഞ്ഞു ചിലസമയം ആ കടയിലേക്ക് ഓടേണ്ടതായി വരുന്നു. യാത്രയും,സമയവും ഒരു ബുദ്ധിമുട്ട് ആകാതിരിക്കാൻ ഇത് പ്രയോജനം ചെയ്യും.അധികം വരുന്ന ടൈൽസ് തിരിച്ചെടുക്കുമെന്ന് പറയുമ്പോഴും അത് കടയിൽ കൊണ്ട് ചെല്ലുമ്പോൾ അറിയാം നമ്മൾ വാങ്ങിയ പൈസയ്ക്ക് ആയിരിക്കില്ല തിരിച്ച് അവർ എടുക്കുമ്പോൾ Gst തുടങ്ങിയവയൊക്കെ കുറയും.നമ്മുക്ക് അത് ഒരു നഷ്ടം ആണ്.കണക്കുകള്‍ അനുസരിച്ച് ശ്രദ്ധിച്ചു വാങ്ങാൻ ശ്രമിക്കുക.അതിനു ശേഷം ഉത്തരവാദിത്തോടെ വൃത്തി ആയി വർക്ക്‌ ചെയ്യുന്നവരെ ഏൽപ്പിക്കുക  ഇതൊക്കെ ഞങ്ങളുടെ അനുഭവം ആണ്.തെറ്റുകൾ ഉണ്ടെങ്കില്‍ ക്ഷമിക്കണം.നിങ്ങളുടെ അനുഭാവം കൂടെ പങ്കുവെക്കുക വീട് പണി നടന്നുകൊണ്ടിരിക്കുന്നവർക്ക് അത് ഉപകാരമായിരിക്കും