മുതലാളിക്ക് ലോട്ടറി അടിച്ച ശേഷം കാറിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർ ചോദിച്ചു സർ ഇത്ര രൂപ കിട്ടിയാൽ എനിക്ക് എന്ത് തരും മറുപടി വിചിത്രം ഒടുവിൽ

EDITOR

കഴിഞ്ഞദിവസം അന്തരിച്ച ശ്രീ പ്രയാർ ഗോപാലകൃഷ്ണന്റെ ജീവിതത്തിൽ സംഭവിച്ച ഒരു കഥയാണ് ഇന്നത്തെ പോസ്റ്റിന് ആധാരം. ഒരിക്കൽ അദ്ദേഹം ആൻഡമാനിൽ പോയപ്പോൾ 100 യൂറോ വിലയുള്ള ഒരു വിദേശ ലോട്ടറി വാങ്ങി എന്നാൽ കുറെ കഴിഞ്ഞാണ് അതിന്റെ ഫലം വന്നത് രണ്ടു കോടി 8 ലക്ഷം രൂപ സമ്മാനം അദ്ദേഹത്തിനായിരുന്നു. അപ്പോഴേക്കും അദ്ദേഹത്തിന്റെ കൈയിൽനിന്ന് ആ ലോട്ടറി എവിടെയോ നഷ്ടപ്പെട്ടിരുന്നു. ഒടുവിൽ അദ്ദേഹത്തിന്റെ ഡ്രൈവറുടെ ശ്രമഫലമായി ആ ലോട്ടറി കണ്ടെടുത്തു. കളഞ്ഞു കിട്ടിയ ലോട്ടറിടിക്കറ്റുമായി കാറിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർ ചോദിച്ചു, ഇത്രയും രൂപ കിട്ടിയാൽ എനിക്ക് എന്താണ് സാറെ തരുന്നത്. ഓടിക്കുന്ന കാർ നീ എടുത്തോ എന്നായിരുന്നു പ്രയാറിന്റെ മറുപടി. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ അത് പറഞ്ഞു തീരും മുമ്പേ ആ വാഹനം ഒരു കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിച്ചു ഡ്രൈവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രയാർ 90 ദിവസം അബോധാവസ്ഥയിൽ കഴിഞ്ഞു.

അപകടത്തിൽ വച്ച് ആ ലോട്ടറിയും നഷ്ടപ്പെട്ടിരുന്നു. നഷ്ടപ്പെട്ട ടിക്കറ്റ് ഹാജരാക്കിയാൽ ലോട്ടറിയുടെ പണം നൽകാമെന്ന് ലോട്ടറി അധികൃതരും പറഞ്ഞിരുന്നു. എന്നാൽ ലോട്ടറിയുമായി ആരുമെത്തിയില്ല. പിന്നീട് അദ്ദേഹത്തിന്റെ മറുപടി കോടികൾ പോയാലും ജീവൻ തിരിച്ചു കിട്ടിയല്ലോ എന്നായിരുന്നു.
മനുഷ്യന്റെ നിയന്ത്രണ പരിധിക്ക് പുറത്തുള്ള കാര്യങ്ങളെ വിധി എന്ന് പറയും. കൊതിച്ചതും, നിനച്ചതും അല്ല വിധിച്ചതെന്തോ അതാണ് ജീവിതം. വിധിച്ചത് കിട്ടാതെ ആരും മരിക്കുകയും ഇല്ല, വിധിക്കാത്തത് കിട്ടി ആരും ജീവിക്കുകയും ഇല്ല എന്നത് അലംഘനീയമായ നിയമമാണ്. എന്നാൽ, ആഗ്രഹിച്ചത് തൊട്ടടുത്ത് നിന്നു പോലും ചിലപ്പോൾ നഷ്ടമമായി പോകാം. നമുക്ക് വിധിച്ചതേ നമുക്ക് കിട്ടൂ. അത് ഒരു പക്ഷേ നമ്മൾ ആഗ്രഹിച്ചതിനെക്കാൾ മികച്ചതായിരിക്കുകയും ചെയ്യും. ജീവിതമാണ്, പ്രശ്നങ്ങളും പ്രയാസങ്ങളുമുണ്ടാകും, അതെല്ലാം തരണം ചെയ്ത് മുന്നേറുകയാണ് നാം ചെയ്യേണ്ടത്.

ജീവിതത്തിൽ നമ്മൾ തീരുമാനിക്കുന്നതു പോലെയല്ല കാര്യങ്ങൾ നടക്കുന്നത്. ജീവിതത്തിൽ സംഭവിക്കുന്നത് നല്ലതോ, ചീത്തയോ ആകട്ടെ ഏത് കാര്യങ്ങളിലും നല്ലത് കാണുവാൻ മാത്രം മനസ്സിനെ ശീലിപ്പിക്കണം. ജീവിത ചക്രം എന്നത് തിരിഞ്ഞ് കൊണ്ടേയിരിക്കും. അതിനിടയിൽ നാം എന്ത് ചെയ്യണം എന്നോർത്ത് നിശ്ചലരായി നിൽക്കാതെ, അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട്, ജീവിതത്തിൽ മുന്നേറാൻ ശ്രമിക്കണം. അങ്ങനെയായാൽ മാത്രമേ ജീവിത വിജയം സാധ്യമാകു.
ശുഭദിനം എഴുതിയത് : വിനോദ് പണിക്കർ