ഒരാവശ്യം ഉണ്ടെന്നു പറഞ്ഞു തന്റെ ഫോൺ മാറ്റിയത് തന്റെ അച്ഛന്റെ മരണ വാർത്ത പറയാതെ ഇരിക്കാൻ എന്ന് അറിഞ്ഞപ്പോൾ ചങ്ക് തകർന്നു ശേഷം

EDITOR

ഓഫീസിലേക്കുള്ള കാർ യാത്രയിലാണ് കിരൺ.പാതിയോളം എത്തിയപ്പോഴാണ് ഇന്ന് മൊബൈൽ എടുത്തിട്ടില്ലെന്നു ഓർമ വന്നത്.ഭാര്യ പ്രിയ എന്തോ ആവശ്യം പറഞ്ഞു മേടിച്ചുകൊണ്ട് പോയതാണ് തിരക്കിനിടയിൽ മറന്നു ഇന്നിനി ഇങ്ങനെ പോകട്ടെ.. മൊബൈലും വീടും കാറും ഒന്നും ഇല്ലാതിരുന്നൊരു സമയമുണ്ടായിരുന്നല്ലോ. അച്ഛനും അമ്മയ്ക്കും ഞങ്ങൾ മൂന്നു മക്കളാണ്.എനിക്ക് താഴെ രണ്ട് അനിയത്തിമാർ.ഇല്ലായ്മയിലും സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബം.മഴക്കാലത്തു ചോർന്നോലിക്കുന്ന വീട്ടിൽ ഉള്ള കഞ്ഞി ഉപ്പുനീരും കാന്താരിമുളകും ചേർത്ത് കഴിച്ചിരുന്നു ഒരു ചുവന്നുള്ളി കൂടി ഉണ്ടെങ്കിൽ അർഭാടമായി അന്നത്തെ ഊണ്.ആ രുചിക്കൂട്ട് മനസിലേക്ക് വന്നതും കണ്ണ് നിറഞ്ഞു.. കഷ്ടപ്പെട്ടിട്ടും തന്റെ വിദ്യാഭ്യാസം മുടക്കിയില്ല താൻ പഠിച്ച് പെങ്ങന്മാരെയും അച്ഛനെയും അമ്മയെയും നോക്കുമെന്ന് വിചാരിച്ചിട്ടുണ്ടാവാം പഠിച്ചു ജോലിക്ക് കയറി.പെങ്ങന്മാരുടെ വിവാഹം കഴിഞ്ഞു അച്ഛൻ ഉണ്ടായിരുന്ന കുറച്ചു സ്ഥലം വിറ്റിട്ടാണ് കല്യാണം നടത്തിയത് ജോലിക്ക് കയറിയെങ്കിലും സമ്പാദ്യം ഒന്നും ആയിതുടങ്ങിയിട്ടില്ലായിരുന്നു.

അത്യാവശ്യം നല്ല രീതിയിൽ പോകുമ്പോഴാണ് തനിക്ക് ഒരു വിവാഹലോചന ഇടത്തരം കുടുംബം. നല്ല കുട്ടി. പഠിപ്പുണ്ട്.. വൈകാതെ വിവാഹം നടന്നു.പ്രിയയുമായി നല്ല രീതിയിൽ ജീവിക്കുമ്പോഴും അച്ഛനും അമ്മയുമായി ഒത്തുപോകാൻ അവൾക്കു കഴിഞ്ഞില്ല.. അസ്വാരാസ്യങ്ങൾ കൊണ്ടുവന്നപ്പോൾ അവളെയും കൊണ്ട് ജോലി സ്ഥലത്തേക്ക് വന്നു.അച്ഛനും അമ്മയും വീട്ടിൽ തനിച്ചായി.. അവിടെ ചെല്ലാനും കാര്യങ്ങൾ അന്വേഷിക്കാനും അവൾ തനിക്ക് വിലക്കേർപ്പെടുത്തി.അവളുടെ വാശിക്കുമുന്നിൽ താൻ പലപ്പോഴും തോറ്റുപോയി.ഒരു വീട് പണിതപ്പോൾ അച്ഛനെയും അമ്മയെയും ഒപ്പം താമസിപ്പിക്കണം എന്ന് തോന്നിയെങ്കിലും അവളും മക്കളും പടിയിറങ്ങും എന്ന വാശിക്കുമുന്നിൽ താൻ തോറ്റുപോയി.പുതിയ വീട്ടിലേക്ക് ഒപ്പം കൊണ്ടുപോകാം എന്ന വാക്കും വിശ്വസിച്ചിരുന്ന അച്ഛനും അമ്മയ്ക്കും മുന്നിലേക്ക് പിന്നെ താൻ പോയിട്ടില്ല.കുറ്റബോധം തന്നെയായിരുന്നു വീടും സുഖസൗകര്യങ്ങളും ഒക്കെ ആയപ്പോഴും അച്ഛൻ ഒരു വിങ്ങലായി മനസ്സിൽ കിടന്നു.

മൊബൈൽ കയ്യിൽ ഇല്ലാത്തത് കൊണ്ട് തന്നെ ഓഫീസിലേക്കുള്ള യാത്രയിൽ പഴയ കാര്യങ്ങൾ ഓരോന്നും മിഴിവോടെ മനസിലേക്ക് വന്നു.. കണ്ണ് നിറഞ്ഞതും ഓഫീസ് എത്തിയതൊന്നും ഞാൻ അറിഞ്ഞില്ല.. അച്ഛന്റെ കാൽക്കൽ വീണു മാപ്പ് പറയാതെ സമാധാനമായി ഉറങ്ങാൻ പറ്റില്ലെന്ന് തോന്നി.ഈ ആഴ്ച എന്തായാലും നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു.പ്രിയ അറിഞ്ഞാൽ സമ്മതിക്കില്ല.. തന്റെ അച്ഛനും അമ്മയുമാണ്.ഉറപ്പായും പൊറുക്കും തന്നോട്.ഈ കനലിനി നീറ്റാൻ വയ്യ.ഓഫീസിൽ എത്തി പഞ്ച് ചെയ്ത് അകത്തേക്ക് കയറിയതും അശോകേട്ടനെ കണ്ടു.നാട്ടുകാരനാണ്.തന്റെ താഴെ ജോലി ചെയ്യുന്നുവെങ്കിലും അശോകേട്ടാ എന്നേ വിളിച്ചിട്ടുള്ളു.. വല്ലപ്പോഴും മനസ് തുറക്കുന്നത് അശോകേട്ടനോടാണ്.എന്നെ കണ്ടതും വന്നു കയ്യിൽ പിടിച്ചു. മോനെ നീ നാട്ടിലേക്ക് പോകുന്നില്ലേ എന്ന് ചോദിച്ചു ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി.വിറയലോടെ എന്താ അശോകേട്ടാ എന്ന് ചോദിച്ചു.

മോനെ അച്ഛൻ പോയെടാ നിന്നോട് ആരും പറഞ്ഞില്ലേ.പ്രിയയുടെ കുടിലത മനസിലേക്ക് വന്നു. രാത്രി മൊബൈൽ തന്റെ അടുത്തുനിന്നും എടുത്തു കൊണ്ട് പോയത് വെറുതെയല്ലതന്റെ അച്ഛന്റെ മരണവാർത്തപോലും തന്നോടവൾ പറഞ്ഞില്ല എന്നോർക്കുമ്പോൾ കണ്ണിൽ നിന്നും ചുടു ചോര ഒഴുകി.എനിക്ക് പോണം അശോകേട്ടാ എന്ന് പറയുമ്പോ ആ മനുഷ്യൻ എന്നെ ചേർത്ത് നിർത്തി.സ്കൂളിൽ ചെന്നു മക്കളെയും കൂട്ടി പുറപ്പെടുമ്പോ പ്രിയയോട് പറയാൻ നിന്നില്ല മക്കൾ അവസാനമായി അവരുടെ അച്ചാച്ചനെ കണ്ടോട്ടെ.ഇടവഴിയിൽ വണ്ടി നിർത്തി അശോകേട്ടനോടൊപ്പം വീട്ടിലേക്ക് നടക്കുമ്പോൾ ചുറ്റിനും ശത്രുവിനെപ്പോലെ തന്നെ നോക്കുന്ന ബന്ധുക്കളും അയൽക്കാരും തല കുനിച്ചു നടന്നു.അകത്തേക്ക് ചെല്ലുമ്പോൾ കണ്ടു അനിയത്തിമാർ അച്ഛന്റെ അരികിൽ.. അമ്മയെ കണ്ടില്ലഅച്ഛന്റെ മുഖത്തേക്ക് നോക്കാൻ പോലും കുറ്റബോധം സമ്മതിച്ചില്ല.

തന്റെ അരികിലേക്ക് പാഞ്ഞടുക്കുന്ന ഇളയ പെങ്ങൾ ഞങ്ങടെ അച്ഛനെ നീയെന്തിനാ കാണുന്നത്ഇനി നീ കാണണ്ട.ഏട്ടാ എന്ന് വിളിച്ചിരുന്നവളാണ് താനിതർഹിക്കുന്നു..തന്നോട് ദേഷ്യപ്പെട്ടെങ്കിലും മക്കളെ വിളിച്ചോണ്ട് പോയി അച്ഛന്റെ അരികിൽ ഇരുത്തി.കർമങ്ങൾ ചെയ്യണം എന്ന് പറഞ്ഞു അശോകേട്ടൻ വിളിച്ചോണ്ട് പോയി.ആരും എതിര് പറഞ്ഞില്ല അമ്മയെ ഒന്ന് തൊടാൻ മടിച്ചെങ്കിലും ചെന്നു കെട്ടിപ്പിച്ചു പൊട്ടിക്കരഞ്ഞപ്പോ അമ്മ ചേർത്ത് പിടിച്ചു ഒരു ദിവസം നേരത്തെ വന്നിരുന്നേൽ ആ മനുഷ്യൻ സമാധാനമായിട്ട് പോകില്ലായിരുന്നോ എന്ന് ചോദിച്ചു അലറികരഞ്ഞു.മറുപടിയില്ലാതെ നിൽക്കുമ്പോപെങ്ങന്മാരെത്തി.സോറി ഏട്ടാന്നും പറഞ്ഞവൾ നെഞ്ചിൽ ചേരുമ്പോ താൻ വീണ്ടും പഴയ കിരണായി ഇനി അമ്മയെ ഒറ്റയ്ക്ക് വിടില്ല കൂട്ടിനായി താനെന്നും ഇവിടുണ്ടാകും എന്ന് പറഞ്ഞു..പ്രിയ ഇനി ജീവിതത്തിൽ വേണോന്നു അവൾ തീരുമാനിക്കട്ടെ..അച്ഛനോട് ചെയ്ത തെറ്റ് ഇനി അമ്മയോടും ആവർത്തിക്കാൻ വയ്യെനിക്ക് മനസ്സിൽ ഉറച്ച തീരുമാനവും എടുത്ത് അമ്മയെയും മക്കളെയും കൂട്ടി അകത്തേക്ക് നടന്നു.അച്ഛന്റെ ആത്മാവിന്റെ സന്തോഷം ഒരു പെരുമഴയായി പെയ്തിറങ്ങുകയായിരുന്നു പുറത്തപ്പോൾ.
എഴുതിയത് : Dhanya Bibu